17.1 C
New York
Saturday, September 18, 2021
Home Special ഒരു എൻജിനിയറുടെ സർവീസുത്സവം – 31.

ഒരു എൻജിനിയറുടെ സർവീസുത്സവം – 31.

ജോണി തെക്കേത്തല, ഇരിങ്ങാലക്കുട.✍ trjohny@gmail.com

  1. എൻജിനീയർ വി. രംഗനാഥൻ:-

അദ്ദേഹം ബ്രിട്ടീഷ് പാരമ്പര്യം ഓഫീസിൽ നിലനിർത്തി. കാലത്ത് ജോലിസ്ഥലങ്ങളിൽ പരിശോധന (ഇൻസ്പെക്ഷൻ) നടത്തും. ഉച്ചതിരിഞ്ഞ് ഓഫീസ് തുടങ്ങുക രണ്ടു മണിക്കാണ്. അതിന് രണ്ട് മിനിറ്റ് മുമ്പേ വാസസ്ഥലത്തു നിന്ന് പുറപ്പെടുന്ന കാർ, കൃത്യം രണ്ടുമണിക്ക് ഓഫീസിലെത്തും.“കോയ” എന്ന് ഞങ്ങൾ വിളിക്കുന്ന മുസ്‌ലിം ആണ് ഡഫേദാർ.ആളുടെ കെട്ടും, മട്ടും, ഓട്ടവും ചാട്ടവും കണ്ടാലറിയാം ഓഫീസർ എത്താറായി എന്ന്. ശ്രീ.രംഗനാഥൻ ഓഫീസിൻറെ മുൻവശത്ത് ഇറങ്ങി ഡഫേദാരുടെ അകമ്പടിയോടെ മുറിയിലേക്ക് പോകും. സീറ്റിൽ ആളുകൾ എത്തിയോ എന്ന് ശ്രദ്ധിച്ചാണ് നീങ്ങുക. വാതിലിന് പുറത്തുനിൽക്കുന്ന ഡഫേദാരുടെ സമ്മതത്തോടെയാണ് ആർക്കെങ്കിലും ആ മുറിയിലേക്ക് പിന്നീടുള്ള പ്രവേശനം. ഏതാണ്ട് സമാനമായ കാര്യങ്ങളാണ് ഇപ്പോഴും തമിഴ്നാട്ടിൽ ഉള്ളത്.

ഓഫീസിൽ ചില ചിട്ടവട്ടങ്ങളുണ്ട്. നോട്ട് എഴുതുമ്പോൾ ശ്രദ്ധിക്കേണ്ടത് ഇവയാണ്.
എന്താണ് പ്രശ്നം?
അത് നേരിടാൻ എന്തൊക്കെ മാർഗങ്ങൾ ആകാം?
അവയിൽ ഏത് നല്ലതെന്ന് തോന്നുന്നു?
എന്തുകൊണ്ട്?
ഈ നാല് കാര്യങ്ങളും നോട്ടിൽ കാണണം. മേലുദ്യോഗസ്ഥൻ വേറൊരു മഷിയിൽ അഭിപ്രായം രേഖപ്പെടുത്തും. മൂന്നാമത് ഒരു നിറത്തിൽ ഉത്തരവ് ഉണ്ടാകും. ചിലപ്പോൾ ഒരു ശരി അടയാളമെ കാണൂ! ചെറിയ ഒരു ഒപ്പും. (ഇനിഷ്യൽ)
ആർക്കെങ്കിലും കത്തെഴുതുമ്പോൾ വേറെ ഒരാളുടെ സഹായമില്ലാതെ തന്നെ പ്രധാന വിവരം മനസ്സിലാകത്ത ക്കവിധത്തിൽ ആകണം. ഉത്തരവ് കീഴുദ്യോഗസ്ഥരെ അറിയിക്കുമ്പോൾ, അവർക്ക് സംശയം വരാത്തതരത്തിൽ വേണം.

മുകളിൽ നിന്നുള്ള തപാലുകൾ കവർ പൊട്ടിക്കാതെ ആണ് സൂക്ഷിക്കുക. നേരിട്ട് നോക്കി അപ്പോൾ തന്നെ അഭിപ്രായം എഴുതും. പ്രധാനപ്പെട്ടതിന്, മറുപടി ചുരുക്കെഴുത്തുകാരൻ (സ്റ്റെനോഗ്രാഫർ)വഴി തയ്യാറാക്കും. അഭിപ്രായങ്ങളുടെ ഒരു ഉദാഹരണം ഇവിടെ കൊടുക്കാം.
ഓഡിറ്റ് റിപ്പോർട്ട്‌ :- യഥാർത്ഥ തുകയും എസ്റ്റിമേറ്റ് തുകയും തമ്മിൽ വലിയ അന്തരം കാണുന്നു.എന്തുകൊണ്ട്?

എസ്റ്റിമേറ്റ് തുക, വെറുമൊരു എസ്റ്റിമേറ്റ് മാത്രമാണ്. എസ്റ്റിമേറ്റ് ഈസ് ആഫ്റ്റർ ഓൾ ആൻ എസ്റ്റിമേറ്റ് ഒൺലി. ഓഡിറ്റ് റിപ്പോർട്ട്:- സർക്കാർ നിശ്ചയിച്ചിട്ടുള്ള തുകയ്ക്ക് പുറമെ ചില ജോലികൾക്ക് 50 ശതമാനം കൂടുതൽ കാണിച്ചിട്ടുണ്ട്. ജോലിസ്ഥലത്തുള്ള സ്വാതന്ത്ര്യക്കുറവാണ് കാരണം പറഞ്ഞിരിക്കുന്നത്. (Inefficiency ) ഇതിനുള്ള ആധികാരികമായ ന്യായം(അഥോറിറ്റി) എന്ത്?
മറുപടി:- അധികാരി ഞാൻ തന്നെ. വൈദ്യുതപദ്ധതികൾ നടത്തിയ 25 കൊല്ലത്തെ പരിചയം. (Authority myself. My 25 years ‘ experience in the execution of hydro-electric projects.)ഇത്തരം മറുപടികൾ കിട്ടിയാൽ, പിന്നെ കുത്തിത്തിരിപ്പുകൾ കരുതലോടെ മാത്രമേ ഉന്നയിക്കാറുള്ളൂ.

1950-കളിൽ സൂപ്രണ്ടിങ് എൻജിനീയർക്ക് ആളുകളെ ജോലിയിൽ പുതിയതായി എടുക്കുന്നതിന് അധികാരമുണ്ട്. ഡ്രൈവർ, ഓപ്പറേറ്റർ, ടൈപ്പിസ്റ്, ക്ലാർക്, ലബോറട്ടറി അസിസ്റ്റൻറ്, ഓവർസിയർ, ഡ്രാഫ്റ്റ്സ് മാൻ, ഫോട്ടോഗ്രാഫർ തുടങ്ങിയ തസ്തികകളിലേക്ക് ആളുകളെ നിയമിക്കാം. ഓഫീസ് ടൈം നോക്കാതെ അവർ ആത്മാർത്ഥമായി ജോലി ചെയ്യും. എപ്പോൾ വേണമെങ്കിലും പിരിച്ചുവിടാം എന്നാണ് സങ്കല്പം. അതിനൊന്നും അവർ ഇട നൽകാറില്ല.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മലങ്കരയുടെ പ്രത്യാശ (കവിത)

മലങ്കരയ്ക്കഭിമാന നിമിഷംമാർത്തോമ്മാ ശ്ലീഹാ സിംഹാസനത്തിൽ ...

ചിന്തകളുടെ തടവറയിൽ – ...

നമ്മുക്ക് എല്ലാവർക്കും ഒരു പേരുണ്ട്. ഒരു കുടുംബത്തിലെ കുറച്ചു ബന്ധങ്ങളിലും, ചുറ്റുമുള്ള ചില സൗഹൃദങ്ങളിലും നാം നമ്മെ തളച്ചിട്ടിരിക്കുന്നു. ഏതോ ജാതിയുടെയോ, മതത്തിന്റെയോ പേരിൽ, ജനിച്ചപ്പോൾ തന്നെ സമൂഹം നമുക്ക് മുദ്രയിട്ട് കഴിഞ്ഞിരിക്കുന്നു....

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (21)

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ ഓണാഘോഷം വീടുകളിൽ മാത്രം ആക്കണം എന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ. ഈ കൊറോണ കുഞ്ഞ് എത്രകാലമായി എല്ലാവരുടെയും സ്വൈരജീവിതം തടസ്സപ്പെടുത്തിക്കൊണ്ട് ഇങ്ങനെ നിൽക്കുന്നു? ഗൃഹാതുരത്വത്തിന്റെ ഓർമകളുമായി ഇത്തവണയും ഓണം...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (20)

ഓണം -കേരളത്തിന്റെ ദേശീയോത്സവം, മലയാളിയുടെ സ്വകാര്യ അഹങ്കാരം. ചിങ്ങമാസത്തിലെ തിരുവോണ നാളിലാണ് നാം ഓണംആഘോഷിക്കുന്നത്. ഓണത്തെക്കുറിച്ചുള്ള ഐതീഹ്യം പറയാതെ പോയാൽ അതിന്റെ പ്രസക്തി അപ്രസക്തമാകും. രാജാക്കന്മാരാണ് പണ്ട് രാജ്യം ഭരിച്ചിരുന്നത്. കേരളം ഭരിച്ചിരുന്ന അസുര...
WP2Social Auto Publish Powered By : XYZScripts.com
error: