17.1 C
New York
Wednesday, December 1, 2021
Home Special ഒരു എഞ്ചിനീയറുടെ സർവിസുൽസവം - 62.

ഒരു എഞ്ചിനീയറുടെ സർവിസുൽസവം – 62.

ജോണി തെക്കേത്തല, ഇരിങ്ങാലക്കുട ✍

ജാരക്കേസ്:-

ഒരു ദിവസം വൈകുന്നേരം 7 മണി. ക്യാമ്പ് അസിസ്റ്റൻറ് എൻജിനീയറുടെ വാച്ചർ വീട്ടിൽ വന്ന് എന്നെ കണ്ടു. ഒരു താക്കോൽക്കൂട്ടം തന്നു. എന്നിട്ട് പറഞ്ഞു. “ഇത് എൻറെ വീടിൻറെ താക്കോലുകൾ ആണ്. വീടിൻറെ അകത്തു എൻറെ വീട്ടുകാരിയും വേറെ ഒരാളും ഉണ്ട്. അവരെ അതിനകത്ത് ഇട്ടു പൂട്ടിയിട്ടാണ് നേരെ ഇങ്ങോട്ട് വന്നത്. ഇത് ഇവിടെ ഇരിക്കട്ടെ. ഞാൻ ഇനി സാർ പറയുന്നതുപോലെ ചെയ്യാം.” യാതൊരു വിധ ക്ഷോഭവും ഇല്ലാതെയാണ് സംസാരിക്കുന്നത്. ഞാൻ ക്യാമ്പ് അസിസ്റ്റൻറ് എൻജിനീയറെ വിളിച്ചു വരുത്തി. ഈ വാച്ചറോഡ് സംസാരിക്കാൻ പറഞ്ഞു. അറിഞ്ഞ വിവരങ്ങൾ ഇതൊക്കെയാണ്. എല്ലാവരും ഉല്ലാസത്തിനായി ക്ലബ്ബിൽ പോകും. അപ്പോൾ ഇയാൾ അടുത്തുള്ള ജലാശയത്തിൽ മീൻ പിടിക്കാൻ ആണ് പോകാറുള്ളത്. കുറച്ചുനാളായി ഈ സമയത്ത് വീട്ടിൽ എന്തോ കുഴപ്പം നടക്കുന്നുണ്ടെന്ന് സംശയിക്കാറുണ്ട്. തെളിവില്ലാതെ പറയുന്നത് ശരിയല്ലല്ലോ എന്ന് കരുതി മിണ്ടാതിരിക്കുകയായിരുന്നു. ഇന്ന് രണ്ടിനെയും ഒരുമിച്ചു കിട്ടി. പുറത്തേക്ക് കടക്കാനുള്ള വാതിലുകളെല്ലാം നേരത്തെ കരുതി വച്ചിരുന്ന പൂട്ടുകളിട്ട് പൂട്ടി, നേരെ എൻറെ വീട്ടിൽ എത്തിയതാണ്.

ഞങ്ങൾ രണ്ടുപേരും കൂടി ആലോചിച്ചു. ഏതായാലും താക്കോലുകൾ ഇയാളുടെ കൈവശം തന്നെ ഇരിക്കട്ടെ. ഇയാൾ ഇനി ആ ഭാഗത്തേക്ക് പോകേണ്ട. വേറെ സ്നേഹിതരുടെ കൂടെ കൂടട്ടെ. സാവധാനത്തിൽ ആലോചിച്ചു തീരുമാനിക്കാം എന്ന് പറഞ്ഞ് പിരിഞ്ഞു.

പിറ്റേദിവസം വീടിൻറെ അകത്തെ കക്ഷി ആരെന്ന് മനസ്സിലായി. അടുത്ത ഓഫീസിലെ ഒരു ഡ്രൈവറാണ്. അവരുടെ യൂണിയനെ വിവരമറിയിച്ചു. അന്ന് വൈകുന്നേരമായപ്പോഴേക്കും അവർ അയാളെ വീട്ടിൽ നിന്ന് പുറത്തു കടത്തി. ആൾ ഉടനെ സ്ഥലം വിട്ടു. ആൾക്ക് സ്വന്തം ഭാര്യ ഉണ്ട്. എങ്കിലും വാച്ചറുടെ ഭാര്യയെയും പുലർത്താമോ എന്ന് അന്വേഷിച്ചു. അത് നടപ്പില്ലെന്നും അയാൾ ബന്ധപ്പെട്ടവരെയൊക്കെ അങ്ങനെ പുലർത്താൻ തുടങ്ങിയാൽ പലരും ഉണ്ടാകും എന്നായിരുന്നു മറുപടി!!

വാച്ചറുടെ ഭാര്യയെ പിന്നീട് പോലീസ് സഹായത്തോടെ വീട്ടിൽ നിന്ന് പുറത്തു കൊണ്ടുവന്നു. ആദ്യഭർത്താവ് കയ്യൊഴിഞ്ഞതിനെ തുടർന്ന് യൂണിയൻ നേതാവ് സ്വന്തം വീട്ടിൽ കൊണ്ടുപോയി സംരക്ഷിച്ചു. ഇത് ഒരു പ്രശ്നമാക്കി അവതരിപ്പിക്കാൻ നേതാവ് ശ്രമിച്ചെങ്കിലും യൂണിയൻകാർ അതിനെ അനുകൂലിച്ചില്ല.

കുറച്ചുനാൾ കഴിഞ്ഞപ്പോൾ നേതാവ് എന്നെ വന്നു കണ്ടു പറഞ്ഞു അവൾ ഗർഭിണിയാണെന്ന്. ഈ വീട്ടിൽ നിന്നാണ് പ്രശ്നത്തിന്റെ ആരംഭം. അത് ഇവിടെ നിന്ന് തന്നെ തീർത്തേ മതിയാവൂ എന്നൊരു താക്കീതും തന്നാണ് പോയത്. ഞാൻ മറുപടിയൊന്നും പറഞ്ഞില്ല. മാസങ്ങൾ കടന്നുപോയി. ഒരു ദിവസം നേതാവ് വീണ്ടുമെത്തി. പ്രസവം അടുക്കാറായി. അവളെ സർക്കാർ ആശുപത്രിയിൽ ആക്കാം.പ്രസവശേഷം ഇവിടേയ്ക്ക് തിരിച്ചുവരില്ല. ആശുപത്രിയിൽ ആക്കാൻ സാർ ഒരു വണ്ടി വിട്ട് സഹായിക്കണം. മാനുഷികപരിഗണന വെച്ച് അങ്ങനെ ചെയ്ത് പ്രശ്നം തീർത്തു.

ജോണി തെക്കേത്തല, ഇരിങ്ങാലക്കുട

COMMENTS

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

അലബാമയിൽ വെടിയേറ്റു മരിച്ച വിദ്യാർത്ഥിനിയുടെ കുടുംബത്തെ സഹായിക്കാൻ ഫോമാ ധനശേഖരണം തുടങ്ങി.

അലബാമയുടെ തലസ്ഥാനമായ മോണ്ട്ഗോമറിയിൽ അയൽവാസിയുടെ വെടിയേറ്റു മരണപ്പെട്ടമറിയം സൂസൻ മാത്യുവിന്റെ മൃതദേഹം കേരളത്തിൽ എത്തിക്കുന്നതിനും, മറ്റു അനുബന്ധ സഹായങ്ങൾക്കുമായി ഫോമാ ഗോഫണ്ടുമീ വഴി ധനശേഖരണം ആരംഭിച്ചു. പത്തനംതിട്ട ജില്ലയിലെ നിരണം സ്വദേശികളായ ബോബൻ മാത്യുവിന്റെയും...

വിവാദമായ മൂന്ന് കർഷകനിയമങ്ങൾ റദ്ദായി, ബില്ലിൽ രാഷ്ട്രപതി ഒപ്പുവച്ചു.

വിവാദമായ മൂന്ന് കാർഷികനിയമങ്ങൾ പിൻവലിക്കുന്ന നടപടികൾ പൂർത്തിയായി ശീതകാലസമ്മേളനം പാസ്സാക്കിയ മൂന്ന് കാർഷികനിയമങ്ങളും പിൻവലിക്കാനുള്ള ബില്ലിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. ചർച്ചയില്ലാതെയാണ് തിങ്കളാഴ്ച ബില്ല് പാർലമെന്‍റിന്‍റെ ഇരുസഭകളും മിനിറ്റുകൾക്കകം പാസ്സാക്കിയത്. ഇരുസഭകളിലും മൂന്ന്...

കോന്നി മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്താന്‍ ഡ്രോൺസർവ്വെ തുടങ്ങി

കോന്നി മെഡിക്കൽ കോളേജിൻ്റെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഡ്രോൺസർവ്വെ അഡ്വ. കെ. യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്തി സംരക്ഷണ വേലിയും നിർമ്മിക്കും. ത്രിമാന...

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമാക്കി നടപ്പിലാക്കും

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമായി നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. ഇതിൻ്റെ ഭാഗമായി സ്ഥലത്തെത്തിയ ഇക്കോ ടുറിസം ഡയറക്ടറും, ജില്ലാ കളക്ടറും എം.എൽ.എയോടൊപ്പം...
WP2Social Auto Publish Powered By : XYZScripts.com
error: