17.1 C
New York
Monday, December 4, 2023
Home Special ഓർമ്മയിലെ മുഖങ്ങൾ – (ഓർമ്മിക്കേണ്ട പ്രശസ്തരെ പരിചയപ്പെടുത്തുന്ന പംക്‌തി)

ഓർമ്മയിലെ മുഖങ്ങൾ – (ഓർമ്മിക്കേണ്ട പ്രശസ്തരെ പരിചയപ്പെടുത്തുന്ന പംക്‌തി)

തയ്യാറാക്കിയത്: അജി സുരേന്ദ്രൻ. കോതമംഗലം.

അക്കാമ്മ ചെറിയാൻ എന്ന ധീര വനിതയുടെ ഓർമ്മകളിലൂടെ….

ഞാനാണ് നേതാവ്, മറ്റുള്ളവരെ കൊല്ലുന്നതിനു മുമ്പ് ആദ്യം എന്നെ വെടി വയ്ക്കൂ. പ്രതിഷേധക്കടൽ തീർത്തവർക്കു നേരെ വെടിവയ്ക്കാൻ സൈനികർ തുനിഞ്ഞപ്പോൾ, പ്രതിഷേധക്കാർക്ക് നേതൃത്വം നൽകിയ ധീരവനിത അക്കാമ്മ ചെറിയാൻ നിർഭയയായ് ബ്രിട്ടീഷ് സൈനികരോട് പറഞ്ഞ വാക്കുകളാണിത്. ആ ധീരവനിതയുടെ ഓർമ്മകളിലൂടെ….

1909 ഫെബ്രുവരി 14 ന് തിരുവിതാംകൂർ കാഞ്ഞിരാപ്പളളിയിലെ തൊമ്മൻ ചെറിയാൻ, അന്നമ്മ ചെറിയാൻ എന്നിവരടെ മകളായാണ് അക്കാമ്മ ജനിച്ചത്.ചരിത്രത്തിൽ ബിരുദ പഠനം പൂർത്തിയാക്കിയ ശേഷം എടക്കര സെൻ്റ് മേരീസ് സ്കൂളിൽ അദ്ധ്യാപികയായ് അവർ ജോലിയിൽ പ്രവേശിച്ചു. അതിനു ശേഷം പ്രധാന അദ്ധ്യാപികയായും.

പിന്നീട് സ്റ്റേറ്റ് കോൺഗ്രസിൽ ചേർന്നു.തിരുവിതാംകൂർ ദിവാനായിരുന്ന സി.പി.രാമസ്വാമി അയ്യർക്കെതിരെയുള്ള പ്രക്ഷോഭം മുന്നിൽ നിന്ന് നയിച്ചത് അക്കമ്മ ആയിരുന്നു. 1939 ൽ ദിവാനെ പുറത്താക്കുവാൻ ആവശ്യപ്പെട്ടുകൊണ്ട് അവർ കവടിയാർ കൊട്ടാരത്തിലേക്ക് നടത്തിയ വൻ റാലിയിൽ 20,000 ലേറെ ആളുകളാണ് പങ്കെടുത്തത്.ബ്രിട്ടീഷ് പോലീസ് വെടിവയ്ക്കാൻ നോക്കിയെങ്കിലും അക്കാമ്മയുടെ ദൃഢനിശ്ചയത്തിനു മുന്നിൽ അവർ ഭയന്ന് പോയി. ഇതെ തുടർന്ന് അക്കാമ്മയെ തിരുവിതാംകൂറിൻ്റെ ത്സാൻസി റാണി എന്നാണ് ഗാന്ധിജി വിശേഷിപ്പിച്ചത്.

അറസ്റ്റുചെയ്യപ്പെട്ട അക്കാമ്മയെ 1939 ജനുവരി 31-ന് ഒരുവര്‍ഷത്തേക്ക് തടവിലിട്ടു.
1940-ല്‍ ജയില്‍ മോചിതയായ അക്കാമ്മ മുഴുവന്‍ സമയ രാഷ്ട്രീയ പ്രവർത്തനത്തിനായ് മാറ്റിവച്ചു. 1942-ല്‍ തിരുവിതാംകൂര്‍ സ്റ്റേറ്റ് കേണ്‍ഗ്രസ്സിന്റെ ആക്ടിംഗ് പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ടു. 1942-ല്‍ ക്വിറ്റിന്ത്യാ സമരത്തെ തുടര്‍ന്നുണ്ടായ സിവില്‍ ആജ്ഞാലംഘനത്തില്‍ പങ്കെടുത്തതിന് ഒരു വര്‍ഷക്കാലം തടവില്‍കഴിയേണ്ടിവന്നു. നിരന്തര പീഡനങ്ങളെ ധീരമായി അതിജീവിച്ച അവര്‍ ജയില്‍ മോചനത്തിനുശേഷവും സ്വാതന്ത്രത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ ശക്തിയോടെ വ്യാപൃതയായി.

വീണ്ടും പലപ്പോഴും അവരെ അറസ്റ്റു ചെയ്യുകയും, ജയിലിലടക്കുകയും ചെയ്തിട്ടുണ്ട്. 1947 ൽ തിരുവിതാംകൂർ ലെജിസ്ളേറ്റീവ് അസംബ്ലിയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട അക്കമ്മ സ്വാതന്ത്രു സമരത്തിലെ ഒരിക്കലും വിസ്മരിക്കാനാവാത്ത വ്യക്തിത്വമാണ്‌.
അജയ്യതയുടെയും അര്‍പ്പണബോധത്തിന്റെയും ഉത്തമ ഉദാഹരണമായിരുന്നു അക്കാമ്മ ചെറിയാന്റെ ജീവിതം. പഴയ തിരുവിതാംകൂര്‍ സംസ്ഥാനത്ത് നടന്ന ദേശീയസമരത്തില്‍ പങ്കെടുത്ത ഒരു വനിത എന്നനിലയില്‍ അവരുടെ ത്യാഗപൂര്‍ണ്ണമായ നേതൃത്വം എന്നും കേരളീയ സ്ത്രീത്വത്തിന്റെ പ്രതീകമായിരുന്നു.

1951 ൽ നാൽപ്പത്തിരണ്ടാം വയസിൽ സ്വാതന്ത്ര്യ സമര സേനാനിയും തിരുവിതാംകൂർ കൊച്ചിൻലെജിസ്ളേറ്റീവ് അസംബ്ലി മെമ്പറുമായ വി.വി വർക്കിയെ വിവാഹം കഴിച്ചു. പിന്നീട് അധികാര മത്സരങ്ങൾക്കിടയൽ എന്തുകൊണ്ടോ അക്കാമ്മ ലോക്സഭ ഇലക്ഷനിൽ അവർ തഴയപ്പെട്ടു. പാർട്ടിയുടെ പുതിയ ആശയങ്ങളുമായ് തനിക്ക് യോജിക്കാൻ കഴിയില്ലെന്ന് മനസ്സിലാക്കിയപ്പോൾ സമരമുഖങ്ങളിൽ നിറഞ്ഞു നിന്ന ഝാൻസി റാണി നിശബ്ദമായ് അവിടെ നിന്നും പിൻ വാങ്ങി.

1982 മെയ് 5 ന് അനാരോഗ്യം മൂലം അവർ അന്തരിച്ചു. അധികാര മോഹമില്ലാതെ നേട്ടങ്ങൾക്കു വേണ്ടി മാത്രം പ്രയത്നിച്ച ആ ഓർമ്മയ്ക്കായ് തിരുവനന്തപുരം വെള്ളയമ്പലത്ത് അക്കാമ്മയുടെ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. തിരുവിതാംകൂറിൻ്റെ ത്സാൻസിറാണിക്ക് സ്നേഹ പ്രണാമം…..

FACEBOOK - COMMENTS

WEBSITE - COMMENTS

4 COMMENTS

  1. തിരുവിതാംകൂറിന്റെ ത്സാൻസി റാണിക്ക്
    പ്രണാമം….. വളരെ നല്ല ലേഖനം അജിക്കുട്ടി…
    അഭിനന്ദനങ്ങൾ…..

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

സംസ്ഥാന സർക്കാരിന്റെ മാധ്യമ അവാർഡ് 2022ന് അപേക്ഷ ക്ഷണിച്ചു.

കോട്ടയ്ക്കൽ: സംസ്ഥാന സർക്കാരിന്റെ 2022ലെ മാധ്യമ അവാർഡിന് എൻട്രികൾ ക്ഷണിച്ചു. 2022 ജനുവരി ഒന്നിനും ഡിസംബർ 31നുമിടയിൽ പ്രസിദ്ധീകരിച്ച വികസനോൻമുഖ റിപ്പോർട്ട്, ജനറൽ റിപ്പോർട്ട്, വാർത്താചിത്രം, കാർട്ടൂൺ എന്നിവയ്ക്കും ഈ കാലയളവിൽ സംപ്രേഷണം...

ശിൽപശാല സംഘടിപ്പിച്ചു

കോട്ടയ്ക്കൽ:  ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് അൽമാസ് ഹോസ്പിറ്റൽ വീൽചെയർ മാനേജ്മെന്റ് എന്ന വിഷയത്തിൽ ശില്പശാല നടത്തി. പ്രമുഖ ന്യൂറോസർജൻ ഡോ. ഹരീഷ് ശ്രീനിവാസൻ ഉദ്ഘാടനം നിർവഹിച്ചു. കോട്ടക്കൽ IMB ക്കുള്ള സൗജന്യ വീൽചെയർ വിതരണം...

സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു .

കോട്ടയ്ക്കൽ: ഞാറത്തടം ആർട്സ്& സ്പോർട്സ് ക്ലബ്‌ നാസ്ക് ഞാറതടം 10 ആം വാർഷിക ആഘോഷങ്ങളുടെ ഭാഗം ആയി അഹല്യ ഫൌണ്ടേഷൻ കണ്ണാശുപത്രി ആയി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ക്ലബ്‌ പ്രസിഡന്റ്‌ അക്ബർ കാട്ടകത്ത് അധ്യക്ഷത വഹിച്ച...

മലപ്പുറം ജില്ലാ സ്കൂൾ കലോത്സവം കോട്ടയ്ക്കലിൽ

കോട്ടയ്ക്കൽ.--"നാദം ഗണനാദം. കലയുടെ സ്വർഗീയ നാദം". 34 അധ്യാപകർ നല്ല ഈണത്തിൽ, പ്രത്യേക താളത്തിൽ പാടുകയാണ്. ഉഷ കാരാട്ടിൽ എഴുതി കോട്ടയ്ക്കൽ മുരളി സംഗീതം നൽകിയ 8 മിനിറ്റ് ദൈർഘ്യമുള്ള സ്വാഗതഗാനം ജില്ലാ...
WP2Social Auto Publish Powered By : XYZScripts.com
error: