17.1 C
New York
Wednesday, January 19, 2022
Home Special ഓർമ്മയിലെ ക്രിസ്തുമസ്:- ലേഖനമത്സരം - (2)

ഓർമ്മയിലെ ക്രിസ്തുമസ്:- ലേഖനമത്സരം – (2)

ലൗലി ബാബു തെക്കേത്തല, കുവൈറ്റ് ✍

ആകാശത്തു മിന്നിത്തിളങ്ങുന്ന നക്ഷത്രഗണങ്ങളിൽ ക്രിസ്തുവിന്റെ വരവറിയിച്ച ദിവ്യതാരകം കൺചിമ്മി നോക്കുന്നുണ്ടോ എന്നറിയാൻ വിടർന്ന കണ്ണുകളിൽ ജിജ്ഞാസയും കൗതുകവും നിറച്ചു ഇടയ്ക്കിടെ മാനത്തെ കാഴ്ചകൾ ചികഞ്ഞു നോക്കിയിരുന്ന ബാല്യം✨️✨️✨️
കേരളത്തിലെ തൃശൂരിലെ മുക്കാട്ടുകര എന്ന ഗ്രാമത്തിൽ,ഒരു ധനു മാസത്തിൽ, കുളിരുംരാവിൽ,താരക രാജകുമാരികളൊത്തു തിങ്കൾകല ഗ്ലോറിയ പാടുന്നത് കേൾക്കാൻ , ക്രിസ്തുമസ് പാതിരാ കുർബാനയ്ക്കായ് കൂട്ടുകാരോടൊന്നു ചേർന്ന് നേർത്ത മഞ്ഞിൻ തണുപ്പുള്ള കാറ്റിന്റെ സുഖം ആസ്വദിച്ചു പോകുമ്പോൾ ഉള്ളിൽ അലയടിച്ചിരുന്ന സന്തോഷം വിവരിക്കാൻ വാക്കുകൾ പോരാത്ത കൗമാരം..🎉🎉🎉🎉

തമിഴ് നാട്ടിൽ നിന്നും ക്രിസ്തുമസ് ആഘോഷിക്കാൻ തൃശൂരിലെ വീട്ടിലേക്കോടിയെത്താൻ വെമ്പൽ കൊണ്ടു കാത്തു കാത്തിരുന്ന കോയമ്പത്തൂരിലെ നാലു വർഷങ്ങൾ……പിന്നെ ഡിസംബർ 27 ലെ വിവാഹ വാർഷികത്തിന്റെ ഇരട്ടി മധുരവുമായെത്തുന്ന യൗവനം മുതലിങ്ങോട്ടുള്ള വർഷങ്ങളിലെ മധുരാഹ്ലാദങ്ങളിൽ മുങ്ങി നിൽക്കുന്ന ഇക്കാലങ്ങളിലെ ക്രിസ്തുമസ്..🍰🎁🎄✨️..

ഓരോ ക്രിസ്തുമസിനും പറയാനേറെ കഥയുണ്ടെങ്കിലും പങ്കു വെക്കട്ടെ ഞാനെൻ ഓർമ്മയിലെ ആദ്യത്തെ ക്രിസ്തുമസ് 😍

അന്നെനിക്ക് അഞ്ചു വയസ്സ് പ്രായം… എന്റെ ദേഹത്താകെ നീര് ആണ്.. ഒരു പനി വന്നു പെട്ടതാണ് ഓർമ്മ. പിന്നെ എണീക്കാൻ ആവാതെ സ്കൂളിൽ പോവാൻ ആവാതെ.. വീട്ടിലെ നടുത്തളത്തിലെ ഒരു വശത്ത് കട്ടിലിൽ കിടന്നു മുകളിലെ കറുത്ത വാർണ്ണീഷ് അടിച്ച മഹാഗണി മരം കൊണ്ടുള്ള മച്ചിൽ നോക്കി കിടക്കുമ്പോൾ എന്റെ ഉള്ളിലെ ആത്മാവിന് അഞ്ചു വയസിനെക്കാൾ കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റുന്നുണ്ടായിരുന്നു… ചുറ്റിലും കാണാൻ വരുന്ന സ്കൂളിലെ ടീച്ചേഴ്സ് ആയ കന്യാസ്ത്രീകളും പള്ളിയിൽ നിന്നും തിരിച്ചു പോകുന്ന ചേടത്തിമാരും അവരുടെ സഹതാപം നിറഞ്ഞനോട്ടവും, എന്നെപിടിച്ചെണിപ്പിച്ച് ഇരുത്തി കഞ്ഞി കോരിത്തരുന്ന അമ്മയും, ജോലിക്കു രാവിലെ പോവുമ്പോൾ തിരിച്ചു വരുന്ന നേരം ഞാൻ ജീവനോടെ ഉണ്ടാവുമോ എന്ന സന്ദേഹത്തോടെ യാത്ര പറഞ്ഞു പോവുന്ന അച്ഛനും എല്ലാവർക്കും സ്നേഹത്തിന്റെ ഭാഷ പരിലാളനത്തിന്റെ നിറവ് … അന്ന് മുത്തശ്ശനും മുത്തശ്ശിയുമൊക്കെ തറവാട്ടിൽ ആയിരുന്നു എന്നാണ് ഓർമ്മ. ഒക്ടോബർ മാസത്തിൽ ആയിരുന്നു എനിക്ക് അസുഖം വന്നത്.. ഡിസംബർ ആയപ്പോഴേക്കും അസുഖം തെല്ലൊന്നു കുറഞ്ഞിരുന്നു.😍 .

ക്രിസ്തുമസ് നാളുകൾ വന്നടുത്തു.എന്റെ അച്ഛന്റെ വലംകൈ ആയിരുന്ന പൊന്നപ്പൻ ചേട്ടനെ ആണ് അച്ഛൻ ഞങ്ങളുടെ വീട്ടിൽ ക്രിബ് ഉണ്ടാക്കാനും നക്ഷത്രവും മാല ലൈറ്റ് ഇടാനുമൊക്ക ഏല്പിക്കുന്നത്. എന്റെ അച്ഛൻ നിർദേശങ്ങൾ കൊടുക്കും പൊന്നപ്പൻ ചേട്ടൻ പനയുടെ കൊമ്പ് കശുമാവിൻ കൊമ്പ് ഇതെല്ലാം മുറിച്ചു കൊണ്ടു വന്നു.ക്രിസ്തുമസ് ട്രീ അന്ന് നാട്ടിൽ പ്രചാരത്തിൽ ഇല്ല. അതിനു പകരമായി ആണ് വൃക്ഷ കൊമ്പുകൾ ഉപയോഗിക്കുന്നത് . അതിൽ മാല ലൈറ്റ് ഇട്ട് അലങ്കരിച്ചു വെക്കും ബലൂൺ, വർണക്കടലസുകൾ , കുഞ്ഞു സമ്മാന പൊതികൾ ,കൊണ്ടെല്ലാം അലങ്കരിക്കും.ഇറയത്താണ് ക്രിബ് ഉണ്ടാക്കുന്നത്.. അയല്പക്കത്തെ കുട്ടികൾ വന്ന് ക്രിബ് ഉണ്ടാക്കുന്നത് നോക്കി നിൽക്കുന്നത് ഞാൻ കിടന്നു കൊണ്ട് കണ്ടു. അമ്മ എനിക്ക് ചായ തരാൻ എന്റെ അടുത്ത് വന്നപ്പോൾ എനിക്കും ക്രിബ് ഉണ്ടാക്കുന്നത് കാണണം എന്ന് ഞാൻ ആവശ്യപ്പെട്ടു.. അമ്മ എന്നെ എടുത്ത് ഇറയത്തു ഒരു സ്റ്റൂളിൽ ഇരുത്തി. മുറ്റത്തു ഓടിനടക്കുന്ന മറ്റു കുട്ടികളെ നോക്കി ഉള്ളിൽ ഞാൻ ചിന്തിച്ചു..എനിക്ക് ഇത്‌ പോലെ ഓടിനടക്കാൻ ആവില്ലേ അതോ ഒരു ഭാരം പോലെ ഈ സ്റ്റൂളിലും കട്ടിലിലും തീർന്നിടുമോ…

പൊന്നപ്പൻ ചേട്ടൻ മേശമേൽ ക്രിബ് ഉണ്ടാക്കി വെച്ച് മുകളിൽ വൈക്കോൽ മേഞ്ഞു ഉള്ളിൽ ഒരു ബൾബ് ഇട്ടു. പിന്നെ മുറ്റത്തു നക്ഷത്രവും..സമയം സന്ധ്യ യായി തുടങ്ങി.കുറച്ചു നേരം മാത്രമേ എന്നെ പുറത്തിരിക്കാൻ അമ്മ അനുവദിച്ചുള്ളൂ… വീണ്ടും കട്ടിലിലേക്ക് എന്നെ കിടത്തി. അവിടെ കിടന്നു മുകളിലെ മച്ചിലേക്കു നോക്കിയപ്പോൾ എന്റെ ഉള്ളിലും എല്ലാം ശരിയാവുമെന്ന പ്രതീക്ഷയുടെ ഒരു കുഞ്ഞുനക്ഷത്രം മിന്നുന്നുണ്ടായിരുന്നു അപ്പോഴും ഇപ്പോഴും എപ്പോഴും 🌻🌻

ലൗലി ബാബു തെക്കേത്തല, കുവൈറ്റ്

COMMENTS

13 COMMENTS

  1. പഴയ കാല ഓർമ്മകൾ പുതുക്കി തരുന്ന ലൗലി all the best,, ,,,,👍👍👌👌

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കെട്ടിട ഉടമയെ കൊല്ലാൻ ശ്രമം., വ്യാപാരി അറസ്റ്റിൽ.

കോട്ടയ്ക്കൽ: വാടകമുറി ഒഴിയാൻ പറഞ്ഞതിന്റെ പേരിൽ കെട്ടിട ഉടമയെ തീക്കൊളുത്തി കൊല്ലാന്‍ ശ്രമിച്ചെന്ന് പരാതി. ഇതുമായി ബന്ധപ്പെട്ട് നായാടിപ്പാറ കമ്മാടന്‍ പ്രകാശനെ (50) പൊലീസ് അറസ്റ്റു ചെയ്തു. കെട്ടിട ഉടമ പരവയ്ക്കല്‍ ഇസ്മായിലിന്റെ( 58)...

പച്ചോലത്തത്തകൾ (കവിത)

പാറിപ്പറന്നിടും പച്ചോലത്തത്തകൾപൂമാനത്തായ്നർത്തനമാടുന്നുവോപൂവിനു ചുംബനമേകുവല്ലോ ചിലർചാരത്തായ് ചേഷ്ടകൾകാട്ടുകല്ലോ! പൂവിൻസുഗന്ധം നുകർന്നുടൻ,ചിലരാതേനുണ്ടുരതിനൃത്തമാടിടുന്നുവാനിൽലീലകൾപലതവർ കാട്ടിടുന്നു,ചേലിൽമാനത്തുയർന്നുപറന്നു രമിക്കുന്നവർ! ചെഞ്ചുണ്ടുചേർത്തിണയുടെ കാതിൽകിന്നാരംചൊല്ലി ക്ഷണിക്കും പറക്കാൻനീലവിഹായസ്സിൽ നീളേപ്പറന്നു വെൺമേഘങ്ങൾതൊട്ടാമോദമോടെമടങ്ങും! ദൂരേക്കു പാറിപ്പറക്കുന്നനേരം പൊൻകതിരണിപ്പാടംതാഴേ കണ്ടുവെന്നാൽഒന്നായിവന്നു നെൽകതിർമണി വെട്ടിക്ഷണനേരത്തുവാനിലുയർന്നുപാറും! സ്വന്തമെന്നോതാനവർ,ക്കൊന്നുമില്ലചിന്തിക്കുവാനോ സമ്പത്തിൻ ഭാരമില്ലനാളെയെന്നുള്ളെയാചിന്തയുമില്ലവർക്കുള്ളിലോ അൽപ്പവും കള്ളവുമില്ല! അന്തിക്കുമാമരച്ചില്ലയിൽ ചേക്കേറുംഎല്ലാം മറന്നുരമിക്കുന്നു...

പന്നൽച്ചെടികൾ (കവിത)

അവൻ്റെ രക്തംചുട്ടെരിഞ്ഞതിനാലാണ്അവരുടെ അന്നം വെന്തുവന്നത് .അവൻ്റെ ഉപ്പുകുത്തിയവേർപ്പു കൊണ്ടാണ്,അവർ ഭക്ഷണത്തിൻ്റെരുചി ഭേതമറിഞ്ഞത്.ആഞ്ഞു വലിയുന്ന,അവൻ്റെ ഉച്ഛ്വാസങ്ങളായിരുന്നുഅവരുടെ ശ്വാസഗതിയുടെസ്പന്ദനങ്ങളായത് .അവൻ പാകപ്പെടുത്തിയമണ്ണിലാണ്അവരുടെ പരമ്പരകൾഅസ്ഥിവാരമിട്ടത്.അവൻ കാത്തുവച്ച,നീരൊഴുക്കുകളായിരുന്നുഅവരുടെ വരണ്ടതൊണ്ടയിലെദാഹത്തെ നനച്ചത് .അവൻ്റെ ദേഹം ചേർത്ത് പടുത്തപടുതകളിലായിരുന്നു അവരുടെസിംഹാസനങ്ങൾ ഗർജ്ജിച്ചത്.അവൻ...

വടശേരിക്കരയിൽ ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയ സംഭവം: വർഗീയ മുതലെടുപ്പ് നടത്താൻ ശ്രമം

വർഗീയ മുതലെടുപ്പ് നടത്താൻ ബിജെപി ശ്രമം; പോലിസ് വസ്തുതകൾ പുറത്തുവിടണം - പോപുലർ ഫ്രണ്ട് പത്തനംതിട്ട ജില്ലയിലെ വടശേരിക്കരയിൽ ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയ സംഭവത്തിൽ പോലിസ് കാര്യക്ഷമമായ അന്വേഷണം നടത്തി വസ്തുകകൾ പുറത്തുവിടണമെന്ന് പോപുലർ...
WP2Social Auto Publish Powered By : XYZScripts.com
error: