17.1 C
New York
Sunday, October 24, 2021
Home Special ഓർമ്മയിലെ മുഖങ്ങൾ – ഡോ.രാജേന്ദ്രപ്രസാദ്

ഓർമ്മയിലെ മുഖങ്ങൾ – ഡോ.രാജേന്ദ്രപ്രസാദ്

ഇന്ത്യയുടെ ചരിത്രതാളുകളിൽ സ്ഥാനം പിടിച്ച, മഹത് വ്യക്തിത്വം ഡോ.രാജേന്ദ്രപ്രസാദ്.അദ്ദ്ദേഹത്തിന്റെ ഓർമ്മകളിലൂടെ…..

തയ്യാറാക്കിയത്: അജി സുരേന്ദ്രൻ. കോതമംഗലം.

സ്വതന്ത്ര ഭാരതത്തിന്റെ ആദ്യത്തെ രാഷ്ട്രപതിയും, പ്രഗത്ഭനായ അഭിഭാഷകനും, സ്വാതന്ത്ര്യ സമര സേനാനിയും ആയിരുന്നു ഡോ.രാജേന്ദ്രപ്രസാദ്. ഇന്ത്യ കണ്ട മഹാനായ സ്വാതന്ത്രസമര നേതാവായിരുന്ന ഇദേഹത്തിന് ഇന്ത്യൻ സ്വാതന്ത്രസമര ചരിത്രത്തിൽ നിർണ്ണായക സ്ഥാനമാണുള്ളത്.

      മഹാദേവ് സഹായിന്റേയും, കമലേശ്വരി ദേവിയുടേയും മകനായി ബീഹാറിലെ സിവാൻ ജില്ലയിലെ സെരാദെയ് എന്ന സ്ഥലത്ത് 1884 ഡിസംബർ 3 നായിരുന്നു രാജേന്ദ്രപ്രസാദിന്റെ ജനനം. നന്നേ ചെറുപ്പത്തിൽ തന്നെ നിരവധി ഭാഷകളിൽ പ്രാവിണ്യം നേടി. ചാപ്ര സർക്കാർ സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.തന്റെ പന്ത്രണ്ടാം വയസിൽ രാജവൻഷി ദേവിയെ വിവാഹം കഴിച്ചു. അതിനു ശേഷം ഉന്നത പഠനത്തിനായി പാട്നയിലേക്ക് പോയി.പിന്നീട് കൽക്കട്ട സർവ്വകലാശാലയിൽ സ്കോളർഷിപ്പോടെ പoനം ആരംഭിച്ചു.

      ഉപരിപഠനത്തിനു ശേഷം ബീഹാറിലെ എൽ.എസ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസറായി ഔദ്യോഗിക ജീവിതം ആരംഭിച്ചു.കുറച്ചു നാളുകൾക്കു ശേഷം നിയമ പoനത്തിനായ് കൽക്കട്ടയിലേക്ക് പോയി.1915ൽ സ്വർണ്ണ മെഡലോടെ നിയമത്തിൽ ബിരുദാനന്തര ബിരുദം നേടി. 1916 ൽ ബീഹാർ ഹൈക്കോടതിയിലും ,ഒഡീഷ ഹൈക്കോടതിയിലും അഭിഭാഷകനായി ജോലിയിൽ പ്രവേശിച്ചു.ഈ സമയത്തു തന്നെ പാട്ന സർവ്വകലാശാലയിലെ സിൻഡിക്കേറ്റ്

അംഗമായും അദേഹം തിരഞ്ഞെടുക്കപ്പെട്ടു. അവിടെ വച്ചാണ് മഹാത്മാഗാന്ധിയെ കണ്ടുമുട്ടുന്നത്.ചമ്പാരൻ സമരത്തിൽ ഗാന്ധിജിയുടെ ഉപദേശപ്രകാരമാണ് അദ്ദേഹം പ്രവർത്തിച്ചത്.ഗാന്ധിജിയോട് ഏറെ സ്നേഹം തോന്നിയ ഇദ്ദേഹം തന്റെ തൂലികയിലൂടെ സ്വാതന്ത്രത്തിനുള്ള പോരാട്ടത്തിൽ പങ്കുചേർന്നു.

   സെർച്ച് ലൈറ്റ്, ദേശ് തുടങ്ങിയ മാസികകളിൽ അദ്ദേഹം എഴുതുകയും അവയ്ക്കു വേണ്ടി പ്രവർത്തിക്കുകയും ചെയ്തിരുന്നു. 1920ൽ നിസ്സഹകരണ സമരം പ്രഖ്യാപിച്ചപ്പോൾ അതിനോട് യോജിച്ച് തന്റെ ജോലിയും, പദവിയും, അഭിഭാഷകവൃത്തിയും അദ്ദേഹം ഉപേക്ഷിച്ചു. 1934ൽ ബീഹാറിലുണ്ടായ ഭൂകമ്പത്തിൽ ജയിലിലായിരുന്ന ഇദ്ദേഹം അവിടിരുന്നു കൊണ്ട് രക്ഷാ പ്രവർത്തനത്തിന് ചുക്കാൻ പിടിച്ചു.രണ്ടു ദിവസത്തിനു ശേഷം ജയിൽ മോചിതനായി തിരിച്ചു വന്ന് ബീഹാർ റിലീഫ് കമ്മിറ്റിക്കു രൂപം നൽകി.

   1934ൽ  ബോംബെ സമ്മേളനത്തിൽ വച്ച് അദ് ദേഹത്തെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷനായി തിരഞ്ഞെടുത്തു. 1937ൽ അലഹബാദ് സർ വകലാശാലയിൽ നിന്ന് നിയമത്തിൽ ഡോക്ടറേറ്റ് സമ്പാദിച്ചു.1939 ൽ സുഭാഷ് ചന്ദ്ര ബോസ് രാജിവച്ചപ്പോഴും അദ് ദേഹം തന്നെ കോൺഗ്രസ് അധ്യക്ഷനായി തുടർന്നു.

  1942 ആഗസ്റ് 8 ലെ കോൺഗ്രസിന്റെ ക്വിറ്റ് ഇന്ത്യ പ്രമേയത്തെ തുടർന്ന് ബീഹാറിലെ സദായത്ത് ആശ്രമത്തിൽ നിന്നും ഇദ്ദേഹത്തെ അറസ്റ്റു ചെയ്ത് ബങ്കിപ്പൂർ സെൻട്രൽ ജയിലിൽ അടച്ചു. മൂന്നു വർഷത്തെ ജയിൽ ശിക്ഷക്കു ശേഷം 1945ൽ ജയിൽ മോചിതനായി.

1946ൽ ജവഹർലാൽ നെഹ്റുവിന്റെ നേതൃത്വത്തിൽ ഇടക്കാല സർക്കാറിൽ വന്ന പന്ത്രണ്ട് നാമനിർദ്ദേശക മന്ത്രിമാരിൽ രാജേന്ദ്രപ്രസാദും ഉണ്ടായിരുന്നു. ഭക്ഷ്യകൃഷി വകുപ്പാണ് അദ് ദേഹത്തിന് ലഭിച്ചത് .

        1946 ഡിസംബർ 11 ന് രൂപം നൽകിയ കോൺസ്റ്റിറ്റ്യൂഷൻ അസംബ്ലിയുടെ അധ്യക്ഷനായും അദ്ദേഹത്തെ തിരഞ്ഞെടുത്തു. പിന്നീട് ഈ അസംബ്ലിളിയിൽ വച്ചാണ് ഭരണഘടന തയ്യാറാക്കിയത്.വീണ്ടും 1947 ൽ കോൺഗ്രസ് അധ്യക്ഷനായി . 1951 ലെ പൊതുതിരഞ്ഞെടുപ്പിന് ശേഷം  ഇദ്ദേഹത്തെ ഇലക്ട്രൽ കോളേജ് ചേർന്ന് പ്രസിഡൻറായി തിരഞ്ഞെടുത്തു. പിന്നീട്കുറച്ചു നാളത്തേയ്ക്ക് സജീവ രാഷ്ട്രീയത്തിൽ നിന്നും മാറി നിന്നു. എന്നാലും പല ഉപദേശങ്ങളും നെഹ്റു സർക്കാരിന് നൽകിക്കൊണ്ടിരുന്നു.

    1957 ൽ അദ്ദേഹത്തെ വീണ്ടും രാഷ്ട്രപതിയായി തിരഞ്ഞെടുത്തു. രണ്ടു തവണ ഇന്ത്യൻ രാഷ്ട്രപതിയാകുന്ന ഏക വ്യക്തി ഡോ.രാജേന്ദ്രപ്രസാദ് ആണ്. 1962 മെയ് 14 ന് രാഷ്ട്രപതി സ്ഥാനം ഒഴിഞ്ഞ് പാട്നയിലേക്ക് മടങ്ങി.അതിനു ശേഷം ബീഹാർ വിദ്യാപീoത്തിന്റെ പ്രവർത്തനങ്ങളിൽ മുഴുകി.

    ഏറ്റവും കൂടുതൽ കാലം ഇന്ത്യയുടെ രാഷ്ട്രപതിയായിരുന്ന ആളാണ് രാജേന്ദ്രപ്രസാദ്.കേന്ദ്രത്തിൽ കൃഷി, ഭക്ഷ്യവകുപ്പ് മന്ത്രി ആയ ശേഷം രാഷ്ട്രപതിയായ പ്രത്യേകതയും ഇദ്ദേഹത്തിനുണ്ട്. ഇന്ത്യൻ ജനതയ്ക്ക് സ്വാതന്ത്രം നേടിത്തന്നതിൽ നിർണ്ണായക സ്ഥാനം വഹിച്ച ഡോ.രാജേന്ദ്രപ്രസാദിനോടുള്ള ആദരസൂചകമായാണ് അദ്ദേഹത്തിന്റെ ജന്മദിനമായ ഡിസംബർ 3 ദേശീയ അഭിഭാഷക ദിനമായി ആചരിക്കുന്നത്.

       1962 ൽ അദ്ദേഹത്തിന് ഭാരതരത്ന പുരസ്കാരം ലഭിച്ചു. സത്യാഗ്രഹ അറ്റ് ചമ്പാരൻ ,ഇന്ത്യ ഡിവൈഡ്, മഹാത്മാഗാന്ധി ആസ്ബീഹാർ, സിൻസ് ഇൻഡിപെൻഡൻസ്, ഭാരതീയ ശിക്ഷാ തുടങ്ങിയ സാഹിത്യ സംഭാവനകൾ അദ്ദേഹത്തിന്റേതാണ്.

     ബീഹാർ ഗാന്ധി എന്ന അപരനാമത്തിൽ അറിയപ്പെട്ട ഡോ.രാജേന്ദ്രപ്രസാദ് 1963 ഫെബ്രുവരി 28ന് ഈ ലോകത്തോട് വിട പറഞ്ഞു.അദ്ദേഹത്തിന്റെ ഓർമ്മകൾക്കു മുന്നിൽ ശതകോടി പ്രണാമം....

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

സോഷ്യല്‍ മീഡിയായുടെ അനിയന്ത്രിതമായ കടന്നു കയറ്റം: പി.പി.ചെറിയാന്‍

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഒമ്പതാമത് ദേശീയ സമ്മേളനത്തിനു നവംബര്‍ 11, 12 13 14 തിയ്യതികളില്‍ ചിക്കാഗോയിൽ വേദി ഒരുങ്ങുകയാണ്. വിവിധ മേഖലകളില്‍ പ്രാഗല്‍ഭ്യം തെളിയിച്ച മാധ്യമ പ്രവര്‍ത്തകര്‍, കറപുരളാത്ത...

കേരളത്തില്‍ ഇന്ന് 8538 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ ഇന്ന് 8538 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1481, തിരുവനന്തപുരം 1210, തൃശൂര്‍ 852, കോട്ടയം 777, കോഴിക്കോട് 679, ഇടുക്കി 633, കൊല്ലം 554, മലപ്പുറം 430, കണ്ണൂര്‍ 419,...

ജമ്മു കാഷ്മീരിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സന്ദർശനത്തിനിടയിലും ഭീകരാക്രമണം.

ശ്രീനഗർ: ജമ്മു കാഷ്മീരിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സന്ദർശനത്തിനിടയിലും ഭീകരാക്രമണം. കാഷ്മീരിലെ ഷോപ്പിയാനിലുണ്ടായ ഭീകരാക്രമണത്തിൽ ഒരു നാട്ടുകാരൻ കൊല്ലപ്പെട്ടു. തോക്കുധാരിയായ ഭീകരൻ ആൾക്കൂട്ടത്തിനിടയിലേക്ക് വെടിയുതിർക്കുകയായിരുന്നു. കാ​ഷ്മീ​രി​ൽ അ​ടു​ത്തി​ടെ ഭീ​ക​ര​രു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം...

കോവിഡ് ബാധിച്ച്‌ മരിച്ച ബിപിഎല്‍ കുടുംബങ്ങള്‍ക്ക് പ്രതിമാസം 5000 രൂപ.

കോവിഡ് ബാധിച്ച്‌ മരിച്ചവരെ ആശ്രയിച്ച്‌ കഴിഞ്ഞിരുന്ന ബിപിഎല്‍ കുടുംബങ്ങള്‍ക്ക് പ്രതിമാസം 5000 രൂപ നല്‍കാന്‍ ഉത്തരവായി. മുന്നുവര്‍ഷത്തേക്കാണ് സഹായം. സാമൂഹ്യസുരക്ഷാ, ക്ഷേമനിധി, മറ്റ് പെന്‍ഷന്‍ എന്നിവ ലഭിക്കുന്നത് തടസ്സമാകില്ല.സംസ്ഥാനത്തിനും രാജ്യത്തിനും പുറത്ത് മരിച്ചവരുടെ കുടുബം...
WP2Social Auto Publish Powered By : XYZScripts.com
error: