17.1 C
New York
Sunday, September 19, 2021
Home Special ഓസോൺദിനം - സെപ്റ്റംബർ 16

ഓസോൺദിനം – സെപ്റ്റംബർ 16

✍ഷീജ ഡേവിഡ്

ഓസോൺ ദിനം…… ഭൂമിയെയും അതിലെ സർവ്വ ജീവജാലങ്ങളെയും എന്തു വില കൊടുത്തും സംരക്ഷിക്കേണ്ടതാണെന്നു നമ്മെ ഒരിക്കൽ
കൂടി ഓർമ്മിപ്പിക്കുന്ന ദിനം.ആർത്തി പൂണ്ട മനുഷ്യൻ ഭൂമാതാവിന്റെ മാറുപിളർന്നു ചോരയും നീരും ഊറ്റിക്കു ടിക്കുകയും കടലും കായലും പുഴയുംകുന്നും മണ്ണുമെല്ലാം പങ്കിട്ടെടുക്കുകയും ചെയ്യുമ്പോൾ ഭൗമോപരി തലത്തിനു മുകളിലായി വ്യാപിച്ചു കിടക്കുന്ന ഭൂമിയുടെ ഈ രക്ഷാകവചത്തിനു ഭീഷണി ഉയർന്നു കൊണ്ടേയിരിക്കുന്നു.
ഓക്സിജന്റെ മൂന്നു കണങ്ങളടങ്ങിയ തന്മാത്രാരൂപമാണ് ഓസോൺ.

ഭൂമിയിൽ നിന്നും 20..–35 കിലോമീറ്റർ ഉയരത്തിൽ അന്തരീക്ഷമണ്ഡലത്തിൽ സ്ട്രാറ്റോസ്ഫിയർ എന്ന് അറിയപ്പെടുന്ന
ഓസോണിന്റെ ഒരു പാളിയുണ്ട്. ഇതിനെ ഭൂമിയുടെ പുതപ്പ്, ഭൂമിയുടെ രക്ഷാ കവചം എന്നും അറിയപ്പെടുന്നു. സൂര്യനിൽ
നിന്നും ഭൂമിയിലേയ്ക്ക് കടന്നുവരുന്ന അപകടകാരികളായ അൾട്രാ വയലറ്റ് രശ്മികളെ തടയുന്ന രക്ഷാകവചമാണ് ഓസോൺ പാളി. സ്വിറ്റ് സർലണ്ടിലെബേസൽ സർവകലാശാലയിലെ പ്രൊഫസ്സറായിരുന്ന ക്രിസ്റൈൻ ഫ്രിഡ്‌ റിജ്ഷോൺ ബാൻ എന്ന ജർമൻ ശാസ്ത്രജ്ഞനാണ് ഓസോൺ പാളി കണ്ടു പിടിച്ചത്.

ഐക്യ രാഷ്ട്ര സംഘടന 1994 മുതൽലോക ഓസോൺ ദിനം ആചരിച്ചു തുടങ്ങി. ഓസോൺ പാളി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പ്രാധാന്യത്തേക്കുറിച്ചും ലോകജനതയെ ബോധവാന്മാരാക്കുക എന്നതാണ് ലക്ഷ്യം. 1987 സെപ്റ്റംബർ 16 ന് ഐക്യ രാഷ്ട്ര സംഘടനയുടെ പരിസ്ഥിതി പദ്ധതിയുടെ ഭാഗമായി 24 രാഷ്ട്രങ്ങൾ ചേർന്നുണ്ടാക്കിയ മോൻഡ്രിയൽ ഉടമ്പടിയാണ് ഓസോൺ പാളിയുടെ സംരക്ഷണത്തിനുള്ള പ്രവർത്തനങ്ങൾക്ക് ശക്തി പകർന്നത്.

ഓസോൺ പാളിയിൽസുഷിരങ്ങൾ ഉണ്ടാക്കുന്ന രാസ വസ്തു
ക്കളുടെ ഉൾപ്പാദനവും ഉപയോഗവും നിയന്ത്രിക്കുകയോ നിരോധിക്കുകയോ ചെയ്യണം എന്നതാണ് ഈ രേഖയിൽ പറഞ്ഞിട്ടുള്ളത്. ഈ ഉടമ്പടി നിലവിൽ വന്ന സെപ്റ്റംബർ 16 ആണ്‌ ഓസോൺ ദിനമായി ആചരിക്കുന്നത്.

ഓസോൺ പ്രതലത്തിനു ക്ഷതമേൽപ്പിക്കുന്ന ക്ളോറോ ഫ്ലൂറോ കാർബൺആണ് ഓസോൺ ശോഷണത്തിന്റെ പ്രധാന കാരണം. അന്റാർട്ടിക് മേഖലയിലാണ് ഓസോൺ വിള്ളൽ ആദ്യമായി കണ്ടെത്തിയത്. ഒരു ഓസോൺ ആറ്റവുമായി ഓക്സിജൻ ആറ്റം പ്രവർത്തിച്ചു. രണ്ട് ഓക്സിജൻ തന്മാത്രകൾ ഉണ്ടാകുമ്പോൾ ഓസോൺ തന്മാത്ര നശിക്കുന്നു. ഈ ഓക്സിജൻ വീണ്ടും ഓസോൺആയി മാറും. എന്നാൽ ക്ളോറിനും ബ്രോമിനും അടങ്ങിയ മനുഷ്യ നിർമ്മിതതന്മാത്രകൾ സ്‌ട്രാറ്റോ സ്ഫിയറിലെഓസോൺ പാളിയിൽ എത്തിയതോടെ ഓസോൺ വിഘടിച്ചു ഓക്സിജൻ ആകുന്ന പ്രവർത്തനത്തിൽ ഉൽപ്രേരകങ്ങളായി പ്രവർത്തിക്കാൻ തുടങ്ങി. പ്രകൃതിദത്ത രീതിയെക്കാൾ വളരെ വേഗം ശിഥിലീകരണം നടക്കുമ്പോൾ അതിനനുസരിച്ചു നിർമ്മാണം നടക്കാത്തതാണ് ഓസോൺ ദുരന്തത്തിന് കാരണമായത്.

1980 ലാണ് ഓസോൺ പാളിക്കു ശോഷണം സംഭവിക്കുന്നു എന്ന ഞെട്ടിക്കുന്ന വിവരം ലോകം തിരിച്ചറിയുന്നത്. ജോയ് ഫോർമാൻ, ജോനാഥൻ ഷാങ്ക്ളി യൻ, ബ്രയൻ ഗാർഡിനർ എന്നീ ശാസ്ത്രജ്ഞരാണ് ഈ വിവരം പുറത്തു വിട്ടത്. മനുഷ്യർ ഏറെ ഉപയോഗിക്കുന്ന സി. എഫ്. സി എന്ന രാസ വാതകമാണ്
അപകടകാരി എന്ന് കണ്ടെത്തുകയുണ്ടായി.സൂര്യനിൽ നിന്നുള്ള അൾട്രാ വയലറ്റ് രശ്മികൾ ധാരാളമായി ഭൂമിയിലേയ്ക്ക് പതിച്ചാൽ ഇതു നമ്മുടെ രോഗപ്രതിരോഗ ശക്തി കുറയ്ക്കുകയും കാൻസർ, നേത്രരോഗങ്ങൾ മുതലായവയ്ക്കു കാരണമാവുകയും ചെയ്യും. സസ്യങ്ങൾക്ക് നാശം സംഭവിക്കും,
കാലാവസ്ഥാ വ്യതിയാനം ഉണ്ടാവും, ആഗോള താപനത്തിന് കാരണമാകും, നമ്മുടെ ആവാസ വ്യവസ്ഥ തന്നെ തകിടം മറിയും. മനുഷ്യജീവിതത്തെ പ്രതികൂലമായി ബാധിക്കും….. എത്ര ഭീകരമായ അവസ്ഥ ആയിരിക്കും അത്.

ആഗോള താപനം, ഫോസിൽ ഇന്ധനത്തിന്റെ കൂടിയ ഉപയോഗം, വനനശീ കരണം, ധ്രുവങ്ങളിലെ മഞ്ഞുരുകൽ
തുടങ്ങിയവയെല്ലാം ഓസോൺ പാളിയുടെ ശോഷണത്തിന് കാരണമാകുന്നു. എന്നാൽ കഴിഞ്ഞ വർഷം മുതൽ ഓസോൺ ശോഷണത്തിൽ കുറവുണ്ടാകുന്നു എന്ന സന്തോഷകരമായ
വാർത്ത ശാസ്ത്രലോകം പുറത്തു വിട്ടിരിക്കുകയാണ്. ഉണ്ടായതിൽ വെച്ച് ഏറ്റവും വലിയ ദ്വാരം ഇല്ലാതായെന്ന
വാർത്തയാണ് ആശ്വാസകരമായിരിക്കുന്നത്. പത്തുലക്ഷം കിലോമീറ്റർ ആയിരുന്നു ഇതിന്റെ വിസ്ത്രിതി.

ഓസോൺ പാളിയെ സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കർത്തവ്യവും കടമയുമാണെന്ന്
ഈ ഓസോൺദിനത്തിൽ ഓർമ്മിപ്പിക്കുന്നു.

✍ഷീജ ഡേവിഡ്

COMMENTS

1 COMMENT

  1. ഈ ഓർമ്മപ്പെടുത്തലിന് നന്ദി!
    നന്നായി പഠിച്ചതിനു ശേഷം എഴുതിയ ലേഖനം ആണെന്ന് മനസ്സിലായി! അഭിനന്ദനങ്ങൾ അറിയിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മൗനസഞ്ചാരി (തുടർക്കഥ – ഭാഗം – 6)

വല്ലാത്തൊരു ആത്മനൊമ്പരത്തോടെയാണ്ഉറങ്ങാൻ കിടന്നത് കണ്ണുകൾ അടക്കുമ്പോഴെല്ലാം പേടിപ്പെടുത്തുന്ന സ്വപ്നങ്ങൾ മനസ്സിലേക്ക് ഓടി വന്നു. എന്തൊക്കെയോ സ്വപ്നങ്ങൾ ഞാനറിയാത്ത കാണാത്ത ഏതോ സ്ഥലങ്ങൾ, എവിടേക്കൊയോ യാത്രയാകുന്നു. ഉറക്കത്തിനും ഉറക്കമില്ലായ്മക്കും ഇടയ്ക്കു ഇങ്ങനെ കിടന്നു. കൂടുതൽ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (24)

ഓണവും ഓണാഘോഷവും എന്നുംമലയാളികളുടെ മനസ്സിൽ ഗൃഹതുരത്വം നിറഞ്ഞ ഓർമ്മകൾ മാത്രമാണ്. അതിജീവനത്തിന് പ്രത്യാശ നൽകിയാണ് ഓരോ മലയാളിയുടെയും ഓണാഘോഷം. സമൃദ്ധിയുടെയും നന്മയുടെയും പൂവിളിയുമായെത്തുന്ന ഓണാഘോഷം മലയാളിക്ക് ഒത്തുചേരലിന്റെയും ഓർമ്മപ്പെടുത്തലിന്റെയും ദിനം കൂടിയായിരുന്നു. എന്റെ സങ്കല്പത്തിലെ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (23)

ഓണം- തിരുവോണം - പൊന്നോണംഓണം എന്ന വാക്ക് പോലെ ഗൃഹാതുരത്വം തുളുമ്പുന്ന ഒരുവാക്കും മലയാളിക്ക് ഇല്ലെന്നു തോന്നുന്നു. മലനാട്ടിൽ ആയാലും മറുനാട്ടിൽ ആയാലും ചിങ്ങമാസത്തിലെ പൊന്നിൻ തിരുവോണത്തെ എതിരേൽക്കാൻ, മലയാളി മനസ്സ് വെമ്പൽ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (22)

തിരുവോണ കോടിയുടുത്ത ചിങ്ങപ്പുലരികൾ കൺതുറക്കുന്നതും കാത്തിരിക്കുന്ന മലയാളികൾ. പൊന്നോണത്തെ വരവേൽക്കാൻ ആയിരമാശകളോടെ കാത്തിരിക്കുന്ന മലയാളി മനസ്സുകൾ.കർക്കിടകത്തിന്റെ കറുത്തദിനങ്ങൾക്ക് വിടയേകി , കണ്ണിനും കരളിനും കുളിർമ്മയേകുന്ന വർണ്ണക്കാഴ്ചകളുമായി അണയുന്ന പൊന്നിൻ ചിങ്ങം. ഓണക്കാലം പലരുടെയും...
WP2Social Auto Publish Powered By : XYZScripts.com
error: