കോലക്കാരൻ മെയ്ച്ചമയങ്ങളാകെയണിഞ്ഞു നടയിൽ ഓടിവന്നു കൊടിയില വാങ്ങുമ്പോൾ തുടങ്ങും ചെണ്ടമേളം. പിന്നെ കാവിന്റെ വടക്ക് വശത്തെ സ്ഥിരപീഠത്തിലോ, താൽക്കാലിക- മായി വെച്ച പീഠത്തിലോ വന്നിരിക്കും
അവിടെ വെച്ചാണ് തെയ്യത്തിന്റെ മുഖ്യ അലങ്കാരമായ തിരുമുടി അണിയുന്നത്.
തെയ്യം വടക്ക് തിരിഞ്ഞു തിരുമുടി അണിയണമെന്നും, പടിഞ്ഞാറ് തിരിഞ്ഞ് തിരുമുടി അഴിക്കണമെന്നുമാണ് വിധി. ആഭരണങ്ങളും ഈ പീഠത്തിലിരുത്തിയാണ് അണിയിക്കുന്നത്, തിരുമുടി അണിഞ്ഞു കഴിഞ്ഞാൽ പുറപ്പാടെന്ന ചടങ്ങായി.
ചെണ്ട മേളവും, തകിലും ഒരുക്കുന്ന താളലയ ലഹരിയിൽ ദർപ്പണം നോക്കിയും സഹായികളുടെ തോറ്റംപാട്ട് കേട്ടും കോലക്കാരൻ തെയ്യമായി മാറുന്നു.
ചെണ്ടയുടെ താളത്തിൽ കാൽചിലമ്പും കിലുക്കി തെയ്യം പള്ളിയറയുടെ മുന്നിലേക്ക് ഓടിവരും ആ ഭക്തി നിർഭരമായ മൂഹുർത്തത്തിൽ കാവധികാരികളും, വെളിച്ചപ്പാടും, ഭക്തരും തെയ്യത്തെ അരിയെറിഞ്ഞ് സ്വീകരിക്കും. മൂന്നു വട്ടം തെയ്യം പള്ളിയറയിലേക്ക് അരി വാരി എറിയുന്നതോടെ വെളിച്ചപ്പാട് ഉറഞ്ഞു തുള്ളും.
ചെണ്ടമേളവും കതിനവെടിയും ആളുകളുടെ ആരവങ്ങളുമുയരുമ്പോൾ തെയ്യം തിരുവായുധങ്ങളേന്തി കലാശം തുടങ്ങും.
തുടരും.
തയ്യാറാക്കിയത്: അനിത പൈക്കാട്ട്
തുടരുക….നല്ല അറിവുകള്‍