17.1 C
New York
Sunday, October 1, 2023
Home Special ഒരു എൻജിനിയറുടെ സർവീസുത്സവം –35 & 36.

ഒരു എൻജിനിയറുടെ സർവീസുത്സവം –35 & 36.

ജോണി തെക്കേത്തല, ഇരിങ്ങാലക്കുട.✍

  1. താപ്പാന:-

എൻറെ അപ്പൂപ്പന് ഒരൊറ്റ ആന പോലും ഉണ്ടായിരുന്നില്ല. എന്നാൽ ഞാൻ പലതരം ആനകളെ കണ്ടിട്ടുണ്ട്. കൊമ്പുള്ള ആണാന, കൊമ്പില്ലാത്ത ആണാന അഥവാ മോഴയാന, കൊമ്പില്ലാത്ത പിടിയാന, കൊമ്പു ഇല്ലെങ്കിലും തേറ്റ ഉള്ള പിടിയാന, കാട്ടാനയെ നാട്ടാനയായി മെരുക്കി എടുക്കുന്ന താപ്പാന തുടങ്ങി ഭംഗി കൂടുതൽ ഉള്ള ഏഷ്യൻ ആനകളെയാണ് കണ്ടിട്ടുള്ളത്. എൻറെ വീടിൻറെ പരിസരത്തുള്ളതു പുറകോട്ട് നടക്കുന്ന ഒരുതരം ആനകളാണ്. അതാണ് കുഴിയാനകൾ. പൂഴിമണ്ണിൽ ചോർപ്പിന്റെ ആകൃതിയിൽ കുഴികൾ തുരന്നാണ് അവയുടെ വാസം.കുഴികൾക്ക് അരികിലൂടെ പോകുന്ന ചെറിയ ജീവികൾ കാലിടറി കുഴിയിൽ വീഴും. അവയെ തിന്ന് ഇവ ജീവിക്കുന്നു. ഇംഗ്ലീഷിലെ പേര് കേട്ടാൽ ഞെട്ടും. ‘ആൻട് ലയൺ’ആൻഡ് എന്നാൽ ഉറുമ്പ്. ലയൺ എന്നാൽ സിംഹം. അപ്പോൾ ഉറുമ്പിനെ തിന്നുന്ന സിംഹം. സിംഹം ആയിട്ടോ ഉറുമ്പ് ആയിട്ടോ ഒരു ബന്ധവുമില്ല.

കാട്ടാനയെ പിടിക്കാൻ നിലത്ത് കുഴി ഉണ്ടാക്കും. മേൽപ്പുറം മൂടും. ആന മേഞ്ഞു നടക്കുമ്പോൾ ഈ വാരിക്കുഴിയിൽ വീഴും. വീണ ആനയെ കുഴിയിൽ നിന്നു കയറ്റുന്നതും ഇറക്കുന്നതും താപ്പാനയാണ്.അതുപോലെ ജീവിതത്തിൽ നമ്മളെ മൂക്കുകൊണ്ട് ‘ക്ഷ’ വരപ്പിക്കുന്നവരെയും താപ്പാന എന്ന് വിളിക്കാറുണ്ട്. സർവീസിൽ കയറിയപ്പോൾ കുഴിയാനകളുടെ ഇടയിൽനിന്ന് താപ്പാനകളുടെ കൂട്ടത്തിൽ വന്നുപെട്ടത്പോലെയാണ് തോന്നിയത്.

കുറച്ച് ആഴ്ചകൾക്കു ശേഷം ഞാൻ കല്ലാറുകുട്ടിയിൽ നിന്ന് മൂന്നാറിൽ തിരിച്ചെത്തി. ഡാമുകളുടെ രൂപകല്പനയും മറ്റും പഠിക്കാൻ അമേരിക്കയിലേക്ക് എക്സിക്യൂട്ടീവ് എൻജിനീയർ ശ്രീ.ഇ. യു. പീലിപ്പോസിനെ അയച്ചിരുന്നു. അദ്ദേഹം പഠിത്തം കഴിഞ്ഞ് തിരിച്ചെത്തി.ആനയിറങ്കൽ ഡാമിന്റെ രൂപകല്പന അന്തിമമാക്കി. ഡൽഹിയിലെ സെൻട്രൽ വാട്ടർ കമ്മീഷൻറെ അംഗീകാരവും ലഭിച്ചു.ഈ രൂപകല്പന അനുസരിച്ചുള്ള ജോലി നടത്താനുള്ള നടപടികൾ സ്വീകരിച്ചു.

  1. സമരചരിത്രം:-

കച്ചവടത്തിന് ഇന്ത്യയിലെത്തിയ ഇംഗ്ലീഷുകാരൻ ഇവിടത്തെ ഭരണാധികാരിയുടെ മുമ്പിൽ തലകുനിച്ചു നിന്നു. സമ്മാനങ്ങളും നൽകി. ഒടുവിൽ അദ്ദേഹത്തിന്റെ സിംഹാസനത്തിൽ കയറി ഇരുന്ന് ഭരണം തുടങ്ങി. ഇംഗ്ലീഷ്കാരിൽ നിന്ന് മോചനം കിട്ടാൻ ഗാന്ധിജിയുടെ നേതൃത്വത്തിൽ അച്ചടക്കം ലംഘിച്ചു. ഇവയ്ക്ക് പല സമയങ്ങളിൽ പല വിഭാഗക്കാർ പല പേരുകൾ കൊടുത്തു. സത്യാഗ്രഹം, പിക്കറ്റിംഗ്, പണിമുടക്ക്, പഠിപ്പുമുടക്ക്, നിയമലംഘനം, നികുതി നിഷേധം, നിരാഹാരവ്രതം, പ്രക്ഷോഭണം, ഘോഷയാത്ര, മുദ്രാവാക്യ പ്രഘോഷം, ജാഥ, ജയഘോഷം തുടങ്ങിയ ഇവയെല്ലാം തന്നെ അച്ചടക്കത്തോടെ ഉള്ള, അച്ചടക്കലംഘനം ആയിരുന്നു. ചുരുക്കം ചില സന്ദർഭങ്ങളിൽ നിയന്ത്രണം കൈവിടുന്നത് ഗാന്ധിജി മനസ്സിലാക്കി. അപ്പോൾ അനുയായികളെ നേർവഴിക്ക് ആക്കാൻ ഗാന്ധിജി പട്ടിണികിടന്ന് അവരുടെ മനസ്സ് മാറ്റിയെടുത്തു. 1947ൽ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചു. എന്നിട്ടും സ്വന്തം അഭിപ്രായം ഇന്ത്യയിലെ ഭരണാധികാരികളെ കൊണ്ട് നടപ്പിലാക്കാൻ അദ്ദേഹം നിരാഹാര സമരം നടത്തി. ഗാന്ധിജി മരിക്കും വരെ ഈ നില തുടർന്നു. പിന്നീട് അച്ചടക്കത്തോടെ ഉള്ള അച്ചടക്കലംഘനം അച്ചടക്കമില്ലാത്ത അച്ചടക്ക ലംഘനമായി അധ:പതിച്ചു.മാർക്സിസ്റ്റുകാർ ഭരണത്തിലേറിയപ്പോൾ ആളുകളെ ഒരിടത്തും പോകാൻ അനുവദിക്കാതെ തടഞ്ഞു വയ്ക്കുന്ന ‘ഘരാവോ’ എന്ന സമരമുറ കൂടെ നടപ്പിലാക്കി. ഭരണവും സമരവും ഒരേസമയം നടത്തുന്നതാണ് 1957 ഏപ്രിൽ അഞ്ചാം തീയതി അധികാരത്തിൽ എത്തിയവർ കേരളത്തിൽ നടപ്പാക്കിയത്. കേരളത്തിലെ ഈ ആദ്യ മന്ത്രിസഭക്കെതിരെ 1958ൽ രാഷ്ട്രീയ പ്രക്ഷോഭണം ആരംഭിച്ചു. ഭക്ഷ്യകമ്മി നികത്താൻ എടുത്ത നടപടികളിലെ അഴിമതി ആരോപണങ്ങൾ, കാർഷികാനുബന്ധബിൽ, വിദ്യാഭ്യാസബിൽ തുടങ്ങിയവ ആയിരുന്നു ഈ സമരത്തിന് വഴിയൊരുക്കിയത്. വിമോചനസമരം എന്നായിരുന്നു പേര്. അവസാനം 1959ൽ മന്ത്രിസഭയെ പുറത്താക്കി.

ജോണി തെക്കേത്തല,
ഇരിങ്ങാലക്കുട.

trjohny@gmail.com

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

സഹകരണ സൊസൈറ്റിയില്‍പണം നിക്ഷേപിച്ചവര്‍ക്ക് 13 കോടി നഷ്ടം; വി എസ് ശിവകുമാറിന്റെ വീട്ടില്‍ നിക്ഷേപകരുടെപ്രതിഷേധം

തിരുവനന്തപുരം: മുന്‍മന്ത്രി വി എസ് ശിവകുമാറിന്റെ വീട്ടില്‍ നിക്ഷേപകരുടെപ്രതിഷേധം. തിരുവനന്തപുരം ജില്ലാ അണ്‍ എംപ്ലോയിസ് സോഷ്യല്‍ വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ പണം നിക്ഷേപിച്ചവരാണ് ശാസ്തമംഗലത്തുള്ള ശിവകുമാറിന്റെ വീട്ടില്‍ പ്രതിഷേധിച്ചത്.കിള്ളിപ്പാലം, വെള്ളായണി, വലിയതുറബ്രാഞ്ചുകളിലെ നിക്ഷേപകരുടെ...

പഴനി മുരുകൻ ക്ഷേത്രത്തിനുള്ളിൽ മൊബൈൽ ഫോൺ ഉപയോഗിക്കാൻ പാടില്ല; വിലക്ക് ഇന്ന് മുതൽ നിലവിൽ വരും

പഴനി: പഴനി മുരുകൻ ക്ഷേത്രത്തിനുള്ളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിൽ വിലക്ക് ഇന്ന് മുതൽ നിലവിൽ വരും. ക്ഷേത്രത്തിനുള്ളിലേത് എന്ന പേരില്‍ മൊബൈൽ ഫോണ്‍ ദൃശ്യങ്ങൾ പ്രചരിച്ചതിനെ തുടർന്നാണ്ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം പുതിയ നടപടി. ക്ഷേത്ര...

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്; മുൻ പ്രസിഡന്റും മകനും കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചെന്ന്പരാതിക്കാരൻ

തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽപരാതിക്കാരനെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമമെന്ന് പരാതി.ബാലകൃഷ്ണനാണ്ബാങ്കിന്റെമുൻപ്രസിഡന്റ്എൻ.ഭാസുരാംഗനും മകനുമെതിരെപരാതിയുമായിരംഗത്തെത്തിയത്. ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം. ബാലകൃഷ്ണൻ മാറനല്ലൂർ പൊലീസിൽ പരാതി നൽകി. ബാങ്കിന് സമീപം ഭാസുരാംഗനും മകനും ചേർന്ന്ബാലകൃഷ്ണനുമായി...

വയോജന ദിനത്തില്‍ നൂറ്റൊന്ന്കാരി ശോശാമ്മയ്ക്ക് പത്തനംതിട്ട ജില്ലയുടെ ആദരം: ജില്ലാ കളക്ടര്‍ പൊന്നാട അണിയിച്ച് ആദരിച്ചു

മോളെന്നെ കാണാന്‍ വന്നതില്‍ ഒത്തിരി സന്തോഷം. എല്ലാവരേയും ഈശ്വരന്‍ രക്ഷിക്കും എന്നു ജില്ലാ കളക്ര്‍ ഡോ.ദിവ്യ എസ് അയ്യരോടു പറയുമ്പോള്‍ ശോശാമ്മ സക്കറിയയുടെ കണ്ണുകളില്‍ ആനന്ദാശ്രു പൊഴിയുകയായിരുന്നു. ലോക വയോജന ദിനത്തോടനുബന്ധിച്ച് തിരഞ്ഞെടുപ്പ്...
WP2Social Auto Publish Powered By : XYZScripts.com
error: