17.1 C
New York
Tuesday, January 25, 2022
Home Special ഒരു എഞ്ചനീയറുടെ സർവ്വീസുത്സവം -57

ഒരു എഞ്ചനീയറുടെ സർവ്വീസുത്സവം -57

തയ്യാറാക്കിയത്: ജോണി തെക്കേത്തല✍

ശബരിഗിരി :-

ഇന്നത്തെ മനുഷ്യന് വൈദ്യുതി ഇല്ലാതെ ജീവിക്കാൻ വയ്യ. അതും ഒരേ വോൾട്ടേജിൽ ഉള്ള, തട്ടും തടസ്സവും ഇല്ലാത്ത, ഗുണമേന്മയുള്ള വൈദ്യുതി. എങ്കിലേ യന്ത്രങ്ങൾ ശരിക്ക് പ്രവർത്തിക്കു;വ്യവസായം വളരു; തൊഴിൽ ഉണ്ടാകൂ ; സമ്പത്ത് വർദ്ധിക്കൂ. കേരളത്തിന് വേണ്ട വൈദ്യുതി വിതരണം ചെയ്തിരുന്നത് വൈദ്യുതിവകുപ്പ് ആണ്. പിന്നീട് ആ ജോലി കേരള സംസ്ഥാന വൈദ്യുതി ബോർഡിന്റെതായി.ഇപ്പോൾ ഇത് കൈകാര്യം ചെയ്യുന്നത് കെ.എസ്.ഇ.ബി. ലിമിറ്റഡ് എന്ന കമ്പനിയാണ്. അവർ ഇവിടെ ഉത്പാദിപ്പിക്കുന്ന വൈദുതിയോ കേരളത്തിന് പുറത്തു നിന്നു ലഭിക്കുന്ന വൈദുതിയോ തരും. അവർക്കു 2230മെഗാവാട്ട് ഉണ്ടാക്കാൻ കഴിവുള്ള 24 വൈദുതി നിലയങ്ങളും 2 ഡീസൽ പവർ പ്ലാന്റുകളും ഒരു കാറ്റാടി യന്ത്രവും സ്വന്തമായുണ്ട്. ഇവയിൽ ഏറ്റവും വലുത് ഇടുക്കിയും (780മെഗാവാട്ട്)രണ്ടാമത്തേത് ശബരിഗിരിയുമാണ്.

1966ൽ ശബരിഗിരിയ്ക്ക് 300മെഗാവാട്ട് സ്ഥാപിത ശേഷിയാണ് ഉണ്ടായിരുന്നത്. അന്ന് ആ പദ്ധതി പൂർത്തിയായപ്പോൾ കേരളം വൈദ്യുതിയുടെ കാര്യത്തിൽ ഒരു മിച്ച സംസ്ഥാനമായി. 50 ശതമാനം വരെ ഉണ്ടായിരുന്ന പവർ കട്ടിൽ നിന്ന് രക്ഷപ്പെട്ടു. അന്നത്തെ ഏറ്റവും വലിയ പദ്ധതിയും ശബരിഗിരി ആയിരുന്നു. അതുവരെ ഉത്പാദിപ്പിച്ചിരുന്ന പള്ളിവാസൽ, ചെങ്കുളം, നേര്യമംഗലം, പന്നിയാർ, പൊരിങ്ങൽകുത്ത് എന്നിവിടങ്ങളിൽ നിന്ന് ലഭിച്ചിരുന്ന ആകെ വൈദുതിയേക്കാൾ (192.5mw ) കൂടുതൽ ശബരിഗിരിയിൽ നിന്ന് മാത്രം ലഭിച്ചു.( 300 mw)

1964ൽ ശബരിഗിരി പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങളിൽ പങ്കു ചേരാൻ ആണ് ആനയിറങ്കലിൽ നിന്ന് ഞാൻ ആനത്തോട് എത്തിയത്.

പമ്പ നദീതടത്തിലെ ആദ്യത്തെ പദ്ധതിയാണ് ശബരിഗിരി. ഇവിടെ രണ്ട് ജലാശയങ്ങളാണ്. ഒന്ന് പമ്പയാറിൽ. രണ്ട് കക്കിയാറിൽ. പമ്പയിലെ വെള്ളം ഒരു തുരങ്കത്തിലൂടെ കക്കി ജലാശയത്തിലേക്ക് കൊണ്ടുപോകുന്നു.

പമ്പയിൽ ഒരു ഡാം മാത്രമേ ഉള്ളൂ. എന്നാൽ കക്കി ജലാശയത്തിന് രണ്ട് ഡാമുകൾ ഉണ്ട്.ഒന്ന് കക്കിയിലും മറ്റേത് ആനത്തോട്ടിലും.ജലാശയത്തിൽ കൂടുതൽ വെള്ളം വന്നാൽ പുറത്തേക്ക് ഒഴുക്കി വിടാൻ ഉള്ള സംവിധാനം (സ്പിൽവേ) ആനത്തോട്ടിലാണ്.

കക്കി ജലാശയത്തിൽ നിന്ന് വെള്ളം ഒരു തുരങ്കത്തിലൂടെ കൊണ്ടുപോകും. സർജ് ഷാഫ്റ്റ്‌ (surgeshaft) എന്ന പേരുള്ള വലിയൊരു കിണറിലാണ് വെള്ളം എത്തുക. അവിടെ നിന്ന് വെള്ളം ഇരുമ്പു പൈപ്പുകളിലൂടെ ഏതാണ്ടു കുത്തനെ ചാടിക്കും. ആ ജലം ഒരു ചക്രത്തെ കറക്കും. അതാണ് ജലചക്രം അല്ലെങ്കിൽ ടർബൈൻ (turbine ).ടർബൈൻ കറങ്ങുന്നതോടെ അതിന്റെ ഷാഫ്റ്റിൽ തന്നെയുള്ള ജനറേറ്ററിൽ വൈദ്യുതി ഉത്പാദിപ്പിക്കും. അത് കമ്പികളിലേക്ക് പകരും. വെള്ളം വീണ്ടും കക്കിയാറിലേക്ക് തന്നെ ഒഴുകിപ്പോകും. സാധാരണ സൈക്കിളിൽ രാത്രി കാലത്ത് വെളിച്ചം കിട്ടാൻ ചെറിയ ഡൈനാമോ പിടിപ്പിക്കാറുണ്ടല്ലോ, അതിൻറെ വലിയൊരു രൂപം മാത്രമാണ് ജനറേറ്റർ. ഈ സംവിധാനത്തിൽ പ്രധാന സാങ്കേതിക വിവരങ്ങൾ താഴെ കൊടുക്കുന്നു.

മ്പാ അണക്കെട്ട്:-

ഉയരം–171അടി.
നീളം–910 അടി. സംഭരണശേഷി –11 ലക്ഷം ഘനയടി.
ഇനം—നേർ ഗുരുത്വ കരിങ്കൽ അണ (straight gravity masonry dam)

പമ്പയിൽ നിന്ന് കക്കിയിലേക്ക് തുരങ്കത്തിലൂടെ വെള്ളം കൊണ്ടുപോകുന്നു.
തുരങ്കത്തിൻറെ നീളം—10,524 അടി.
തുരങ്കത്തിന്റെ വിസ്തീർണ്ണം—130.7 ചതുരശ്ര അടി.

കക്കി അണക്കെട്ട് :-

ഉയരം–360 അടി.
നീളം–1103 അടി. കോൺക്രീറ്റ്ന്റെ അളവ് ഏകദേശം–270 ലക്ഷം ഘനയടി.
ഇനം—നേർ ഗുരുത്വ കോൺക്രീറ്റ് അണ (സ്ട്രൈറ്റ് ഗ്രാവിറ്റി കോൺക്രീറ്റ് ഡാം)

ആനത്തോട് അണക്കെട്ട്:-

ഉയരം–115 അടി
നീളം–1234 അടി.
ഇനം—നേർ ഗുരുത്വ കരിങ്കൽ അണ

സ്പിൽവേ
നീളം–490 അടി.
റേഡിയൽ ഗേയ്റ്റിന്റ നീളം-42 അടി.
പൊക്കം 20അടി
എണ്ണം—4.
തുരങ്കത്തിൻറെ നീളം– 16856 അടി.
വിസ്തീർണം—176. 7 ചതുരശ്രഅടി.
സർജ് ഷാഫ്റ്റ് കിണർ- 25 അടി വ്യാസം.
സർജ് ഷാഫ്റ്റിൽ നിന്നുള്ള ആദ്യത്തെ പൈപ്പിന്റെ നീളം–1343 അടി.
വ്യാസം–12.3 അടി.

തുരങ്കത്തിന്റെ അവസാനത്തിൽ ഈ പൈപ്പിലെ വെള്ളം മൂന്ന് വ്യാസം കുറഞ്ഞ പൈപ്പുകളിലൂടെ ഉയർന്ന സമ്മർദ്ദത്തിൽ ഒഴുക്കു ന്നു. ഈ പൈപ്പുകളെ ഹൈ പ്രഷർ പൈപ്പുകൾ (H. P. P.) എന്ന് പറയുന്നു.

ഇവയുടെ നീളം ഓരോന്നിനും 8516അടി വീതം. ഈ മൂന്ന് പൈപ്പുകളിൽ കൂടി വരുന്ന വെള്ളം 6 ജലചക്രങ്ങളിലേക്ക് തിരിച്ചു വിടുന്നു. അവിടെയുള്ള 50 മെഗാവാട്ട് വീതം ഉണ്ടാക്കാൻ കഴിവുള്ള ആറ് ജനറേറ്ററുകളിലൂടെ 300 മെഗാവാട്ട് വൈദ്യുതി ലഭിക്കുന്നു. 2499 അടി ഉയരത്തിലാണ് വെള്ളം ഏതാണ്ട് ചെങ്കുത്തായി ഒഴുക്കിവിടുന്നത്.

തയ്യാറാക്കിയത്: ജോണി തെക്കേത്തല✍

COMMENTS

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

തീ​യ​റ്റ​റു​ക​ൾ അ​ട​യ്ക്കാ​നു​ള്ള സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​നെ​തി​രേ തീ​യ​റ്റ​ർ ഉ​ട​മ​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫി​യോ​ക് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു.

ഞാ​യ​റാ​ഴ്ച​ക​ളി​ലെ അ​ട​ച്ചി​ൽ ഉ​ത്ത​ര​വും സി ​കാ​റ്റ​ഗ​റി​യി​ൽ ഉ​ൾ​പ്പെ​ട്ട തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ മു​ഴു​വ​ൻ തീ​യ​റ്റ​റു​ക​ളും അ​ട​യ്ക്കാ​നു​ള്ള ഉ​ത്ത​ര​വും ചോ​ദ്യം ചെ​യ്താ​ണ് ഹ​ർ​ജി. രൂ​ക്ഷ​മാ​യ കോ​വി​ഡ് വ്യാ​പ​നം ക​ണ​ക്കി​ലെ​ടു​ത്ത് ഇ​ന്ന് മു​ത​ലാ​ണ് തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ തീ​യ​റ്റ​റു​ക​ൾ അ​ട​യ്ക്കാ​ൻ...

മലപ്പുറത്തെ ശൈശവ വിവാഹം; ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ കേസെടുത്തു.

മലപ്പുറത്ത് 16 കാരിയെ വിവാഹം കഴിപ്പിച്ച സംഭവത്തില്‍ ഭര്‍ത്താവിനും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്കുമെതിരെ കേസെടുത്ത് പൊലീസ്. ചൈല്‍ഡ് മാര്യേജ് ആക്ട്, പോക്സോ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. 5 മാസം ഗര്‍ഭിണിയായ കുട്ടിയെ ചൈല്‍ഡ്...

കശ്മീരിൽ വീരമൃത്യു വരിച്ച മലയാളി സൈനികന് ശൗര്യ ചക്ര; നായിബ് സുബൈദാർ ശ്രീജിത്തിന് രാജ്യത്തിന്‍റെ ആദരം.

കശ്മീരിൽ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച നായിബ് സുബൈദാർ എം ശ്രീജിത്തിന് ശൗര്യചക്ര. കോഴിക്കോട് സ്വദേശിയാണ് എം ശ്രീജിത്ത്. ആറ് പേർക്കാണ് ശൗര്യചക്ര നൽകി രാജ്യം ആദരമർപ്പിക്കുന്നത്. മലയാളിയായ ആർ ആർ ശരത്തിന് മരണാനന്തര...

കേരളത്തില്‍ 55,475 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ 55,475 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 9405, തിരുവനന്തപുരം 8606, തൃശൂര്‍ 5520, കൊല്ലം 4452, കോഴിക്കോട് 4432, കോട്ടയം 3672, പാലക്കാട് 3550, മലപ്പുറം 3138, കണ്ണൂര്‍ 2578, ആലപ്പുഴ...
WP2Social Auto Publish Powered By : XYZScripts.com
error: