17.1 C
New York
Monday, September 20, 2021
Home Special ഓർമ്മയിലെ മുഖങ്ങൾ –ഒ.എൻ.വി കുറുപ്പ്

ഓർമ്മയിലെ മുഖങ്ങൾ –ഒ.എൻ.വി കുറുപ്പ്

തയ്യാറാക്കിയത്: അജി സുരേന്ദ്രൻ✍

മലയാളം എന്ന വാക്കിനോളം പരിചിതമാണ്
നമുക്ക്
ഒ എൻ വി’ എന്ന മൂന്നക്ഷരം.

കേരളത്തിൻ്റെ സാമൂഹിക സാംസ്കാരിക മേഖലകളിൽ ആറുപതിറ്റാണ്ടിലേറെ നിറഞ്ഞു നിന്ന മലയാളത്തിൻ്റെ കാവ്യ സൂര്യൻ.
മലയാളികളുടെ പ്രിയപ്പെട്ട കവിയും ഗാനരചയിതാവും ജ്ഞാനപീഠ ജേതാവുമായ ഒ.എൻ.വി കുറുപ്പിന്റെ ജന്മവാർഷിക ദിനമായിരുന്നു മെയ് 27.

കവിതയിലൂടെയും, പാട്ടുകളിലൂടേയും ഒപ്പം ക്ലാസ് മുറികളിലും പൊതുവേദികളിലും മലയാളതനിമ നിലനിർത്തുകയുംഈ മേഖലയിലെല്ലാം തൻ്റേതായ കൈയ്യൊപ്പു ചാർത്തിയ ബഹുമുഖപ്രതിഭ. മാതൃകാ അധ്യാപകനും, നല്ലൊരു പ്രാസംഗികനേയും നമുക്ക് അദ്ദേഹത്തിൽ കാണാൻ കഴിഞ്ഞിരുന്നു.

മലയാളകവിതയിലെ സവിശേഷമായ ഒരു പരിവർത്തനഘട്ടത്തിലാണ് ഇടതുപക്ഷരാഷ്ട്രീയം വാഗ്ദാനംചെയ്ത നല്ലനാളെയുടെ സ്വപ്നവുമായി ഒ.എൻ.വി. തന്റെ കാവ്യജീവിതം ആരംഭിച്ചത്,പ്രണയമായും വിരഹമായും ഗൃഹാതുര നൊമ്പരമായും മലയാള കവിതയുടെ നിറസാന്നിധ്യം.

ഭൂമിക്ക് ഒരു ചരമഗീത’വും ‘സൂര്യഗീത’വും ‘കോതമ്പുമണികളും’ ‘ശാർങ്ഗകപക്ഷികളും’ പോലുള്ള ഒ.എൻ.വിയുടെ കാവ്യങ്ങൾ ഇന്ന് മലയാളിയുടെ സാമൂഹികസ്മൃതിയുടെ ഭാഗമാണ്.നാടകഗാനങ്ങളും ചലച്ചിത്രഗാനങ്ങളും ലളിതഗാനങ്ങളുംകൊണ്ട് ഒ.എൻ.വി കാവ്യ ലോകത്തെ സമ്പന്നമാക്കി.

സ്നേഹത്തിൻ്റേയും ബന്ധങ്ങളുടേയും അനിവാര്യത തിരിച്ചറിഞ്ഞ അദ്ദേഹത്തിൻ്റെ കവിതകൾ ലളിതവും ഹൃദയസ്പർശിയുമായിരുന്നു.’
ആദ്യ കവിത ‘മുന്നോട്ട് ‘ എഴുതിയത് പതിനഞ്ചാം വയസിലാണ്
മനസ്സില്‍ ഒരു വിങ്ങലായി നിറയുന്ന കുഞ്ഞേടത്തി എന്ന കവിത .ഒരു കുഞ്ഞേടത്തിയും അവരുടെ അനിയനും തമ്മിലുള്ള ഊഷ്മളമായ ബന്ധത്തിൻ്റെ കഥ പറയുന്ന കവിതയിലൂടെ ഒരമ്മയെ പോലെ കുഞ്ഞനുജനെ സ്നേഹിക്കുന്ന ചേച്ചിയുടെ നല്ല മനസ്സാണ് നമുക്ക് കാണാൻ കഴിയുന്നത്.

ഒമ്പതു കൽപ്പണിക്കാരുടെ കഥ പറഞ്ഞു തന്ന അമ്മ എന്ന കവിത. ഹൃദയം നുറുങ്ങുന്ന ഒരമ്മയുടെ നോവും ത്യാഗമനസ്ഥിതിയും കവിതയിലൂടെ നാം അടുത്തറിഞ്ഞു. അടിച്ചമർത്തപ്പെടുന്നതും, പീഡിപ്പിക്കപ്പെടുന്നതുമായ സ്ത്രീയോട് ചേർന്ന് നിൽക്കുന്ന പെങ്ങൾ .അങ്ങനെ മറക്കാനാകാത്ത എത്രയോ കവിതകൾ…

മലയാളി നിത്യവും മൂളുന്ന എത്രയെത്ര പാട്ടുകൾ. ‘പൊന്നരിവാളമ്പിളിയില് കണ്ണെറിയുന്നോളേ’ ‘അമ്പിളിയമ്മാവാ, താമരക്കുമ്പിളിലെന്തുണ്ട്’, ചെപ്പുകിലുക്കണ ചങ്ങാതീ നിന്റെ ചെപ്പുതുറന്നൊന്നു കാട്ടൂലേ’, ‘മാരിവില്ലിൻ തേന്മലരേ’, ‘ഇല്ലിമുളം കാടുകളിൽ’, ‘പൊൽത്തിങ്കൾക്കല പൊട്ടുതൊട്ട ഹിമവത്ശൃംഗങ്ങളിൽ, ‘മാണിക്യവീണയുമായെൻ മനസ്സിന്റെ താമരപ്പൂവിലുണർന്നവളേ, തുടങ്ങിയ പാട്ടുകളുടെ പട്ടുനൂലുകൾ..

അരികില്‍ നീയുണ്ടായിരുന്നെങ്കില്‍ ….
അരികില്‍ നീയുണ്ടായിരുന്നെങ്കിലെന്നു ഞാന്‍,
ഒരുമാത്ര, വെറുതേ നിനച്ചു പോയി,
ഒരുമാത്ര വെറുതേ നിനച്ചു പോയി.
അരികില്‍ നീയുണ്ടായിരുന്നെങ്കില്‍…
ഈ ഗാനം ഒരു വട്ടമെങ്കിലും മൂളാത്ത മലയാളി ഉണ്ടാകില്ല. നഷ്ടം പ്രണയത്തെ ആർദ്രതയോടെ ഓർമപ്പെടുത്തുന്ന, പ്രണയിച്ച് ഒന്നാവാൻ കഴിയാത്ത ഹൃദയങ്ങളെ ഇത്രയേറെ നൊമ്പരപ്പെടുത്തുന്ന ഒരു ഗാനം വേറെ ഇല്ല .

1931 മെയ് 27ന് കൊല്ലം ജില്ലയിലെ ചവറയിൽ ഒ.എൻ. കൃഷ്ണക്കുറുപ്പിന്റേയും കെ. ലക്ഷ്മിക്കുട്ടി അമ്മയുടേയും മകനായി ജനിച്ചു.പി.പി. സരോജിനിയാണ് ഭാര്യ. മക്കൾ: രാജീവൻ, ഡോ. മായാദേവി. ധനതത്വശാസ്ത്രത്തിൽ ബി.എ.ബിരുദവും മലയാള സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും നേടിയ ഒ.എൻ.വി 1957 ലാണ് എറണാകുളം മഹാരാജാസ് കോളജിൽ അദ്ധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചത്. കാൽ നൂറ്റാണ്ടോളം ഈ മേഖലയിൽ നിറഞ്ഞു നിന്ന അദ്ദേഹം തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജ്, ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ് കോഴിക്കോട്, ഗവ. ബ്രണ്ണൻ കോളജ് തലശ്ശേരി, ഗവ. വിമൻസ് കോളജ് തിരുവനന്തപുരം എന്നിവിടങ്ങളിൽ മലയാള വിഭാഗം തലവനായിരുന്നു.

1986 മേയ് 31ന് ഔദ്യോഗിക ജീവിതത്തിൽനിന്നു വിരമിച്ചശേഷം ഒരു വർഷം കോഴിക്കോട് സർവകലാശാലയിൽ വിസിറ്റിങ് പ്രൊഫസറായി. 1982 മുതൽ 1987 വരെ കേന്ദ്ര സാഹിത്യ അക്കാദമി അംഗമായിരുന്നു.

പൊരുതുന്ന സൗന്ദര്യം, ഞാൻ നിന്നെ സ്നേഹിക്കുന്നു, മാറ്റുവിൻ ചട്ടങ്ങളെ, ദാഹിക്കുന്ന പാനപാത്രം, മയിൽപ്പീലി, അക്ഷരം, ഒരു തുള്ളി വെളിച്ചം, കറുത്ത പക്ഷിയുടെ പാട്ട്, അഗ്നിശലഭങ്ങൾ, ഉപ്പ്, ഭൂമിക്ക് ഒരു ചരമഗീതം, ശാർങ്ഗകപ്പക്ഷികൾ, മൃഗയ, വെറുതെ, അപരാഹ്നം, ഉജ്ജയിനി, സ്വയംവരം, ഭൈരവന്റെ തുടി, ഈ പുരാതന കിന്നരം എന്നിവ മുഖ്യകൃതികൾ.

കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം, എഴുത്തച്ഛൻ പുരസ്കാരം, വള്ളത്തോൾ പുരസ്കാരം, വയലാർ അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്, സോവിയറ്റ് ലാൻഡ് നെഹ്റു അവാർഡ്, ആദ്യത്തെ മഹാകവി ഉള്ളൂർ അവാർഡ്, ആശാൻ പുരസ്കാരം തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി. ചലച്ചിത്രഗാനരചനയ്ക്ക് 12 തവണ കേരള സംസ്ഥാന അവാർഡ് നേടി. ദേശീയ അവാർഡും,പദ്മശ്രീയും ലഭിച്ചു , കലാമണ്ഡലം ചെയർമാന് ആയിരുന്നു. കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് നൽകി ആദരിച്ചു.

വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ 2016 ഫെബ്രുവരി 13 ന് തന്റെ 84ആം വയസ്സിൽ അദ്ദേഹം മരണമടഞ്ഞു.ഒരുവട്ടം കൂടിയെന്നോർമ്മകൾ മേയുന്ന തിരുമുറ്റത്ത് മഞ്ഞൾപ്രസാദവുമായ് വന്ന കാവ്യ സൂര്യൻ്റെ ജന്മവാർഷിക ദിനത്തിൽ പ്രണാമം അർപ്പിക്കുന്നു…..

അജി സുരേന്ദ്രൻ✍

COMMENTS

1 COMMENT

  1. ഈ നല്ലെഴുത്തിൽ അഭിമാനിക്കുന്നു..
    ലളിതം, സുന്ദരം,, ഈ എഴുത്തുകാരിക്ക് ഹൃദയപൂർവ്വം അഭിനന്ദനങ്ങൾ.. ♥️

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മൗനസഞ്ചാരി (തുടർക്കഥ – ഭാഗം – 7)

ആൽബി പറയുന്നത് ശരിയാണ് തൻറെ മനസ്സ് ഇവിടെയെങ്ങും അല്ല അതൊരു ചുഴിയിലാണ്. എങ്ങനെയാണു ആ ചുഴിയിൽ അകപ്പെട്ടത്. വഴിമാറി സഞ്ചരിക്കണമെന്നുണ്ട്, കഴിയുന്നില്ല ശരീരം ഇവിടെ ആണെങ്കിലും തൻറെ ബോധം മുഴുവൻ വേറെ എവിടെയോ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (27)

കേരളീയരുടെ ദേശീയോത്സവവും നിറവിന്റെ പ്രതീകവുമാണ് ഓണം. ഇല്ലങ്ങളിലെ പത്തായവും അടിയാന്മാരുടെ വല്ലങ്ങളും നിറഞ്ഞുനിന്ന്മാനുഷരെല്ലാരുമൊന്നുപോലെ…എന്ന് പാടുന്ന, ഒത്തൊരുമയുടെ ഉത്സവമാണ് ഓണം.ലോകത്തെവിടെയായാലും മലയാളികൾ ജാതിമത ഭേദമന്യേ ഓണം ആഘോഷിക്കുന്നു. പണ്ടൊരിക്കല്‍ നാട് മുഴുവന്‍ അടക്കി ഭരിച്ചുകൊണ്ടിരുന്ന ഒരു...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (26)

ഓണം എന്നത് ആഘോഷം എന്നതിലുപരി വൈകാരികമായ ഒരു സങ്കല്പമാണ്. പ്രത്യാശയുടേയും പ്രതീക്ഷകളുടേയും ഓണം. ആബാലവൃദ്ധം ജനങ്ങളും ഒരുമയോടെയും സന്തോഷത്തോടെയും ജീവിക്കുന്ന നാട്. മഹാബലി ചക്രവർത്തിയുടെ ഭരണത്തിൽ കീഴിൽ എല്ലാവരും സമ്പത്സമൃദ്ധിയോടെ ജീവിച്ചിരുന്നു എന്ന...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (25)

ഓണമെന്നു കേൾക്കുമ്പോൾ തന്നെ ഒരുപിടി നിറമുള്ള ഓർമ്മകൾ മനസ്സിലേക്കോടിയെത്തുന്നു. നന്മയുടെ സാഹോദര്യത്തിന്റെ ജാതിമതരാഷ്ട്രീയഭേദങ്ങളില്ലാത്ത സമൃദ്ധവും സന്തോഷപ്രദവുമായ ഓണം. മണ്ണിലും മലയാളിയുടെ മനസ്സിലും വർണ്ണങ്ങൾ വിരിയുന്ന പൊന്നോണം, കേരളിയരുടെ ദേശീയാഘോഷം. കുഞ്ഞൻ കൊറോണയുടെ താണ്ഡവമില്ലാത്ത, രാഷ്ട്രീയക്കൊലപാതകങ്ങളില്ലാത്ത,...
WP2Social Auto Publish Powered By : XYZScripts.com
error: