17.1 C
New York
Saturday, January 22, 2022
Home Special ഓരോരോ ആചാരങ്ങളെ …(തങ്കം വർഗീസ്)

ഓരോരോ ആചാരങ്ങളെ …(തങ്കം വർഗീസ്)

തങ്കം വർഗീസ്

എന്റെ കുട്ടിക്കാലത്ത് എന്റെ അമ്മയുടെ വീട്ടിലെ ഒരു കല്ല്യാണത്തെപറ്റി ആണ് പറയുന്നത്. ഇന്നത്തെ തലമുറക്കു കേട്ടുകേൾവി പോലും ഉണ്ടാകില്ല. അമ്മ യുടെ വീട് ഒരു ഗ്രാമത്തിലാണ് അവിടെ ഞങ്ങളുടെ വല്യച്ഛൻറെ മകളുടെ വിവാഹമാണ്. ഒരു വെക്കേഷനിൽ ആയിരുന്നു വിവാഹം അതിനാൽ ഞങ്ങൾ എല്ലാവരും നേരത്തെ തന്നെ അമ്മ വീട്ടിൽ എത്തിയിരുന്നു. കല്യാണo ഇടവകപള്ളിയിൽ മനസമതം കഴിഞ്ഞു പിറ്റേന്ന് ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം, അടുത്ത വീടുകളിലെ സ്ത്രീകളും വയസ്സായ അമ്മ മ്മ മാരും കല്യാണ വീട്ടിലേക്ക് വന്നു. എല്ലാവരുംകൂടി പായയിൽ അരിയിട്ടു ഉണക്കി പൊടിച്ച്, ഓട്ടുരുളിയിൽ ശർക്കര പാവ് കാച്ചി അതിൽ അരി പൊടിച്ചത് ഇട്ട് ഇളക്കി ഉണ്ട പിടിക്കുക. ഈ ചടങ്ങിന് “ഉ ണങ്ങൾ കുത്തുക” എന്നാണ് പറഞ്ഞിരുന്നത്. ഇടിക്കലും ഉണ്ട പിടിക്കലും , ആ സമയത്ത് എല്ലാ പെണ്ണുങ്ങളും കൂടി മാർഗംകളി യിലെ പാട്ടും മംഗല്യ പാട്ടും പുത്തൻപാന യും എല്ലാം കൂടി പാടി തകർക്കും. പിന്നീട് എല്ലാവരും നിലത്ത് കാലും നീട്ടിയിരുന്നു വെറ്റിലയും ചുണ്ണാമ്പും അടക്കയും ചേർത്ത് മുറുക്കാൻ മുറുക്കും.അതിനുശേഷം എല്ലാവരും അവരവരുടെ വീടുകളിലേക്ക് പോകും. അടുത്തദിവസം മുതൽ അയൽക്കാരും ബന്ധുക്കളും കല്യാണ പെണ്ണിനെ സാരി കാണാനും വിശേഷങ്ങൾ അന്വേഷിക്കാനും വരും. വരുന്നവർക്കെല്ലാം ഈ പലഹാരം ആയിരിക്കും ചായയുടെ കൂടെ കൊടുക്കുക ഈ ആചാരം നിങ്ങൾക്ക് ഇഷ്ടപ്പെട്ടോ?

കല്യാണതലേന്ന് വധുവിനെ കുളിപ്പിക്കൽ എന്നൊരു ചടങ്ങുണ്ട് അതിനു ബന്ധുക്കളും അയലക്കക്കാരും കല്യാണ വീട്ടിൽ എത്തും വധുവിനെ നല്ല സാരി എല്ലാം ഉടുപ്പിച്ചു ഒരു കസേരയിൽ കൊണ്ടിരുത്തും മുമ്പിൽ ഒരു ടിപൊയിൽ മധുരം ഒരു പ്ലേറ്റിൽ വെക്കും ( നാളികേരം ചുരണ്ടിയതും പഞ്ചസാര യും യോജിപ്പിച്ചത് ആണ് മധുരം ) വധുവിന്റെ അമ്മായിക്ക് ആണ് കുളിപ്പിക്കൽ ചടങ്ങ് നടത്താനുള്ള അവകാശം, അമ്മായി പാത്രത്തിൽ നിന്നും എണ്ണ എടുത്തു വധു വിന്റെ തല യിൽ 3 പ്രാവശ്യം തേക്കും, പെണ്ണിനെ കുളിപ്പിക്കട്ടെ എന്ന് 3 പ്രാവശ്യം ചുറ്റും കൂടി നിൽക്കുന്ന വരോട് ചോദിക്കും. അവരുടെ അനുവാദം കിട്ടിയാൽ അമ്മായി വധു വിനെ പുറത്തേക്ക് കൊണ്ടുപോയി അവിടെ കിണ്ടിയിൽ വെച്ചിരിക്കുന്ന വെള്ളം കാലിൽ ഒഴിക്കും. പിന്നെ വധു വിനെ കസേരയിൽ കൊണ്ടിരുത്തി , മധുരം കൊടുക്കട്ടെ എന്ന് 3 പ്രാവശ്യം ചോദിക്കുക അതിന് അനുവാദം കിട്ടിയാൽ വധു കുരിശു വരച്ചു പാത്രത്തിൽ നിന്നും മൂന്ന് പ്രാവശ്യം മധുരം എടുത്ത് കഴിക്കും പിന്നീട് ആ മധുരം അവിടെ കൂടിയവർക്ക് എല്ലാം കൊടുക്കും. അതിനുശേഷം എല്ലാവർക്കും സമൃദ്ധമായി ഭക്ഷണം വിളമ്പും.
വധു ഇരിക്കുന്നതിന് അടുത്ത ഒരു ബന്ധു ബുക്കും പേനയും മായി ഇരിക്കും.അപ്പോഴാണ് വധുവിനെ ബന്ധുക്കാരും സ്വന്തക്കാരും അയൽക്കാരും സമ്മാനങ്ങൾ കൊടുക്കുക. ഓരോ സമ്മാനങ്ങൾ വധുവിനെ കൊടുക്കുമ്പോഴും കൊടുക്കുന്ന ആളുടെ പേരും വീട്ടുപേരും ഉറക്കെ വിളിച്ചു പറഞ്ഞു ഈ ബന്ധു സമ്മാനപ്പൊതി തുറന്ന് അതിലുള്ള നോട്ടുകൾ സ്വർണ്ണം കുതിരപ്പവൻ എന്താണെന്നും കൂടി ഉറക്കെ വിളിച്ചു പറഞ്ഞേ കൃത്യമായി ബുക്കിൽ എഴുതി വയ്ക്കും. സമ്മാനം തരുന്ന ആൾക്കാരുടെ വീട്ടിൽ ഇതുപോലെ കല്യാണം വരുമ്പോൾ തിരിച്ചുകൊടുക്കാൻ ആണ് ഇങ്ങനെ എഴുതി വയ്ക്കുന്നത്.

ഇന്നത്തെപോലെ കാറ്ററിങ് ഇവൻ മാനേജ്മെന്റ് ഒന്നും ഇല്ലാത്ത കാലം കല്യാണത്തിന് തലേദിവസം ഈ വിരുന്നവന്ന ബന്ധുക്കാരും അയൽപക്കക്കാരും എല്ലാവരുംകൂടി പിറ്റേദിവസത്തെ കല്യാണത്തിനുള്ള ഒരുക്കങ്ങൾക്ക തയ്യാറാവും പോ ർക്കിനെ ജീവനോടെ വീട്ടിൽ കൊണ്ടുവന്ന് കൊന്ന് കഷണങ്ങളാക്കൽ കോഴികളെ കൊല്ലൽ മീൻ നന്നാക്കൽ ഇറച്ചി ഇവയെല്ലാം കഷ്ണങ്ങളാക്കുക ലും പച്ചക്കറികൾ അരിയൽ തേങ്ങ ചുരണ്ടൽ തേങ്ങ പാല് പിഴിയൽ എന്ന് വേണ്ട എല്ലാ പണികളും ഇവരെല്ലാവരും കൂടി രാത്രി പണികൾ തുടങ്ങി നേരം വെളുക്കുന്നത് വരെയും ചെയ്തുകൊണ്ടിരിക്കും ഇവരിൽ കുറെ വയസ്സായ വരും കാര്യം അന്വേഷിക്കുന്ന വരും എല്ലാതരത്തിലുമുള്ള വരും ഉണ്ടാകും. നേരം വെളുക്കുന്നതിനു മുമ്പ് എല്ലാ കറികളും റെഡിയാകും ഇത് പോലെ യുള്ള ആചാരങ്ങൾ ധാരാളം ഉണ്ട് നിങ്ങൾക്ക് വായിക്കാൻ ഇഷ്ടം ഉണ്ടെങ്കിൽ ഇനിയും ധാരാളം പഴയകാല ആചാരങ്ങൾ പുതിയ തലമുറക്കു പറഞ്ഞു തരാം.

തങ്കം വർഗീസ്

COMMENTS

2 COMMENTS

  1. പഴയ തലമുറകളേയും..നാടൻശീലുകളേയും
    തൊട്ടറിഞ്ഞ നല്ല ആചാരങ്ങൾ..നഷ്ടപ്പെട്ടു പോയ ഗൃഹാതുരത്വം..നല്ലെഴുത്ത്..

Leave a Reply to Thankam Cancel reply

Please enter your comment!
Please enter your name here

- Advertisment -

Most Popular

മലയാളി നിക്ഷേപകനും കൂടുംബത്തിനും യു എ ഇ ഗവൺമെൻ്റിൻ്റെ ആദരവ്.

ആലപ്പുഴ കുത്തിയതോട്ടിൽ പൂച്ചനാപറമ്പിൽ കുഞ്ഞോ സാഹിബിന്റെ മകൻ മുഹമ്മദ് സാലിയെയും, ഭാര്യ ലൈല സാലിയെയുമാണ് യു എ ഇ ഗവൺമെൻ്റ് ഗോൾഡൻ വിസ കൊടുത്തു ആദരിച്ചത്. പത്ത് വർഷക്കാലാവധിയുള്ളതാണ് യു എ ഇ...

ഹൈക്കോടതി വിമർശിച്ചതിന് പിന്നാലെ സിപിഐഎം ആലപ്പുഴ ജില്ലാ സമ്മേളനം മാറ്റി.

കൊവിഡ് പടരുന്നതിനിടെ സിപിഎം ജില്ലാ സമ്മേളനങ്ങൾ നടത്തുന്നതിനെ ഹൈക്കോടതി വിമർശിച്ചതിന് പിന്നാലെ ആലപ്പുഴ സിപിഎം ജില്ലാ സമ്മേളനം മാറ്റി. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനമെന്നും പുതിയ തിയ്യതി പിന്നീട് അറിയിക്കുമെന്നും ആലപ്പുഴ ജില്ലാ...

വിവിധ മേഖലകളിലെ പ്രതിഭകള്‍ക്കുള്ള ഭാരതീയം പുരസ്കാരം പ്രഖ്യാപിച്ചു.

വിവിധ മേഖലകളില്‍ ശ്രദ്ധേയരായ പ്രതിഭകള്‍ക്കുള്ള ഭാരതീയം പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. സാഹിത്യ മേഖലയിെലയും പരിസ്ഥിതി മേഖലയിലെയും മികവുറ്റ പ്രതിഭകള്‍ക്കാണ് ഇത്തവണ പുരസ്കാരം. ഇബ്രാഹിം ചേര്‍ക്കള, മധു തൃപ്പെരുംന്തുറ, ബീന ബിനില്‍, മധു ആലപ്പടമ്പ്, ശ്രീജേഷ്...

നടൻ ജയറാമിന് കോവിഡ് സ്ഥിരീകരിച്ചു.

നടൻ ജയറാമിന് കോവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് കോവിഡ് ബാധിതനായ വിവരം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. വൈറസ് നമുക്കിടയിൽ തന്നെയുണ്ടെന്ന ഓർമപ്പെടുത്തലാണ് ഇതെന്നും താനുമായി സമ്പർക്കത്തിലുണ്ടായിരുന്നവർ ഐസൊലേഷനിൽ പോവണമെന്നും ലക്ഷണങ്ങൾ കണ്ടാൽ ടെസ്റ്റ് ചെയ്യണമെന്നും...
WP2Social Auto Publish Powered By : XYZScripts.com
error: