ആഘോഷങ്ങൾ ഏതു തരത്തിലുംഗംഭീരമാക്കുന്നകാര്യത്തിൽമലയാളികൾ എന്നും മുന്നിലാണ്. എന്നാൽ ഓരോ ആഘോഷങ്ങളുടെയും
പിന്നിലുള്ള വസ്തുതായോ ഐതീ
ഹ്യമോ എല്ലാവരും അറിയണമെന്നില്ല. ഏപ്രിൽ 14 നാം മലയാളി കൾ വിഷുആഘോഷിക്കുകയാണ്. വിഷു എന്നാൽ തുല്യമായതു എന്നർത്ഥം.
അതായതു രാത്രിയും
പകലും 12 മണിക്കൂർ
തുല്യമായി വരുന്ന ദിവസം.
ഒരു രാശിയിൽനിന്നും സൂര്യൻ മറ്റൊരു രാശി യിലേക്ക് മാറുന്നതിനെ
സംക്രാന്തി എന്നാണ് പറ
യുക. സംക്രാന്തികളിൽ
പ്രധാനമാണ് മഹാവിഷു.
സൂര്യൻ കൃത്യമായി കിഴക്ക്
ഉദിക്കുന്ന ദിവസം. സൂര്യൻ
ഭൂമധ്യരേഖയിൽ വരുന്ന.ദിവസമായതിനൽ ചൂട്കൂടുതലായിരിക്കും. ചൂട് മൂലം പ്രകൃതി തന്നെ ഭൂമി യെ ശുദ്ധീകരിച്ചെ ടുക്കുന്നു
വിഷുവുമായി ബന്ധപ്പെട്ടു രണ്ടു ഐതീഹ്യങ്ങളാണ് നിലവിലുള്ളത്.
1അസുരരാജാവായ നര
കാസുരന്റെ അക്രമം സഹിക്കാൻ വയ്യാതെ
ശ്രീകൃഷ്ണൻ സത്യഭാമ
യുമൊത്തു ഗരുഡ വാഹനത്തിലേറി ന രകാസുരന്റെ രാജ്യം
ചുറ്റിക്കണ്ടു അസുരന്മാരെയും.നരകാസുരനെയും വധിക്കുന്നു.
ആ ദിവസത്തിന്റെ ആഘോഷമാണ് വിഷു
അസുരന്റെ മേൽ ദേവശക്തിയുടെ വിജയം.
- രാവണന്റെ കൊട്ടാരത്തിലേക്കു സൂര്യഭഗവാന്റെ രെശ്മി .
എത്തിയത് അദ്ദേഹത്തിന് ഇഷ്ടമായില്ല.തന്മൂലം രാവണൻ സൂര്യഭാഗവാനെ
കിഴക്ക് ഉദിക്കാൻ സമ്മതിച്ചില്ല. ശ്രീരാമൻ രാവണനെ നിഗ്രഹിച്ചതിനു
ശേഷമാണ് സൂര്യൻ കിഴക്ക് ഉദിക്കാൻ തുടങ്ങിയത്. രാവണനിഗ്രഹദിനത്തിന്റെ
ആഘോഷമാണ് വിഷു.
സംഘകാലത്തെ
” പതിറ്റിപ്പത്തു ‘എന്ന കൃതിയിൽ ഇതിനെക്കുറിച്ച് പരാ മർശിക്കുന്നുണ്ട്
സന്തോഷത്തിന്റെയും
സംതൃപ്തിയുടെയും
സമ്പൽ സമൃധിയുടെയും ഐശ്വര്യത്തിന്റെയും
പ്രതീകമാണ് വിഷു. കാർഷിക വിളവെടുപ്പ്
ഉത്സവമാണിത്. സംസ്ഥാന പുഷ്പമായ കാണിക്കൊന്നകൾ ഈ
സമയം പ്രകൃതിയെ പൊ
ന്നാട അണിയിക്കുന്നു.
വിഷുപ്പക്ഷികൾ വിശുപ്പാ ട്ടു പാടുന്നു.
വിഷുക്കണി ഒരുക്കുന്നതിനു ചില ചിട്ട
വട്ടങ്ങളുണ്ട്. വിഷുവിന്റെ തലേ ദിവസം തന്നെ വീടും
പരിസരവും വൃത്തിയാക്കി
രാത്രി 9 മണിയോടെ ഓരോ വീട്ടിലും വിഷു ക്കണി ഒരുക്കുന്നു. ഗൃഹത്തിലെ മുതിർന്ന
സ്ത്രീയാണ് വിഷുക്കണി ഒരുക്കുന്നത്. ഉരുളിയിൽ
ഉണക്കലരി, നെല്ല്, നാളികേരം, ചക്ക, മാങ്ങാ, കാർഷികവൃത്തയിൽ നിന്നും ലഭിക്കുന്നവ – പഴവർഗങ്ങൾ, പച്ചക്കറികൾ, കണിവെള്ളരി, അടയ്ക്ക,
വെറ്റില, ശ്രീകൃഷ്ണന്റെ രൂപം, നാണയത്തുട്ടു, ജലം നിറച്ച കിണ്ടി, കോടി,അഞ്ചു തിരിയിട്ട് കത്തിച്ച നിലവിളക്കു തുടങ്ങിയവയാണ് വിഷുക്കണി ഒരുക്കുന്നതിനു ഉ പയോഗിക്കുന്നത് പടക്കങ്ങൾ പൊട്ടിക്കുകയും മത്താപ്പൂ
പൂത്തിരി എന്നിവ കത്തിക്കുകയും ചെയ്യുന്നു. വെളുപ്പിന് 4മണിയോടുകൂടി ഗൃഹത്തിലെ മുതിർന്ന
സ്ത്രീ കണി കാണുകയും
മറ്റുള്ളവരുടെ കണ്ണ് പൊത്തിക്കൊണ്ട് വന്നു
കണി കാണിക്കുകയും ചെയ്യുന്നു. മുതിർന്ന ആളുകൾ വിഷുക്കൈ നീട്ടം നൽകും. വിഷു സദ്യയുമുണ്ടാകും.
ഭാരതത്തിലെ മിക്ക സംസ്ഥാനങ്ങളും പല പേരുകളിൽ വിഷു ആഘോഷിക്കുന്നു. വർഷം മുഴുവൻ സമ്പൽസമൃധിയും ഐശ്വ ര്യവും ഉണ്ടാകുമെന്നാണ് വിശ്വാസം.
എല്ലാ എലാ മലയാളി മനസ് വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ.
ഷീജ ഡേവിഡ്✍