17.1 C
New York
Tuesday, September 21, 2021
Home Special ഓർമ്മച്ചെപ്പ് തുറന്നപ്പോൾ.. (ബാല്യം മധുരം - 2)

ഓർമ്മച്ചെപ്പ് തുറന്നപ്പോൾ.. (ബാല്യം മധുരം – 2)

ശൈലജ വർമ്മ, ആസ്ട്രേലിയ

വീണ്ടും സ്പെഷ്യൽ യു പി എസ്‌ എന്ന കൊട്ടാരം സ്കൂളിലേയ്ക്ക്‌ തന്നെ തിരിച്ചെത്തട്ടെ. സ്റ്റേജിനു മുന്നിലായി രാവിലെ സ്കൂൾ അസംബ്ലി. പ്രാർത്ഥന പാടാൻ കുമാരി, സുബീന, കൃഷണകുമാരി എന്നിവർ.

“അഖിലാണ്ഡമണ്ഡലമണിയിച്ചൊരുക്കി
അതിനുള്ളിലാനന്ദ ദീപം കൊളുത്തി
പരമാണുപ്പൊരുളിലും സ്ഫുരണമായ് മിന്നും
പരമപ്രകാശമേ ശരണം നീയെന്നും”….

ഇതാണു സ്കൂളിൽ ആലപിച്ചിരുന്ന പ്രാർത്ഥന. കവിയും അദ്ധ്യാപകനും സ്വാതന്ത്ര്യസമരസേനാനിയും ആയിരുന്ന കെ. പി. രാമൻപിള്ള രചിച്ചതാണു ഈ പ്രാർത്ഥനാഗീതം. പന്തളം കെ.പി. എന്ന പേരിലാണു അദ്ദേഹം അറിയപ്പെട്ടിരുന്നത്‌.

പ്രാർത്ഥന ചൊല്ലിക്കഴിഞ്ഞാൽ പിന്നെ പ്രതിജ്ഞയാണു. കുട്ടികൾ ആരെങ്കിലും പ്രതിജ്ഞ ചൊല്ലും, എല്ലാ കുട്ടികളും അത്‌ ഏറ്റു ചൊല്ലും. അതായിരുന്നു പതിവ്‌.

“ഇന്ത്യ എന്റെ രാജ്യമാണു..എല്ലാ ഇന്ത്യാക്കാരും എന്റെ സഹോദരീ സഹോദരന്മാരാണു..ഞാൻ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു..”….

അസ്സംബ്ലിക്കിടയിൽ ഓരോ കുസൃതി കാണിക്കുന്ന കുട്ടികളും, അത്‌ കണ്ട്‌ ചിരിയടക്കാൻ പാടുപെടുന്ന മറ്റു കുട്ടികളും, കണ്ണുരുട്ടി പേടിപ്പിക്കാൻ നോക്കുന്ന അദ്ധ്യാപകരും … എന്തെല്ലാം ഓർമ്മകൾ അല്ലെ?

പ്രാർത്ഥന കഴിഞ്ഞാൽ ‘വാർത്താവായന’യാണു. ന്യൂസ്പേപ്പറിൽ നിന്നും ആ ദിവസത്തെ പ്രധാനപ്പെട്ട
വാർത്തകൾ ഉറക്കെ വായിക്കുന്ന പരിപാടിയാണിത്‌.

പ്രധാനാദ്ധ്യാപകൻ കൊട്ടാരത്തിലെ കുഞ്ഞുണ്ണി അമ്മാവനായിരുന്നു ( രാജരാജ വർമ്മ ). തമ്പുരാൻ സാർ എന്നാണു എല്ലാവരും വിളിച്ചിരുന്നത്‌. പ്രധാന അദ്ധ്യാപകൻ ഒന്നു രണ്ടു വാക്കുകൾ സംസാരിച്ചു കഴിഞ്ഞാൽ അസ്സംബ്ലി കഴിഞ്ഞ്‌ കുട്ടികളെല്ലാവരും വരിവരിയായി അവനവന്റെ ക്ലാസ്സുകളിലേയ്ക്ക്‌ പോകും.

കുട്ടികൾക്ക്‌ അന്ന് യൂണിഫോം ഉണ്ടായിരുന്നില്ല. എന്റെ ഓർമ്മയിൽ ഞാൻ ആദ്യമായി യൂണിഫോം കാണുന്നത്‌ തിരുവനന്തപുരം ഹോളി ഏഞ്ചൽസ്‌ കോൺവന്റ്റ് സ്കൂളിലേതാണെന്നാണു ഓർമ്മ. ഇളം നീല നിറത്തിലുള്ള സ്കർട്ടും ക്രീം / off white നിറത്തിലുള്ള ഷർട്ടും ഇളം നീല ടൈയും ആയിരുന്നു അത്‌. തിരുവനന്തപുരത്ത്‌ പോകുമ്പോൾ ശ്രേയസ്സിൽ മിനിച്ചേച്ചിയെ ആണു ആ സ്കൂൾ യൂണിഫോമിൽ കണ്ടിരിക്കുന്നത്‌. പ്രിയപ്പെട്ട മിനിച്ചേച്ചിക്ക്‌ സ്നേഹത്തോടെ പ്രണാമം അർപ്പിച്ചുകൊള്ളട്ടെ..🙏

വൈകുന്നേരം സ്കൂൾ വിടുന്നതിനു തൊട്ടു മുമ്പായി ‘ജനമണഗന’ പാടാനും കുമാരി, സുബീന, കൃഷ്ണകുമാരി എന്നിവർ തന്നെ ആയിരുന്നു.

പ്രൈമറി സ്കൂളിൽ പഠിക്കുമ്പോൾ വെള്ളിയാഴ്ച്ചകളിലെ അവസാന പീരിയഡ്‌ ‘സാഹിത്യ സമാജം’ എന്നൊരു പരിപാടി ആയിരുന്നു , അത്‌ കുട്ടികളുടെ സർഗ്ഗവാസനയെ പരിപോഷിപ്പിക്കുന്നതിനു ഒരു ഉത്തമ മാതൃകയയിരുന്നു താനും. ഞാൻ സിംഗപ്പൂരിൽ അദ്ധ്യാപികയായി ജോലി ചെയ്തിരുന്ന സമയത്ത്‌ , ഈ ഓർമ്മയിൽ, വെള്ളിയാഴ്ച്ചകളിലെ അവസാന പീരിയഡിൽ കുട്ടികൾക്ക്‌ പാട്ട്‌, കവിത, ചിത്ര രചന, പ്രസംഗം എന്നിവ ചെയ്യുന്നതിനുള്ള അവസരം നൽകിയിരുന്നു.

സ്കൂളിലെ 1,2,3 ക്ലാസ്സുകളുടെ സൈഡിലായി പെൺ കുട്ടികളുടെ മൂത്രപ്പുരയും, പിന്നിലായി ആൺകുട്ടികളുടെ മൂത്രപ്പുരയും ആയിരുന്നു ഉണ്ടായിരുന്നത്‌. ഇപ്പോഴും മൂത്രപ്പുരകളില്ലാത്ത സ്കൂളുകൾ ഉണ്ടെന്ന് കേൾക്കുമ്പോൾ അത്ഭുതവും അമർഷവും സങ്കടവും തോന്നാറുണ്ട്‌. കൂട്ടത്തിൽ ഞങ്ങളുടെ ബാല്യമൊക്കെ എത്ര പ്രിവിലേജ്ഡ്‌ അല്ലെങ്കിൽ പ്രത്യേകാനുകൂല്യങ്ങൾ അനുഭവിച്ചുള്ളവയും ആയിരുന്നു എന്ന് ചിന്തിക്കാറും ഉണ്ട്‌.

“ഏഴിലം പാല പൂത്തൂ പൂമരങ്ങൾ കുട പിടിച്ചൂ
വെള്ളി മലയിൽ… വേളി മലയിൽ…”
ഈ പാട്ട്‌ കേൾക്കുമ്പോൾ രമസ്സാറും ( അക്കാലത്ത്‌ ലേഡി ടീച്ചേഴ്സിനെ സാർ എന്നു തന്നെയാണു വിളിച്ചിരുന്നത്‌) ഓർമ്മ വരും. ഞങ്ങളുടെ മ്യൂസിക്‌ ടീച്ചർ ആയിരുന്നു. ടീച്ചറും , ഗോപകുമാർ സാറും കൂടി ഈ പാട്ട്‌ സ്കൂൾ വാർഷികത്തിനു പാടിയതായി ഓർമ്മയുണ്ട്‌.

ഡ്രായിംഗ്‌ സാർ നല്ല മിനുത്ത കടലാസുകളുള്ള മാഗസിനുകൾ കൊണ്ടുവരുമായിരുന്നു. കുട്ടികൾക്ക്‌ അവ ആദ്യമായിട്ട്‌ കാണുന്ന കൗതുകമായിരുന്നു. സാർ കുറേ കഥകളും പറഞ്ഞു തരുമായിരുന്നു.

വാസുദേവൻ പിള്ള സാർ ആയിരുന്നു 7ാ‍ം ക്ലാസിലെ ക്ലാസ്‌ ടീച്ചർ. സ്കൂൾ വാർഷികത്തിനു ഞങൾ കുട്ടികളുടെ നാടകം ഉണ്ടായിരുന്നു. വൈകുന്നേരം പൊതുയോഗം കഴിഞ്ഞിട്ടായിരുന്നു നാടകം. ഞാൻ അച്ഛനായിട്ടും ഏറ്റവും അടുത്ത കൂട്ടുകാരി കുമാരി ( കൃഷ്‌ണകുമാരി) അമ്മ യായിട്ടും ആയി അഭിനയിച്ച ആ നാടകത്തിന്റെ കഥയൊ, ആരുടെ രചന ആയിരുന്നു എന്നൊ ഒന്നും ഓർമ്മയില്ല.

ഏറ്റവും രസം ബെസ്റ്റ്‌ ആക്ടർ സമ്മാനം രണ്ടു പേർക്കും കൂടി പങ്കിട്ടുകൊടുത്തു അദ്ധ്യാപകർ. കുട്ടികൾക്ക്‌ സന്തോഷമായിക്കോട്ടെ എന്ന് വിചാരിച്ചിട്ടുണ്ടാകും ടീച്ചേഴ്സ്‌. വാർഷികാഘോഷം വലിയ ഗ്രാൻഡ്‌ പരിപാടിയാണു. ഗാനമേള, കുട്ടികളുടെ നാടകം, അദ്ധ്യാപകരുടെ നാടകം ഒക്കെ ഉണ്ടാകും. രാത്രി വളരെ വൈകുന്നതു വരെ പരിപാടി നീളും. നാട്ടുകാരും പരിപാടി കാണുവാനായി എത്തും. കൊട്ടാരത്തിൽ നിന്നുള്ളവരും വരും.

ആ നാടകത്തിൽ കുമാരി യുടെ കഥാപാത്രം വലിയ ഡംഭുള്ള പണക്കാരിയായിട്ടും പിന്നീട്‌ ജീവിത പാഠം ഉൾക്കൊണ്ടുകൊണ്ട്‌ നല്ലവളായിതീരുകയും ചെയ്യുന്നതായിട്ടുള്ള ഒരു സ്ത്രീ ആയിരുന്നു. പണക്കാരിയായ കഥാപാത്രത്തിനുടുക്കുവാനുള്ള കണ്ണഞ്ചിപ്പിക്കുന്ന, ഗിൽറ്റു വച്ച സാരി ലൈലസ്സാറിന്റേതായിരുന്നു, അതാകും ജീവിതത്തിൽ ആദ്യമായിട്ട്‌ ഉടുത്ത സാരി എന്ന് കുമാരി ഈയിടെ സംസാരിച്ചപ്പോൾ പറയുകയുണ്ടായി.

ലൈലസ്സാറിനെ ഞങ്ങൾക്കൊക്കെ വലിയ ഇഷ്ടമായിരുന്നു. ടീച്ചറിന്റെ നീണ്ട കണ്ണുകളിൽ കണ്മഷി എഴുതി, നല്ല നല്ല സാരികളുടുത്ത്‌ , സെന്റ്‌ ( perfume) പൂശി വരുന്ന ടീച്ചറെ ഞങ്ങൾ ആരാധനയോടെ നോക്കിയിരിക്കും.
അതുപോലെ ഞങ്ങൾ കുട്ടികളുടെ ആരാധനാപാത്രമായിരുന്നു ജ്യോതിസ്സാറും ( അമ്മായി). ജ്യോതിയമ്മായിയെക്കുറച്ചുള്ള ഓർമ്മകൾക്ക്‌ ഹൃദ്യമായ ഒരു മണവും കൂടിയുണ്ട്‌. Ponds talcum powder ന്റെ.

സ്കൂൾ വാർഷികത്തോടനുബന്ധിച്ച്‌ കലാകായിക മത്സരങ്ങളും നടത്തപ്പെട്ടിരുന്നു. ഓട്ടം, ചാട്ടം, തവളച്ചാട്ടം തുടങ്ങിയവയിലും കലാപരിപാടികളിലും പങ്കെടുക്കും. കൂട്ടുകാരി കുമാരി നന്നായി പാടും. കുമാരി പാട്ടു മത്സരത്തിനു പേരു കൊടുത്തപ്പോൾ ഞാനും കൊടുത്തു. പാട്ട്‌ പാടാനറിഞ്ഞിട്ടൊന്നുമല്ല, കൂട്ടുകാരായ ഞങ്ങൾ എല്ലാത്തിലും ഒരുമിച്ചായിരുന്നു.

മൂന്നാം ക്ലാസ്സിൽ വച്ച്‌ കുമാരി പാട്ടുമത്സരത്തിനു വേണ്ടി
“ ഓമന തിങ്കളിന്നോണം പിറക്കുമ്പോൾ
താമരക്കുമ്പിളിൽ പനിനീര്….”

എന്ന സിനിമാപാട്ടാണു പാടിയത്‌. പകുതി പാടി കഴിഞ്ഞപ്പോൾ ബാക്കി മറന്നു പോയി. അപ്പൊ സങ്കടം വന്നു. കൂടെ ചില വികൃതി ചെക്കന്മാരുടെ കൂവലും കൂടിയായപ്പോൾ സങ്കടവും കരച്ചിലും അധികമായി. അതിനു മറുപടിയെന്ന പോലെ പിന്നീട്‌

” രാമായണക്കിളീ ശാരിക പൈങ്കിളീ
രാജീവനേത്രനെക്കണ്ടോ? എന്റെ
രാഗവിലോലനെക്കണ്ടോ? “
എന്ന സുപ്രസിദ്ധ ലളിതഗാനം പാടി ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.

പ്രൈമറി സ്കൂളിൽ വച്ച്‌ എനിക്കും, എന്നല്ല, എല്ലാ കുട്ടികൾക്കും എന്തിനെങ്കിലുമൊക്കെ സമ്മാനം കിട്ടിയിരുന്നു. അക്കാലത്ത്‌ കുട്ടികൾക്ക്‌ കൊടുക്കാറുണ്ടായിരുന്ന സമ്മാനങ്ങളുടെ ലിസ്റ്റ്‌ കേട്ടാൽ ഇപ്പോഴത്തെ കുട്ടികൾ ചിരിച്ചു മറിയും. സോപ്പ്‌ പെട്ടി, സ്റ്റീൽ ഗ്ലാസ്സ്‌, ചില്ലു ഗ്ലാസ്സ്‌ ഒക്കെ ആയിരുന്നു അന്നത്തെ സമ്മാനങ്ങൾ. അന്ന് അതൊക്കെ കിട്ടുക എന്നത്‌ വല്യ സന്തോഷമായിരുന്നു.

ഞങ്ങൾ കുട്ടികൾ അവധി ദിവസങ്ങളിൽ കളി തന്നെയായിരിക്കും. എല്ലാം നാടൻ കളികൾ. അക്കിത്തിക്കുത്താന, ഒളിച്ചുകളി ( സാറ്റ്‌ കളി), കണ്ണുകെട്ടിക്കളി, കൊത്തങ്കല്ല് കളി, ഈർക്കിലു കളി, ഉപ്പു കളി, കള്ളനും പോലീസും, ഗോലി കളി, കുട്ടിയും കോലും, കുളം കര കളി, അടിച്ചിട്ട്‌ ഓട്ടം കളി, കക്ക കളി… അങ്ങനെ എത്രയോ കളികൾ.

കിളിമാനൂരിൽ ഞങ്ങൾ അക്കുത്തിക്കുത്ത്‌ ആണു കളിച്ചിരുന്നത്‌.

“അക്കുത്തിക്കുത്ത്‌ ആന വരുമ്പോൾ
കല്ലേകുത്ത്  കടുംകുത്ത് 
ചിപ്പുവെള്ളം  താറാവെള്ളം
 താറാ മക്കടെ  കയ്യിൽ  ഒരു ബാങ്ക് “.

ഇതിനു ഇങ്ങനേം ഒരു വകഭേദമുണ്ട്‌.

“അത്തള പിത്തള തവളാച്ചി
ചുക്കുമ്മിരിക്ക്‌അണ ചൂളാപ്പ
മറിയം വന്ന് വിളക്കൂതി
ഗുണ്ടാ മാണീ സാറാ കോട്ട്‌ “.

കളിച്ച്‌ ക്ഷീണിക്കുമ്പോൾ ഇടയ്ക്ക്‌ വെള്ളം കുടിക്കാൻ അടുത്തുള്ള വീടിന്റെ അടുക്കളേ കേറി വെള്ളം കുടിക്കും. എല്ലായിടത്തും സർവ്വസ്വാതന്ത്ര്യം ആയിരുന്നു.

ആയിടെയാണു ആർമിയിൽ നിന്നും കേണൽ ആയി റിട്ടയർ ചെയത പട്ടാളമ്മാവനും പത്മിനി അമ്മായിയും കിളിമാനൂർ കൊട്ടാരത്തിൽ ( തെക്കെ അറ്റം) താമസിക്കാനായി എത്തുന്നത്‌. അവരുടെ വീട്ടിൽ ഫ്രിഡ്ജ്‌ ഉണ്ടായിരുന്നു.

അതിനു മുമ്പ്‌ എറണാകുളത്ത്‌ വല്ല്യഛന്റെ ( ഡോ. ഭാസ്കര വർമ്മ- പീഡിയാട്രീഷ്യൻ) അവിടേയും തിരുവനന്തപുരത്ത്‌ അമ്മാവന്റെ ( എം വി രാമവർമ്മ- തിരുവനന്തപുരം റേഡിയോ സ്റ്റേഷന്റെ ആദ്യത്തെ സ്റ്റേഷൻ ഡയറക്ടർ ആയിരുന്നു) അവിടേയും മാത്രമേ ഫ്രിഡ്ജ്‌ കണ്ടിട്ടുള്ളു. 1968 ലെ കാര്യമാണു പറയുന്നത്‌. ‘Leonard’ അല്ലെങ്കിൽ ‘Kelvinator’ ആയിരുന്നു അത്‌ എന്ന് തോന്നുന്നു.

അവധി ദിവസങ്ങളിൽ ഞങ്ങൾ കുട്ടികൾ ഉച്ച തിരിഞ്ഞ്‌ മൂന്നു മണി ഒക്കെ ആകുമ്പോൾ പത്മിനി അമ്മായിയുടെ അവിടെ ചെല്ലും- എന്തിനാണെന്നോ- ഐസ്‌ കട്ടയ്ക്ക്‌ വേണ്ടീട്ടാണു കുട്ടിപട്ടാളത്തിന്റെ ആ പോക്ക്‌… അന്നത്‌ വലിയൊരു അത്ഭുതവും കൗതുകവും ആയിരുന്നു.

പത്മിനി വല്ല്യമ്മ കുട്ടികൾക്കെല്ലാവർക്കും ഐസുകട്ട കൊടുക്കും. അത്‌ കൈയ്യിൽ പിടിക്കുക, വായിലിടുക, തണുപ്പ്‌ ആസ്വദിക്കുക, ഐസ്‌ അലിയുന്നതിൽ അത്ഭുതപ്പെടുക എന്നിവയായിരുന്നു കുട്ടിപ്പട്ടാളത്തിന്റെ പരിപാടികൾ.

ശൈലജ വർമ്മ, ആസ്ട്രേലിയ

COMMENTS

3 COMMENTS

  1. നല്ല എഴുത്ത്. ഓർമ്മകളിലേക്ക് ഒരു തിരിച്ചുപോക്ക് ❤️

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ആലപ്പുഴ തോട്ടപ്പള്ളിയിൽ കോവിഡ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ നഴ്സിനെ തലക്കടിച്ചു വീഴ്ത്തി; തട്ടിക്കൊണ്ടു പോകാൻ ശ്രമം

കോവിഡ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ ആരോഗ്യ പ്രവർത്തകയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. മെഡിക്കൽ കോളജ് ആശുപത്രിയിലെ ആരോഗ്യ പ്രവർത്തക സുബിനയെ ആണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. തിങ്കളാഴ്ച രാത്രി 11.30നാണ്...

27 ന് ഭാരത് ബന്ദ്,കേരളത്തില്‍ ഹര്‍ത്താലിന് ആഹ്വാനം

കേന്ദ്ര ഗവര്‍ണമെന്റിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ പ്രഖ്യാപിച്ച ഭാരത് ബന്ദ് കേരളത്തില്‍ ഹര്‍ത്താലായി ആചരിക്കും. സെപ്റ്റംബര്‍ 27ന് കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്ത് ഹര്‍ത്താലായി ആചരിക്കാന്‍ സംയുക്ത ട്രേഡ് യൂണിയന്‍ സമിതി തീരുമാനിച്ചു....

പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ യു.എസിലേക്ക്.

അഫ്ഗാനിസ്താനില്‍ താലിബാന്‍ സര്‍ക്കാര്‍ രൂപവത്കരണം നടക്കുന്നതിനിടയിലാണ് പ്രധാനമന്ത്രിയുടെ നിര്‍ണായക അമേരിക്കന്‍ സന്ദര്‍ശനം. പ്രസിഡന്റ് ജോ ബൈഡനുമായും ഉന്നത ഉദ്യോഗസ്ഥരുമായും ക്വാഡ് രാഷ്ട്രനേതാക്കളുമായും ചര്‍ച്ചനടത്തുന്നതിനാണ് ബുധനാഴ്ച മോദി അമേരിക്കയിലെത്തുന്നത്. വൈകീട്ട് ന്യൂയോര്‍ക്കിലേക്കു മടങ്ങുന്ന മോദി അടുത്തദിവസം...

ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന ബു​ധ​നാ​ഴ്ച

ആ​ല​പ്പു​ഴയിലെ ക​ല്ല‍ു​പാ​ല​ത്തി​നു സ​മീ​പ​ത്തെ സ്വ​കാ​ര്യ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വീ​ടി​ന്‍റെ വി​റ​കു​പു​ര പൊ​ളി​ക്കു​ന്ന​തി​നി​ടെ ക​ണ്ടെ​ത്തി​യ മ​നു​ഷ്യ​ന്‍റെ അ​സ്ഥി​കൂ​ട​ത്തി​ന്‍റെ കാ​ല​പ്പ​ഴ​ക്കം ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വ​ര​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ കൂ​ടു​ത​ൽ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന ബു​ധ​നാ​ഴ്ച ന​ട​ത്തു​മെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ്...
WP2Social Auto Publish Powered By : XYZScripts.com
error: