പാടവരമ്പിലെന്നോലക്കുടിലിന്റെ ,
മുറ്റംകവിഞ്ഞെന്റെ കൊന്നമരം.
പൂത്തഴകാർന്നവൾപൊന്നുപുറത്തണിഞ്ഞ് –
പുലരിളംകാറ്റിൽക്കുണുങ്ങിയാടി.
കണികാണുവാനുള്ളനേരംകഴിഞ്ഞപ്പോൾ –
മിഴിതിരുമിയുണരുന്നസൂര്യനെക്കണ്ട്,
നാണത്തിലാഴ്ന്ന-കണിപ്പൂമനം,,,
പുതുമാരനെക്കണ്ടമണവാട്ടിയെപ്പോലെ –
പൂമുഖംതാഴ്ത്തിക്കുണുങ്ങിക്കുണുങ്ങി…
വരവേറ്റുപുതുമാരനാംസൂര്യനെ🌹.
എൻ എം മുത്ത്.
തകഴി.✍
Facebook Comments