17.1 C
New York
Thursday, August 18, 2022
Home Special ഒരു എൻജിനിയറുടെ സർവീസുത്സവം – 24, 25 & 26.

ഒരു എൻജിനിയറുടെ സർവീസുത്സവം – 24, 25 & 26.

ജോണി തെക്കേത്തല, ഇരിങ്ങാലക്കുട.✍

  1. വൈദ്യുതി വിളക്കുകൾ:- കേരളത്തിൽ ആദ്യമായി വൈദ്യുത വിളക്കുകൾ തെളിഞ്ഞത് മൂന്നാറിലാണ്; കണ്ണൻ ദേവൻ തോട്ടത്തിൽ സ്ഥാപിച്ച പവർ ഹൗസിൽ; പത്തൊമ്പതാം നൂറ്റാണ്ട് അവസാനത്തിൽ. മുപ്പത് കൊല്ലം കഴിഞ്ഞ് തിരുവനന്തപുരത്ത് വൈദ്യുതി വിതരണം ആരംഭിച്ചു.കാലൻ ഒളിഞ്ഞിരിക്കുന്ന വൈദ്യുതി കണക്ഷൻ എടുക്കാൻ തയ്യാറായത് അന്നാകെ രണ്ടുപേർ മാത്രം. ആദ്യ ദിവസം 6 യൂണിറ്റ് ആയിരുന്നു ഉൽപാദനം. 1940കളിൽ പള്ളിവാസലിൽ നിന്ന് ജലവൈദ്യുതി പുറത്തേക്ക് ഒഴുകാൻ തുടങ്ങി. മൂന്നാറിലെ ഹെഡ് വർക്‌സിൽ നിന്നാണ് പള്ളിവാസൽ ശക്തി കേന്ദ്രത്തിലേക്കുള്ള ജലത്തിൻറെ ഒഴുക്ക് ആരംഭിക്കുന്നത്. ഇവിടുത്തെ ഗെയ്റ്റ്ന്റെ മുകളിലൂടെയും ചിലപ്പോൾ വെള്ളം ഒഴുകുന്നത് കാണാം. അങ്ങനെ വന്നാലും ഗേറ്റിന് ഊനം തട്ടാത്ത തരത്തിലാണ് അതിൻറെ രൂപകല്പന. വേറൊരിടത്തും കാണാൻ തരപ്പെടാത്ത കാഴ്ചയാണിത്. മഴ വെള്ളത്തിൻറെ 99 ശതമാനവും കടലിൽനിന്ന് നീരാവിയായി വന്നു തണുക്കുന്നതാണ്. മഴവെള്ളത്തെ മലയിൽ തന്നെ തടയുന്ന അണക്കെട്ടിൽ നിന്ന് ചാനലിലൂടെ, തുരങ്കത്തിലൂടെ, പൈപ്പിലൂടെ, ജലചക്ര ത്തിലൂടെ വീണ്ടും പുഴയിലേക്ക് തന്നെ തിരിച്ചു വിടുന്നു. ജലത്തിൽ ഒളിഞ്ഞുകിടക്കുന്ന ശക്തിയെ ജനറേറ്റർ തിരിക്കാൻ ഉപയോഗിച്ച് വൈദ്യുതി ഉണ്ടാക്കുന്നതാണ് ജലവൈദ്യുതപദ്ധതി. പുരാണ കഥയിൽ പാലാഴി കടഞ്ഞ് അമൃതം ലഭിച്ചതുപോലെ പുഴയിൽ വെള്ളത്തിൻറെ ഒഴുക്കിന്റെ ഊർജ്ജം ഉപയോഗിച്ച് ചക്രങ്ങൾ കറക്കി വൈദുതിയെ പുറത്തെടുക്കുന്നു.
  2. വൈദ്യുതി പദ്ധതി:-

ഞാൻ മൂന്നാറിലെത്തി ജോലിക്ക് ചേരുന്നതിന് മുമ്പ് തന്നെ പള്ളിവാസൽ പദ്ധതിയും ചെങ്കുളം പദ്ധതിയും തീർന്നിരുന്നു. നേര്യമംഗലം, പന്നിയാർ പദ്ധതികളിൽ ആയിരുന്നു അന്ന് പണി നടന്നിരുന്നത്. ഈ നാല് വൈദ്യുത പദ്ധതികളും പെരിയാറിന്റെ പ്രധാന പോഷകനദിയായ മുതിരപ്പുഴ നദീതടത്തിൽ ആണ്.

  1. കണ്ണൻ ദേവൻ:-

കണ്ണൻദേവനിൽ നിന്ന് തുടങ്ങുന്ന വിവരണം ഇവിടെ കൊടുക്കുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ, ദേവികുളത്ത് ആഞ്ചനാട്ടിലെ ഗ്രാമങ്ങളുടെ തലവനായിരുന്നു കണ്ണൻ തേവർ. മധുരയിൽ നിന്ന് പടിഞ്ഞാറേ തീരത്തേക്ക് പോകുന്ന സഞ്ചാരികൾ കണ്ണൻ തേവരുടെ ഗ്രാമങ്ങൾ കടന്നാണ് പോയിരുന്നത്. അങ്ങനെ അവിടത്തെ മലകൾക്ക് കണ്ണൻ ദേവൻ മലകൾ എന്ന പേര് കിട്ടി.

ജോൺ ഡാനിയൽ മൺറോ, എന്ന ബ്രിട്ടീഷുകാരന്, പീരുമേട്ടിൽ കാപ്പികൃഷി ഉണ്ടായിരുന്നു. അദ്ദേഹത്തിന് 1877 ൽ പൂഞ്ഞാർ രാജാവ് വിശാലമായ കണ്ണൻ ദേവൻ മലകൾ കാപ്പി കൃഷിചെയ്യാൻ പാട്ടത്തിന് നൽകി. 1878 ൽ പുതിയ ചില വ്യവസ്ഥകളോടെ തിരുവിതാംകൂർ മഹാരാജാവ് പാട്ടത്തിന് നൽകിയ ഈ കരാർ അംഗീകരിച്ചു. 1879ൽ മൺറോ കൂടുതൽ ഭൂമി പാട്ടത്തിന് നേടി. 58, 793 ഹെക്ടർ കണ്ണൻ ദേവൻ മലകൾ, ആദ്യം കാപ്പി കൃഷിക്കും അതിനുശേഷം തേയില കൃഷിക്കുമായി തെളിക്കപ്പെട്ടു.

മദ്രാസ് സിവിൽ സർവീസിലെ രണ്ടുപേർ സഹ്യപർവ്വത നിരകൾ കടന്നു. ആന പോകുന്ന വഴികളിലൂടെ ഈ വനഭൂമിയിൽ എത്തി. അവർ മൺറോയുമായി ചേർന്ന് ഒരു സൊസൈറ്റി സ്ഥാപിച്ചു.പാട്ടത്തിനു ലഭിച്ച മലകൾ ഈ സൊസൈറ്റിയുടെ പേരിലാക്കി. 1897ൽ സ്കോട്ട്‌ലൻഡിൽ വെച്ച് ഈ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ‘കണ്ണൻദേവൻ ഹിൽസ് പ്രൊഡ്യൂസ് കമ്പനി’ (KD HP) രജിസ്റ്റർ ചെയ്തു.

മുതിരപ്പുഴയുടെ നദീതടത്തിലെ ജലസംഭരണ മേഖലയിലാണ് കണ്ണൻദേവൻ മലകൾ. ഈ മേഖലയ്ക്ക് 777 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. വളരെ കുറച്ചു റിസർവ് വനങ്ങളെ ഉള്ളൂ. ഏറിയഭാഗവും തേയിലത്തോട്ടങ്ങൾ ആണ്. വാർഷിക മഴയുടെ അളവ് 305 സെൻറീമീറ്റർ ആണ്.

Facebook Comments

COMMENTS

- Advertisment -

Most Popular

ടെക്സസ്സിൽ റിയൽ എസ്റ്റേറ്റ് ഏജന്റിനെ കുത്തി കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി

ഹണ്ട്സ് വില്ല(ടെക്സസ്): പതിനാറു വർഷങ്ങൾക്കു മുമ്പു ടെക്സസ്സിൽ റിയൽ എസ്റ്റേറ്റ് ഏജന്റിനെ കുത്തികൊലപ്പെടുത്തിയ കേസ്സിൽ പ്രതിയായ കോസുള്‍ ചന്ദകൊമേനെ എന്ന നാൽപത്തിയൊന്നുകാരന്റെ വധശിക്ഷ ടെക്സസ് ഹണ്ട്സ് വില്ലയിൽ ആഗസ്റ്റ് 17 ബുധനാഴ്ച 6...

പ്രവർത്തന മികവിന്റെ അനുഭവ സമ്പത്തുമായി ഫോമയുടെ ജനറൽ സെക്രട്ടറി സ്ഥാനാർത്ഥിയായി ഓജസ് ജോൺ.

ഫോമായുടെ 2022-24 വർഷത്തെ ജനറൽ സെക്രട്ടറി ആയി ഫ്രണ്ട്‌സ് ഓഫ് ഫോമാ പാനലിൽ മത്സരരംഗത്തേയ്ക്ക് എത്തുന്നത് വരെ സമൂഹത്തിനു വേണ്ടിയും അതിലുപരി ഫോമയ്‌ക്കു വേണ്ടിയും നടത്തിയ പ്രവർത്തങ്ങളും, നമ്മുടെ സമൂഹത്തിന്റെ ഉന്നമനത്തിനായി നൽകിയ...

ഒഐസിസി സാൻഫ്രാൻസിസ്‌കോ: പ്രവർത്തനോത്ഘാടനവും ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷവും വർണാഭമായി.

സാൻഫ്രാൻസിസ്‌കോ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യൂഎസ്എ) സാൻഫ്രാൻസിസ്‌കോ ചാപ്റ്ററിന്റെ പ്രവർത്തനോത്‌ഘാടനവും ഇന്ത്യൻ സ്വാതന്ത്ര്യദിന പ്ലാറ്റിനം ജൂബിലി ആഘോഷവും ആഗസ്റ്റ് 14 ന് ഞായറാഴ്ച വൈകുന്നേരം വൈവിധ്യമാർന്ന ചടങ്ങുകളോടെ നടത്തി. മന്റെക്ക ഗ്രീൻവാലി...

ഫിലിപ്പ് ജോൺ അന്തരിച്ചു.

ഡാലസ്: പത്തനംത്തിട്ട തടിയൂർ പൂഴിക്കാലയിൽ ഫിലിപ്പ് ജോൺ (കുഞ്ഞുമോൻ 86) ഡാലസിൽ നിര്യാതനായി. തിരുവല്ലാ കാവുംഭാഗം ചെത്തിക്കാട് കുടുംബാംഗമായ സൂസി ജോൺ ആണ് ഭാര്യ. മക്കൾ: ഫിൽജി ജോൺസ് (ടെന്നസി), ജിജി ജോൺ, ജെസ്സി...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: