17.1 C
New York
Friday, January 21, 2022
Home Special ഓർമ്മയിലെ ക്രിസ്തുമസ്:-ലേഖനമത്സരം:- (5)

ഓർമ്മയിലെ ക്രിസ്തുമസ്:-ലേഖനമത്സരം:- (5)

തങ്കം വർഗീസ് ✍

ഡിസംബർ 24 അർദ്ധ രാത്രി നല്ല തണുപ്പുള്ള രാത്രി മഞ്ഞിൽ മൂടിക്കിടക്കുന്ന പ്രകൃതി, തണുത്ത് വിറച്ച് പുതപ്പിനുള്ളിൽ ചുരുണ്ടുകൂടി ഞങ്ങളെല്ലാവരും കിടക്കുകയാണ്. അപ്പോഴാണ് അമ്മ ഞങ്ങളെ പാതിരാകുർബാന കാണാൻ പള്ളിയിൽ പോകാൻ വിളിക്കുന്നത് . ഞങ്ങൾ മക്കൾക്ക് കുർബാന കാണാൻ പോകണമെന്നുണ്ട് ‘ . പക്ഷേ തണവും മടിയും കാരണം പുതപ്പിനുള്ളിൽ നിന്നും പുറത്ത് വരാൻ തോന്നുന്നില്ല. അമ്മയുടെ നിർബന്ധം കാരണം ഞാനും മൂത്ത ചേച്ചിയും എഴുന്നേറ്റു . ചേച്ചി വിവാഹം കഴിഞ്ഞ് വെക്കേഷന് വീട്ടിൽ വന്നതാണ് ‘ അങ്ങനെ ഞങ്ങൾ അപ്പനും അമ്മയും ഞാനും ചേച്ചിയും പള്ളിയിലേക്ക് പുറപ്പെട്ടു. അപ്പന് കുർബാന തുടങ്ങുന്നതിനു മുമ്പേ പള്ളിയിൽ എത്തണം, മുഴുവൻ കുർബാന കാണണമെന്ന് അപ്പന് നിർബന്ധമാണ് . ഞങ്ങൾക്ക് കുർബാനയുടെ മധ്യത്തിലെ പ്രസംഗം കഴിഞ്ഞിട്ട് പള്ളി യിൽ എത്തിയാലും മതി എന്ന ചിന്തക്കാരാണ്. ഞങ്ങൾ ഡ്രസ്സ് മാറി വീടിനുപുറത്ത് കടന്നപ്പോഴേക്കും അപ്പൻ പള്ളിയിൽ എത്തിയിരിക്കും. പള്ളിയിലേക്ക് നടന്നിട്ടാണ് പോകുന്നത് . ടൗണിന്ടെ നടുക്കിൽ ആണ് പള്ളി എങ്കിലും റോഡിന്റെ ഒരു ഭാഗത്ത് പാടവും ഒരു ഭാഗത്ത് കുളവും അതിനു നടുവിൽ ഉള്ള റോഡിൽ കൂടിയാണ് ഞങ്ങൾക്ക് പള്ളിയിലേക്ക് പോകേണ്ടത്. എല്ലാ വീടുകളിലും പുൽക്കൂട് ഉണ്ടാക്കി അതു ലൈറ്റിട്ടു നക്ഷത്രവിളക്കുകളും എല്ലാം ഇട്ടു ഓരോ വീടുകളും അലങ്കരിച്ചിട്ടുണ്ട് . എല്ലാം കണ്ട് ഞങ്ങൾ നടക്കുമ്പോൾ പെട്ടെന്ന് കരണ്ട് പോയി !!!! എല്ലാ വീടുകളിലെയും റോഡുകളിലെ യും ലൈറ്റുകൾ ഓഫ് ആയി ഞങ്ങൾ നടുറോഡിൽ. സമയം 12 മണി ഒന്നും കാണാൻ പറ്റുന്നില്ല. അങ്ങോട്ടുമിങ്ങോട്ടും തൊട്ടടുത്ത് വരെ ഒന്നും കാണാൻ പറ്റുന്നില്ല. അപ്പോൾ കുറച്ച് അകലെ ചെറിയ നിലാവെളിച്ചത്തിൽ ഒരാൾ ഭയങ്കര പൊക്കത്തിൽ ആടിയാടി വരുന്നു. വരുന്നത് എന്താണെന്ന് മനസ്സിലാകുന്നില്ല വല്ല യക്ഷിയോ പ്രേതമോ ആണോ? കുണുങ്ങിക്കുണുങ്ങി വരുന്നത്, ഞങ്ങൾ മൂന്നു പേരും പേടിച്ച് വിറച്ച് ഒരു ഭാഗത്തേക്ക് നീങ്ങി. അടുത്തെത്തിയപ്പോൾ ഒരു വലിയ ആന ആനയുടെ പുറത്ത് ഇരിക്കുന്ന ആളെ ആണ് ഞങ്ങൾ കണ്ടത്. ഒരു മീറ്റർ അകലത്തിൽ ആണ് ആന ദൈവമേ ! ആന ഞങ്ങളെ ഇടിച്ചു മറിച്ച് ഇട്ടേനെ , അന്ന് ഞങ്ങൾ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത് . ഓരോ കൊല്ലവും ക്രിസ്തുമസ് വരുമ്പോൾ ആ ക്രിസ്തുമസ് രാത്രി ആണ് ഓർമ്മ വരുന്നത്.

തങ്കം വർഗീസ്

COMMENTS

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

രോഗലക്ഷണമുള്ളവര്‍ പുറത്തിറങ്ങരുത്; പത്തിലധികം രോഗികളുണ്ടെങ്കില്‍ വലിയ ക്ലസ്റ്റര്‍: ആരോഗ്യമന്ത്രി.

ഏറ്റവും ശാസ്ത്രീയമായ മാനദണ്ഡങ്ങളാണ് കോവിഡ് നിയന്ത്രണങ്ങള്‍ തയാറാക്കാന്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കേരളം പൂര്‍ണമായും അടച്ചിടേണ്ട സാഹചര്യത്തിലേക്ക് പോകേണ്ട എന്നതാണ് നിലപാട്. ജനങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് വലിച്ചെറിയാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല എന്നും...

സിപിഎം സമ്മേളനം നടന്നില്ലെങ്കിൽ ആകാശം ഇടിഞ്ഞുവീഴില്ല: വിഡി സതീശൻ.

സിപിഎം സമ്മേളനം നടന്നില്ലെങ്കിൽ ആകാശം ഇടിഞ്ഞുവീഴില്ല എന്ന് പ്രതിപക്ഷ നേതാവ്‌ വിഡി സതീശൻ പറഞ്ഞു. ഹൈക്കോടതി ഉത്തരവ് ന്റെപശ്ചാത്തലത്തിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. കാസർകോട് ജില്ലയിൽ ഒരാഴ്ച 50 പേരിൽ കൂടുതലുള്ള പൊതുയോഗം...

സംസ്ഥാനത്ത് 54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് 54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം 8, എറണാകുളം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ 6 വീതം, കൊല്ലം, കോട്ടയം 5 വീതം,...

കേരളത്തില്‍ 41,668 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ 41,668 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 7896, എറണാകുളം 7339, കോഴിക്കോട് 4143, തൃശൂര്‍ 3667, കോട്ടയം 3182, കൊല്ലം 2660, പാലക്കാട് 2345, മലപ്പുറം 2148, കണ്ണൂര്‍ 2015, ആലപ്പുഴ...
WP2Social Auto Publish Powered By : XYZScripts.com
error: