ഡിസംബറിന് സ്തുതിയായിരിക്കട്ടെ !
കാലിത്തൊഴുത്തിൽ പിറന്നവനേ ..
കരുണ നിറഞ്ഞവനേ..
എന്ന പാട്ടുമായി ഡിസംബർ മാസം വന്നണയുമ്പോൾ എന്റെ മനസ്സ് തുള്ളിച്ചാടും .
ഡിസംബർ ഇളം തണുപ്പും നക്ഷത്രതിളക്കങ്ങളും കേയ്ക്ക് മണവും വിടരുന്ന പ്രഭാതങ്ങൾക്ക് എന്തൊരു ചേല്. പാതിരാവുകളിൽ മലഞ്ചരുവുകളിലൂടെ കരോൾ പാട്ട് പാടി പോകുന്ന ഗായക സംഘത്തിന്റെ തമ്പേറ് ശബ്ദം മലയോരങ്ങളിൽ പ്രതിധ്വനിക്കും.
ഹായ്… ക്രിസ്മസ് എന്ന് മനസ്സ് പറയും.
ഡിസംബർ മാസത്തിലെ മഞ്ഞ് പെയ്യുന്ന ഓരോ രാവും സ്വർഗ്ഗീയ ഗീതങ്ങൾ കേട്ടുണരുന്നു…അതെ സമാധാനത്തിന്റെയും സന്തോഷത്തിന്റെയും നാഥനായ യേശു ദേവന്റെ തിരുപിറവി ആഘോഷത്തിനായി നാടും നഗരവും ഒരുങ്ങുന്നു…
ക്രിസ്മസ് നൽകുന്ന സൗഖ്യം ഒരുമയുടെ സന്ദേശമാണ്. പങ്കുവെയ്ക്കലിന്റെ മധുരം. പണക്കാരനും പാവപെട്ടവനുമെന്ന വ്യത്യാസം ഇല്ലാതെ ഒത്തൊരുമയോടെ ആ സുദിനത്തിനായി ഉള്ള കാത്തിരിപ്പ്…
പുൽക്കൂട്ടിൽ പിറന്നത് മാനവ വിമോചനത്തിന്റെ ദേവനാണ്.
ഒരു ഹിന്ദു കുടുംബത്തിൽ ജനിച്ച എനിക്കും ക്രിസ്മസ് ഒരു സവിശേഷ അനുഭവം.
കുട്ടിക്കാലത്ത് വീടിന്റെ ചുറ്റുവട്ടത്ത് ഹിന്ദുക്കളും ക്രിസ്ത്യാനികളും ഇടകലർന്നു ജീവിക്കുന്ന ഒരു പ്രദേശം ആയിരുന്നു… സ്കൂളിൽ കൂടെ പഠിക്കുന്ന കുട്ടികൾ ഡിസംബർ മാസത്തിന്റെ ആരംഭത്തോടെ വീടുകളിൽ ക്രിസ്തുമസ് സ്റ്റാർ വാങ്ങി തൂക്കിയത് പറയുമ്പോളാണ് ക്രിസ്തുമസും, കൂടെ പരീക്ഷയും ഉണ്ടെന്നുള്ള ഭീതിയും എന്നാൽ കുറച്ചു ദിവസം അവധി ലഭിക്കുമെന്നുള്ള സന്തോഷവും ആ നിമിഷം മനസ്സിൽ ഓടിവരും…
ചുറ്റിലുമുള്ള എല്ലാ ക്രിസ്ത്യൻ വീടുകളിലും സ്റ്റാർ തൂക്കുമ്പോൾ ഞാനും വഴക്കിടാൻ തുടങ്ങും അച്ഛനോട് സ്റ്റാറിനായി… സഹോദരങ്ങൾ എന്നേക്കാൾ മുതിർന്നവർ ആയതിനാലാവും അവർക്ക് അതിനോട് വല്യ താല്പര്യമില്ലാത്തത്.. അച്ഛൻ വീട്ടിലേക്കു വൈകിട്ട് തിരിച്ചു വരുന്ന ഏതേലും ദിവസങ്ങളിൽ ഒന്നിൽ സ്റ്റാർ കൈയിൽ കരുതിയിരിക്കും… അന്ന് തന്നെ ആ സ്റ്റാർ തെളിയിക്കുമ്പോൾ മനസ്സിൽ ഉണ്ടായ സന്തോഷം ഇപ്പോഴും ആ കൊച്ചു കുട്ടിയിലേക്കുള്ള ഓർമ്മകൾ ആണ്…പുതു ലോകപിറവിക്കായി ഉണ്ണിയേശു പുൽക്കൂട്ടിൽ പിറന്ന വിവരമറിഞ്ഞു ആദ്യമെത്തിയ ആട്ടിടയർക്ക് വഴികാട്ടിയായതു ആകാശത്തുദിച്ചുയർന്ന ഒരു നക്ഷത്രമായിരുന്നു.. ആ സ്മരണയ്ക്കായിയാണ് ക്രിസ്തുമസ് നാളുകളിൽ വീടുകളിൽ നക്ഷത്ര വിളക്കുകൾ കത്തിക്കുന്നത്…
അന്നത്തെ മറ്റൊരു പ്രധാന കാഴ്ച്ച അടുത്തുള്ള പള്ളികളിൽ നിന്നുള്ള കരോൾ ആണ്…പള്ളിയിലെ വിശ്വാസികളും കുട്ടികളും, മിഠായി യുമായി സാന്റാക്ളോസ് അപ്പൂപ്പനും അടങ്ങിയ ചെറു ഗായകസംഘം ഉറക്കത്തിൽ ബാന്റ് മേളത്തിന്റെ അകമ്പടിയോടെ എത്തുന്നത് അത്ര ഇഷ്ടം അല്ലായിരുന്നു… എന്നാൽ പോകും നേരം മിഠായി നീട്ടുമ്പോൾ ആ അരിശം തെല്ലിട കുറയും…
അന്നൊക്കെ ക്രിസ്തുമസ് ട്രീ കൂട്ടുകാരുടെ വീട്ടിൽ കണ്ടിട്ടുള്ളതല്ലാതെ സ്വന്തമായി ഒരുക്കിയിട്ടില്ല… പിന്നെ കേക്ക് അയല്പക്കത്തെ ക്രിസ്ത്യൻ വീടുകളിൽ നിന്നെല്ലാം ലഭിക്കും… പത്താം ക്ലാസ്സ് കഴിഞ്ഞ് കൂട്ടുകാർ വേർപെട്ടപ്പോൾ ആ വർഷത്തെ ക്രിസ്തുമസിന് ചില കൂട്ടുകാർ കാർഡുകൾ തപാലിൽ അയച്ചു… ആ ഓരോ കാർഡും ലഭിച്ചപ്പോൾ അന്ന് അനുഭവിച്ച സന്തോഷം പറഞ്ഞറിയിക്കാൻ സാധിക്കില്ല…
പരസ്പരം ബന്ധങ്ങൾ പുതുക്കിയും സമ്മാനങ്ങൾ കൈമാറിയും ഈ ആഘോഷത്തിൽ നമ്മൾ പങ്കു ചേരുന്നു..
പിന്നീട് വിവാഹം കഴിഞ്ഞ് കുട്ടിയായി.. പുതിയ വീട്.. താമസസ്ഥലം… പുതിയ ആൾകാർ ഒക്കെ ആയി… അവിടുത്തെ റസിഡൻസ് അസോസിയേഷൻ ആദ്യം ആയി രൂപീകരിച്ചപ്പോൾ ആ വർഷത്തെ ക്രിസ്തുമസും ആഘോഷിക്കാൻ തീരുമാനിച്ചു..
മകന്റെ കൂടി ആവശ്യപ്രകാരം സ്റ്റാർ വാങ്ങി വീടിനു മുൻപിൽ തൂക്കിയിട്ടു.. എന്നും സന്ധ്യയ്ക് സ്റ്റാർ കത്തിക്കുന്ന ചുമതല മകൻ ഏറ്റെടുക്കുകയും ചെയ്തു… പിന്നീട് കരോൾ സംഘത്തിന്റെ കൂടെ മഞ്ഞണിഞ്ഞ രാവിൽ പാടാൻ അറിയില്ലെങ്കിലും ആ സന്തോഷത്തിൽ പങ്കുചേർന്നുകൊണ്ട് വീടുകൾ കയറിയിറങ്ങി….ഓരോ വീട്ടിലും കൊടുക്കാനായി കേക്ക് കൈയിൽ കരുതിയിട്ടുണ്ടായിരുന്നു…. കുട്ടികളും മുതിർന്നവരും സാന്റാക്ലോസ് അപ്പൂപ്പനും എല്ലാം കൂടി കരോൾ ഗാനം പാടി അന്ന് വീടുകൾ തോറും കയറി ഇറങ്ങിയത് നല്ലൊരു അനുഭവം ആയിരുന്നു…
പതിവ് പോലെ ഒരു ദിവസം കരോൾ സംഘം ചെന്ന് നിന്നത് ഒരു ചെറിയ വീടിന്റെ മുൻപിൽ… ബാന്റ് മേളത്തോടെ പാട്ട് ആരംഭിച്ചു…ക്ഷീണിച്ച മുഖവുമായി ഒരു കുഞ്ഞ് വന്ന് പടിയിൽ ഇരുന്നു പാട്ട് കേട്ടു.. അവന് കീറിപറിഞ്ഞ ഉടുപ്പും ട്രൗസറും ആയിരുന്നു… പാറി പറന്ന മുടി.. അവന്റെ ശ്രദ്ധ സാന്റാക്ളോസ് അപ്പൂപ്പന്റെ കൈയിലെ കേക്ക് പൊതിയിലേക്ക് ആയിരുന്നു…
അവന്റെ അമ്മ എന്ന് കരുതുന്ന സ്ത്രീ രൂപം വാതിലിനു മറഞ്ഞു നില്കുന്നുണ്ടാരുന്നു…
പാട്ട് കഴിഞ്ഞതും സാന്റാ ക്ലോസ് അപ്പൂപ്പൻ കൊടുത്ത കേക്ക് തട്ടിപറിക്കും പോലെ ആണ് അവൻ വാങ്ങിയത്… പടിയിൽ ഇരുന്നു തന്നെ അതവൻ കഴിക്കാൻ ആരംഭിച്ചു…
മോനെ അമ്മയ്ക്കു കൂടി കൊടുക്കു എന്ന് പറഞ്ഞപ്പോഴേക്കും ആ സ്ത്രീ വിലക്കി കൊണ്ട് പറഞ്ഞു… അവൻ കഴിച്ചോട്ടെ… ഇന്ന് അവൻ ഒന്നും കഴിച്ചിട്ടില്ല…
അവന്റെ അച്ഛൻ സുഖമില്ലാതെ കിടപ്പിൽ ആണ്…ഞാൻ പണിക് പോയാണ് ചിലവ് നടത്തുന്നെ… കുറെ ദിവസം ആയി പണി ഇല്ല…പിരിവ് തരാനും കാശില്ല.. ക്ഷമിക്കണം… എന്ന് വേദനയോടെ കണ്ണ് നിറഞ്ഞു പറഞ്ഞപ്പോൾ കൂടി നിന്നവരുടെയും കണ്ണ് നിറഞ്ഞു…
അപ്പോൾ കൈയിൽ ഉണ്ടായിരുന്ന പിരിവ് ക്യാഷ് അവിടെ വെച്ച് തന്നെ ആ സ്ത്രീ യുടെ കൈയിൽ കൊടുത്തു.. നാളത്തേക്ക് അരിയും മറ്റ് സാധനങ്ങളും വാങ്ങാൻ പറഞ്ഞു.. വയ്യാതെ ശയ്യാവലംമ്പിയായ അവന്റെ അച്ഛനെയും അശ്വസിപ്പിച്ചിട്ടാണ് അന്ന് എല്ലാരും മടങ്ങിയത്…
പിറ്റേന്ന് രാവിലെ തന്നെ അവർ മൂവർക്കും ഉള്ളത് തുണികൾ എടുത്ത് കൊണ്ട് കൊടുത്തപ്പോൾ…. അവന്റെ കണ്ണുകളിൽ ഉണ്ണിയേശുവിന്റെ തിരു രൂപം കണ്ട പോലെ….പുൽകൂട് ഉണ്ടാക്കാനുള്ള സാധനങ്ങളും നക്ഷത്രവും എല്ലാം ആയി ചെന്ന് അവന്റെ വീട് അന്ന് ഒരു ആഘോഷമാക്കി… അന്ന് അവനോടൊത്തു ഞങ്ങൾ ആഘോഷിച്ച ക്രിസ്തുമസിനോളം ഒരു സന്തോഷവും പിന്നീട് അനുഭവിച്ചിട്ടില്ല….
ഓരോ ക്രിസ്മസ് കാലത്തും ആ അനുഭവം എന്നെ വന്നു തൊടുന്നു. ദൂരെ ഒരു നക്ഷത്രം തിളങ്ങുന്നു❤️
ദീപ ആർ ✍️
നന്മയുള്ള കുറിപ്പ്
സ്നേഹം ❤
ക്രിസ്മസ് ഓർമ്മകൾ വളരെ മനോഹരമായിട്ടുണ്ട് 👍❤️ അഭിനന്ദനങ്ങൾ 🙏
സ്നേഹം ❤
അസ്സൽ… ദീപ
സ്നേഹം ശിവേട്ടാ ❤
ആഹാ…. കൊള്ളാം
സ്നേഹം ❤
വളരെ മനോഹരമായി എഴുതി. ആശംസകൾ ❤
സ്നേഹം ❤
മനോഹരമായ ഓർമ്മകൾ കുളിർമ്മയാർന്ന വരികളിൽ ✍️✍️💖💕
അഭിനന്ദനം ,ക്രിസ്മസ്സ് പുതുവത്സര ആശംസകൾ
സന്തോഷം ❤
മനോഹരമായ ഓർമ്മകൾ കുളിർമ്മയാർന്ന വരികളിൽ ✍️
സന്തോഷം ❤
അഭിനന്ദനം ,ക്രിസ്മസ്സ് പുതുവത്സര ആശംസകൾ
സന്തോഷം ❤
ഒരു കുട്ടിക്ക് ഇരു നേരമെങ്കിലും വയർ നിറക്കാൻ സാധിച്ചെങ്കിൽ അതില്പരം ക്രിസ്തുമസ്സ് സന്ദേശമെന്ത്? തന്റെ രക്തം തന്നെ മറ്റുള്ളവരുടെ മോചനത്തിനായി പകർന്നുനൽകിയ നാഥന്റെ ഓർമ്മദിനം, മറ്റെന്താണ് ഭൂമിയിൽ അത്താഴത്തിനായ് ജേഴുന്നവന് നൽകേണ്ടത്? അനുഭവക്കുറിപ്പ് നന്നായി. ഏവർക്കും സമാധാന ത്തിന്റെയും സന്തോഷത്തിന്റെയും ക്രിസ്തുമസ് ആശംസകൾ. ലേഖികക്ക്, അക്ഷരമധുരം പകർന്നുനൽകിയതിലെ സന്തോഷവും.
സന്തോഷം ❤
Really nice memories ❤️❤️
സന്തോഷം ❤
മനോഹരം
നല്ല എഴുത്ത് ❤️
സ്നേഹം ❤
മനോഹരം ❤👌
സ്നേഹം ❤
ക്രിസ്തുമസ്ന്റെ സന്ദേശം കാരുണ്യമാണെന്ന് തെളിയിക്കുന്ന വരികൾ. വിശക്കുന്നവനെ കാണാതെ എന്ത് ആഘോഷം. എഴുത്തുകാരിയുടെ നന്മകൾ നിറഞ്ഞ ഹൃദയം വെളിപ്പെടുന്നു.. ആശംസകൾ…
സ്നേഹം ❤
നന്മകൾ ❤
സ്നേഹം ഡിയർ ❤
നല്ലെഴുത്ത് …👍
സ്നേഹം ❤
മനോഹരം💕🎄⭐
സന്തോഷം ❤
Beautiful
സന്തോഷം ❤
നന്നായിട്ടുണ്ട് ഒരു നിമിഷം ഓർമ്മകളിൽ ക്രിസ്മസ് ആഘോഷം നിറഞ്ഞു നിന്നു. പ്രതേകിച്ചു സ്കൂളിൽ പഠിക്കുന്ന കാലത്തെ ആഘോഷവേളകൾ അഭിനന്ദനങ്ങൾ ❤👌🙏
സന്തോഷം ❤
ഹൃദ്യം … ഓർമ്മകൾ
നന്നായി എഴുതി
അഭിനന്ദനങ്ങൾ
സ്നേഹം ❤
നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ💐
സ്നേഹം ❤
മനോഹരം
നഷ്ടപ്പെട്ടു പോയ ചില ക്രിസ്തുമസ് ഓർമ്മകൾ തിരികെയെത്തി……….
ഒരു ഹൈന്ദവ കുടുംബത്തിൽ ജനിച്ചതാണെങ്കിലും നക്ഷത്രമുണ്ടാക്കി അതിൽ തിരികത്തിച്ച് തെളിക്കൽ ഒക്കെ ഒത്തിരി ചെയ്തിട്ടുണ്ട്
കരോൾ ഗാനവുമായി ക്രിസ്തുമസ്അപ്പുപ്പനെ കാത്തിരുന്നിട്ടുണ്ട് ബാല്യത്തിൽ……..
നന്നായിട്ടുണ്ട്
അഭിനന്ദനങ്ങൾ…………..
സ്നേഹം ❤
Super super
സ്നേഹം ❤
വളരെ നല്ല എഴുത്തു വിനീത 🤗👍👍🌹മണ്ണെണ്ണ വിളക്ക്തെ ളിയിച്ച Xmas star എന്റെ ഓർമ്മയിലും ഉണ്ടു .🤗
❤❤❤
ഇസ്റ്റപ്പെറ്റു 😒
സ്നേഹം ❤
നല്ല ഓർമ്മകൾ 😍.. ആശംസകൾ
സന്തോഷം 🙏
. അനുഭവങ്ങളിലൂടെ ജീവിതമറിഞ്ഞവർ അത്രമേൽ അനുഗ്രഹീതരത്രേ
ദീപ നല്ലെഴുത്ത് – ഒരു കവിതേ പോലെ ഹൃദ്യം
സ്നേഹം ❤
നന്നായി എഴുതി
സന്തോഷം ❤