17.1 C
New York
Wednesday, December 1, 2021
Home Special ഓർമ്മകളിൽ ഏറ്റുമാനൂർ സോമദാസൻ

ഓർമ്മകളിൽ ഏറ്റുമാനൂർ സോമദാസൻ

✍അഫ്‌സൽ ബഷീർ തൃക്കോമല

ഏറ്റുമാനൂരിലെ കുറുക്കൻകുന്നേൽ മാധവൻ പിള്ളയുടെയും പാറുക്കുട്ടിയമ്മയുടെയും മകനായി 1936 മെയ് 16 ന് എം. സോമദാസൻ പിള്ള എന്ന ഏറ്റുമാനൂർ സോമദാസൻ ജനിച്ചു. എറ്റുമാനൂര്‍ ഗവ. ഹൈസ്കൂള്‍, കോട്ടയം സി എം എസ് കോളജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ്, എറണാകുളം ലോ കോളജ്, ചങ്ങനാശേരി എസ് ബി കോളേജ് എന്നിവിടങ്ങളില്‍ നിന്നും എം.എ. ഒന്നാം റാങ്കിലും ബി.എല്‍ രണ്ടാം റാങ്കിലും പാസ്സായി. ഭാര്യ മാന്നാര്‍ പുത്തുപ്പള്ളില്‍ എ. തുളസീഭായിയമ്മ ചെന്നിത്തല മഹാത്മാ ഹൈസ്ക്കൂളില്‍ അദ്ധ്യാപികയായിരുന്നു .വിദ്യാഭ്യാസ കാലത്തു തന്നെ 1951 ല്‍ “സഖി” എന്ന നോവല്‍ പ്രസിദ്ധീകരിച്ചു. തുടര്‍ന്ന് നിരവധി പ്രസിദ്ധീകരണങ്ങളിൽ കവിതകള്‍ എഴുതി. 1956 ല്‍ “പടവാളില്ലാത്ത ഒരു കവി” എന്ന ആദ്യ കവിതാ സമാഹാരം പുറത്തിറക്കി.

1959 മുതൽ 1964 വരെ തപാൽ വകുപ്പിൽ ജോലി ചെയ്തിരുന്ന അദ്ദേഹം പിന്നീട് 1966 മുതൽ ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിലും തുടർന്ന് വിവിധ എൻ. എസ് .എസ് കോളേജുകളിലും മലയാള അധ്യാപകനായി. 1991 ൽ പെരുന്ന എൻ.എസ്.എസ് കോളേജിൽ നിന്ന് വിരമിച്ചത് മുതൽ 2009 വരെ പെരുന്നയിൽ “മലയാള വിദ്യാപീഠം” എന്ന ബിരുദാനന്തര ബിരുദ സമാന്തര സ്ഥാപനം നടത്തി. നീയെന്റെ കരളാ (നോവൽ), അതിജീവനം (നോവൽ),

രാമരാജ്യം (കവിത) തുടങ്ങി പതിനഞ്ചു പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. കൂടാതെ 1958ൽ പി.ആർ ചന്ദ്രന്റെ ‘പുകയുന്ന തീമലകൾ’ എന്ന നാടകത്തിൽ ഗാനങ്ങൾ എഴുതി .തുടർന്ന് ചങ്ങനാശ്ശേരി ഗീഥ, തരംഗം, പെരുമ്പാവൂർ നാടകശാല തുടങ്ങിയ നാടക സമിതികൾക്കുവേണ്ടി നിരവധി ഗാനങ്ങൾ എഴുതി. 1967 ൽ അടൂർ ഗോപാലകൃഷ്ണന്റെ ‘കാമുകി’ എന്ന ആദ്യ ചിത്രത്തിനു വേണ്ടി നാലു ഗാനങ്ങൾ എഴുതിയെങ്കിലും ചിത്രം റിലീസ് ആകാതിരുന്നതിനെതുടർന്ന് ‘തീരങ്ങൾ’ എന്ന ചിത്രത്തിൽ ആ ഗാനങ്ങൾ ഉൾപ്പെടുത്തി.എന്നാൽ “അക്കല്‍ദാമ ” എന്ന ചിത്രത്തിലെ ‘ഒരു പൂന്തണലും….’എന്ന ഗാനമാണ് ആദ്യം പുറത്തു വന്നത്. .പിന്നീട് മകം പിറന്ന മങ്ക,തീരങ്ങൾ തുടങ്ങി അഞ്ചോളം ചലച്ചിത്രങ്ങളുടെ ഭാഗമായി.

അദ്ദേഹമെഴുതിയ “ജീവനില്‍ ജീവന്റെ ജീവനില്‍” എന്ന ഗാനം ഗാനഗന്ധർവൻ യേശുദാസിന്റെ പത്നിക്ക് ഏറ്റവും പ്രിയപ്പെട്ട പാട്ടുകളിൽ ഒന്നാണ് . കാന്തവലയം എന്ന ചിത്രത്തിലെ

“ശില്പി പോയാൽ ശിലയുടെ ദു:ഖംസത്യമോ വെറും മിഥ്യയോ മങ്ങിമായും സാന്ധ്യ ദൃശ്യം ച്ഛായയോ പ്രതിച്ഛായയോ “ എന്ന ഒറ്റ ഗാനം മതി അദ്ദേഹത്തിന്റെ പ്രതിഭ അറിയാൻ.

“നിലാവെളിച്ചം മങ്ങിയൊരെന്‍ നിനവിന്‍ തീരങ്ങളില്‍ മയൂഖവീചികളായ് നിന്നു മനസ്വിനീ നിന്‍ മൃദുഹാസം” എന്നും

“നീലരാവിന്‍ നീരാഴികളില്‍ യാനപാത്രവുമായി ഞാനലയുമ്പോള്‍ ഒഴുകീ നീയൊരു ഗാനതരംഗിണി പോലെ” എന്നുമൊക്കെ എഴുതണമെങ്കിൽ ഗാന രചയിതാവു കവിയായിരിക്കണം.

2010 ൽ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ അദ്ദേഹം 2011 നവംബർ 21 നു അരങ്ങൊഴിഞ്ഞു …..

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

അലബാമയിൽ വെടിയേറ്റു മരിച്ച വിദ്യാർത്ഥിനിയുടെ കുടുംബത്തെ സഹായിക്കാൻ ഫോമാ ധനശേഖരണം തുടങ്ങി.

അലബാമയുടെ തലസ്ഥാനമായ മോണ്ട്ഗോമറിയിൽ അയൽവാസിയുടെ വെടിയേറ്റു മരണപ്പെട്ടമറിയം സൂസൻ മാത്യുവിന്റെ മൃതദേഹം കേരളത്തിൽ എത്തിക്കുന്നതിനും, മറ്റു അനുബന്ധ സഹായങ്ങൾക്കുമായി ഫോമാ ഗോഫണ്ടുമീ വഴി ധനശേഖരണം ആരംഭിച്ചു. പത്തനംതിട്ട ജില്ലയിലെ നിരണം സ്വദേശികളായ ബോബൻ മാത്യുവിന്റെയും...

വിവാദമായ മൂന്ന് കർഷകനിയമങ്ങൾ റദ്ദായി, ബില്ലിൽ രാഷ്ട്രപതി ഒപ്പുവച്ചു.

വിവാദമായ മൂന്ന് കാർഷികനിയമങ്ങൾ പിൻവലിക്കുന്ന നടപടികൾ പൂർത്തിയായി ശീതകാലസമ്മേളനം പാസ്സാക്കിയ മൂന്ന് കാർഷികനിയമങ്ങളും പിൻവലിക്കാനുള്ള ബില്ലിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. ചർച്ചയില്ലാതെയാണ് തിങ്കളാഴ്ച ബില്ല് പാർലമെന്‍റിന്‍റെ ഇരുസഭകളും മിനിറ്റുകൾക്കകം പാസ്സാക്കിയത്. ഇരുസഭകളിലും മൂന്ന്...

കോന്നി മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്താന്‍ ഡ്രോൺസർവ്വെ തുടങ്ങി

കോന്നി മെഡിക്കൽ കോളേജിൻ്റെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഡ്രോൺസർവ്വെ അഡ്വ. കെ. യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്തി സംരക്ഷണ വേലിയും നിർമ്മിക്കും. ത്രിമാന...

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമാക്കി നടപ്പിലാക്കും

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമായി നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. ഇതിൻ്റെ ഭാഗമായി സ്ഥലത്തെത്തിയ ഇക്കോ ടുറിസം ഡയറക്ടറും, ജില്ലാ കളക്ടറും എം.എൽ.എയോടൊപ്പം...
WP2Social Auto Publish Powered By : XYZScripts.com
error: