17.1 C
New York
Monday, March 20, 2023
Home Special ഓർമ്മയിലെ മുഖങ്ങൾ - (ഓർമ്മിക്കേണ്ട പ്രശസ്തരെ പരിചയപ്പെടുത്തുന്ന പംക്‌തി)

ഓർമ്മയിലെ മുഖങ്ങൾ – (ഓർമ്മിക്കേണ്ട പ്രശസ്തരെ പരിചയപ്പെടുത്തുന്ന പംക്‌തി)

തയ്യാറാക്കിയത് : അജി സുരേന്ദ്രൻ. കോതമംഗലം.

”നമസ്കാരം…. എല്ലാ മാന്യ പ്രേക്ഷകർക്കും കണ്ണാടിയിലേക്ക് സ്വാഗതം ” ….

നമ്മുടെയൊക്കെ മനസ്സിൽ പതിഞ്ഞു പോയ വാചകമാണിത്. വേറിട്ട ശബ്ദവും നിറഞ്ഞ പുഞ്ചിരിയുമായ് ജനമനസ്സുകളിൽ നിറഞ്ഞു നിന്ന വ്യക്തിത്വം ടി എൻ ഗോപകുമാർ എന്ന ടി എൻ ജി. അദ്ദേഹത്തിൻ്റെ ഓർമദിനമായിരുന്നു ജനുവരി 30.

മലയാളത്തിലെ ഏറ്റവും കൂടുതൽ എപ്പിസോഡുകൾ സംപ്രേക്ഷണം ചെയ്യപ്പെട്ട കണ്ണാടിയിലൂടെയാണ് ടി എൻജി ജനഹൃദയങ്ങളിൽ എത്തിച്ചേർന്നത്. ആരാലും കാണാതേയും അറിയാതേയും പോയ വ്യക്തികളെ കണ്ടെത്തുകയും,
നിരാലംബരായ ആയിരങ്ങൾക്ക് താങ്ങായും, അവഗണിക്കപ്പെട്ടവരുടെ വേദനകൾ നമുക്ക് മുന്നിൽ എത്തിക്കുകയും, അർഹതപ്പെട്ടവർക്ക് ധനസഹായം ലഭ്യമാക്കുകയു ചെയ്യുന്ന ജനങ്ങളുടെ നേരെ തിരിച്ചു വച്ച കണ്ണാടിയിരുന്നു അദ്ദേഹം .

1957 ൽ കന്യാകുമാരിയിലെ ശുചീന്ദ്രത്ത് വട്ടപ്പല്ലിമഠം പി നീലകണ്ഠ ശർമയുടെയും എൽ തങ്കമ്മയുടെയും മകനായ് ജനിച്ചു.. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം ആംഗല സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടി.അതിനു ശേഷം മധുര സർവകലാശാലയിൽ നിന്ന് പത്രപ്രവർത്തനത്തിൽ പി ജി യും കരസ്ഥമാക്കി. മാതൃഭൂമി,മാധ്യമ ദിനപ്പത്രം ‘ദി ടൈംസ് ഓഫ് ഇന്ത്യ, ന്യൂസ് ടൈംസ് എന്നീ സ്ഥാപനങ്ങളിൽ ‘ പത്രപ്രവർത്തകനായ് ജോലി ചെയ്തിരുന്നു. ദില്ലിയിൽ ഇന്ത്യൻ എക്‌സ്‌പ്രെസ്സിലൂടെയാണ് മാധ്യമ പ്രവർത്തന രംഗത്തേക്ക് കടക്കുന്നത്.

ഗോപകുമാര്‍ വസ്തുതകളുടെ വെറുമൊരു റിപ്പോര്‍ട്ടറല്ല. പുറമെ കാണുന്ന കാര്യങ്ങൾ വസ്തുനിഷ്ഠമായ് കണ്ടെത്താൻ കഴിയന്ന ദര്‍ശനശേഷിയുള്ള മാധ്യമ പ്രവർത്തകനാണ് . അതുകൊണ്ടാണ് ജേണലിസവും സിനിമാ രചനയും സാഹിത്യമെഴുത്തുമെല്ലാം ഒരുപോലെ അനായാസം നിര്‍വ്വഹിക്കുവാന്‍ ഗോപകുമാറിന് കഴിയുന്നത്. സാധാരണ പത്രപ്രവർത്തനത്തിൽ കാണാൻ കഴിയാത്ത അസാധ്യമായൊരു സര്‍ഗ്ഗാത്മക കര്‍മ്മമാണത്. അദ്ദേഹത്തിൻ്റെ .ആദ്യപുസ്തകം തന്നെയാണ് അതിന്റെ ഉത്തമ സാക്ഷ്യം.

മാധ്യമപ്രവര്‍ത്തനത്തിന്റെ എല്ലാ വശങ്ങളിലും ഒരേപോലെ സമര്‍ഥമായി ഇടപെടുകയും , ദൃശ്യമാധ്യമങ്ങളുടെ നിറപ്പകിട്ടാർന്ന വഴികളിലൂടെ സഞ്ചരിക്കാതെ സാധാരണക്കാരുടെ പ്രശ്‌നങ്ങളും പ്രതിസന്ധികളും അദ്ദേഹം പരിഹരിക്കാന്‍
ശ്രമിക്കുകയും ചെയ്തിരുന്നു.

രാജ്യത്തെ മുതിർന്ന മാധ്യമപ്രവർത്തകരിൽ ഒരാൾ എന്നതിലുപരി സാഹിത്യ, സിനിമാ മേഖലകളിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ശുചീന്ദ്രം രേഖകൾ, വോൾഗ തരംഗങ്ങൾ, അകമ്പടി സർപ്പങ്ങൾ, ശൂദ്രൻ തുടങ്ങി പതിനാലോളം പുസ്തകങ്ങൾ അദേഹം രചിച്ചു. അവയിൽ ശുചീന്ദ്രം രേഖകൾ എന്നാ ആത്മകഥക്കും വോൾഗ തരംഗങ്ങൾ എന്ന യാത്രാവിവരണത്തിനും കേരള സാഹിത്യ അക്കാദമി അവർഡുകളും ലഭിച്ചു.

സ്വന്തം അനുഭവം കൊണ്ടു അദ്ദേഹം വിവിധ പ്രസിദ്ധീകരണങ്ങളിലൂടെ നമുക്ക് തന്ന ഓരോ കുറിപ്പുകളും വിജ്ഞാനവും കൗതുകവും യാഥാര്‍ഥ്യബോധവും പകര്‍ന്നു നല്‍കുന്നതായിരുന്നു.
അർബുദബാധയെത്തുടർന്ന് തന്റെ 58-ആം വയസ്സിൽ 2016 ജനുവരി 30 ന് പുലർച്ചെ 3.50-ന് തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ച് ഇദ്ദേഹം അന്തരിച്ചു.
ഐതർ ആണ് ഭാര്യ. കാവേരി, ഗായത്രി എന്നിവർ മക്കളാണ്. ദീപ്തമായ ആ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം 🙏

അജി സുരേന്ദ്രൻ.
കോതമംഗലം.

COMMENTS

1 COMMENT

  1. അജി അടിമാലിക്കാരിയാണ്. അജിയുടെ ചൂടും ചൂരും എല്ലാം അടിമാലിയുടെയാണ് പേരിനൊപ്പം ഈ കോതമംഗലം ചേർക്കൽ എന്തോ ഒരു വല്ലായ്മമയുണ്ടാക്കുന്നു അതു വേണോ അജി സുരേന്ദ്രൻ …..

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഡോക്ടർ ജോൺ ബ്രിട്ടാസ് എം പി യുടെ മാതാവിന്റെ നിര്യാണത്തിൽ കൈരളിടിവി യുഎസ് എ പ്രവർത്തകരുടെ ആദരാജ്ഞലികൾ

ന്യൂയോർക്: രാജ്യസഭാംഗവും കൈരളി ടിവി മാനേജിംഗ് ഡയറക്ടറുമായ ഡോ. ജോൺ ബ്രിട്ടാസിൻ്റെ മാതാവ് ആലിലക്കുഴിയിൽ അന്നമ്മ (95 ) കണ്ണൂർ പുലിക്കുരുമ്പ നിര്യാണത്തിൽ വടക്കേ അമേരിക്കയിലെ കൈരളിടിവി യുഎസ് എ യുടെ പ്രവർത്തകരുടെ...

ഡോ.ജോൺ ബ്രിട്ടാസ് എംപിയുടെ മാതാവ് അന്തരിച്ചു..

രാജ്യസഭാംഗവും കൈരളി ടിവി മാനേജിംഗ് ഡയറക്ടറുമായ ഡോ. ജോൺ ബ്രിട്ടാസിൻ്റെ മാതാവ് ആലിലക്കുഴിയിൽ അന്നമ്മ പുലിക്കുരുമ്പ അന്തരിച്ചു. 95 വയസായിരുന്നു. സംസ്കാര ചടങ്ങുകൾ ചൊവ്വാഴ്ച വൈകിട്ട് 4 മണിക്ക് സെന്റ്. അഗസ്റ്റ്യൻസ് ചർച്ച് പുലിക്കുരുമ്പയിൽ. മക്കൾ...

വാർത്തകൾ വിരൽത്തുമ്പിൽ | 2023 | മാർച്ച് 20 | തിങ്കൾ

◾ദേവികുളം മണ്ഡലത്തിലെ സിപിഎം എംഎല്‍എ എ. രാജയുടെ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി. പട്ടിക ജാതി സംവരണ മണ്ഡലമായ ദേവികുളത്ത് ക്രിസ്തുമത വിശ്വാസിയായ രാജ തെറ്റായ വിവരങ്ങളും വ്യാജരേഖകളും ഹാജരാക്കിയാണ് തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചതെന്നു ഹൈക്കോടതി....

ഫൊക്കാനാ ഫിലാഡൽഫിയ ചാപ്റ്റര്‍ വനിതാ ഫോറത്തിന്റെ ഭാരവാഹികളെ തെരഞ്ഞെടുത്തു. മില്ലി ഫിലിപ്പ്  റീജണൽ കോഓർഡിനേറ്റർ.

ഫൊക്കാനാ ഫിലാഡൽഫിയ ചാപ്റ്റര്‍ വനിതാ ഫോറത്തിന്റെ റീജണൽ കോർഡിനേറ്റർ ആയി  മില്ലി ഫിലിപ്പ്   , റീജണൽ സെക്രട്ടറി  മഞ്ജു ബിനീഷ്, കൾച്ചറൽ കോർഡിനേറ്റർ  അമിത പ്രവീൺ,   കമ്മിറ്റി മെംബേഴ്‌സ് ആയി...
WP2Social Auto Publish Powered By : XYZScripts.com
error: