പാള
കവുങ്ങിന്റെ പാള ഓർമ്മ ഉണ്ടോ? പണ്ട് കാലത്തു അടയ്ക്കാ (പാക്ക് ) മരത്തിലെ പാള നിത്യജീവിതത്തിൽ ആവശ്യമായ അനേകം വസ്തുക്കൾ ഉണ്ടാക്കാൻ പൂർവ്വികർ ഉപയോഗി ച്ചിരുന്നു.കൃഷിക്കാർ തൊപ്പി ആയി ഉപയോഗിച്ചിരുന്നു. ഒരു പ്രത്യേകരീതിയിൽ പാള നാരു കൊണ്ട് തന്നെ തുന്നി കെട്ടിയ തൊപ്പി അണിഞ്ഞു വയൽ വരമ്പിൽ നിൽക്കുന്ന കൃഷിക്കാരുടെ ഓർമ്മ ഇന്നും മലയാളികളുടെ മനസ്സിൽ ഗൃഹാതുരത്വ മുണർത്തും.
പാള ശുചിത്വ മുള്ള തും, ഭാരം കുറഞ്ഞതും,ദുർഗന്ധ മില്ലാത്തതും, വിഷം ഇല്ലാത്തതുമാണ്.
കിണറ്റിൽ നിന്നും വെള്ളം കോരൻ ഈ പാള പാത്രം രൂപത്തിൽ ആക്കി ഉപയോഗിച്ചിരുന്നു.പാള പാത്രത്തിൽ കോരി എടുക്കുന്ന വെള്ളം കൂടുതൽ പരിശുദ്ധ മാണെന്ന് വിശ്വസിക്കുന്നു.
കിണറ്റിലും കുളത്തിലും പുതുവെള്ളം ഊറ്റായി ഉറവയിൽ എത്തുമ്പോൾ ഒരു നിശ്ചിത കാലയളവിൽ പാള യും അതിന്റെ ഓലയും ചേർത്ത് കിണറ്റിലും, കുളത്തിലും കെട്ടി ഇടുന്ന പതിവ് ഉണ്ടായിരുന്നു. ശുചീകരണം ആയിരിക്കാം പഴമക്കാർ അതുകൊണ്ട് ഉദ്ദേശിച്ചത്.
പാള കുഞ്ഞുങ്ങളെ കുളിപ്പിക്കാൻ ഉപയോഗിച്ചിരുന്നു.നവജാത ശിശുക്കളുടെ നല്ലൊരു ബാത്ത്ടബ് ആയിരുന്നു. ഫ്രിഡ്ജ് ഒക്കെ വരും മുൻപ് മാംസം ഒക്കെയും പാളയിൽ കെട്ടി തൂക്കി നാലഞ്ച് ദിവസം കേടു കൂടാതെ സൂക്ഷിച്ചിരുന്നു.
പാള മുറിച്ചു വിശറി ആയി ഉപയോഗിച്ചിരുന്നു. വൈദ്യുതി വരും മുന്നേ വീടുകളി ലെ ഫാൻ ഈ പാള തന്നെ ആയിരുന്നു.
കുട്ടികൾ പാളയിൽ ഇരുത്തി വലിച്ചു കൊണ്ട് പോകുന്ന ഒരു കളി പണ്ട് കാലത്തു ഉണ്ടായിരുന്നു.പാള വണ്ടി എന്ന് പേരിട്ടു വിളിക്കുന്ന വണ്ടി വലിച്ചു വലിച്ചു പാളയും കീറി നിക്കറും കീറി അടിവാങ്ങിയ ഓർമ്മ ഉള്ളവരും ഇത് വായിക്കുന്നവരിൽ കാണും.ആ കളി ഗ്രാമത്തിലെ മുഖ്യ വിനോദം ആയിരുന്നു.
പാളയുടെ പരംമ്പരാഗത ഉപയോഗം പലതും ഇപ്പൊ കുറഞ്ഞു എങ്കിലും കുത്തുപാള എടുക്കുക എന്ന ശൈലിപ്രയോഗം ഇപ്പോഴും നിലനിൽക്കുന്നു. കുത്തുപാള എന്നാൽ ഭിക്ഷ പാത്രം എന്ന് അർത്ഥം ഉണ്ട്.
പ്ലാസ്റ്റിക് ഉൽപന്നങ്ങൾ നിരോധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പാള കൊണ്ടു ഡിസ്പോസിബിൾ പ്ളേറ്റുകൾ, കരണ്ടികൾ, തുടങ്ങിയവ വ്യവസായിക അടിസ്ഥാനത്തിൽ ഉണ്ടാക്കാൻ തുടങ്ങിയി ട്ടുണ്ട്. കരകൗശല വസ്തുക്കൾ ഉണ്ടാക്കാനും ഉപയോഗിച്ച് വരുന്നു.

Nice article👍
very good article.
നല്ല വിവരണം 👌👌
സൈമാജീ… സുഗന്ധം മാത്രമല്ല സുഖം തരുന്നതുമായ ഓർമ്മകൾ. എൻ്റെ വീട്ടിൽ ധാരാളം കവുങ്ങ് ഉള്ളതിനാൽ പാള ഇപ്പോഴും ഉപയോഗ വസ്തു തന്നെ. അച്ചാറുകൾ കൂട്ട് കൂട്ടി ഭരണിയിൽ ആക്കിയാൽ പാത്രം തുടച്ചെടുക്കുന്നതിന് പാള ചട്ടുകം തന്നെയാണ് ഉപയോഗിക്കുന്നത്. നിലം വെള്ളമൊഴിച്ച് വിടച്ചെടുക്കുന്നതിനും പാളക്കഷ്ണങ്ങൾ ഇപ്പോഴും ഉപയോഗിക്കുന്നു.
Good recall of 90’s kids childhood games..Good Article😍😍bring back to Childhood games🤩