-ദേവു-

ഒരാളുടെ ബാഹ്യസൗന്ദര്യമല്ല, മറിച്ച്, അവരുടെ മനസ്സിനുള്ളിൽ ഉള്ള ചിന്തകളുടെ സൗന്ദര്യത്തിനാണ് ഏറെ പ്രാധാന്യം അർഹിക്കുന്നത്.
മനസ്സിൽ നിന്നും മനസ്സിലേയ്ക്ക് ബന്ധങ്ങളുടെ കെട്ടുകൾ ഉണ്ടോ?
ചില കുടുംബങ്ങളെ കണ്ടിട്ടുണ്ടോ, അവർ എപ്പോഴും എല്ലായിടത്തും ഒരുപോലെ ഉണ്ടാവും. പക്ഷേ മനസ്സുകൾ തമ്മിൽ യാതൊരു ബന്ധവുമില്ല.
ചില കുടുംബങ്ങൾ ചുരുക്കം സമയങ്ങളിൽ മാത്രം ഒത്ത് കൂടുന്നു. ആ കുറഞ്ഞ സമയത്തിനുള്ളിൽ പോലും മനസ്സിൽ എന്നെന്നും ആഴത്തിൽ നിലനിൽക്കുന്ന ബന്ധങ്ങൾ അവർ ഉണ്ടാക്കി എടുക്കുന്നു. അവരുടെ സംഭാഷണങ്ങൾ ഹ്രൃദയമായതും, ബന്ധങ്ങളെ അന്യോന്യം തുന്നി ചേർക്കുന്ന രീതി മെനഞ്ഞെടുക്കുന്നു.
അനുദിനം ഇങ്ങനെ ഹ്രൃദ്യമായ രീതിയിൽ സംഭാഷിക്കുന്ന കുടുംബ ഭാഷകൾ, എത്ര ദൂരത്തോ,തിരക്കിലോ ആയിരുന്നാൽ പോലും, അംഗങ്ങൾ മനസ്സ് തുറന്നു സംസാരിക്കാൻ ഉള്ള പ്രവണത വർധിക്കുന്നു.
ഓരോ കുടുംബത്തിനും അതിന്റേതായ ഒരു പ്രത്യേക ഭാഷയുണ്ട്. അതിൽ വാക്കുകൾ മാത്രമല്ല, കരുതൽ, പരിഗണന, മുതലായ സ്നേഹത്തിൻ്റെ ഭാഷയുണ്ട്. ഈ ഭാഷ ഉണ്ടാക്കി എടുക്കാൻ നമ്മൾ ഓരോരുത്തരും പ്രയത്നിക്കേണ്ടേ ഉത്തരവാദിത്വവുമുണ്ട്.
ശുഭദിനം നേരുന്നു!
സ്നേഹപൂർവ്വം
-ദേവു-
ഫോട്ടോ കടപ്പാട് ഫേസ്ബുക്ക്