17.1 C
New York
Monday, September 27, 2021
Home Special ഒരു എഞ്ചിനീയറുടെ സർവീസുൽസവം. 49.

ഒരു എഞ്ചിനീയറുടെ സർവീസുൽസവം. 49.

✍ജോണി തെക്കേത്തല, ഇരിങ്ങാലക്കുട.


49.എസ്റ്റേറ്റ് ബന്ധം


മൂന്നാർ പ്രദേശം എസ്റ്റേറ്റുകളുടെ ലോകം ആണല്ലോ? തേയില എസ്റ്റേറ്റുകളും ഏലം എസ്റ്റേറ്റുകളും ഉണ്ട്. ഇവരായിട്ട് എന്നും വൈദ്യുതി വകുപ്പിന് നല്ല ബന്ധമായിരുന്നു. വിവിധ എസ്റ്റേറ്റുകളിൽ അനവധി വർഷങ്ങളായി മഴയുടെ കണക്കുകൾ സൂക്ഷിക്കുന്നുണ്ട്. ആ വിവരത്തിൽ നിന്നാണ് അവിടെ ലഭിക്കാവുന്ന വെള്ളത്തിൻറെ കണക്ക് ഉണ്ടാക്കുന്നത്. അത് വച്ച് വിവിധ ജലവൈദ്യുത പദ്ധതികൾ ആസൂത്രണം ചെയ്യുന്നു. ആനയിറങ്കലിൽ ഉള്ള ജീവനക്കാർക്ക് വൈദ്യസഹായം, പൈസ കൊടുത്തിട്ട് ആണെങ്കിലും എസ്റ്റേറ്റ്ഡിസ്പെൻസറി കളിൽ നിന്നും ആശുപത്രികളിൽ നിന്നും ലഭിച്ചിരുന്നു.
തൊഴിൽ തർക്കം കാരണം ഒരു ദിവസം തൊഴിലാളികൾ പന്നിയാർ എസ്റ്റേറ്റിലെ മാനേജരെ സ്വന്തം വീട്ടിൽ കയറാൻ അനുവദിച്ചില്ല. വൈകുന്നേരം 7 മണിക്ക് ആണ് ഞാൻ വിവരം അറിയുന്നത്. എൻറെ തമിഴ് സംസാരിക്കുന്ന ഡ്രൈവറെയും കൂട്ടി അവിടേക്ക് പുറപ്പെട്ടു.പാറ പൊട്ടിക്കാനുള്ള സ്ഫോടകവസ്തുക്കൾ സൂക്ഷിക്കുന്നിടത്തു പാറാവിന് നാലഞ്ച് പോലീസുകാരുണ്ട്. അവരെയും കൂട്ടി. നിറതോക്കുമായേ അവർ വരികയുള്ളൂ എന്ന് പറഞ്ഞു.അപ്പോൾ എന്തു കുഴപ്പം ഉണ്ടായാലും എന്നോട് ചോദിക്കാതെ നിറയൊ ഴിക്കില്ലെന്ന് ഉറപ്പു വാങ്ങി. എല്ലാവരുംകൂടി പുറപ്പെട്ടു. എസ്റ്റേറ്റിന്റെ അതിർത്തിയിൽ വെച്ച് തൊഴിലാളികൾ വണ്ടി തടഞ്ഞു. എൻറെ ഡ്രൈവർ പറഞ്ഞു. “സാറിന് അത്യാവശ്യമായി ഡിസ്പെൻസറിയിൽ പോകാനാണ്. “ അവരുടെ മറുപടി. “എന്താണെങ്കിലും ഈ നേരത്തു പോകാൻ പറ്റില്ല. “ വണ്ടി നിർത്തി ഞാൻ അവിടെ ഇറങ്ങി. ഇരുട്ടു കാരണം പുറകിലിരുന്ന പോലീസുകാരെ ആരും കണ്ടില്ല. അന്ന് ആ ഭാഗത്ത് വൈദ്യുതിയോ വൈദ്യുതി വിളക്കുകളോ ഇല്ല. ഇടയ്ക്ക് ചില പെട്രോമാക്സ് വിളക്കുകൾ കത്തുന്നുണ്ട്. ഞാൻ ഒരിടത്തേക്ക് മാറിനിന്നു. മാനേജർ സായിപ്പിനെ ചിലർ എൻറെ അടുത്ത് എത്തിച്ചു. എന്നെ കണ്ടപ്പോൾ അദ്ദേഹത്തിനുണ്ടായ സന്തോഷം എത്രയെന്ന് വിവരിക്കാൻ കഴിയില്ല. പോലീസുകാരെ കൂട്ടിന് നിർത്തണം എന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ഞാൻ പറഞ്ഞു. “അവർ ഭക്ഷണം കഴിച്ചിട്ടില്ല. നിറതോക്കുമായി ആയിട്ടാണ് വന്നിരിക്കുന്നത്. എന്തെങ്കിലും ആരെങ്കിലും അവിവേകം കാണിച്ചാൽ ആകെ കുഴപ്പത്തിലാകും.” അദ്ദേഹം അപ്പോൾ പറഞ്ഞത് ഇപ്രകാരമാണ്. “തൊഴിലാളികൾ വലിയ കുഴപ്പക്കാർ ഒന്നും അല്ല. അവർ എന്നെ വീട്ടിൽ പോകാൻ അനുവദിക്കുന്നില്ല എന്ന് മാത്രമേ ഉള്ളൂ.ഇന്നിനി ഈ രാത്രി ആനക്കാട്ടിലൂടെ എളുപ്പത്തിൽ പുറമെ ഉള്ളവർക്ക് എത്താൻ കഴിയില്ല. പോലീസുകാരുടെ കാര്യങ്ങളൊക്കെ ഞാൻ നോക്കിക്കോളാം. “ ഞാനും ഡ്രൈവറും കൂടി പോലീസ് ഹെഡ് കോൺസ്റ്റബിളിനെ വിളിച്ച് അന്വേഷിച്ചു. അവർക്ക് അവിടെ തങ്ങുന്നതിൽ സന്തോഷമേയുള്ളൂ. അവരുടെ സമ്മതത്തോടെ ഞാൻ തിരിച്ചുപോന്നു.കാരണം വൈകുന്നേരം എട്ടു മണിവരെ മാത്രമേ എനിക്ക് കണ്ണൻദേവൻ കമ്പനിക്കാരുടെ ഫോണിലൂടെ മറ്റുള്ളവരെ വിവരം അറിയിക്കാൻ കഴിയുകയുള്ളൂ. ഞാൻ വീട്ടിലെത്തി വിവരങ്ങൾ അടിയന്തരമായി ചിലരെ അറിയിച്ചു. അവർ അന്ന് രാത്രി തന്നെ പോലീസ് സഹായത്തോടെ സായിപ്പിനെ എസ്റ്റേറ്റിൽ നിന്ന് രക്ഷപ്പെടുത്തി. ആനയിറങ്കലിലെ സ്റ്റോർകീപ്പറുടെ സഹോദരീഭർത്താവ് പന്നിയാർ എസ്റ്റേറ്റിലെ സായിപ്പിൻറെ സ്റ്റാഫ് ആയിരുന്നു. സായിപ്പ് ആയിട്ടുള്ള പിണക്കത്തിന് ശേഷം കുറച്ചുദിവസം കഴിഞ്ഞപ്പോൾ അദ്ദേഹത്തെ കാണാനില്ല. അഞ്ചാറു ദിവസത്തിന് ശേഷം മൃതദേഹം ആണ് കിട്ടിയത്. തൊഴിലാളികൾക്ക് എത്രമാത്രം പക ഉണ്ടായിരുന്നു എന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം.ഈ ഏടാ കൂടത്തിലേക്ക് ആണ് ഞാനന്ന് എടുത്തു ചാടിയതും സായിപ്പിനെ രക്ഷിച്ചതും.

✍ജോണി തെക്കേത്തല, ഇരിങ്ങാലക്കുട.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഒരാഴ്ചയായി തലച്ചോറിനകത്ത് കുത്തുന്നവേദന (ഓർമ്മക്കുറിപ്പ്)

ഒന്നാം ദിവസം പുലർച്ചെ 3 മണിവേദനയുമായി എഴുന്നേറ്റു, നേരെ ഊണ് മുറിയിലെ ആവിയന്ത്രത്തിൽ നിന്നും വിയർക്കുവോളം ആവി കൊണ്ടു. വേദന കുറയുന്നില്ല. Dr.റുടെ നിർദ്ദേശപ്രകാരം ഉള്ള വേദനാസംഹാരി കഴിച്ചു, വലിയ തുവാലയെടുത്ത് തല...

ഒറ്റപ്പെടൽ (കവിത) ജയ ഉണ്ണി

ചില നിമിഷങ്ങളിലെഇല്ലായ്മകളിൽ,(സ്നേഹം, വിശ്വാസം, ആശ്വാസം, പണം )നിസ്സഹായരായി പോകുന്നവരുടെനെഞ്ചിലെ വേദനക്ക്കത്തിയാളുന്ന അഗ്നിയുടെ ...

വിഷാദം (കവിത)

മൗനചിന്തകൾ ഉഴുതുമറിക്കുമീഊഷരഭൂമിയിലെ കലപ്പയാവുന്നു ...

കല്ലേലിയില്‍ ഹാരിസണ്‍, കമ്പനി തൊഴിലാളികളെ ദ്രോഹിക്കുന്നു

ഹാരിസണ്‍ കമ്പനി കൈവശം വെച്ചിരിക്കുന്ന കോന്നി കല്ലേലിയിലെ 2885 ഹെക്ടര്‍ സ്ഥിതി ചെയ്യുന്ന എസ്റ്റേറ്റില്‍ പണിയെടുക്കുന്ന തൊഴിലാളികളെ കമ്പനി ദ്രോഹിക്കുന്നു .ആയിരത്തോളം തൊഴിലാളികള്‍ നേരത്തെ ഉണ്ടായിരുന്നു . കല്ലേലി എസ്റ്റേറ്റില്‍ 10 വര്‍ഷമായി...
WP2Social Auto Publish Powered By : XYZScripts.com
error: