17.1 C
New York
Tuesday, January 25, 2022
Home Special ഓർമ്മയിലെ മുഖങ്ങൾ - കിത്തൂർ റാണി ചെന്നമ്മ

ഓർമ്മയിലെ മുഖങ്ങൾ – കിത്തൂർ റാണി ചെന്നമ്മ

✍തയ്യാറാക്കിയത്: അജി സുരേന്ദ്രൻ

റാണി ലക്ഷ്മിഭായിക്ക് മുമ്പ് ബ്രിട്ടീഷുകാര്‍ക്കെതിരെ വാളെടുത്തു പോരാടിയൊരു റാണിയുണ്ടായിരുന്നു ഇന്ത്യയില്‍…
കർണ്ണാടകയിലെ കിത്തൂരിൻ്റെ റാണി എന്നറിയപ്പെട്ടിരുന്ന കിത്തൂർ റാണി ചെന്നമ്മ.
ഇന്ത്യൻ സ്വാതന്ത്ര്യ സമര പോരാട്ടത്തിലെ ആദ്യ സ്ത്രീ മുഖങ്ങളിൽ ഒരാളായിരുന്ന ചെന്നമ്മയുടെ ഓർമ്മകളിലൂടെ .

കർണ്ണാടകയില ബെൽഗാം താലൂക്കിൽ 1778 ഒക്ടോബർ 23നായിരുന്നു ചെന്നമ്മയുടെ ജനനം. വളരെ ചെറുപ്പത്തിൽ തന്നെ കുതിര സവാരിയിലും ആയോധന കലകളിലും പരിശീലനം ലഭിച്ചിരുന്നു. തൻ്റെ പതിനഞ്ചാമത്തെ വയസിലായിരുന്നു കിത്തൂറിലെ രാജാവായിരുന്ന ദേശായി കുടുംബത്തിലെ മല്ലസർജയുമായുള്ള വിവാഹം. ഈ ദമ്പതികൾക്ക് ഒരു മകൻ ജനിച്ചു. 18l6 ൽ മല്ലസർജ്ജ അന്തരിച്ചു.1824 ൽ അവരുടെ മകനേയും മരണം തട്ടിയെടുത്തു.
പിന്നീട് ശിവലിംഗപ്പ എന്ന കുട്ടിയെ തൻ്റെ അനന്തരാവകാശിയായ് ദത്തെടുക്കുകയായിരുന്നു.

നിയമപ്രകാരം ഈ ദത്തെടുക്കൽ സാധുവല്ലെന്ന് ബ്രിട്ടീഷ് സർക്കാർ ചെന്നമ്മയെ അറിയിച്ചു. ഇതിൽ ചെന്നമ്മ രോഷാകുലയാകുകയും ബ്രിട്ടീഷുകാരുമായ് തെറ്റുകയും ചെയ്തു.തനിക്ക് ലഭ്യമായ സൈന്യത്തെ വെച്ച് ബ്രിട്ടീഷ് സേനയെ നേരിടാൻ ചെന്നമ്മ തീരുമാനിച്ചു. അനന്തരാവകാശിയെ വാഴിക്കാനുളള തന്റെ അവകാശം കാണിച്ച് ചെന്നമ്മ ബോംബെ ഗവർണർക്ക് ഒരു കത്തയച്ചു. ഗവർണർ ഈ ആവശ്യം നിരാകരിക്കുകയും യുദ്ധം ഉടനടി പൊട്ടിപ്പുറപ്പെടുകയും ചെയ്തു

യുദ്ധത്തിൻ്റെ ആദ്യഘട്ടത്തിൽ കനത്ത നാശമാണ് ബ്രിട്ടീഷ് സൈന്യത്തിന് നേരിടേണ്ടി വന്നത്. കിത്തൂർ സൈന്യം ഒട്ടേറേ ബ്രിട്ടീഷ് പട്ടാളക്കാരെ വധിച്ചു. കിത്തൂർ സൈന്യാധിപരുടെ ബലത്തിൽ ബ്രിട്ടീഷ് സൈന്യത്തിന് കനത്ത
തിരിച്ചടി തന്നെ കിട്ടി. രണ്ട് ബ്രിട്ടീഷ് ഉദ്യോഗസ്ഥരെ ബന്ധികളാക്കുകയും ചെയ്തു.

പിന്നീട് സമാധാന ചർച്ചകൾക്കൊടുവിൽ
ബന്ധികളെ വിട്ടയച്ചെങ്കിലും സ്വതസിദ്ധമായ ചതി ബ്രിട്ടീഷുകാർ പ്രയോഗിച്ചു. കൂടുതൽ സൈന്യത്തെ വരുത്തുകയും കിത്തൂർ സൈന്യത്തിലേക്ക്
വഞ്ചകരെ അയയ്ക്കുകയും ചെയ്തു. ഈ കാരണത്താൽ കിത്തൂർ സൈന്യം തോൽവി നേരിടുകയും 1829 ൽ ചെന്നമ്മയെ അറസ്റ്റു ചെയ്ത് ബെയിഹൊങ്കൽ കോട്ടയിൽ തടവിലാക്കുകയും ചെയ്തു.

കമ്പനിക്കെതിരേ സായുധ കലാപം നയിച്ചതിന്റെ പേരിലാണ് ഇവർ പ്രധാനമായും അറിയപ്പെടുന്നത്. ഈ സായുധ കലാപത്തിനു ശേഷം ചെന്നമ്മ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ പ്രതീകമായി അറിയപ്പെടുന്നു. 1829 ഫെബ്രുവരി 21ന് തന്റെ അമ്പതാമത്തെ വയസ്സിൽ തടവറയിൽ വച്ച് ചെന്നമ്മ അന്തരിച്ചു.

ചെന്നമ്മയ്ക്ക് ബ്രിട്ടീഷുകാരുമായുള്ള യുദ്ധം ജയിക്കാനായില്ലെങ്കിലും അവർ സ്വാതന്ത്ര്യ സമരത്തിൻ്റെ സ്ത്രീ മുഖമായ് മാറി. നൂറ്റാണ്ടുകൾക്ക് ശേഷവും ലോക ചരിത്രത്തിൽ ധീരതയുടെ പ്രതീകമായ് അവർ ഇന്നും അറിയപ്പെടുന്നു. ഓരോ മനസിലും കിത്തൂരിൻ്റ ഉരുക്കു വനിതയായ് നിറഞ്ഞു നിൽക്കുന്നു….

✍തയ്യാറാക്കിയത്: അജി സുരേന്ദ്രൻ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

തീ​യ​റ്റ​റു​ക​ൾ അ​ട​യ്ക്കാ​നു​ള്ള സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​നെ​തി​രേ തീ​യ​റ്റ​ർ ഉ​ട​മ​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫി​യോ​ക് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു.

ഞാ​യ​റാ​ഴ്ച​ക​ളി​ലെ അ​ട​ച്ചി​ൽ ഉ​ത്ത​ര​വും സി ​കാ​റ്റ​ഗ​റി​യി​ൽ ഉ​ൾ​പ്പെ​ട്ട തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ മു​ഴു​വ​ൻ തീ​യ​റ്റ​റു​ക​ളും അ​ട​യ്ക്കാ​നു​ള്ള ഉ​ത്ത​ര​വും ചോ​ദ്യം ചെ​യ്താ​ണ് ഹ​ർ​ജി. രൂ​ക്ഷ​മാ​യ കോ​വി​ഡ് വ്യാ​പ​നം ക​ണ​ക്കി​ലെ​ടു​ത്ത് ഇ​ന്ന് മു​ത​ലാ​ണ് തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ തീ​യ​റ്റ​റു​ക​ൾ അ​ട​യ്ക്കാ​ൻ...

മലപ്പുറത്തെ ശൈശവ വിവാഹം; ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ കേസെടുത്തു.

മലപ്പുറത്ത് 16 കാരിയെ വിവാഹം കഴിപ്പിച്ച സംഭവത്തില്‍ ഭര്‍ത്താവിനും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്കുമെതിരെ കേസെടുത്ത് പൊലീസ്. ചൈല്‍ഡ് മാര്യേജ് ആക്ട്, പോക്സോ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. 5 മാസം ഗര്‍ഭിണിയായ കുട്ടിയെ ചൈല്‍ഡ്...

കശ്മീരിൽ വീരമൃത്യു വരിച്ച മലയാളി സൈനികന് ശൗര്യ ചക്ര; നായിബ് സുബൈദാർ ശ്രീജിത്തിന് രാജ്യത്തിന്‍റെ ആദരം.

കശ്മീരിൽ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച നായിബ് സുബൈദാർ എം ശ്രീജിത്തിന് ശൗര്യചക്ര. കോഴിക്കോട് സ്വദേശിയാണ് എം ശ്രീജിത്ത്. ആറ് പേർക്കാണ് ശൗര്യചക്ര നൽകി രാജ്യം ആദരമർപ്പിക്കുന്നത്. മലയാളിയായ ആർ ആർ ശരത്തിന് മരണാനന്തര...

കേരളത്തില്‍ 55,475 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ 55,475 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 9405, തിരുവനന്തപുരം 8606, തൃശൂര്‍ 5520, കൊല്ലം 4452, കോഴിക്കോട് 4432, കോട്ടയം 3672, പാലക്കാട് 3550, മലപ്പുറം 3138, കണ്ണൂര്‍ 2578, ആലപ്പുഴ...
WP2Social Auto Publish Powered By : XYZScripts.com
error: