17.1 C
New York
Sunday, September 19, 2021
Home Special ഓർമ്മയിലെ മുഖങ്ങൾ - ഡോ: എസ് രാധാകൃഷ്ണൻ

ഓർമ്മയിലെ മുഖങ്ങൾ – ഡോ: എസ് രാധാകൃഷ്ണൻ

✍തയ്യാറാക്കിയത്: അജി സുരേന്ദ്രൻ

ആചാര്യ ദേവോഭവ,” അതായത്
അദ്ധ്യാപകൻ ദൈവതുല്യനാണ് എന്നാണ്.
വിദ്യയാണ് ഏറ്റവും വലിയ സമ്പത്ത്. അറിവിൻ്റെ ലോകത്തേക്ക് നമ്മെ കൈപിടിച്ച് കുട്ടിക്കൊണ്ടു പോകുന്നവരെ ദൈവതുല്യമായ് കാണുന്ന പാരമ്പര്യമാണ് നമ്മുടേത്.

സ്നേഹവും വാത്സല്യവും ആവോളം പകർന്നു കൊടുക്കുന്നവർ.
വിദ്യാർഥികളുമായ് എത്ര സുദൃഢമായ ബന്ധമാണുള്ളത്.അറിവിൻ്റെ യാത്രയൽ വെളിച്ചവുമായ് നമുക്കൊപ്പം ചേർന്ന് വഴികാട്ടിയ അദ്ധ്യാപകർ. നാം എത്രത്തോളം ഉന്നതരാകുന്നുവോ അത്രത്തോളമുണ്ട് നമ്മുടെ അദ്ധ്യാപകരുടെ പരിശ്രമം .പഴയ അദ്ധ്യാപകരെ ജീവിത വഴിയില്‍ കണ്ടുമുട്ടുകയാണെങ്കില്‍ അവരെ സ്‌നേഹിക്കുക, ബഹുമാനിക്കുക. അതായിരിക്കും അവര്‍ക്ക് നല്‍കാവുന്ന ഏറ്റവും വലിയ ഗുരുദക്ഷിണ.

വീണ്ടും ഒരു അദ്ധ്യാപക ദിനം കൂടി. മികച്ച അധ്യാപകന്‍, എഴുത്തുകാരന്‍, രാഷ്ട്രപതി എന്നീ നിലകളില്‍ പ്രസിദ്ധനായ ഡോ: എസ് രാധാകൃഷ്ണന്റെ ജന്മദിനം.
ഇന്ത്യയുടെ സമർത്ഥനായ രണ്ടാമത്തെ രാഷ്ട്രപതി കൂടി ആയിരുന്നു അദ്ദേഹം. ഭാരതീയ തത്വചിന്ത പാശ്ചാത്യർക്കു പരിചയപ്പെടുത്തി കൊടുക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചിരുന്നു.

1888 സെപ്റ്റംബർ 5ന് വീരസ്വാമിയുടേയും, സീതമ്മയുടേയും മകനായി തിരുത്തണിയിൽ ആയിരുന്നു ജനനം.തിരുത്താണിയിലും, തിരുപ്പൂരിലുമായിരുന്നു സ്കൂൾ വിദ്യാഭ്യാസം. അതിനു ശേഷം മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്നും ബിരുദാനന്തരബിരുദവും നേടി.തന്റെ 16-ാം മത്തെ വയസിൽ അകന്ന ബന്ധുകൂടിയായ ശിവകാമുവിനെ വിവാഹം കഴിച്ചു.

1909 ൽ രാധാകൃഷ്ണൻ മദ്രാസ് പ്രസിഡൻസി കോളേജിൽ അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചു.ഈ സമയത്താണ് അദ്ദേഹം പത്രമാസികകളിൽ എഴുതി തുടങ്ങിയത്. “ദ ഫിലോസഫി ഓഫ് രവീന്ദ്രനാഥ ടാഗോർ ” എന്ന ആദ്യ പുസ്തകം എഴുതിയതും ഈ കാലയളവിലാണ്. ഹാർവാർഡ് സർവ്വകലാശാലയിൽ വച്ചു നടന്ന ഇന്റർനാഷണൽ കോൺഗ്രസ് ഓഫ്ഫിലോസഫി സമ്മേളനത്തിൽ കൽക്കട്ട
സർവകലാശാലയെ പ്രതിനിധീകരിച്ച് പങ്കെടുത്തത് രാധാകൃഷ്ണനായിരുന്നു.

1929ൽ ഓക്സഫഡിലെ മാഞ്ചസ്റ്റർ കോളേജിൽ നിയമനം ലഭിച്ചുപ്പോൾ അവിടെ മതപoനത്തെക്കുറിച്ച് പ്രഭാഷണം നടത്താനുള്ള അവസരം കൂടി ലഭിച്ചു.1931 ൽ ബ്രിട്ടീഷ് സർക്കാർ അദ്ദേഹത്തിന് നൈറ്റ് ബഹുമതി നൽകി ആദരിച്ചു.അന്നു മുതൽ സർ സർവേപ്പള്ളി രാധാകൃഷ്ണൻ എന്ന് അറിയപ്പെടാൻ തുടങ്ങി.

കഷ്ടപ്പാടുകൾ നിറഞ്ഞ ജീവിത സാഹചര്യ ങ്ങളിലുടെയായിരുന്നു അദേഹത്തിന്റെ യാത്രകൾ. ഉയർന്ന വിദ്യാഭ്യാസത്തിലൂടെ ഉന്നത സ്ഥാനങ്ങളിലെത്തിച്ചേരാനും കഴിഞ്ഞു. കഠിനാധ്വാനവും, വായനയും, വിനയവും അദ്ദേഹത്തിന്റെ മുഖമുദ്ര ആയിരുന്നു. താൻ സ്വായത്തമാക്കിയ അറിവുകൾ മറ്റുള്ളവർക്കു പകർന്നു കൊടുക്കുന്നതിൽ സന്തോഷം കണ്ടെത്തിയ അദ്ധ്യാപകരുടെ അദ്ധ്യാപകനായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസ നിലവാരം ഉയർത്താനും, അദ്ധ്യാപകരുടേയും, വിദ്യാർത്ഥികളുടേയും ക്ഷേമത്തിനു വേണ്ടി അഹോരാത്രം പ്രയത്നിച്ച വ്യക്തി ആണ് രാധാകൃഷ്ണൻ .

1952ൽ രാധാകൃഷ്ണൻ ഇന്ത്യയുടെ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു.
അന്തർദേശീയമായി ശ്രദ്ധിക്കപ്പെട്ടിട്ടുള്ള ഒരു വ്യക്തി ഉപരാഷ്ട്രപതി സ്ഥാനത്തെത്തുന്നത് ആദ്യമായിരുന്നു. പിന്നീട് 1962 മെയ് 13ന് ഇന്ത്യയുടെ രാഷ്ട്രപതിയായി സ്ഥാനമേറ്റു.
നീണ്ട അഞ്ചു വർഷം അദ്ദേഹം ആ സ്ഥാനം അലങ്കരിച്ചു. ഒരു അടിയന്തരാവസ്ഥയിൽ ഒപ്പു വയ്ക്കുന്ന ആദ്യത്തെ രാഷ്ട്രപതി കൂടി ആയി രാധാകൃഷ്ണൻ.

രാഷ്ട്രപതി ആയിരിക്കെ അദ്ദേഹത്തിന്റെ പിറന്നാൾ ആഘോഷിക്കാൻ അനുവദിക്കണമെന്ന അഭ്യർത്ഥനയുമായി വന്ന സുഹുത്തുക്കളോട് പിറന്നാൾ ആഘോഷിക്കുന്നതിനു പകരം ആ ദിവസം അദ്ധ്യാപക ദിനമായ് ആചരിക്കാൻ അദ്ദേഹം നിർദ്ദേശിക്കുകയായിരുന്നു. അദ്ധ്യാപകവൃത്തിയോട് അദ്ദേഹത്തിനുണ്ടായിരുന്ന സ്നേഹവും, ആദരവും ആണ് ഇത് പ്രതിഫലിപ്പിക്കുന്നത്. അങ്ങനെ സെപ്റ്റംബർ 5 അദ്ധ്യാപകദിനമായി.

നാൽപ്പതിലധികം ദാർശനിക കൃതികൾ രചിച്ച അദ്ദേഹത്തിന്റെ ആത്മകഥാപരമായ കൃതിയാണ് ‘എന്റെ സത്യാന്വേഷണം’.
അദ്ധ്യാപകരുടെ ജീവിതത്തിൽ അവരുടെ മനസിൽ എന്നേക്കുമായ് ഓർത്തു വയ്ക്കാൻ അവർക്കു ബാക്കിയാവുന്നത് അദ്ധ്യാപന കാലത്ത് അവരിൽ നിക്ഷേപിക്കുന്ന സ്നേഹാദരങ്ങളാണ്.

1954ൽ അദ്ദേഹത്തിന് ഭാരതരത്ന ബഹുമതി നൽകി ആദരിച്ചു. ഭാരതത്തിന്റെ സംസ്കാരത്തെക്കുറിച്ചുള്ള രചനകൾ മുൻനിർത്തി ടെംപ്ലേട്ടൺ പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ കാലം ഇൻഡ്യയുടെ രാഷ്ട്രപതി
ആയിരുന്ന ഡോ.എസ് രാധാകൃഷ്ണൻ ചെന്നൈയിൽ വച്ച് 1975 ഏപ്രിൽ 17ന്
അന്തരിച്ചു.

തലമുറകൾക്ക് വെളിച്ചം പകർന്ന് നൽകി അറിവിൻ്റെ ചക്രവാളത്തിലേക്ക് നയിക്കുന്ന എല്ലാ അദ്ധ്യാപകർക്കും അദ്ധ്യാപകദിന ആശംസകൾ….!

തയ്യാറാക്കിയത്: അജി സുരേന്ദ്രൻ

COMMENTS

4 COMMENTS

  1. മഹാ പണ്ഡിതനായ അദ്ധ്യാപക ശ്രേഷ്ഠൻ്റെ വിവിധ മേഖലകളിലുള്ള പ്രാഗത്ഭ്യം അനുസ്മരിക്കുന്ന എഴുത്തിന് ആശംസകൾ

  2. നല്ലെഴുത്ത് ടീച്ചർ..
    അദ്ധ്യാപകദിനാശംസകൾ.. 🌹🌹💕

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (24)

ഓണവും ഓണാഘോഷവും എന്നുംമലയാളികളുടെ മനസ്സിൽ ഗൃഹതുരത്വം നിറഞ്ഞ ഓർമ്മകൾ മാത്രമാണ്. അതിജീവനത്തിന് പ്രത്യാശ നൽകിയാണ് ഓരോ മലയാളിയുടെയും ഓണാഘോഷം. സമൃദ്ധിയുടെയും നന്മയുടെയും പൂവിളിയുമായെത്തുന്ന ഓണാഘോഷം മലയാളിക്ക് ഒത്തുചേരലിന്റെയും ഓർമ്മപ്പെടുത്തലിന്റെയും ദിനം കൂടിയായിരുന്നു. എന്റെ സങ്കല്പത്തിലെ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (23)

ഓണം- തിരുവോണം - പൊന്നോണംഓണം എന്ന വാക്ക് പോലെ ഗൃഹാതുരത്വം തുളുമ്പുന്ന ഒരുവാക്കും മലയാളിക്ക് ഇല്ലെന്നു തോന്നുന്നു. മലനാട്ടിൽ ആയാലും മറുനാട്ടിൽ ആയാലും ചിങ്ങമാസത്തിലെ പൊന്നിൻ തിരുവോണത്തെ എതിരേൽക്കാൻ, മലയാളി മനസ്സ് വെമ്പൽ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (22)

തിരുവോണ കോടിയുടുത്ത ചിങ്ങപ്പുലരികൾ കൺതുറക്കുന്നതും കാത്തിരിക്കുന്ന മലയാളികൾ. പൊന്നോണത്തെ വരവേൽക്കാൻ ആയിരമാശകളോടെ കാത്തിരിക്കുന്ന മലയാളി മനസ്സുകൾ.കർക്കിടകത്തിന്റെ കറുത്തദിനങ്ങൾക്ക് വിടയേകി , കണ്ണിനും കരളിനും കുളിർമ്മയേകുന്ന വർണ്ണക്കാഴ്ചകളുമായി അണയുന്ന പൊന്നിൻ ചിങ്ങം. ഓണക്കാലം പലരുടെയും...

പൊൻചെമ്പകം (കഥ)

ഒരു ഓണത്തിന് മുൻപാണ് വര്ഷങ്ങൾക്ക് ശേഷം ഞാൻ തനുവിനെ വീണ്ടും കാണുന്നത് ഡ്രസ്സ് എടുത്തുമടങ്ങും വഴി ഒരു മാളിൽ വച്ച് ഇങ്ങോട്ടു പേര് ചൊല്ലി വിളിക്കുകയായിരുന്നു, കണ്ടതും എന്റെയും തനുവിന്റേയും കണ്ണ് നിറഞ്ഞു,...
WP2Social Auto Publish Powered By : XYZScripts.com
error: