17.1 C
New York
Wednesday, June 29, 2022
Home Special ഒരു എൻജിനിയറുടെ സർവീസുത്സവം – 21&22.

ഒരു എൻജിനിയറുടെ സർവീസുത്സവം – 21&22.

ജോണി തെക്കേത്തല, ഇരിങ്ങാലക്കുട.

  1. ഡാം പണി തുടങ്ങുന്നു:-

മണ്ണുഡാം മാത്രമെ ആനയിറങ്കലിൽ പണിയാൻ കഴിയൂ എന്നുറപ്പായി. അപ്പോൾ പ്രാരംഭ പണികൾ തുടങ്ങി. ചില മണ്ണുമാന്തിയന്ത്രങ്ങൾ വാങ്ങി. അവ ഓടിക്കാൻ ആളുകൾക്കു പരിശീലനം കൊടുത്തു. പുഴയുടെ ഒരു ഭാഗത്ത് ഒരു കാന നിർമ്മിച്ചു.പുഴയിലെ ഒഴുക്ക് അതിലെയാക്കി. പുഴഭാഗത്തെ ചെളിനീക്കാൻ ആരംഭിച്ചു.

  1. ഗ്രോ മോർ ഫുഡ് (GMF) സ്കീം :-

കേരളം പണ്ടുണ്ടായിരുന്നതിന്റെ തലയും വാലും പോയി തലപ്പാടി മുതൽ കളിയ്‌ക്കാവിളവരെയല്ലേ ഉള്ളൂ. അതുതന്നെ ലഭിച്ചത് സ്റ്റേറ്റ്സ് റീ ഓർഗനൈസേഷൻ കമ്മീഷന്റെ (states re-organization commission) ഔദാര്യം കൊണ്ടാണ്. കാരണം ദേവികുളം-പീരുമേട് താലൂക്കുകളിലെ തമിഴരുടെ എണ്ണം അന്ന് മലയാളികളുടെ എണ്ണത്തേക്കാൾ കൂടുതൽ ആയിരുന്നു. ഈ കമ്മീഷനിലെ ഒരു അംഗം സർദാർ കെ.എം. പണിക്കർ എന്ന മലയാളി. അദ്ദേഹത്തിൻറെ ഉറ്റ ബന്ധുവാണ് തിരുവിതാംകൂർ-കൊച്ചി സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയക്കാരനായ എം. എൻ. ഗോവിന്ദൻ നായർ. അവർ തമ്മിലുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് ഈ തീരുമാനമെടുത്തത്.

മലയാളികളുടെ എണ്ണം കൂട്ടാനായി തിരുവിതാംകൂർ-കൊച്ചി ഭരണാധികാരികൾ അവിടത്തെ വനം മുഴുവൻ മലയാളികൾക്ക് കൃഷിക്കായി തുറന്നുകൊടുത്തു. ജിഎംഎഫ് (GMF) എന്നായിരുന്നു ആ സ്കീമിന്റെ പേര്. വനത്തിനിടയിൽ പ്ലാവ്, മാവ് തുടങ്ങീ നാട്ടിൽ വളരുന്ന മരങ്ങൾ നടാൻ പാടില്ല എന്നായിരുന്നു അന്നത്തെ നിയമം. അതിന് നേരെ അധികാരികൾ കണ്ണടച്ചു.പാല, ഭരണങ്ങാനം ഭാഗങ്ങളിൽനിന്ന് അന്ന് മലബാറിലേക്ക് ആണ് ആൾക്കാർ ചേക്കേറിയിരുന്നത്. അവർ കൂട്ടത്തോടെ ദേവികുളം- പീരുമേട് താലൂക്കുകളിലേക്ക് വച്ചുപിടിച്ചു. അതൊരു ഒഴുക്കായിരുന്നു;

മലവെള്ളപ്പാച്ചിൽ പോലെ. സർക്കാർ അനുവദിച്ചത് ഏത്, അല്ലാത്തത് ഏത് എന്നൊന്നും നോക്കിയില്ല. കാണുന്നതൊക്കെ കയ്യേറി. മരം വെട്ടുന്നതിന് വനപാലകർ തടസ്സം നിന്നു. പക്ഷേ അവരുടെ കൈവശവും മരങ്ങളുടെ കൃത്യമായ കണക്ക് ഉണ്ടായിരുന്നില്ല. മരം വെട്ടുന്നതിനെ തടസ്സം ഉള്ളൂ. നാട്ടുകാർ മരത്തിന് ചുറ്റും തീയിട്ടു അതിനെ മറിച്ച് വീഴ്ത്തി. അന്ന് മരത്തിന് വലിയ വിലയുള്ള കാലമല്ല. ഇലക്ട്രിസിറ്റി ബോർഡിൽ ജോലിചെയ്യുന്നവരും പിന്തിരിഞ്ഞു നിന്നില്ല. അവർക്ക് വേണ്ട സ്ഥലങ്ങളിൽ അവരും വനഭൂമി കയ്യേറി. ആനയിറങ്കൽ ഡാമിൻറെ അടുത്തുള്ള ഒരു സ്ഥലത്ത് തൊഴിലാളികൾക്കുള്ള കെട്ടിടങ്ങൾ പണിതു. ഏതാണ്ട് രണ്ട് കിലോമീറ്ററിനകത്തുള്ള മൊട്ടക്കുന്ന് സ്റ്റാഫിന് എന്ന് സ്വയം നിശ്ചയിച്ചു അവിടെയും പണി തുടങ്ങി.

Facebook Comments

COMMENTS

- Advertisment -

Most Popular

ജൂലൈ 1 മുതൽ പത്തനംതിട്ട നഗരത്തിൽ പ്ലാസ്റ്റിക് ക്യാരി ബാഗുകൾക്ക് നിരോധനം

'ജീവന്റെ തുടിപ്പ് നിലനിർത്താൻ ഒഴിവാക്കാം പ്ലാസ്റ്റിക് ഉൽപ്പനങ്ങൾ ' എന്നാ ക്യാമ്പയ്ന്റെ ഭാഗമായി പത്തനംതിട്ട നഗരത്തിൽ ജൂലൈ 1 മുതൽ പ്ലാസ്റ്റിക് ക്യാരി ബാഗുകൾ നിരോധിച്ചു. ഇത്തരം ഉൽപ്പന്നങ്ങൾ വില്പന നടത്തുന്നതും കൈവശം...

കാര്‍ഷിക മുന്നേറ്റത്തിന് നേതൃത്വം നല്‍കി പന്തളം തെക്കേക്കര പഞ്ചായത്ത്

പത്തനംതിട്ട    ജില്ലയില്‍ കാര്‍ഷിക മുന്നേറ്റത്തിന് നേതൃത്വം നല്‍കുന്ന പഞ്ചായത്താണ് പന്തളം തെക്കേക്കര. പഞ്ചായത്തിലെ കാര്‍ഷിക മുന്നേറ്റത്തെപ്പറ്റിയും വികസന, ക്ഷേമ പ്രവര്‍ത്തനങ്ങളെ കുറിച്ചും പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ് സംസാരിക്കുന്നു. തരിശുപാടങ്ങള്‍...

പത്തനംതിട്ട ജില്ലയില്‍ കോവിഡ് കേസുകള്‍ കൂടുന്നു; വാക്സിനേഷന് വിമുഖത പാടില്ല

പത്തനംതിട്ട ജില്ലയില്‍ ഒരു ഇടവേളക്ക് ശേഷം കോവിഡ് കേസുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ ഇനിയും വാക്സിന്‍ എടുക്കാത്തവരും, കരുതല്‍ ഡോസ് വാക്സിന് അര്‍ഹരായവരും, വാക്സിന്‍ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ആഫീസര്‍ (ആരോഗ്യം) ഡോ.എല്‍.അനിതകുമാരി...

ട്വിറ്ററിന് അന്ത്യശാസനം: ജൂലായ് നാലിനുള്ളില്‍ ഐടി ചട്ടങ്ങള്‍ പാലിച്ചില്ലെങ്കില്‍ പരിരക്ഷ നഷ്ടമാകും.

ഐടി ചട്ടങ്ങള്‍ പാലിക്കാന്‍ ട്വിറ്ററിന് കേന്ദ്ര സര്‍ക്കാര്‍ അന്ത്യശാസനം നല്‍കി. ജൂലൈ നാലിനുള്ളില്‍ ഐടി ചട്ടങ്ങള്‍ പാലിച്ചില്ലെങ്കില്‍ സാമൂഹിക മാധ്യമം എന്ന നിലയില്‍ ലഭിക്കുന്ന പരിരക്ഷ നഷ്ടമാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ ട്വിറ്ററിന് മുന്നറിയിപ്പ് നല്‍കി. ഐടി...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: