17.1 C
New York
Friday, January 21, 2022
Home Special കരസേനാദിനം (ആർമി ഡേ) ജനുവരി 15

കരസേനാദിനം (ആർമി ഡേ) ജനുവരി 15

ഷീജ ഡേവിഡ്✍

അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞ സംയുക്ത സേനാ മേധാവി വിപിൻ റാവുത്തർക്കും സഹധർമ്മിണിക്കും ധീര സേനാനികളായ മറ്റു 12പേർക്കും ബിഗ് സല്യൂട്ട്.

ഇന്ത്യയുടെ അഭിമാന സേനകളാണ് കരസേന, വ്യോമസേന, നാവികസേന എന്നിവ. എല്ലാ വർഷവും ജനുവരി 15 ഇന്ത്യ കരസേനാ ദിനമായി ആചരിക്കുന്നു. 1949 ജനുവരി 15 ന് അവസാന കമാൻഡർ ഇൻ ചീഫ് ആയിരുന്ന ജനറൽ സർ ഫ്രാൻ
സിസ് ബുച്ചറിൽ നിന്നും ഇന്ത്യയുടെ ആദ്യത്തെ കമാൻഡർ ഇൻ ചീഫ് ആയ ലെഫ്റ്റനന്റ് ജനറൽ കെ. എം. കരിയപ്പ അധികാരം ഏറ്റെടുത്തതിന്റെ ഓർമയ്ക്കായാണ് ജനുവരി25 കരസേനാ ദിനമായി ആചരിക്കുന്നത്.

മാതൃഭൂമിയുടെ സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കുന്നതിനായി ജീവൻ ബലിയർപ്പിച്ച വീരസൈനികരെ അനുസ്മരിക്കുന്നതിനും അതിർത്തി പ്രദേശങ്ങൾ ഉൾപ്പെടെ നാടിന്റെ നാനാ ഭാഗങ്ങളിലും സേവനം അനുഷ്ഠിച്ചു കൊണ്ടിരിക്കുന്ന വീര യോദ്ധാക്കളെ ആദരിക്കുന്നതിനും അവരുടെ പ്രവർത്തനങ്ങൾക്ക് കരുത്തു പകരുന്നതിനും ഈ ദിനാചാരണം ഉപകരിക്കുന്നു.

ഇന്ത്യയുടെ അഭിമാനസേനയാണ് ഇന്ത്യൻ കരസേന. ഓരോ സൈനികനും നമ്മുടെ അഭിമാനമാണ്. അവർ ഉണർന്നിരിക്കുന്നതുകൊണ്ടാണ് നാം സുഖമായി ഉറങ്ങുന്നത്..
കരസേനാദിനത്തിൽ മാത്രമല്ല നാം നമ്മുടെ സൈനികരെ സല്യൂട്ട് ചെയ്യേണ്ടത്. കൊടും തണുപ്പിലും കോരിച്ചൊരിയുന്ന മഴയിലും പൊള്ളുന്ന വെയിലിലും കൈ മെയ് മറന്ന്‌ സ്വന്തം രാജ്യത്തിനു വേണ്ടി പോരാടുകയാണ് നമ്മുടെ ധീര സൈനികർ. ശത്രുക്കളുടെ തോക്കിൻ മുന എന്നും അവരുടെ നേരെ നീട്ടപ്പെട്ടിരിക്കുന്നു. ഇഴഞ്ഞും നിരങ്ങിയും മഞ്ഞു മലയിലും പർവതങ്ങളിലും ശത്രുക്കളെ സംഹരിച്ചു മാതൃ രാജ്യത്തെ സംരക്ഷിക്കുവാൻ പാടുപെടുകയാണ് അവർ.

ജനിച്ച കുഞ്ഞിന്റെ മുഖം പോലും കാണാതെ, സ്വന്തം വീടുകളിലെ ആഘോഷങ്ങളിൽ പങ്കെടുക്കാൻ ആകാതെ, ബന്ധുക്കളുടെ ദുഃഖങ്ങളിൽ പങ്കെടുക്കാനാകാതെ, എല്ലാ സുഖങ്ങളും വെടിഞ്ഞു രാജ്യത്തിനു വേണ്ടി പോരാടുകയാണ് അവർ.


രാജ്യത്തിനു വേണ്ടി പോരാടുക മാത്രമല്ല, രാജ്യത്തിനുവേണ്ടി ജീവൻ ത്യജി ക്കാനും അവർ എപ്പോഴും തയ്യാറാണ്
ജയിക്കുന്നതിന് വേണ്ടിമാത്രമാണ് അവർ പോരാടുന്നത്. നമ്മുടെ ജീവൻ സംരക്ഷിക്കാൻ, നമ്മുടെ സ്വാതന്ത്ര്യം
നഷ്ടപ്പെടാതിരിക്കാൻ, നാം സുഖമായി ഉറങ്ങാൻ, നമ്മുടെ ഭക്ഷണം നമുക്ക് ലഭിക്കാൻ ഒക്കെ നമ്മുടെ സൈനികർ
പ്രയത്നിക്കുകയാണ്.ഭീകരരുടെ തോക്കിനു മുൻപിൽ ശിരസ്സ് കുനി ക്കാതെ വീരരുത്യു വരിക്കുന്ന നമ്മുടെ യോദ്ധാക്കൾ, അവരുടെ കുടുബം, മക്കൾ എല്ലാം നമ്മുടെ കണ്മുൻപിൽ
തന്നെയുണ്ട്. എങ്കിലും നാം പലപ്പോഴുംഅവരെ ഓർക്കാറില്ല.

“.I won’t die in an accident or die of any disease,
I will go down in glory “. Major sudheer walia. ധീര സൈനികർക്കു
മാത്രമേ ഇപ്രകാരം പ്രതികരിക്കാനാവൂ.”we fight to win and win with a knock out, because there are no runners up in war “.

ശത്രു രാജ്യങ്ങൾ നമുക്ക് ഭീഷണിയാണ്. അതിർത്തിയിലുള്ള സംഘർഷങ്ങൾ അവസാനിപ്പിക്കാൻ നാം ആവുന്നതും ശ്രമിക്കുകയാണ്.

കുട്ടികളിൽ ദേശസ്നേഹം വളർത്താനും ഭാരത സേനാവിഭാഗങ്ങളോട് ആദരവ് ഉളവാക്കാനും ഈ ദിനാചാരണങ്ങളിലൂടെ കഴിയണം.

വിഘടനവാദം , വർഗീയത, ഭീകരത തുടങ്ങിയ
കാലഘട്ടത്തിന്റെ വെല്ലുവിളികളെ നേരിടുന്നതിന് ദേശസ്നേഹവും ആത്മ ധൈര്യവുമുള്ള യുവതലമുറയെ വാർത്തെടുക്കേണ്ടതുണ്ട്. യുദ്ധങ്ങളിലും പോരാട്ടങ്ങളിലും
ജീവൻ ത്യജിച്ച നമ്മുടെ സൈനികർ നിശ്ചയമായും അവരുടെ ആരാധ്യ പുരുഷന്മാരാകേണ്ടതുണ്ട്.

നമ്മുടെ സേനയിലെ ധീരവനിതകൾക്കും ധീരജവാന്മാർക്കും ഈ കരസേനാ ദിനത്തിൽ മലയാളിമനസ്സിന്റെ ബിഗ് സല്യൂട്ട്

ഷീജ ഡേവിഡ്

COMMENTS

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

രോഗലക്ഷണമുള്ളവര്‍ പുറത്തിറങ്ങരുത്; പത്തിലധികം രോഗികളുണ്ടെങ്കില്‍ വലിയ ക്ലസ്റ്റര്‍: ആരോഗ്യമന്ത്രി.

ഏറ്റവും ശാസ്ത്രീയമായ മാനദണ്ഡങ്ങളാണ് കോവിഡ് നിയന്ത്രണങ്ങള്‍ തയാറാക്കാന്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കേരളം പൂര്‍ണമായും അടച്ചിടേണ്ട സാഹചര്യത്തിലേക്ക് പോകേണ്ട എന്നതാണ് നിലപാട്. ജനങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് വലിച്ചെറിയാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല എന്നും...

സിപിഎം സമ്മേളനം നടന്നില്ലെങ്കിൽ ആകാശം ഇടിഞ്ഞുവീഴില്ല: വിഡി സതീശൻ.

സിപിഎം സമ്മേളനം നടന്നില്ലെങ്കിൽ ആകാശം ഇടിഞ്ഞുവീഴില്ല എന്ന് പ്രതിപക്ഷ നേതാവ്‌ വിഡി സതീശൻ പറഞ്ഞു. ഹൈക്കോടതി ഉത്തരവ് ന്റെപശ്ചാത്തലത്തിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. കാസർകോട് ജില്ലയിൽ ഒരാഴ്ച 50 പേരിൽ കൂടുതലുള്ള പൊതുയോഗം...

സംസ്ഥാനത്ത് 54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് 54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം 8, എറണാകുളം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ 6 വീതം, കൊല്ലം, കോട്ടയം 5 വീതം,...

കേരളത്തില്‍ 41,668 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ 41,668 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 7896, എറണാകുളം 7339, കോഴിക്കോട് 4143, തൃശൂര്‍ 3667, കോട്ടയം 3182, കൊല്ലം 2660, പാലക്കാട് 2345, മലപ്പുറം 2148, കണ്ണൂര്‍ 2015, ആലപ്പുഴ...
WP2Social Auto Publish Powered By : XYZScripts.com
error: