17.1 C
New York
Tuesday, May 17, 2022
Home Special ഒരു എഞ്ചിനീയറുടെ സർവീസുൽസവം (91) - Part 1.

ഒരു എഞ്ചിനീയറുടെ സർവീസുൽസവം (91) – Part 1.

ജോണി തെക്കേത്തല, ഇരിഞ്ഞാലക്കുട.

91. തമിഴ് നാട് ഷോളയാർ (അപ്പർ ഷോളയാർ) സ്പിൽവേ :-

ഒരു യൂണിറ്റ് വൈദ്യുതി കേരളത്തിന്റെ ഷോളയാർ പവർ ഹൗസിൽ ഉൽപ്പാദിക്കുമ്പോൾ ജലാശയത്തിൽ നിന്ന് 57 ഘന അടി (ക്യുബിക് ഫീറ്റ്) വെള്ളം താഴേക്ക് ഒഴുകിയെത്തുമെന്നാണ് പഠനത്തിൽ നിന്ന് മനസ്സിലാക്കിയത്. 1971ൽ കൂടിയ ജോയിൻറ്റ് വാട്ടർ റെഗുലേഷൻ ബോർഡ് മീറ്റിങ്ങിൽ ഇത് 49 ഘന അടിയായി കണക്കാക്കാൻ തീരുമാനമെടുത്തതാണ്. 29-3 നു – കൂടിയ ഈ യോഗത്തിൽ കേരളത്തിലെ വൈദ്യുതിബോർഡിലെ ഒരാൾക്ക് ഒരു ഭൂതോദയമുണ്ടായി. ഈ 49 കൂടുതലാണ് 45 മാത്രമേ വേണ്ടുവെന്ന് .

ഞാനും എന്റെ അസിസ്റ്റൻഡ് എക്സിക്യൂട്ടീവ് എൻഞ്ചിനയറും കൂടി കേരളത്തിലെ ജലസേചന വിഭാഗത്തെയോ തമിഴ്നാടിനെയോ അറിയിക്കാതെ സ്വതന്ത്രമായി ഇതിലെ ഒഴുക്ക് വേറൊരു കറന്റ് മീറ്റർ ഉപയോഗിച്ച് അളന്നിരുന്നു. ഇരുവശവും പതിനാറടി പൊക്കത്തിലും 40 അടി വീതിയിലും ഉള്ളതാണ് തോട്. അതിനു കുറുകെ രണ്ടു വടം കെട്ടിയിട്ടു അതിന് മേൽ ഞാണിന്മേൽ കളി നടത്തിയാണ് അസിസ്റ്റൻഡ് എൻഞ്ചിനയർ ശ്രീ. നമ്പ്യാരും തൊഴിലാളികളും കൂടി എന്റെ മേൽനോട്ടത്തിൽ ആ സാഹസം ചെയ്തത്. തോട്ടിലെ വെള്ളത്തിന്റെ ഉയരം കുറവായിരിക്കുമ്പോൾ വെള്ളത്തിൽ കൂടി നടന്ന് ഒരു പാട് മിനക്കെട്ടാണ് ചെയ്ത് തീർത്തത്. അന്ന് കിട്ടിയ ഫലം ഏതാണ്ട് 57 ഘന അടി തന്നെയായിരുന്നു. ഞാന ത് രേഖപ്പെടുത്തി മേലെയുള്ള ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകി. അപ്പോൾ ഷോളയാർ പവർഹൗസിൽ അങ്ങനെ വരില്ല എന്ന ഒരേ പിടിവാശിയായിരുന്നു എന്റെ മേലുദ്യോഗസ്ഥർക്ക്. കാരണം ഷോളയാർ പവർഹൗസിലെ പുതിയ യന്ത്രങ്ങൾ ഓടിച്ചു തുടങ്ങിയിട്ട് അധിക നാളുകളായിട്ടില്ല. 57 ഘനയടി വെള്ളം വേണ്ടി വന്നു എന്ന് പറഞ്ഞാൽ കാര്യക്ഷമത (efficiency) 70% മാത്രമെ ആകുകയുള്ളൂ . പക്ഷെ നാലഞ്ചു വർഷത്തെ മിനക്കെടിനു ശേഷവും വഞ്ചി തിരുനക്കര എന്ന് അവസാനപഠനഫലം തെളിയിച്ചു. തമിഴ്നാട്ടുകാരുടെ നല്ല കാലം എന്നേ പറയാൻ കഴിയൂ.

ഉടമ്പടിയിൽ കൃത്യമായി ഓരോന്ന് എഴുതിയിട്ടുണ്ട്. പക്ഷെ ഇതൊന്നും ശരിക്ക് നടപ്പാക്കില്ല. ‘ഏട്ടിൽ അപ്പടി പയറ്റിൽ ഇപ്പടി ” എന്നതാണെന്ന് തോന്നുന്നു തമിഴ് നാടിന്റെ നയം.

മഴ കൂടുതൽ ചെയ്യുന്ന കൊല്ലങ്ങളിൽ തമിഴ്നാട് വർഷക്കാലത്ത് കൂടുതൽ വെള്ളം കേരളത്തിലേക്ക് വിടും. ഇവിടെ ആ സമയത്ത് അതുപയോഗിക്കാൻ കഴിയില്ല. പുറത്തേക്ക് വെറുതെ തുറന്നു വിടേണ്ടി വരും. ഇത് 1230 കോടി ഘനയടിയിൽ കണക്ക് കൂട്ടില്ല എന്ന് കേരളവും ഞങ്ങൾ തന്നു കഴിഞ്ഞുവെന്ന് തമിഴ്നാടും വാദിക്കും.

മഴ കുറവുള്ള കാലങ്ങളിൽ അവരുടെ അടവ് വേറെയാണ്. ഇക്കൊല്ലത്തെ മഴയിൽ ഇത്ര വെള്ളമെ കിട്ടിയുള്ളുവെന്ന് പറഞ്ഞ് തരുന്ന വെള്ളത്തിന്റെ അളവ് കുറക്കുക. അങ്ങനെ പ്രതിരോധത്തിനുള്ള ഏറ്റവും നല്ല മാർഗം ആക്രമണമാണ് എന്ന് തമിഴ്നാട് കരുതുന്നു. (Best form of defence is offence) .കേരളത്തിനുള്ള വെള്ളത്തിൻ്റെ അളവ് എവിടെയെങ്കിലും കുറക്കും. ആളുകളും മാധ്യമ പ്രവർത്തകരും ബഹളം വയ്ക്കും. അപ്പോളൊരു ഔദാര്യം പോലെ കുറച്ചൊക്കെ തന്ന് അവർ നല്ല പിള്ള ചമയും. വേറൊന്നും ആവശ്യപ്പെടാതിരിക്കാനും അവർ ചെയ്യുന്ന കൃത്രിമങ്ങൾ കണ്ടുപിടിക്കാതിരിക്കാനുമുള്ള വേലയാണിത്.

ഈ ബോർഡു മീറ്റിങ്ങിലെ നാലു ചീഫ് എൻജിനയർമാരേയും സഹായിക്കാൻ ഒരു പാട് പേർ ആദ്യകാലത്ത് മീറ്റിംഗ് സ്ഥലത്ത് വന്നിരുന്നു. ഔദ്യോഗിക യോഗം കൂടുന്നതിനു മുൻപെ കേരളത്തിലെ തിരുവനന്തപുരം , തൃശ്ശൂർ , പാലക്കാട്, പീച്ചി എന്നിവിടങ്ങളിൽ നിന്ന് വന്നവർ തമ്മിൽ ആപ്പീസിൽ അനൗപചാരിക ചർച്ചകളുണ്ടാകും. ബോർഡുകാരും പൊതുമരാമത്ത് വകുപ്പുമാരും ഉണ്ടാകും. സൂപ്രണ്ടിംഗ് എൻഞ്ചിനിയർ, എക്സിക്യൂട്ടീവ് എൻഞ്ചിനിയർ, തുടങ്ങിയ തസ്തികളുടെ വലുപ്പ ചെറുപ്പം നോക്കാതെയാണ് പരസ്പരം വിനിമയം നടത്തുന്നത്. അതായത് തസ്തികളുടെ അസ്കിത ഇതിനെ ബാധിക്കില്ല.

ജോണി തെക്കേത്തല, ഇരിഞ്ഞാലക്കുട.

Facebook Comments

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ലൈഫ് പദ്ധതി; 20,808 വീടുകളുടെ താക്കോൽദാനം ഇന്ന്; ഉദ്ഘാടനം മുഖ്യമന്ത്രി.

ലൈഫ് ഭവനപദ്ധതിയില്‍ നിര്‍മിച്ച വീടുകളുടെ താക്കോല്‍ദാനം ഇന്ന്. പുതുതായി നിര്‍മിച്ച 20,808 വീടുകളുടെ താക്കോല്‍ദാനത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കഠിനംകുളത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. വൈകുന്നേരം നാലു മണിക്ക് നടക്കുന്ന ചടങ്ങില്‍...

യുക്രെയിനിൽ നിന്ന് മടങ്ങിയ വിദ്യാ‍ര്‍ത്ഥികൾക്ക് ഇന്ത്യയിൽ പഠനം തുടരാനാകില്ലെന്ന് കേന്ദ്രം.

യുക്രൈനിൽ നിന്നും നാട്ടിലെത്തിയ വിദ്യാർഥ‌ികൾക്ക് ഇന്ത്യയിൽ പഠനം തുടരാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. വിദ്യാർത്ഥികർക്ക് മെഡിക്കൽ കോളേജുകളിൽ പഠനം അനുവദിച്ച പശ്ചിമ ബംഗാളിൻറെ നീക്കം കേന്ദ്രം തടഞ്ഞു. വിദേശത്ത് പഠനം നടത്തുന്നവര്‍ക്ക് ഇന്ത്യയിൽ തുടര്‍ പഠനം...

ഡെങ്കിപ്പനി, എലിപ്പനി വര്‍ധിക്കാന്‍ സാധ്യത അതീവ ജാഗ്രത: മന്ത്രി വീണാ ജോര്‍ജ്.

സംസ്ഥാനത്ത് കാലാവസ്ഥാ വ്യതിയാനം കാരണം ഡെങ്കിപ്പനി, എലിപ്പനി വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇനിയുള്ള 4 മാസങ്ങള്‍ വളരെ ശ്രദ്ധിക്കണം. പകര്‍ച്ച വ്യാധികള്‍ക്കെതിരെ ശക്തമായ...

മീന്‍എണ്ണ കഴിക്കുന്നവര്‍ക്ക് ഹൃദ്രോഗ സാദ്ധ്യത കുറവായിരിക്കുമെന്ന് പഠനം

മീന്‍എണ്ണ ഗുളിക അഥവാഫിഷ് ഓയില്‍സപ്ലിമെന്റുകളെക്കുറിച്ച് നാമെല്ലാം സുപരിചിതരാണ്. എണ്ണമയമുളള മത്സ്യങ്ങളായ സാല്‍മോണ്‍, വെളുത്ത മത്സ്യം, മത്തി എന്നിവയില്‍നിന്നും അവയുടെ തോലുകളില്‍നിന്നുമാണ് മീന്‍ എണ്ണ എടുക്കുന്നത്. ഇതിലൂടെ നമുക്ക് ലഭിക്കുന്ന ആരോഗ്യ ഗുണങ്ങള്‍ ഏറെയാണ്....
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: