17.1 C
New York
Saturday, January 22, 2022
Home Special ഒരു എൻജിനിയറുടെ സർവീസുത്സവം –34.

ഒരു എൻജിനിയറുടെ സർവീസുത്സവം –34.

ജോണി തെക്കേത്തല, ഇരിങ്ങാലക്കുട. trjohny@gmail.com


34.കല്ലാറുകുട്ടി :-

മുതിര പുഴയിലെ മൂന്നാമത്തെ പദ്ധതിയാണ് നേര്യമംഗലം. അതിൻറെ പണി പലയിടങ്ങളിലായി തകൃതിയിൽ നടക്കുമ്പോൾ ഞാൻ മൂന്നാറിലെത്തി.ആ പദ്ധതിയിലെ അണക്കെട്ടിന്‍റെ ചെലവ് എസ്റ്റിമേറ്റിനേക്കാൾ വളരെയേറെ വർധിച്ചു. അതുകൊണ്ട് എസ്റ്റിമേറ്റ് പുതുക്കേണ്ടി വന്നു. ആ ജോലിയിൽ സഹായിക്കാനായി മൂന്നാർ ഓഫീസിൽ നിന്ന് എന്നെയും കൂടി നിയോഗിച്ചു. കാലത്ത് കല്ലാറുകുട്ടിയിലെ ഓഫീസിൽ ഞാൻ എസ്റ്റിമേറ്റ് ഉണ്ടാക്കാൻ സഹായിക്കും. ഉച്ചതിരിഞ്ഞ് എൻറെ സെക്ഷൻ ഓഫീസിൽ പോകും. അടിമാലി മുതൽ കല്ലാറുകുട്ടി കോളനി വരെ വൈദ്യുതി ബോർഡ് ഒരു റോഡ് വെട്ടി ടാർ ചെയ്തിട്ടുണ്ട്. കൃഷിക്കാർക്ക് സർക്കാർ സ്ഥലം ഏത്, ബോർഡ് സ്ഥലം ഏത് എന്നറിഞ്ഞുകൂടാ. അവർ റോഡിൻറെ വശങ്ങൾ കയ്യേറും. കൃഷി ചെയ്യും. ചിലപ്പോൾ കുടിലും കെട്ടും. കയ്യോടെ തന്നെ അവരെ ഒഴിപ്പിക്കണം, കൃഷി നശിപ്പിക്കണം, കുടിൽ തകർക്കണം. വില്ലേജ് ഓഫീസറുടെ സഹായത്തോടെയാണ് അത് ചെയ്യിക്കുന്നത്. ഇതൊക്കെ കണ്ടു പിടിക്കാനും നടപടിയെടുക്കാനും കൃഷിക്കാരെ നിലക്ക് നിർത്താനും കഴിവുള്ള ഉദ്യോഗസ്ഥർ കൂടെ ഉണ്ടായിരുന്നു. അതുകൊണ്ട് എൻറെ ജോലി എളുപ്പമായി.

താമസം പദ്ധതിക്കാർക്ക് പണിതിട്ടുള്ള സ്ഥിരം കെട്ടിടത്തിലാണ്.നേരമ്പോക്കിന് ക്ലബും കളിക്കളവും വായനശാലയും ഉണ്ട്.പല ഡിപ്പാർട്ട്മെന്റുകളിൽ ജോലി ചെയ്യുന്ന ഒരുപാട് പേരെ പരിചയപ്പെടാൻ കഴിഞ്ഞു. ഔദ്യോഗിക ജീവിതത്തിൽ ഇത് വളരെയധികം സഹായിച്ചിട്ടുണ്ട്.

ഒരുപാടുപേർ ഒരേ റാങ്കിലുള്ള അസിസ്റ്റൻറ് എൻജിനീയർ മാരായിരുന്നു.അതുകൊണ്ട് ഹോസ്റ്റൽ ജീവിതം പോലെ അടിപൊളിയായി കഴിഞ്ഞു. പലരും അവിവാഹിതരാണ്. അവരോട് അതുകൊണ്ട് ഓഫീസർമാരിൽ ചിലർക്ക്‌ ഒരു പ്രത്യേക സ്നേഹം അല്ലെങ്കിൽ കരുതൽ. അവരുടെ ബന്ധത്തിൽ പെട്ട പെൺകുട്ടികൾക്ക് പറ്റിയ ചെറുക്കൻമാരെ നോക്കി വയ്ക്കുകയാണ്.അപ്പോൾ ആകാശവും മേഘങ്ങളും ഇളംകാറ്റും അനുഭവിച്ചു സ്വതന്ത്രമായി പറന്നു നടക്കുന്നതാണ് ഇഷ്ടം എന്ന് പറയാതെ പറയുന്നവരുമുണ്ട്.ഞാൻ നേരത്തെ തന്നെ വിവാഹ ക്കെണിയിൽ വീണിരുന്നു. അതുകൊണ്ട് എനിക്ക് ഈ ഭാഗ്യം ലഭിച്ചില്ല.

ജോണി തെക്കേത്തല,
ഇരിങ്ങാലക്കുട.

trjohny@gmail.com✍

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നു.

ഡാളസ്: ബൈഡൻ ഭരണകൂടം അധികാരത്തിലെത്തി ഒരു വർഷം പൂർത്തിയായിട്ടും ഗ്യാസിന്റെയും, നിത്യോപയോഗ സാധനങ്ങളുടെയും വില നിയന്ത്രിക്കുന്നതിൽ തികഞ്ഞ പരാജയം. ഒരു വർഷം മുമ്പു ഉണ്ടായിരുന്ന ഗ്യാസിന്റെ വില(ഗ്യാലന് 2 ഡോളർ) ഇപ്പോൾ ഗ്യാലന്...

കഞ്ചാവ്‌ ചെടി കണ്ടെത്തി.

നിറമരുതൂര്‍: ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന്‌ നൂറ്‌ മീറ്റര്‍ വടക്ക്‌ മാറി മൂച്ചിക്കല്‍ റോഡിന്‍റെ സമീപത്തുനിന്ന്‌ റോഡരികില്‍ മുളച്ചുപൊന്തിയ നിലയില്‍ ഒരു മീറ്ററോളം നീളമുള്ള കഞ്ചാവ്‌ ചെടി കണ്ടെത്തി. എക്‌സൈസ്‌ സ്‌ട്രൈക്കിങ്‌ പാര്‍ട്ടിയിലുള്ള...

പത്തനംതിട്ട നഗരസഭ വനിതാ ഹോസ്റ്റല്‍ യാഥാര്‍ത്ഥ്യമാകുന്നു

നഗരസഭയുടെ ഉടമസ്ഥതയിലുള്ള വനിതാ ഹോസ്റ്റല്‍ കം വനിതാ ലോഡ്ജ് 26 ന് രാവിലെ 11 മണിക്ക് നഗരസഭാ ചെയര്‍മാന്‍ അഡ്വ.ടി. സക്കീര്‍ ഹുസൈന്‍ നാടിന് സമര്‍പ്പിക്കും. ജില്ലാ ആസ്ഥാനത്ത് ജോലി ചെയ്യുന്ന വനിതാ...

കോന്നി ഇക്കോടൂറിസം തിങ്കളാഴ്ച പ്രവര്‍ത്തിക്കും

കോവിഡ് നിയന്ത്രണത്തെ തുടര്‍ന്ന് 23, 30 ഞായറാഴ്ചകളില്‍ കോന്നി ഇക്കോടൂറിസം, അടവി കുട്ടവഞ്ചിസവാരി എന്നിവ പ്രവര്‍ത്തിക്കുന്നതല്ല.  അതിനാല്‍ 24, 31 എന്നീ തിങ്കളാഴ്ച ദിവസങ്ങള്‍ കോന്നി ഇക്കോടൂറിസം പ്രവര്‍ത്തി ദിനങ്ങളായിരിക്കും. കോന്നി ഇക്കോടൂറിസം കേന്ദ്രങ്ങളായ...
WP2Social Auto Publish Powered By : XYZScripts.com
error: