മനുഷ്യരുടെ മനസ്സുകളെ മാറ്റിമറിച്ച മൂന്നു പേരെ ലോകം മഹാന്മാരായി അംഗീകരിക്കുന്നു. അവരിൽ ഒരാളാണ് ബെത്‌ലേഹമിലെ കാലിത്തൊഴുത്തിൽ ഭൂജാതനായ ഉണ്ണിയേശു. അദ്ദേഹത്തിന്റെ പിറവിയെ അനുസ്മരിക്കുന്ന തിരുന്നാളാണ് ക്രിസ്തുമസ്. ബി.സി.ഇ. (before common era) ഏഴിനും രണ്ടിനുമിടയിൽ ഏതോ ഒരു ദിവസം യേശു ജനിച്ചു എന്നാണ് ഭൂരിപക്ഷം പേരും കരുതുന്നത്. കൃത്യമായ തീയതി ആർക്കും അറിഞ്ഞുകൂടാ. സൂര്യദേവന്‍റെ ജന്മദിനമായി ഡിസംബർ 25 ജനങ്ങൾ ആഘോഷിച്ചിരുന്നു.അതിൽ പങ്കെടുക്കാൻ ക്രിസ്ത്യാനികൾ മടിച്ചു. അവർക്ക് അന്നേദിവസം ആഘോഷിക്കാൻ ഒരു അവസരം ഉണ്ടാക്കണം എന്ന് ക്രിസ്ത്യാനികൾ മാർപാപ്പയോട് അഭ്യർത്ഥിച്ചു. സി. ഇ. (കോമൺ ഇറ=എ. ഡി) 350 ൽ ജൂലിയൻ മാർപാപ്പ അന്ന് ക്രിസ്തുവിന്റെ ജനനദിനമായി കൊണ്ടാടാൻ അനുവാദം കൊടുത്തു. അന്നുമുതൽ ക്രിസ്തുമസ് ദിനാചരണം തുടങ്ങി. സൂര്യദേവന്റെ നക്ഷത്രത്തെയും മരത്തെയും പങ്കു ചേർത്തു.
ഡിസംബർ ഇരുപത്തിനാലാം തീയതി അർദ്ധരാത്രി ദേവാലയങ്ങളിൽ വിശ്വാസികൾ ഒത്തുചേരുന്നു. വൈദികൻ നേരത്തെ തയ്യാറാക്കിയിട്ടുള്ള ഉണ്ണി യേശുവിന്റെ രൂപം കൊണ്ടുപോകുമ്പോൾ ദേവാലയത്തിലെ മണിമുഴങ്ങും.ഗായകസംഘം ഗാനങ്ങൾ ആലപിക്കും. ജനങ്ങൾ ഉണ്ണിയേശുവിന് കാഴ്ചകൾ സമർപ്പിക്കും. വിശ്വാസികളും സുഹൃത്തുക്കളും സമ്മാനങ്ങൾ കൈമാറും. ഉണ്ണിയേശു ജനിച്ച രാത്രി സ്വർഗ്ഗീയ സംഘം പാടിയ “അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം ഭൂമിയിൽ ദൈവപ്രസാദം ഉള്ള മനുഷ്യർക്ക് സമാധാനം.” എന്ന സോസ്ത്ര ഗീതം ആയിരിക്കാം ആദ്യത്തെ ക്രിസ്മസ് കരാൾ. എല്ലാ രാജ്യങ്ങളിലും എല്ലാ ഭാഷകളിലും ധാരാളം ഗാനങ്ങളുണ്ട്.സുഹൃത്തുക്കൾ മംഗളാശംസകളും ആയി ക്രിസ്മസ് കാർഡുകൾ പരസ്പരം കൈമാറാറുണ്ട്. ചിലർ പുൽക്കൂടുകൾ ഉണ്ടാക്കും. അവ കാണുന്നതിനായി ആളുകൾ ഓടി നടക്കാറുണ്ട്.
ചെറുപ്രായത്തിൽതന്നെ പഠിപ്പിനും ഉദ്യോഗത്തിനും ആയി ഞാൻ നാടും വീടും വിട്ടു. അതുകൊണ്ട് ഓരോ വർഷത്തെയും ക്രിസ്മസ് പല പല നാടുകളിൽ ആയിരുന്നു..ഓർമ്മയിലെ ക്രിസ്തുമസ് 1960 ഡിസംബറിലെ ആണ്. വേട്ടക്കാരിൽ നിന്ന് രക്ഷപ്പെടാൻ കാട്ടാനകൾ കൂട്ടമായി തങ്ങുന്ന ഒരിടമാണ് ആനയിറങ്കൽ. മൂന്നാറിൽ നിന്ന് 25 കിലോമീറ്റർ അകലെയാണ് ഇത്. ഒരു ഡാം പണിയാനുള്ള ദൗത്യവുമായാണ് ഞാൻ അവിടെ എത്തിയത്. കാട്ടാനകൾക്ക് മനുഷ്യരെ പേടി;മനുഷ്യർക്ക് കാട്ടാനകളെയും. അണക്കെട്ട് പണിതേ മതിയാകൂ. മനുഷ്യർക്ക് അവിടെ താമസിക്കാതെ പറ്റില്ല. ആനകൾ ധാരാളം ഉണ്ട്. അവർക്ക് വേറെ മാറാനും ഇടമില്ല. സഹവർത്തിത്വമേ സാധ്യമാകു. ജീവിക്കുക, ജീവിക്കാൻ അനുവദിക്കുക. ക്രിസ്മസ് ദിവസത്തെ ആഘോഷത്തിലെ പ്രധാന ചടങ്ങ് പാതിരാ കുർബാനയാണ്. അതിൽ പങ്കെടുക്കാൻ ഞാനും ഭാര്യയും നാട്ടിൽ നിന്നും വന്ന ഒരു ബന്ധുവും ഡ്രൈവറും, ഡ്രൈവറുടെ കുടുംബവും കൂടി ആനയിറങ്കൽ സ്റ്റാഫ് കോളനിയിൽനിന്ന് മൂന്നാറിലേക്ക് ഒരു വാഹനത്തിൽ യാത്ര തിരിച്ചു. ഇടയ്ക്ക് ലേബർ കോളനിയിലുള്ളവരെ കൂടി കൂട്ടാൻ ഡാം സൈറ്റിലേക്ക് പോയി. മൂടൽമഞ്ഞ് തുരന്ന് വണ്ടിയുടെ വെളിച്ചം കണ്ണിൽ അടിച്ചപ്പോൾ ശല്യമായല്ലോ എന്ന തരത്തിൽ കാട്ടാനക്കൂട്ടം റോഡിൻറെ നടുവിൽ തന്നെ നിന്നു. ഡ്രൈവർക്ക് ഒരു കുലുക്കവുമില്ല. ഞാൻ ഇതെത്ര കണ്ടിരിക്കുന്നു എന്ന മട്ടാണ് അദ്ദേഹത്തിന്. കാട്ടാനക്കൂട്ടത്തിനിടയിൽ കുറെ നാളത്തെ വാസം പ്രതീക്ഷിച്ചാണല്ലോ എൻറെ വരവ്. ഇതെൻറെ കാട്ടാന മുഖാമുഖത്തിന്‍റെ ഉദ്ഘാടനം അല്ലേ ആകുന്നുള്ളൂ. അതുകൊണ്ട് എനിക്ക് അമ്പരപ്പ് തോന്നിയില്ല. ഞാൻ മറ്റുള്ളവരെ നോക്കി. പന്തം കണ്ട പെരുച്ചാഴിയെ പോലെ ബന്ധുവും അന്തം വിട്ടിരിക്കുകയാണ്. പൂരത്തിന്റെ നാട്ടിൽ നിന്നും എത്തിയ ഭാര്യയും ഒന്നും സംഭവിക്കാത്തത് പോലെ ഇരിക്കുന്നു. നാട്ടിൽ കാണുന്നത് നാട്ടാനകളും ഇവിടെയുള്ളത് കാട്ടാനകളും ആണെന്നുള്ള ബോധം ശരിക്ക് തലയിൽ കയറാത്തതാണോ അതോ എൻറെ ഭർത്താവ് കൂടെയുള്ളപ്പോൾ ഇതിലൊക്കെ ഞാനെന്തിന് ശ്രദ്ധിക്കണമെന്ന തോന്നലാണോ എന്നറിഞ്ഞുകൂടാ. കുറച്ചു നേരം കൂടി വാഹനം അവിടെ നിർത്തിയിട്ടു. ആനകൾ ഞങ്ങളെ പോകാൻ അനുവദിക്കുന്നില്ല. തിരിഞ്ഞു നടക്കുന്നുമില്ല. മുഴുവനും പിടിയാനകൾ ആണ്. കൂട്ടത്തിൽ ഒരു കുട്ടിയാനയുമുണ്ട്.നാം തിരിഞ്ഞു പോകുന്നതാണ് നല്ലതെന്ന് ഡ്രൈവർ ഉപദേശിച്ചു. വണ്ടി തിരിച്ചു. നേരെ മൂന്നാർ പള്ളിയിലെത്തി. കുന്നിൻപുറത്ത് ഇപ്പോഴും തലയുയർത്തി നിൽക്കുന്ന അതേ പള്ളി തന്നെ. അകലെയുള്ള തേയില എസ്റ്റേറ്റുകളിൽ നിന്ന് ധാരാളം തൊഴിലാളികളും അവിടെ എത്തിയിട്ടുണ്ട്. വെള്ളക്കാരും ഉണ്ട്. വൈദികൻ തന്നെ വെള്ളക്കാരൻ ആണ്. പൂജാ കർമ്മങ്ങൾക്ക് ശേഷം ആനയിറങ്കലിൽ തിരിച്ചെത്തി. തിരിച്ചു വരുന്ന വഴി ഞാൻ ഡ്രൈവറോട് ചോദിച്ചു ഡ്രൈവിങ്‌നിടയിൽ കാട്ടാനകളെ കണ്ടാൽ നാം എന്തെല്ലാം മുൻകരുതലുകളാണ് എടുക്കേണ്ടത് എന്ന്.
ഡ്രൈവർ പറഞ്ഞു. “പിടിയാനയുടെ നാലു കാലുകൾക്കിടയിൽനിന്ന് കളിക്കുന്ന ആനക്കുട്ടിയെ കാണാൻ വലിയ രസം തന്നെയാണ്. ആ കളികാണാൻ വേറെയും ആനകൾ കൂടും. ആ നേരത്ത് മനുഷ്യർ വന്നുപെട്ടാൽ വലിയ ആപത്താണ്. എല്ലാ ആനകളും കൂടി കുട്ടിയാനയ്ക്ക് ഒരു വലയം സൃഷ്ടിച്ച് മനുഷ്യരെ ആക്രമിക്കും. ഒറ്റക്കൊമ്പനേക്കാൾ അപകടകരമായ സാഹചര്യമാണിത്.വണ്ടിയോടിക്കുമ്പോൾ കാട്ടാനകളെ കണ്ടാൽ ആനയുടെ പുറകെ ഡിം ലൈറ്റ് ഇട്ട് പതുക്കെ പതുക്കെ പോകണം. വണ്ടിയുടെ എൻജിൻ നിന്നു പോകരുത്.ആനയെത്തന്നെ ശ്രദ്ധിക്കുകയും വേണം. വണ്ടി വരുന്നത് ആന മനസ്സിലാക്കും. കുറച്ചുദൂരം നടന്നതിനുശേഷം ഒതുങ്ങി തരും. പെട്ടെന്ന് വണ്ടി ഓവർടേക്ക് ചെയ്ത് സ്ഥലം വിടണം. ചിലപ്പോൾ ഒതുങ്ങുന്നതിന് പകരം ആന തിരിഞ്ഞു നിൽക്കും. അപ്പോൾ വണ്ടി സാവധാനത്തിൽ പുറകോട്ട് എടുത്ത് അതിന് പോകാൻ നാം വഴി ഉണ്ടാക്കി കൊടുക്കണം. അത് പൊയ്ക്കൊള്ളും. ആന തിരിയുന്നത് നമ്മെ ആക്രമിക്കാൻ ആണെന്ന് തോന്നിയാലും മുൻഭാഗത്തുള്ള ആനകളിൽ കുട്ടിയാന കൂടെയുണ്ടെങ്കിലും നാം ആ യാത്ര വേണ്ടെന്നു വയ്ക്കുകയോ വേറെ വഴിക്ക് പോവുകയോ ചെയ്യുന്നതാണ് ബുദ്ധി. ആന വരുന്നത് നാം ഓടിക്കുന്ന വണ്ടിയുടെ നേരെ ആണെങ്കിലും ഡിം ലൈറ്റ് അല്ലെങ്കിൽ ഫോഗ് ലൈറ്റ് മാത്രമേ പാടുള്ളൂ. ബ്രൈറ്റ് ലൈറ്റ് ആയാൽ ആനയ്ക്ക് കണ്ണുകാണില്ല. കണ്ണ് കാണാതായാൽ ആന വിരളുകയും ആക്രമിക്കുകയും ചെയ്യും. ഒരിക്കലും എൻജിൻ ഇരപ്പിക്കരുത്. നാലുവീൽ ഡ്രൈവ് ഉള്ള ആകെ കവർ ചെയ്ത വാഹനമാണ് കൂടുതൽ സുരക്ഷിതം. ആശയവിനിമയത്തിൽ ആന ഏറെ മുന്നിലാണ്. തുമ്പിക്കൈകൊണ്ട് തടവിയും ചൂളം വിളിച്ചും ആനകൾ ‘സംസാരിക്കും.’ അത് മനുഷ്യന് കേൾക്കാൻ കഴിയാത്ത രീതിയിലാണ്. അഞ്ച് കിലോമീറ്റർ ദൂരത്തുള്ള ആനകൾക്ക് വരെ ഇത് കേൾക്കാം. ജന്തുക്കളിൽ കൂടിയ വികാരമുള്ളത് ആനയ്ക്കാണ്.”
അവിടുത്തെ നാലു വർഷത്തെ താമസത്തിനിടയിൽ പല തവണ കാട്ടാനകളും ആയിട്ടുള്ള മുഖാമുഖം നടന്നിട്ടുണ്ടെങ്കിലും പിന്നീട് ഒരിക്കൽ പോലും വണ്ടി തിരിച്ചു വിടേണ്ടി വന്നിട്ടില്ല. ഈ ക്രിസ്തുമസ് ആണ് എന്റെ ജീവിതത്തിൽ മറക്കാനാകാത്ത അനുഭവം കാഴ്ച വച്ച ഒരു ക്രിസ്തുമസ്.
ജോണി തെക്കേത്തല, ഇരിഞ്ഞാലക്കുട.✍
വളരെ രസകരമായ ഒരു ക്രിസ്തുമസ് അനുഭവം. ഒരു ആന ക്രിസ്തുമസ് എന്നു വേണമെങ്കിൽ പറയാം. അവതരണത്തിൽ നമ്മളും ആനയെ മുന്നിൽ കണ്ടത് പോലെ.
തികച്ചും വ്യത്യസ്തമായ ഒരു ക്രിസ്മസ് അനുഭവം. നല്ല രചന, അഭിനന്ദനങ്ങൾ.
ഈ അനുഭവം വേറെ ആർക്കും ഉണ്ടാകാൻ വഴിയില്ല. ഉള്ളിലെ പ്രയാസങ്ങൾ പുറമെ കാണിക്കാതെ അഭിനയിക്കാൻ പഠിച്ചതിന്റെ ആരംഭം എന്നും പറയാം. കാരണം തലപ്പുത്തുള്ള ഞാൻ ഭയക്കാൻ തുടങ്ങിയാൽ കൂടെ ജോലി ചെയ്യുന്നവരുടെ ആത്മവീര്യം നഷ്ടപ്പെടില്ലേ? അവർ ഇല്ലാത്ത കഥകളും പൊടിപ്പും തൊങ്ങലും കൂട്ടി നമ്മെയും പേടിപ്പിക്കാൻ നോക്കില്ലേ? ഇത് കേരളമല്ലേ? കേരളീയരുടെ സ്വഭാവം നമുക്കറിയരുതോ? അഭിപ്രായം എഴുതിയതിനു നന്ദി.
ജോണി തെക്കേത്തല,
ഇരിങ്ങാലക്കുട.
😘😘😘😘😘👍
അനുഭവങ്ങൾ , ഭംഗിയുള്ള വരികളിലൂടെ. അതിനെ ക്രിസ്മസ് ഓർമ്മകൾ ആയി പകർത്തിയിരികയുന്നയ് നന്നായിരിക്കുന്നു
Well written
നല്ല രസകരമായ ഒരു ക്രിസ്മസ് അനുഭവം.രചന അതിലും ഗംഭീരം.
Nice 👍👍👍👍
I think, it is more like a documentary. Everyone will read once.
നല്ല രസകരവും വ്യത്യസ്തവുമായ ക്രിസ്മസ് അനുഭവം.👍👍👌👌👌
അന്നത്തെ ആനകൾ ഒക്കെ ഇരുത്തവും പക്വതയുമുള്ള ആനകൾ ആണെന്ന് തോന്നുന്നു ഇന്നത്തെ ആനകൾ ന്യൂജനറേഷനിൽ പെട്ടവരാണ് എന്ന് തോന്നുന്നു ഇവർക്ക് അക്രമ വാസന കൂടുതലാണ്
ഒരു നല്ല അനുഭവവിവരണം
ഡ്രൈവറുടെ മനസാന്നിദ്ധ്യം പ്രശംസനീയം.
ലേഖകന് ഒരിക്കലും മറക്കാൻ കഴിയില്ല തന്നെ; ഈ വ്യത്യസ്തമായ ക്രിസ്മസ് ഓർമ്മ.
ക്രിസ്തുമസിനെക്കുറിച്ചുള്ള പുതിയ അറിവ്, ആനകളുടെ സ്വഭാരീതികൾ, ഇവയെല്ലാം ഈ കഥ വഴി അനവധി ചർച്ചകൾക്കും, പഠനങ്ങൾക്കും വഴി തുറക്കും.
സി. ഐ. ഇയ്യപ്പൻ.
കുറെ പേർ ഫേസ്ബുക് പാസ്സ്‌വേർഡ് മറന്നു പോയതുകൊണ്ട് കമന്റ് ഇവിടെ അടിച്ചിടാൻ ആവശ്യപ്പെട്ടതനുസരിച്ചു ഞാൻ എഴുതി ചേർത്തതാണ്. ലിങ്ക് അയച്ചു കൊടുത്തപ്പോൾ പലർക്കും ലൈക്ക് ചെയ്യാൻ പറ്റുന്നില്ല എന്ന് ഒരു പരാതിയും പറഞ്ഞു കേട്ടു. ഇത് മലയാളി മനസ്സ് ശ്രദ്ധിക്കുമല്ലോ?
It is a beautiful as the service story of an engineer and also my own experience.
Peeyenpe
7th Dec 2021.
പി. എൻ. പരമേശ്വരൻ പിള്ള (P. N.P. )
email : peeyenpee@gmail.com
Mobile : 9447192587.
Nostalgic memory.
Had a great reading. You literally took me 50years back and ‘showed’ the life you had in High terrains of Munnar and surrounding areas. Thank you.
Best regards
Geo Francis.
geofrancis100gmail.com
Good. Narrating your experience for others information.
P. P. Thomas
Pallipat,
Irinjalakuda.
thomas-unionbank@yahoo.co.in
It is very interesting and everybody will enjoy and appreciate -Regarding facing, wild while travelling in jeep is really great. God Jesus is great and let us leave to Him. 🙏🙏🙏
Ranganathan K.
Engineer, karamana,
Thiruvanthapuram -695002.
The driver’s tips really helped you tame the ‘ELEPHANT IN THE ROOM’ 🐘 ….after which I think, you enjoyed your time at Anayirinkal ! Keep cherishing the JUMBO MEMORIES and wish you MERRY X’MAS !! 🎅
Christmas night frightening experience. Thank you for sharing your frightening experience.
Cherian
cherian03@yahoo.com
Thank you for your time, talent and expertise you have given to the write up. Thank you again for the advice you gave me to behave in the midst of the forest. Wishing you joy and peaceful times ahead. Lovingly
Sunil Joseoh Chitilappilly Varghese
വ്യത്യസ്തമായ അറിവ്……വളരെ നന്നായിട്ടുണ്ട്……😊😊😊