17.1 C
New York
Wednesday, October 5, 2022
Home Special ഒരു എൻജിനിയറുടെ സർവീസുത്സവം – ഭാഗം 14, 15 & 16.

ഒരു എൻജിനിയറുടെ സർവീസുത്സവം – ഭാഗം 14, 15 & 16.

ജോണി തെക്കേത്തല, ഇരിങ്ങാലക്കുട.

  1. വൈദ്യുതി വകുപ്പിൽ മണ്ണ് ഡാം:-

തിരുവിതാംകൂർ- കൊച്ചിയിൽ കെട്ടിടം, റോഡ്, പാലം, ജലസേചനം മുതലായവയെല്ലാം പൊതുമരാമത്ത് വകുപ്പിന്റെ ‘കുടക്കീഴിൽ’ ആണ്. അതുപോലെ വൈദ്യുതി വകുപ്പിലെ ഡാം, ടണൽ, പൈപ്പ് ലൈൻ, പവർഹൗസ് മുതലാവയുടെ നിർമ്മാണം പ്രത്യേക സിവിൽ വിങ്ങിനാണ്. മൂന്നാറിൽ അന്ന് ശ്രീ.വി. രംഗനാഥൻ ആണ് സൂപ്രണ്ടിങ് എൻജിനീയർ. പുതിയ കാര്യങ്ങൾ ചെയ്യാൻ മുൻകൈ എടുക്കുന്ന ആളാണ്. അദ്ദേഹത്തിൻറെ ഒരു ആശ വൈദ്യുതി വകുപ്പിൽ മണ്ണ് ഡാം പണിയണം എന്നായിരുന്നു. അതിനായി വാഴാനി ഡാമിലെ എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ. ഐ. ഇടിക്കുളയെ വലവീശാൻ ശ്രമിച്ചു. അദ്ദേഹം പന്നിയാർ പദ്ധതിയുടെ 2 ഡാം സൈറ്റുകളും സന്ദർശിച്ചു. മണ്ണു സാമ്പിളുകൾ കൊണ്ടുവന്നു. എൻറെ മേൽനോട്ടത്തിൽ നടക്കുന്ന ലബോറട്ടറിയിൽ പരീക്ഷണങ്ങൾ നടക്കുന്നു.

  1. സ്ഥലം മാറ്റം:- ഇതിനിടയിൽ എനിക്കു സ്ഥലംമാറ്റയുത്തരവെത്തി . വൈദ്യുതിവകുപ്പിലേക്കു പോകണം.സർവീസു തുടങ്ങിയ അന്ന് എന്നെ സഹായിച്ച സൂപ്രവൈസർ ശ്രീ പി.വി.രാമസ്വാമി അയ്യരുടെ ഉപദേശം തേടി. ആ മാന്യദേഹം വ്യക്തമായും കൃത്യമായും പറഞ്ഞ കാര്യങ്ങൾ ചെയ്തു.അതുകൊണ്ട് വൈദ്യുതി വകുപ്പിലേക്കു കൂടെ വന്നവർ അനുഭവിച്ച യാതനകളും വേദനകളും എനിക്കുണ്ടായില്ല. എന്നു മാത്രമല്ല ഹൈക്കോടതിയിലെ ഒരു കേസിൽ എനിക്കനുകൂലമായ വിധി സമ്പാദിക്കുവാൻ വരെ അതു സഹായിച്ചു.വാഴാനിയോട് യാത്ര പറഞ്ഞു പടിയിറങ്ങി. പുതിയ സ്ഥലത്തേക്കുള്ള യാത്രക്കൊരുങ്ങി. വീട്ടിലെത്തി. അപ്പോൾ വീട്ടുകാർ രണ്ട് ഉപദേശങ്ങളാണ് തന്നത്. ഒന്ന്. ‘കീഴുദ്യോഗസ്ഥരോട് പോലും മാന്യതയോടെ പെരുമാറണം’ രണ്ട്. ‘ഇപ്പോൾ സ്ഥലംമാറ്റമെ ആയിട്ടുള്ളൂ. ഇനി ഉദ്യോഗക്കയറ്റങ്ങളും ഉണ്ടാകാം. എത്ര ഉന്നതസ്ഥാനത്ത് എത്തിയാലും, നാട്ടിലെത്തുമ്പോൾ അതിഥി മന്ദിരങ്ങളിൽ താമസിക്കരുത്. ഒരു സംശയവും വേണ്ട, ഈ വീട് നിനക്കായി 24 മണിക്കൂറും തുറന്നിരിക്കും’ . എപ്പോഴും ഈ ഉപദേശം നടപ്പിലാക്കി. സ്നേഹം നിറഞ്ഞ, കുടുംബബന്ധങ്ങളോളം പ്രോത്സാഹനം നൽകുന്ന വേറെ എന്തുണ്ട് ജീവിതത്തിൽ?

16.സവിശേഷതകൾ:-

പഴയ തിരുവിതാംകൂർ-കൊച്ചി സംസ്ഥാനത്തെ ആദ്യത്തെ മണ്ണ് ഡാമാണ് വാഴാനിയിലേത്; പൂർണ്ണമായും മണ്ണുകൊണ്ട് നിർമ്മിച്ച അപൂർവ്വം അണക്കെട്ടുകളിലൊന്ന്. കനാൽ വഴി മാത്രമല്ല പുഴയിലൂടെ തന്നെ വെള്ളം ഒഴുക്കി ചിറകളിൽ കെട്ടി നിറുത്തിയും ജലം വിതരണം ചെയ്യുന്നു. പൂന്തോട്ടവും നിർമ്മിച്ചു വിനോദ സഞ്ചാര കേന്ദ്രമാക്കി.

Facebook Comments

COMMENTS

- Advertisment -

Most Popular

മുന്നോട്ട്…(കവിത)

തനിച്ചാകുമ്പോൾ രാവ് സ്വന്തമാകുമ്പോൾ നിദ്ര തഴുകാതിരിക്കുമ്പോൾ മനസ്സേ, നീയൊരിക്കലും വിതുമ്പരുത്, കണ്ണുനിറയരുത് കൊളുത്തണമൊരു തിരി നഷ്ടമായൊരിഷ്ടമേതായാലും ഉള്ളുതിരഞ്ഞെടുക്കണം ഒരുസ്വപ്നം അതിൽ ചാലിച്ച് ഒന്നുപുഞ്ചിരിച്ച് സുഖമായുറങ്ങണം പിന്നെനാമുണരുന്ന പുലരിയിൽ രണ്ടുകണ്ണിലുമോരോ നക്ഷത്രമുണ്ടാകും മുഖമുയർത്തി നോക്കുന്ന ആകാശത്തിൽ നിറയെ പൂത്തുനിൽക്കുന്ന നക്ഷത്രക്കൂട്ടങ്ങളുണ്ടാകും മുന്നോട്ടുവയ്ക്കുന്ന ഓരോ ചുവടുകളിലും ലക്ഷ്യമുണ്ടാകും അതെ!! നാമുറങ്ങാതെ കാണുന്നസ്വപ്നങ്ങളാണ് നമ്മെ ലക്ഷ്യത്തിലെത്തിക്കുന്നത് മനസ്സേ പതറാതെ മുന്നോട്ട് മുന്നോട്ട് മുന്നോട്ട്... അജിത ടിപി കൃഷ്ണ.

ചിന്നുകുട്ടി (കഥ) ✍ ഡോളി തോമസ്, കണ്ണൂർ

ഗിരി മാമൻ കാനഡയിൽ നിന്ന് വന്നപ്പോൾ കൊണ്ടുവന്ന മഞ്ഞനിറത്തിലുള്ള ആ സുന്ദരൻ കാറും കയ്യിൽ പിടിച്ചു വഴിയിലേക്ക് നോക്കിയിരിക്കുകയാണ് കിച്ചുമോൻ. അമ്മയും അച്ഛനും കൂടി ചിന്നുമോളേയും കൊണ്ട് ആസ്പത്രിയിൽ പോയിരിക്കുകയാണ്. 'പാവം ചിന്നുക്കുട്ടി. വീഴുമെന്നോർത്തു...

വരച്ചു ചേർക്കുന്നത് (കവിത)

പറയാത്ത വാക്കാണ് പ്രണയമെന്നന്നു - ഞാനാദ്യമായറിഞ്ഞതാനേരം വിറയാർന്ന നോട്ടത്തിൻ വേരിനാൽ നീയെന്നെ വരിഞ്ഞു ചേർത്തുള്ളൊരാനേരം വിരിയുന്ന പുഷപം പോലൊരു നറു - പുഞ്ചിരി ചുണ്ടിൽ വിരിയുന്ന നേരം പറയാത്ത വാക്കാണ് പ്രണയമെന്നാമിഴി പറയാതെ പറഞ്ഞതാ നേരം പരിഭവമില്ലാതെ നീ പലവുരുയെന്നോട് മിണ്ടിപ്പറഞ്ഞു നിൽക്കുന്നു ചിന്തകൾ അശ്വവേഗങ്ങളായ് വന്നെൻ്റെ ഹൃദയത്തെ തൊട്ടുണർത്തുന്നു അകലെയാണെങ്കിലും സഖിയെന്നകതാരിൽ തൊട്ടു തൊട്ടാണിരിപ്പെന്നും മൗനവും വാചാലമെന്നറിയുന്നു ഞാൻ ഓമനേ,...

കാർത്തിക വിളക്ക്… (കഥ) ..✍ ലാലി രംഗനാഥ്

ശാന്തി ഭവനിലെ തന്റെ സ്വന്തം മുറിയിലിരുന്ന് പുറത്തേക്ക് നോക്കിയപ്പോൾ അന്തരീക്ഷമാകെ മൂടി കെട്ടിയിരുന്നതു പോലെ ഗായത്രിക്ക് തോന്നി. പെയ്യാൻ കൊതിച്ചു കാർമേഘ കൂട്ടങ്ങൾ ഇരുണ്ടു കൂടിയിരിക്കുന്നു. വൈകുന്നേരം 5 മണിയെ ആയുള്ളൂ എങ്കിലും...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: