തയ്യാറാക്കിയത്: സൈമ ശങ്കർ (ഭാഗം 4)
തുളസിയും
തുളസിത്തറയും ഓർമ്മയുണ്ടോ.?
പണ്ട് നാലുകെട്ട് എന്നോ കുടിൽ എന്നോ ഭേദം ഇല്ലാതെ എല്ലാവീടിന്റെ യും മുന്നിൽ കണ്ടിരുന്നു തുളസിത്തറ. ഇന്ന് ബഹുനില കോൺക്രീറ്റു കെട്ടിടങ്ങളിൽ
തുളസിത്തറയ്ക്കു സ്ഥാനം ഇല്ലാതായി വരുന്നു.
വാസ്തുദോഷങ്ങള്‍ കുറയ്ക്കുന്നതും , ലക്ഷ്മി നാരായണ സാന്നിധ്യം ഉള്ള തും, ഔഷധ ഗുണം ഉള്ള തുമാണ് തുളസി.
മുറ്റത്തു ഒരു തറ കെട്ടി തുളസി നട്ടുവളർത്തുന്നത് ഐശ്വര്യവും,സമൃദ്ധിയും സന്തോഷവും,മാത്രം അല്ല, കുടുംബാംഗങ്ങൾക്കു ആരോഗ്യവും സമ്മാനിക്കും.
കിഴക്കുനിന്നുള്ള വാതിലിനു നേരേ നന്നായി സൂര്യപ്രകാശം കിട്ടുന്നയിടത്ത് വേണം തറ ഉണ്ടാക്കി തുളസി നടാൻ. കൃഷ്ണ തുളസി ആണ് ഏറെ ഉത്തമം.
തുളസിയില്‍ തട്ടിവരുന്ന കാറ്റില്‍ ധാരാളം പ്രാണോര്‍ജ്ജമുള്ളതിനാൽ അതു വീടിന്റെയുള്ളിലേക്ക് വരുംവിധമാണ് തുളസിത്തറ പണിയേണ്ടത്. തുളസിയുടെ ഇലകളും പൂക്കളുമെല്ലാം രാവിലെ മാത്രം നുള്ളിയെടുക്കുക.
ഔഷധ ഗുണങ്ങൾ ഏറെ ഉള്ള തുളസി ചുമ, തൊണ്ടവേദന, ഉദരരോഗങ്ങൾ എന്നിവയെ ശമിപ്പിക്കുന്നു. ഇല ഇടിച്ചുപിഴിഞ്ഞ നീർ ചെവി വേദനയെ കുറയ്‌ക്കുന്നു. ത്വക്‌രോഗങ്ങളെയും, ജ്വരത്തെയും ശമിപ്പിക്കുന്നു. രുചി വർദ്ധിപ്പിക്കുന്നു. തുളസിയില തണലത്തിട്ടുണക്കി പൊടിച്ച് നാസികാചൂർണമായി ഉപയോഗിച്ചാൽ ജലദോഷം, മൂക്കടപ്പ് എന്നിവയ്ക്ക് ശമനമുണ്ടാകും.സർവ്വ രോഗ സംഹാരിയാണ് തുളസി.
വീടിന്റെ പുറത്തേക്കിറങ്ങുമ്പോൾ കയ്യെത്തുന്ന ദൂരത്ത് ഒരു ഔഷധച്ചെടിയുടെ സാന്നി ധ്യം വേണം എന്ന മുൻഗാമികളുടെ ബുദ്ധിപൂർവ്വമായ തീരുമാനം ആണ് തുളസിത്തറകൾക്ക് പിന്നിലുള്ള ത്.തുളസിയുടെ ഔഷധ ഗുണവും ആത്മീയ പരമായ കാരണങ്ങളും കൂടികണക്കിലെടുത്താണ് വീടുകളിൽതുളസിത്തറകൾ സ്ഥാനം പിടിക്കുന്നത്.
Saima Sankar
☘️☘️☘️☘️☘️☘️☘️☘️☘️☘️☘️
Very nice to know importance of Tulsi plant
This describes logic behind having Tulsi Plant and its health benefits. Very useful article to all.Appreciated the effort of author in putting very nice way in Malayalam. Expecting much good information for present generation.
Innathe thalamurayile kuttikalkk onnum ithinte gunangal ariyilla.karanam Avaril poorifagam kuttikalum ith kandittilla.very good article Appachi.
Ippozhathe thalamurayile kuttikalkk ithinte gunangal ariyilla.ippol ith gramangalil thanne chilayidangalil mathramanullath.athukondu thanne ithinte gunangal ariyathavarkk ith nalloru information aanu.so good article Appachi.
Good information
ഈ കൊവിഡ് കാലത്ത് വീടിനേയും പരിസരത്തേയും ശ്രദ്ധിക്കാൻ കൂടുതൽ സമയം കിട്ടുമ്പോൾ പുതിയ തലമുറ മനസ്സിലാക്കട്ടെ മുറ്റത്തൊരു തുളസിത്തറയുടെ ഐശ്വര്യം. സൈമാ ജീ.. അഭിനന്ദനങ്ങൾ.
Nice tradition values about Tulasi plant.. Very informative article.. Keep going😁😁👍
Very good article.
Great
Nice article 👌🏻👍
Well done… Good information to our generation.. Keep going.. ❤❤❤