17.1 C
New York
Monday, September 20, 2021
Home Special എന്റെ സങ്കല്പത്തിലെ ഓണം (ലേഖന മത്സരം (1)

എന്റെ സങ്കല്പത്തിലെ ഓണം (ലേഖന മത്സരം (1)

ഏബ്രഹാം സ്റ്റീഫൻ, കുവൈറ്റ്

കഴിഞ്ഞകാല നന്മകളുടെയും അനുഭവിച്ച് തിമിർത്ത ആ നല്ല നാളുകളുടെയും മടങ്ങിവരവിനായുള്ള ശാന്തിമന്ത്രണങ്ങളുടെ ഉണർത്തുപാട്ടാണ് എന്റെ സങ്കല്പത്തിലെ ഓണം. ലോകമെങ്ങും പകർച്ചവ്യാധികൾ ജനങ്ങളെ കാർന്ന് തിന്ന് നാട് മുഴുവൻ നരകയാതനകൾ അനുഭവിക്കുന്ന ഈ കാലത്ത് ഓണമെന്ന സുന്ദര സ്വപ്നം ജനത്തിൻറെ പ്രത്യേകിച്ച് മലയാളികളായ നമ്മുടെ മനസ്സിൽ പകർന്നു തരുന്ന പ്രതീക്ഷകൾ അവർണ്ണനീയമാണ് . ഇനിയുള്ള കാലത്തേക്ക് നിറമനസ്സോടെ പ്രയാണം ചെയ്യാനുള്ള പ്രതീക്ഷ നൽകാൻ ഈ ഓണക്കാലം നമ്മെ സഹായിക്കട്ടെ.

തിരുവോണത്തിനാകട്ടെ ഒരു വ്യതിരേക ഭംഗികൂടി ഉണ്ട്. അർത്ഥസമ്പന്നമായ ഒരു ഐതീഹ്യ പശ്ചാത്തലം. കാല ധനുസ്സിൻറെ തങ്ക കോണുകളെ കൂട്ടിയിണക്കുന്ന മഹത്തായ സങ്കല്പത്തിന്റെ ഒരു പൊൻതൂവൽ കൂടി ഓണത്തെപ്പറ്റിയുള്ള സങ്കല്പത്തിനുണ്ട്. പ്രജാതല്പരനും നന്മനിറഞ്ഞവനുമായ അസുര ചക്രവർത്തി “മഹാബലി ഒരിക്കൽ കേരളം വാണിരുന്നു എന്നും ഒരു പ്രത്യേക സാഹചര്യത്തിൽ വാമനന് മുന്നിൽ തല കുനിച്ച് അദ്ദേഹം പാതാളത്തിലേക്ക് താഴ്ത്തപെട്ടുവെന്നും എന്നതാണ് ഓണത്തിന് പിന്നിലെ ഐതീഹ്യം തനിക്ക് പ്രിയപ്പെട്ട പ്രജകളെ കാണാനും അവരുടെ സന്തോഷത്തിൽ പങ്കുചേരാനും ഈ മന്നവൻ മടങ്ങി വരാറുണ്ട് എന്ന് മലയാളക്കര മുഴുവൻ പ്രതീക്ഷിക്കുന്നു. ഈ മധുര സങ്കല്പത്തിൽ ആഘോഷിക്കപ്പെടുന്ന ഓണം പോലെ ഒരു ഉത്സവം ലോകത്ത് മറ്റൊരിടത്തും ഇല്ല എന്നതാണ് സത്യം

ചിങ്ങമാസം എത്തുമ്പോൾ തന്നെ കേരളക്കരയിൽ ഓണാഘോഷം ആരംഭിക്കുകയായി. നാടും നഗരവും ഉത്സാഹത്തിമിർപ്പോടെ പ്രതീക്ഷാനിർഭരമായ നിമിഷങ്ങളാൽ നിറയപ്പെടുന്നു. കുലനിറഞ്ഞു വിളഞ്ഞുകിടക്കുന്ന നെൽപ്പാടങ്ങളും പാടങ്ങൾക്ക് ചുറ്റും നിൽക്കുന്ന കേര വൃക്ഷങ്ങളിൽ തൂങ്ങി ആടുന്ന തൂക്കിനാം കുരുവികളും, അന്തരീക്ഷത്തിൽ തുള്ളികളിച്ച് പറന്നു നടക്കുന്ന ഓണ തുമ്പികളും, തൊടികളിൽ പറന്നു നടക്കുന്ന തേൻകുരുവികളും പൂമ്പാറ്റകളും എല്ലാം കേരളക്കരയുടെ വർണഭംഗി വർദ്ധിപ്പിക്കും.

വിളവെടുപ്പിൻറെ ഉത്സവം കൂടി ആയിരുന്നു ആന്ന് ഓണം. വറുതിയുടെ പഞ്ഞകർക്കിടകം പറന്നകലുമ്പോൾ സ്വപ്നങ്ങളുടെ തേരിലേറി പൊന്നിൻ ചിങ്ങം വന്നെത്തും. സൂര്യൻ ചിങ്ങരാശിയിലേക്ക് എത്തുമ്പോൾ തന്നെ പൊൻവെയിൽ ഭൂമിയിൽ പറന്നിറങ്ങും. എങ്ങും പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും കുമിഞ്ഞുകൂടും. അങ്ങനെ കാർഷീക സമൃദ്ധിയുടെ ആഘോഷമായി ഓണക്കാലം മാറിക്കഴിഞ്ഞിരിക്കും. കാതങ്ങൾ താണ്ടി അന്നൊക്കെ ഞങ്ങൾ കൂട്ടുകാർ കൂടി പോയി.

ഊഞ്ഞാലുകെട്ടാൻ കാട്ടുവള്ളികൾ വെട്ടികൊണ്ടുവരും. വലിയ മരങ്ങളിൽ ഊഞ്ഞാലുകെട്ടി ഓണപ്പാട്ടുകൾ പാടി നിക്കറിൻറെ പോക്കറ്റിൽ നിറച്ച ഉപ്പേരിയും, ശർക്കര പുരട്ടിയും കൊറിച്ചുകൊണ്ട് ആടിത്തിമിർക്കും.

“കാണം വിറ്റും ഓണമുണ്ടിരുന്ന് ഒരു കാലം കേരളത്തിന് ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ എല്ലാ വീട്ടിലും ഈ നാളുകൾ സുഭിക്ഷതയുടെ നാളുകൾ ആയിരുന്നു. പഴവും പപ്പടവും നെയ്യും കൂട്ടി ഉണ്ണാനും ഓണക്കോടി ഉടുക്കാനും കാത്തിരുന്നവരായിരുന്നു അന്ന് കുട്ടികളായിരുന്ന ഞങ്ങൾ. മാവേലി തമ്പുരാനെ വരവേൽക്കാനായി മുറ്റവും പരിസരങ്ങളും വളരെ വൃത്തി ആക്കി പൂക്കളമൊരുക്കി അന്നൊക്കെ ഞങ്ങൾ കാത്തിരിക്കും. കൂട്ടത്തോടെ പറന്നിറങ്ങുന്ന ഓണത്തുമ്പികൾക്ക് പിന്നാലെ ഓടിക്കളിക്കാൻ എത്ര രസമായിരുന്നു. ഉത്രാടദിനത്തിൽ രാവിലെ തന്നെ അമ്മ മക്കളെയെല്ലാം നിരയിൽ നിർത്തി, കൊപ്ര ആട്ടിയ വെളിച്ചെണ്ണ ശരീരമാകെ പുരട്ടി പുഴയിൽ നീരാടാൻ അയക്കും കുളിച്ച് ഈറൻ മാറി തിരികെ എത്തുമ്പോൾ അടുക്കളയിൽ നിന്ന് ഉയരുന്ന വിഭവങ്ങളുടെ കൊതിയൂറുന്ന മണം മൂക്കിൽ നിറയുന്നുണ്ടാവും. ജാതി മത വ്യത്യാസം കൂടാതെ എല്ലാ കൂട്ടുകാരും ഉഞ്ഞാലാടാനായി ഊഞ്ഞാൽ ചുവട്ടിൽ എത്തും എല്ലാ കൂട്ടുകാരും ചേർന്നുള്ള ഊഞ്ഞാലാട്ടം എത്ര രസമായിരുന്നു.

മലയാളക്കരയിലെ മാവേലി വരുന്നത് ക്ഷേത്രങ്ങളിലേക്കോ, പള്ളികളിലേക്കോ അല്ല ആർപ്പുവിളിച്ച് ആട്ടിപ്പാടുന്ന ആൾക്കൂട്ടത്തിനിടയിലേക്കാണ്. അതാണ് ഈ ഉത്സവത്തിൻറെ ആകർഷണം. കടുവയുടെയും വേട്ടക്കാരൻറെയും വേഷമണിഞ്ഞ കുറെ കലാകാരന്മാർ ഞങ്ങളെ രസിപ്പിക്കാൻ എത്തും. അതൊക്കെ കാണുമ്പോൾ ഞങ്ങൾ എല്ലാവരും സ്വപ്നലോകത്ത് എത്തിയ പ്രതീതി ആയിരുന്നു. ഓലപ്പന്തുകളിയും, വടംവലിയും, കിളിത്തട്ടു കളിയും ഒക്കെയായി കുട്ടികൾ തിമിർക്കുമ്പോൾ, പ്രായമായവർ ചെസ്സുകളിയിലും, ചീട്ടുകളിയിലും ഒക്കെയായി തിരക്കിലായിരിക്കും.

ഇന്ന് ഓണമെന്ന പേരിൽ മദ്യത്തിന്റെ ലഹരിയിൽ മതി മറന്ന് ജീവിതം നഷ്ടപ്പെടുത്തുന്ന യുവതലമുറയെ കാണുമ്പോൾ, ആ പഴയ നല്ല നാളുകൾ ഒരിക്കൽ കൂടി തിരിച്ചുവന്നിരുന്നുവെങ്കിൽ എന്ന് കൊതിച്ച് പോവുന്നു.

എന്നാലിന്ന് ഓണമാഘോഷിക്കുന്നത് കൂടുതലും മറുനാടൻ മലയാളികൾ ആണ്. ഈ ആഘോഷങ്ങളിൽ പല രാജ്യക്കാരും ഒത്തുചേരുന്നു. അങ്ങനെ ഓണം ഇന്ന് കേരളക്കര വിട്ട് ലോകത്തിന്റെ നാനാ ഭാഗങ്ങളിലും ഉള്ളവർക്ക് സന്തോഷം പകരുന്ന ആഘോഷമായി മാറിക്കൊണ്ടിരിക്കുന്നു. എല്ലാവർക്കും ഓണാശംസകൾ.

ഏബ്രഹാം സ്റ്റീഫൻ, കുവൈറ്റ്

COMMENTS

1 COMMENT

  1. അടിപൊളി. നല്ല രചന. കാവ്യാന്മകത തുളുമ്പുന്ന വാക്കുകൾ

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

5 മുതൽ 11 വയസ്സുവരെയുള്ള കുട്ടികളിൽ കോവിഡ് -19 വാക്സിൻ കൊടുക്കുവാനുള്ള അനുമതി തേടി ഫൈസർ.

പെൻസിൽവാനിയ: ഫൈസർ കോവിഡ് -19 വാക്സിൻ 5 മുതൽ 11 വയസ്സുവരെ പ്രായമുള്ള കുട്ടികൾക്കായി നൽകുന്നതിനുള്ള യുഎസ് അംഗീകാരം ഉടൻ തേടുമെന്ന് ഫൈസർ അധികൃതർ തിങ്കളാഴ്ച പറഞ്ഞു- ഫൈസറും അതിന്റെ ജർമ്മൻ പങ്കാളിയായ ബയോഎൻടെക്കും...

കള്ളപ്പണം വെളുപ്പിക്കല്‍; ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ്.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ്. ബിസിനസിന്റെ മറവിൽ ബിനീഷ് കോടിയേരി ലഹരി കടത്തിനായി സാമ്പത്തിക ഇടപാടുകൾ നടത്തിയെന്നും ലഹരിയിടപാടിലെ ലാഭത്തുകയാണ്...

തന്റെതായ കാരണത്താൽ (കഥ)

വൈകിട്ടത്തേക്കുള്ള ചപ്പാത്തിയും കറിയും പാത്രത്തിലാക്കി അടച്ചു വച്ചു. രാവിലെ ദോശക്കു കറി എന്താണാവോ ഫ്രിഡ്ജ് തുറന്നു നോക്കി. കുറച്ചു പച്ചക്കറി ഇരിപ്പുണ്ട്. സാമ്പാറിനുള്ള കഷണങ്ങൾ മനസ്സിൽ തിളച്ചു മറിഞ്ഞു.. ഷീനയും എബിയും വരും...

ചിരി മറക്കുന്നവർ (ലേഖനം)

2006 ൽ ജോലിക്ക് കയറിയ ആദ്യ ദിനങ്ങളിലൊന്നിൽ മോർണിംഗ് ഷിഫ്റ്റിലേക്ക് എത്തുന്ന എന്നെ കണ്ട പ്രിയപ്പെട്ട സെയിൽസ് മാനേജർ ജാനകി മാഡം പറഞ്ഞ വാക്കുകളാണ് ഓർമ്മയിലേക്ക് വരുന്നത്. രാവിലെ നല്ലൊരു ചിരി സമ്മാനിച്ച്...
WP2Social Auto Publish Powered By : XYZScripts.com
error: