സൈമ ശങ്കർ
കല്ല് സോഡാ (വട്ട് സോഡാ) ഓർമ്മയുണ്ടോ???
പണ്ടൊക്കെ പെട്ടിക്കടകളിൽ കണ്ടിരുന്നു..

ജലത്തിൽ കാർബൺ ഡയോക്സൈഡ് നിറച്ച ദാഹശമനിയാണ് കല്ലുസോഡ. ഈ ജലം സോഡാജലം എന്നറിയപ്പെടുന്നു. ജലം നിറക്കുന്ന കുപ്പിയുടെ പ്രത്യേകത മൂലമാണ് ഇവ കല്ലുസോഡ എന്നറിയപ്പെടുന്നത്. കുപ്പിയുടെ കഴുത്തുഭാഗത്ത് ഒരു ഗോലി (വട്ട്) ഉൾപ്പെടുത്തിയാണ് കുപ്പി നിർമ്മിക്കുന്നത്. ജലം നിറച്ച ശേഷം പ്രത്യേകമായ സംവിധാനം വഴി കുപ്പിയിൽ കാർബൺ ഡയോക്സൈഡ് നിറയ്ക്കുമ്പോൾ ഈ ഗോലി ഉയർന്ന് കുപ്പിയുടെ വായ അടയുന്നു. കുപ്പിയുടെ വായയിൽ കൈവിരൽ കടത്തിയോ പ്രത്യേക അടപ്പ് ഉപയോഗിച്ചോ ആണ് കുപ്പിക്കുള്ളിലെ വാതകം പുറന്തള്ളുന്നത്. ശേഷം ഇത് കുടിക്കാൻ ഉപയോഗിക്കുന്നു.
കല്ലുസോഡാ കുപ്പികൾ ബ്രിട്ടീഷുകാരുടെ കാലം മുതൽ മലയാളിയുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു കല്ലുസോഡ. എന്നാൽ, ഇവയുടെ ഉപയോഗം ഇന്ന് കുറവാണ്.
സോഡാപ്രേമികളുടെ മനസ്സില്‍ വല്ലാത്ത ശബ്ദത്തോടെ, ശക്തിയോടെ ചീറ്റുന്ന ‘വട്ടുസോഡ’!! പച്ചയും നീലയും നിറം കലര്‍ന്ന സുന്ദരനാണ് ഉയര്‍ന്ന തലയുള്ള ഇടുങ്ങിയ കഴുത്തുള്ള വട്ടുസോഡ.
വലിയ ചില്ലുള്ള കണ്ണട ഉപയോഗിക്കുന്നവരുടെ മുഖത്തു നോക്കി ഇന്നും വിളിക്കുന്നത് സോഡാക്കുപ്പി എന്നാണ്. ചെറുപ്പ കാലത്തെക്കുറിച്ചുള്ള ഓര്‍മകളില്‍ ആദ്യം മനസ്സിലേക്ക് വരുന്നത് വട്ടുകളിയാണ് (ഗോലികളി). ഈ ഗൃഹാതുരത്വമാണ് വട്ടുസോഡ പകരുന്ന അനുഭൂതി. തൊണ്ണൂറുകളുടെ അവസാനം വരെ ആളുകള്‍ ഒന്നടങ്കം അംഗീകരിച്ച ജനകീയ പാനീയമായ വട്ടു സോഡ.
📚📚📚📚📚📚📚📚📚📚📚