17.1 C
New York
Monday, November 29, 2021
Home Special ഒരു എഞ്ചിനീയറുടെ സർവീസുൽസവം. 43

ഒരു എഞ്ചിനീയറുടെ സർവീസുൽസവം. 43

✍ജോണി തെക്കേത്തല, ഇരിങ്ങാലക്കുട.


43.കാട്ടാനകൾ:-
കാട്ടാനകൾക്ക് മനുഷ്യരെ പേടിയാണ്; മനുഷ്യർക്ക് കാട്ടാനകളെയും. അണക്കെട്ട് പണിതേ മതിയാകൂ. സ്റ്റാഫ് കോളനിയിൽ മനുഷ്യർക്ക് താമസിക്കാതെ പറ്റില്ല. ധാരാളം ആനകൾ അവിടെയുണ്ട്. അവർക്ക് വേറെ കാടുകളിലേക്ക് മാറാനും പറ്റില്ല. സഹവർത്തിത്വമേ സാധ്യമാകു. ജീവിക്കുക; ജീവിക്കാൻ അനുവദിക്കുക എന്നതാവണം നയം.

വനത്തിൽ തണൽ പറ്റി തണുപ്പുള്ള പ്രദേശത്തു കൂടി നടക്കാനാണ് ആനക്ക് ഇഷ്ടം.ധാരാളം വെള്ളം വേണം. കറുത്ത നിറമായതിനാൽ നേരിയ വെയിൽ പോലും ശരീരത്തിൽ ചൂട് ഉണ്ടാക്കും. സസ്യഭുക്കാണ്.പുല്ല്, കായ്കനികൾ, പനമ്പട്ട എന്നിവയാണ് ഭക്ഷണം. രാത്രിയായാൽ ആനകൾ റോഡിലിറങ്ങി സഞ്ചരിക്കും. പാലം ദുർബലമാണെന്ന് തോന്നിയാൽ ആറ്റിലോ തോട്ടിലോ ഇറങ്ങി അക്കരെയിക്കരെ പോകും. പിടിയാനയുടെ 4 കാലുകൾക്കിടയിൽനിന്ന് കളിക്കുന്ന ആനക്കുട്ടിയെ കാണാൻ വലിയ രസം തന്നെയാണ്. ആ കളികാണാൻ വേറെയും ആനകൾ കൂടും. ആ നേരത്ത് മനുഷ്യർ വന്നുപെട്ടാൽ വലിയ ആപത്താണ്. എല്ലാ ആനകളും കൂടി കുട്ടിയാനയ്ക്ക് ഒരു വലയം സൃഷ്ടിച്ച് മനുഷ്യരെ ആക്രമിക്കും. ഒറ്റക്കൊമ്പനേക്കാൾ അപകടകരമായ സാഹചര്യമാണിത്.

വണ്ടിയോടിക്കുമ്പോൾ കാട്ടാനകളെ കണ്ടാൽ ആനയുടെ പുറകെ ഡിം ലൈറ്റ് ഇട്ട് പതുക്കെ പതുക്കെ പോകണം. വണ്ടിയുടെ എൻജിൻ നിന്നു പോകരുത്.ആനയെത്തന്നെ ശ്രദ്ധിക്കുകയും വേണം. വണ്ടി വരുന്നത് ആന മനസ്സിലാക്കും. കുറച്ചുദൂരം നടന്നതിനുശേഷം ഒതുങ്ങി തരും. പെട്ടെന്ന് വണ്ടി ഓവർടേക്ക് ചെയ്ത് സ്ഥലം വിടണം. ചിലപ്പോൾ ഒതുങ്ങുന്നതിന് പകരം ആന തിരിഞ്ഞു നിൽക്കും. അപ്പോൾ വണ്ടി സാവധാനത്തിൽ പുറകോട്ട് എടുത്ത് അതിന് പോകാൻ നാം വഴി ഉണ്ടാക്കി കൊടുക്കണം. അത് പൊയ്ക്കൊള്ളും. ആന തിരിയുന്നത് നമ്മെ ആക്രമിക്കാൻ ആണെന്ന് തോന്നിയാലും മുൻഭാഗത്തുള്ള ആനകളിൽ കുട്ടിയാന കൂടെയുണ്ടെങ്കിലും നാം ആ യാത്ര വേണ്ടെന്നു വയ്ക്കുകയോ വേറെ വഴിക്ക് പോവുകയോ ചെയ്യുന്നതാണ് ബുദ്ധി. ആന വരുന്നത് നാം ഓടിക്കുന്ന വണ്ടിയുടെ നേരെ ആണെങ്കിലും ഡിം ലൈറ്റ് അല്ലെങ്കിൽ ഫോഗ് ലൈറ്റ് മാത്രമേ പാടുള്ളൂ. ബ്രൈറ്റ് ലൈറ്റ് ആയാൽ ആനയ്ക്ക് കണ്ണുകാണില്ല. കണ്ണ് കാണാതായാൽ ആന വിരളുകയും ആക്രമിക്കുകയും ചെയ്യും. ഒരിക്കലും എൻജിൻ ഇരപ്പിക്കരുത്.
4 വീൽ ഡ്രൈവ് ഉള്ള ആകെ കവർ ചെയ്ത വാഹനമാണ് കൂടുതൽ സുരക്ഷിതം. ആശയവിനിമയത്തിൽ ആന ഏറെ മുന്നിലാണ്.തുമ്പിക്കൈകൊണ്ട് തടവിയും ചൂളം വിളിച്ചും ആനകൾ ‘സംസാരിക്കും.’ അത് മനുഷ്യന് കേൾക്കാൻ കഴിയാത്ത രീതിയിലാണ്. അഞ്ച് കിലോമീറ്റർ ദൂരത്തുള്ള ആനകൾക്ക് വരെ ഇത് കേൾക്കാം. ജന്തുക്കളിൽ കൂടിയ വികാരമുള്ളത് ആനയ്ക്കാണ്.

ആനയിറങ്കൽ സ്റ്റാഫ് കോളനിക്ക് ചുറ്റും ട്രഞ്ചുകൾ ഉണ്ട്. 1950-കളിൽ ഇത്തരം ട്രഞ്ചുകൾ ആന കടക്കാറില്ല. എന്നാൽ ഇന്നത്തെ ആനകൾക്ക് ധൈര്യവും പരിചയവും വന്നിട്ടുണ്ട്. അങ്ങനെ ആളൊഴിഞ്ഞ ഇന്നത്തെ ആനയിറങ്ങൽ കോളനിയിൽ കാട്ടാനകൾ കയറിയിറങ്ങുന്നു. 45 വർഷത്തിനു ശേഷം ഞാൻ 2005 ൽ മക്കളും കൊച്ചുമക്കളും ഒക്കെയായി ഇവിടം ഒന്നുകൂടി സന്ദർശിക്കുകയുണ്ടായി. പണ്ട് താമസിച്ചിരുന്ന വീട് കണ്ടു കൊണ്ടിരിക്കുമ്പോൾ തന്നെ കാട്ടാനയുടെ മണം വരുന്നു. ചിന്നം വിളിയും കേട്ടു. അപ്പോൾ ‘തോമസ്കുട്ടി വിട്ടോടാ’എന്ന തരത്തിൽ ഞങ്ങൾ പെട്ടെന്ന് സ്ഥലം കാലിയാക്കി രക്ഷപ്പെട്ടു.

ഡാം സൈറ്റിന്റെ അടുത്തുള്ള ലേബർ കോളനിയിൽ കാട്ടാനകളുടെ വിളയാട്ടം അസഹ്യമായിരുന്നു. യന്ത്രങ്ങൾ തലങ്ങുംവിലങ്ങും ഓടേണ്ട സ്ഥലം ആയതുകൊണ്ട് ട്രഞ്ച് ഉണ്ടാക്കുന്നതും പാലം പണിയുന്നതും നടക്കാത്ത കാര്യങ്ങൾ. വൈദ്യുതി വേലിയിൽ കൂടി കറൻറ് പായിക്കാൻ അനുവാദം വാങ്ങി. 24 വോൾട്ടേജിൽ പരീക്ഷിച്ചു.ആനകൾ കൂട്ടമായി വരും. ഒരു ആന തൊടുന്നതോടെ കമ്പിവേലി പൊട്ടിപ്പോകും.അല്ലെങ്കിൽ ഫ്യൂസ് പോയി വൈദ്യുതി ഇല്ലാതെയാകും.ആദ്യത്തെ ആനയ്ക്ക് ചെറിയ ഷോക്ക് തട്ടി മാറിയാലും അടുത്ത ആന കയറും. അങ്ങനെ വൈദ്യുതി വേലി കൊണ്ട് യാതൊരു പ്രയോജനവുമുണ്ടായില്ല. വോൾട്ടേജ് കൂട്ടി 230 വോൾട്ട് ആക്കിയാൽ ഫലം കിട്ടും. ആദ്യത്തെ ആനയ്ക്ക് ശക്തിയായി ഷോക്ക് ഏൽക്കും.അത് ചിന്നം വിളിച്ച് തിരിയും. അതോടെ ആനക്കൂട്ടം തിരിഞ്ഞോടും. വൈദ്യുതി വേലിയിലെ പരീക്ഷണങ്ങൾ മഴക്കാലത്ത് വലിയൊരു അപകടത്തിൽ കലാശിച്ചു. അതുകൊണ്ട് ആനയെ കാണുമ്പോൾ സൈറൺ മുഴക്കി ലേബർ കോളനി നിവാസികളുടെ സഹകരണത്തോടെ ആനകളെ വിരട്ടി ഓടിക്കുകയായിരുന്നു പിന്നീട് ചെയ്തത്.

✍ജോണി തെക്കേത്തല, ഇരിങ്ങാലക്കുട.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഇത് കാക്കിയുടെ അഹങ്കാരം; നീതികരിക്കാനാവില്ലെന്ന് ഹൈക്കോടതി.

ആറ്റിങ്ങലില്‍ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ കുട്ടിയെ അപമാനിക്കുന്ന ദൃശ്യങ്ങള്‍ അസ്വസ്ഥതയുണ്ടാക്കുന്നതെന്ന് ഹൈക്കോടതി. ക്ഷമാപണം നടത്താന്‍ ഉദ്യോഗസ്ഥ തയ്യാറാകാത്തത് സങ്കടകരമാണ്. കാക്കിയുടെ അഹങ്കാരമാണ് ഉദ്യോഗസ്ഥ കാട്ടിയതെന്നും നീതികരിക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി മൊബൈല്‍ ഫോണ്‍ മോഷണമാരോപിച്ച് ആറ്റിങ്ങലില്‍...

വനിതാ എം.പി മാര്‍ക്കൊപ്പമുള്ള ഫോട്ടോയും ക്യാപ്ഷനും; വിവാദമായതോടെ വ്യക്തത വരുത്തി തരൂര്‍ .

വനിതാ എം.പി മാര്‍ക്കൊപ്പമുള്ള ഫോട്ടോ ട്വീറ്റ് ചെയ്തതിന് പിന്നാലെ വന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ശശി തരൂര്‍. സുപ്രിയ സുലെ, പ്രണീത് കൗര്‍, തമിഴച്ചി തങ്കപാണ്ഡ്യന്‍, മിമി ചക്രബര്‍ത്തി, നുസ്രത്ത് ജഹാന്‍, ജോതി മണി എന്നിവര്‍ക്കൊപ്പമുള്ള...

ബിറ്റ്‌കോയിനെ കറന്‍സിയായി അംഗീകരിക്കില്ലെന്ന് കേന്ദ്ര ധനമന്ത്രി.

രാജ്യത്ത് ബിറ്റ്കോയിനെ കറന്‍സിയായി അംഗീകരിക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശമില്ലെന്ന് വ്യക്തമാക്കി നിര്‍മല സീതാരാമന്‍. ലോക്‌സഭയിലെ ചോദ്യത്തിനുള്ള മറുപടിയായാണ് ധനമന്ത്രി ഇക്കാര്യം പറഞ്ഞത്. ബിറ്റ്കോയിന്‍ ഇടപാടുകളുടെ വിവരങ്ങള്‍ സര്‍ക്കാര്‍ ശേഖരിക്കുന്നില്ലെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍...

രാജ്യസഭാ ഉപതെരഞ്ഞെടുപ്പ്; ജോസ് കെ മാണിക്ക് ജയം.

രാജ്യസഭയിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ ജോസ് കെ മാണിക്ക് ജയം. യു.ഡി.എഫ് സ്ഥാനാർത്ഥി ശൂരനാട് രാജശേഖരനെ 96 വോട്ടുകള്‍ക്കാണ് തോല്‍പ്പിച്ചത്. 125 എം.എല്‍.എമാര്‍ വോട്ട് രേഖപ്പെടുത്തി. എൽ.ഡി.എഫിൽ 99 നിയമസഭാംഗങ്ങൾ ഉണ്ടെങ്കിലും ടി.പി രാമകൃഷ്ണൻ, പി....
WP2Social Auto Publish Powered By : XYZScripts.com
error: