17.1 C
New York
Thursday, October 28, 2021
Home Special ഓർമ്മയിലെ മുഖങ്ങൾ - ഗുരുഗോപിനാഥ്

ഓർമ്മയിലെ മുഖങ്ങൾ – ഗുരുഗോപിനാഥ്

✍അജി സുരേന്ദ്രൻ

ഭാരതീയ നൃത്തകലയുടെ ആചാര്യൻമാരിൽ ഒരാളും, വളരെ നല്ല നർത്തകനും, കേരള നടനം എന്ന ആധുനിക സർഗ്ഗാത്മക
നൃത്തരൂപത്തിൻ്റെ ഉപജ്ഞാതാവുമായിരുന്നു ഗുരുഗോപിനാഥ്
എന്നറിയപ്പെടുന്ന പെരുമാനൂർ ഗോപിനാഥൻപിള്ള. അദ്ദേഹത്തിൻ്റെ ഓർമ്മ ദിനമാണിന്ന്. ആരും തന്നെ ശ്രദ്ധിക്കാതെ കിടന്ന കഥകളിയെ ലോകത്തിനു മുൻപിൽ ആദ്യം പരിചയപ്പെടുത്തിയവരിൽ ഒരാൾ അദ്ദേഹമായിരുന്നു.

1908 ജൂൺ 24ന്ചമ്പക്കുളത്തെ കഥകളി പാരമ്പര്യമുളള പെരുമാനൂർ തറവാട്ടിൽ മാധവിയമ്മയുടെയും കൈപ്പളളി ശങ്കരപ്പിള്ളയുടെയും മകനായി ജനിച്ചു.. പിന്നീട്‌ കഥകളി അഭ്യസിച്ചു. ചമ്പക്കുളം പരമുപിളളയായിരുന്നു. ഗുരുനാഥൻ.
കുട്ടിക്കാലത്ത് തന്നെ അദ്ദേഹത്തിന് കഥകളിയൽ വലിയ ഭ്രമമായിരുന്നു. സാധാരണ കാര്‍ഷിക കുടംബത്തില്‍ ജനിച്ച വെറും അഞ്ചാം ക്ളാസു വരെ പഠിച്ച, കഥകളി നര്‍ത്തകനായ ചമ്പക്കുളം ഗോപിനാഥപിള്ള , ഗുരുഗോപിനാഥായി മാറിയത് സ്വന്തം പ്രയത്നം കൊണ്ടു മാത്രമായിരുന്നു.

പന്ത്രണ്ടാം വയസില്‍ അരങ്ങേറ്റം തുടങ്ങുകയായിരുന്നു. കഥകളി കാണാന്‍ കൂടെ പോയിരുന്ന കുഞ്ഞായിരുന്ന ഗോപിനാഥിനെ വലിയച്ഛനും ഗുരുകുഞ്ചുക്കുറുപ്പിന്‍റെ മൂത്ത സഹോദരനുമായ ശങ്കരകുറുപ്പ് ഉറക്കത്ത് നിന്ന് വിളിച്ചുണര്‍ത്തി ശിവന്‍റെ വേഷം കെട്ടിച്ച് അരങ്ങിലിരിത്തുകയായിരുന്നു.
ഇരുപത്തിമൂന്നാം വയസിൽ അമേരിക്കന്‍ നര്‍ത്തകിയായ രാഗിണിയോടൊപ്പം നൃത്ത സംഘമുണ്ടാക്കാന്‍ ബോംബെക്കുപോയി.

സ്വന്തം കഴിവുകള്‍ തിരിച്ചറിഞ്ഞ് നിശിതമായ സാധനയോടെ അതിനെ വളര്‍ത്താന്‍ കഠിനാധ്വാനം ചെയ്ത കലാകാരനായിരുന്നു ഗുരു ഗോപിനാഥ്. അദ്ദേഹത്തിന്റെ അര്‍പ്പണബോധവും രാഗിണീദേവിയുടെ പുതിയ ആശയങ്ങളും ചേര്‍ന്നപ്പോള്‍ കഥകളിനൃത്തം എന്ന പുതിയൊരു കലാരൂപം തന്നെ ജന്മമെടുത്തു.

1956 ലെകേരളപിറവിക്ക് തിരുവിതാംകൂര്‍ കൊച്ചി മലബാര്‍ എന്നിവയുടെ ലയനം വിഷയമാക്കി ഗുരുജി തയാറാക്കിയ നൃത്തശില്‍പ്പവും ശ്രദ്ധേയമായിരുന്നു.സാമൂഹികവും ചരിത്രപരവുമായ വിഷയങ്ങളും സന്ദേശങ്ങളും കൈകാര്യം ചെയ്യുന്ന ചണ്ഡാല ഭിക്ഷുകി, ചീതയും തമ്പുരാട്ടിയും, ഭാരതസ്ത്രീകള്‍ തന്‍ ഭാവശുദ്ധി എന്നിങ്ങനെ ഒട്ടേറെ നൃത്തങ്ങള്‍ അദ്ദേഹം ഒരുക്കി.കഥകളിയെ തിരുത്തുകയോ പരിഷ്കരിക്കുകയോ ചെയ്യാതെ, അതിന്‍റെ എല്ലാ വശങ്ങളും ഉള്‍ക്കൊണ്ട് തികച്ചും ശാസ്ത്രീയമായ നൃത്തരൂപം ഉണ്ടാക്കിയെടുത്തതാണ് ഗുരുഗോപിനാഥിന്‍റെ പ്രധാന നേട്ടങ്ങളിൽ ഒന്ന്. അതിനു പുറമെ സിനിമാഭിനയത്തിലും ഒരു കൈ നോക്കിയി ട്ടുണ്ട്.

ഒരിക്കലും മങ്ങാത്ത അക്ഷരങ്ങളാല്‍ തന്റെ പേര് കൈരളിയുടെ കലാചരിത്രത്തിൽ എഴുതിച്ചേര്‍ത്താണ് അരങ്ങില്‍ നിന്ന് കാലത്തിന്റെ അണിയറയിലേയ്ക്ക് ഗുരു ഗോപിനാഥ് മടങ്ങിയത്. 1987 ഒക്ടോബർ 9 ന് എറണാകുളത്ത് ഭാരതീയ കലോത്സവത്തില്‍ അവതരിപ്പിച്ച രാമായണത്തില്‍ ദശരഥന്റെ വേഷമാടവെയാണ് അദ്ദേഹത്തെ മരണം തട്ടിയെടുത്തത്.തങ്കമണിയാണ് ഭാര്യ. വിലാസിനി, വിനോദിനി, വേണുഗോപാൽ എന്നിവരാണ് മക്കൾ. നടനകലയുടെ തിലകക്കുറിയായ ദീപ്തമായ ആ ഓർമ്മകൾക്കു മുന്നിൽ പ്രണാമം…..

✍അജി സുരേന്ദ്രൻ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി.

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി  പിണറായി വിജയന്‍.വിചാരണ കൂടുതല്‍ ശിശു സൗഹൃദമാക്കുന്നതിന് ഉദ്യോഗസ്ഥർക്ക് ഹൈക്കോടതിയുടെ സഹായത്തോടെ പരീശലനം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരാകേണ്ടിവന്നവർക്ക് നിയമ പരിരക്ഷ, സംരക്ഷണം...

കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം.

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സിഎംഡിയും ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം. ശനിയാഴ്ച വീണ്ടും ചര്‍ച്ച നടത്തും. നവംബര്‍ അഞ്ചിന് പ്രഖ്യാപിച്ചിട്ടുള്ള പണിമുടക്ക് ഉള്‍പ്പെടെയുള്ള സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് യൂണിയനുകള്‍...

എരുമേലിയില്‍ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ ഒ​രു ഓ​ട്ടോ​റി​ക്ഷ​യും ര​ണ്ടു ബൈ​ക്കും ഒ​ലി​ച്ചു​പോ​യി.

കോ​ട്ട​യം: ശബരിമല വനമേഖലയോട് അടുത്തു കിടക്കുന്ന എരുമേലിയില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായി. ശക്തമായ മഴ തുടരുന്ന എരുമേലി പഞ്ചായത്തിലെ എയ്ഞ്ചല്‍ വാലി, പളളിപ്പടി, വളയത്ത് പടി എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്.എ​രു​മേ​ലി പ​ഞ്ചാ​യ​ത്തി​ലെ എ​യ്ഞ്ച​ല്‍​വാ​ലി​യി​ല്‍...

അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചു.

കൊല്ലം : ശാസ്താംകോട്ടയിൽ അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി പൊലീസിന്റെ പിടിയിലായി. തേവലക്കര, മുള്ളിക്കാലയിൽ വാടകക്ക് താമസിക്കുന്ന മൊട്ടയ്ക്കല്‍ സ്വദേശിയായ അബ്ദുള്‍ വഹാബ്...
WP2Social Auto Publish Powered By : XYZScripts.com
error: