17.1 C
New York
Monday, September 27, 2021
Home Special എന്റെ സങ്കല്പത്തിലെ ഓണം (ലേഖന മത്സരം) - (6)

എന്റെ സങ്കല്പത്തിലെ ഓണം (ലേഖന മത്സരം) – (6)

✍ദർശന ബാബുരാജ്

എന്റെ സങ്കല്പത്തിലുള്ള പൊന്നോണം ഞാൻ എൻറെ ബാല്യകാലത്തിൽ അനുഭവിച്ചുകഴിഞ്ഞിട്ടുള്ളതാണ്. അതിനെ ഇനിയും പുനരാവിഷ്കരിക്കാൻ എന്റെ ഇനിയുള്ള ജീവിതത്തിൽ കഴിയുമോ എന്നതും എനിക്കൊരു ചോദ്യചിഹ്നമാണ്. മാറിവരുന്ന മലയാളിശീലങ്ങളിലും ജീവിത ശൈലിയിലും അത്തരമൊരു ഓണം ഇനിയും വന്നുചേരുമോ എന്നത് ചിന്തവിഹിനമാണ്.

എന്റെ ഓർമയിലെ ഓണം ഗ്രാമീണനന്മകളാൽ സമൃദ്ധമാണ്. തറവാട്ടുവീട്ടിൽ ജനിച്ചതുകൊണ്ടുതന്നെ പഞ്ഞ കർക്കിടകം കഴിയുമ്പോൾത്തന്നെ വീടുകളിൽ ചിങ്ങത്തിന്റെ പ്രതീക്ഷകൾ അലയടിക്കാൻ തുടങ്ങും പിന്നീടങ്ങോട്ട് സദ്യ വട്ടങ്ങൾക്കുള്ള സാമഗ്രികൾ ശേഖരിച്ചുവെയ്ക്കലാണ്.

തൊടിയിൽ വളരുന്ന കായ്കറികളെല്ലാതിന്റെയും പാകവും മറ്റു കാര്യങ്ങളും ഗണിച്ചുനോക്കി ഓണത്തിന് ഉപകാരപ്പെടുമോ എന്നു മുത്തശ്ശി യും പറമ്പിലെ പണിക്കാരും ചേർന്നു നിഗമിക്കലാകും. കായ്കുലകൾ തന്നെ പല പാകത്തിലുള്ളത് വറുക്കാനും ഉപ്പേരിക്കും പായസത്തിനും തുടങ്ങി ഓണം കഴിഞ്ഞു പുഴുങ്ങാൻ വരെ പറ്റുന്ന തരത്തിൽ ഓരോന്നിനെയും പുക കൊള്ളിക്കാനും മറ്റുമായി പത്തായത്തിൽ തിരക്കാകും.

അത്തം പിറക്കുന്നതിന്റെ തലേന്ന് മുതൽ ഞങ്ങൾ കുട്ടികളാണെങ്കിൽ പൂക്കളം ഒരുക്കുന്നതിന്റെ തിരക്കുകളിലേയ്ക്ക് മനം മറിഞ്ഞുപോകും. നിത്യവും ചാണകം മെഴുകാൻ തൊഴുത്തിൽ ചെന്ന് ചാണകം എടുത്ത് നല്ല വട്ടത്തിൽ മെഴുകി മെഴുകിയ വശം തന്നെ ഒരു മുക്കുറ്റി തലപ്പോ തുമ്പ തലപ്പോ വെച്ചുകൊടുത്തു ഞങ്ങൾ പൂതേടനായിറങ്ങും. അമ്മാവനും അച്ചാച്ചനും ഒക്കെ നല്ല ചന്തത്തിൽ പൂകുടകൾ മെയ്യാൻ അറിയുന്നതുകൊണ്ട് പല തരത്തിലുള്ള പൂകുടകൾ ഞങ്ങളുടെ കൈവശം ഉണ്ടാകാറുണ്ട്. മഞ്ഞകല്യാണിപ്പൂവും പാടത്തുവിരിയുന്ന തൊണ്ടിപ്പൂവും മാട്ടത്തു നിക്കുന്ന കൃഷ്ണകിരീടവും നന്ത്യർവട്ടവും ഞങ്ങളുടെ കളങ്ങൾക്ക് മിഴിവേകും. സ്കൂൾ വിട്ടുവരുമ്പോൾ തന്നെ നാളെത്തെ കളത്തിലേയ്ക്കുള്ള പൂക്കൾ ഏതൊക്കെയെന്നും അത് ആരൊക്കെ കൂടി ഇടണമെന്നും ഞങ്ങൾ തീരുമാനിച്ചുവെയ്ക്കും. കൂട്ടത്തിൽ മുക്കുറ്റി യും തുമ്പയും പറിക്കലാണ് കഠിനം. ഒരുപാട് പറിച്ചാലേ ഒരു കൈകുമ്പിലെങ്കിലും ആവൂ.

പുതിയ ഉടുപ്പുകൾ എന്തൊരു വിശേഷമായാലും കിട്ടുമെങ്കിലും കൈനിറയെ വളകൾ കിട്ടുന്നത് ഓണത്തിനും നാട്ടിലെ പൂരത്തിനും മാത്രമായിരുന്നു. കാരണം ആ രണ്ടു വിശേഷങ്ങൾക്കു മാത്രമേ വളക്കാരി വരാറുള്ളു. അന്നൊന്നും വളയും മാലയും വാങ്ങാൻ ഞങ്ങൾ വസ്ത്രം എടുക്കാൻ പോകുന്നപോലെ മറ്റു കടകളിലേക്ക് പോകാറില്ലായിരുന്നു. അങ്ങനെ ഈ 10ദിവസത്തിലൊരു ദിവസം എവിടേനിന്നോ വരുന്ന വളക്കാരി ഒരു കുട്ടനിറയെ കുപ്പിവളകളായി ഞങ്ങളുടെ നാട്ടിൽവരും. കൊച്ചുകുഞ്ഞുങ്ങൾക്ക് ഉള്ള കുഞ്ഞികരിവള മുതൽ വലിയവർക്കുള്ള പല ഡിസൈനുകളിലുള്ള കുപ്പിവളകളുമായിട്ടാണ് പുള്ളികാരിയുടെ വരവ്. ആ ഓർമ ഇന്നും നിലനിൽക്കുന്നകാരണം ഓണത്തിനു ഞാൻ എന്നും കുപ്പിവളകൾ ധരിക്കാറുണ്ട്. അച്ഛമ്മയാണ് വളകൾ എല്ലാവര്ക്കും വാങ്ങിച്ചുതരിക അത് കിലുക്കികിലുക്കി നടക്കാൻ പിന്നീടങ്ങോട്ട് ബഹുരസമാണ്. വളയുമായി ബന്ധപ്പെട്ട് ഒരു മത്സരം തന്നെ ഞങ്ങളുടെ വീട്ടിലുണ്ട്. ആരാണ് ഏറ്റവും കൂടുതൽ കാലം വളകൾ പൊട്ടാതെ കയ്യിലിടുന്നത് എന്ന്! അമ്മമാരെ സംബന്ധിച്ചു അടുക്കളയിൽ പണിയെടുക്കുമ്പോൾ അവ പൊട്ടുന്നത് സർവസാധാരണ മാണല്ലോ. അതുപോലെ ഞങ്ങൾ കുട്ടികളും പെട്ടന്ന് പൊട്ടിയകാറുണ്ട്. എന്നാലും മനസ്സിൽ ഒരു മത്സരം ഉള്ളകാരണം സൂക്ഷിക്കാൻ ഞങ്ങളെപ്പോളും സന്നദ്ധരായിരുന്നു…ഉത്രാടത്തിലെ പാച്ചിലുകൾക്ക് ശേഷം അന്ന് രാത്രി വീടിനടുത്തുള്ള എല്ലാവരും ചേർന്നു oru ചെറിയ രീതിയിലുള്ള കൈകൊട്ടിക്കളി ഉണ്ടാകാറുണ്ട്. വലിയ ചടങ്ങ് ഒന്നുമല്ലെങ്കിലും അടുത്തുള്ളവർ തന്നെയാണ് ഇതിൽ പങ്കെടുക്കുന്നത്. ഈ കളിക്ക് പാട്ട് പാടുന്നതും ചുറ്റുവട്ടത്തിലെ പ്രായം കൂടിയ സ്ത്രീ ആയിരിക്കും. തലേന്ന് രാത്രി കുറച്ച്നേരം ഞങ്ങളെല്ലാരും എല്ലാ പണികളും മാറ്റിവെച്ചു ഈ പരിപാടിയിൽ പങ്കെടുക്കും പിന്നീട് ആരെയും കിട്ടില്ലല്ലോ ഓണം കഴിഞ്ഞാൽ അമ്മ വീട്ടിലേക്കും മറ്റു ബന്ധുവീട്ടിലേക്കും പോകേണ്ടതല്ലേ. അത്തരത്തിൽ ഗ്രാമനന്മകളും ഉള്ളത്കൊണ്ട് അതീവ സന്തോഷം പങ്കിട്ടുകൊണ്ടും ഓരോരുത്തരും അവരവരുടെ ഓണങ്ങളെ അന്ന് വരവേറ്റിരുന്നു.

മഹാബലി തിരുവോണത്തിന്റെയന്നു ഏത് രൂപത്തിലാണ് വരിക എന്ന് അറിയില്ല പറഞ്ഞുകൊണ്ട് ഞങ്ങളുടെ മുത്തശ്ശി അന്ന് വീട്ടിൽ വരുന്ന ഏവർക്കും വയറുനിറച്ചു സദ്യ കൊടുക്കും.ഉള്ളത്കൊണ്ട് സംപ്തൃപ്തിപ്പെട്ട് കൊണ്ട് ഞങ്ങളെല്ലാവരും ഓണം കഴിഞ്ഞാൽ അടുത്ത വർഷം ഓണത്തിനുള്ള കാത്തിരിപ്പിലേക്കാവും. വീട്ടിലുള്ളവരോ നാലോണം കഴ്ഞ്ഞാൽ പിന്നെ കറ്റ ഇറക്കലും കാള പൂട്ടികലുമായി പാടത്തേയ്ക്കും… ആരവങ്ങൾ മനുഷ്യരുടെ ജീവിതരീതികളായിരുന്നു.. കാത്തിരിപ്പ് മനുഷ്യന്റെ ഗതകാല സ്മരണകളും…!

✍ദർശന ബാബുരാജ്

COMMENTS

3 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

നീലഗിരി എക്സ്പ്രെസ്സ് (കഥ-ഭാഗം..2)

രാത്രി മുഴുവനും അവർ പരസ്പരം മലയാളവും തമിഴും കലർത്തി സംസാരിച്ചുകൊണ്ടിരുന്നു.. അവരുടെ പ്രണയം പൂത്തുലയുകയാണ്..അവളുടെ മൃദുലവും കോമളവുമായ വലതുകരം അവൻ അവന്റെ കൈകളിലേക്ക് കവർന്നെടുത്തു..അവൾ കൈ പിൻവലിക്കാതെ അവനിലേക്ക് കുറച്ചു കൂടി ചേർന്നിരുന്നു.. "എന്നെ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (48)

ഐശ്വരത്തിന്റെ മിഴിതുറന്ന തുമ്പയും മഞ്ഞചാർത്തണിഞ്ഞ മുക്കുറ്റിയും കാർമേഘനിറംപടർത്തിയ കാക്കപ്പൂവും ഉടുത്തൊരുങ്ങി എത്തുമ്പോൾ അവർക്കുമുന്നേ തെച്ചിയും തിരുതാളിയും അവരുടെ വരവറിയിച്ചു തൊടിയിൽ ചിരിപൊഴിച്ചു നിൽക്കുന്ന പൊന്നിൽ ചിങ്ങമാസം വഴിതെറ്റാതെ എത്തിയിരിക്കുന്നു.. കാലം അതിന്റെ അനിവാര്യതയിൽ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (47)

ശ്രാവണം എന്ന സംസ്കൃതപദത്തിന്റെ തത്ഭവരൂപമാണ് ഓണമെന്ന് ചില ഭാഷാപണ്ഡിതൻമാർ അഭിപ്രായപ്പെടുന്നുണ്ട്. സംഘകാലകൃതികളായ പത്തുപാട്ടിലെ മധുരൈകാഞ്ചി എന്ന ഗ്രന്ഥത്തിൽ ഇന്ദ്രവിഴ എന്നു ആദ്യകാലത്തു വിളിപ്പേരുള്ള ഓണം കേരളത്തിലും തമിഴ്നാട്ടിലും ആഘോഷിച്ചിരുന്നതായി പറയുന്നു. ഓണത്തെക്കുറിച്ചുള്ള ചരിത്രപരാമർശങ്ങളും...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (46)

"'മാവേലി നാടു വാണീടും കാലംമാനുഷ്യരെല്ലാരുമൊന്നുപോലെആമോദത്തോടെ വസിക്കും കാലംഅപത്തങ്ങാർക്കു മൊട്ടില്ല താനും " എൻ്റെ സങ്കല്പത്തിലെ ഓണം - ഈ ആപത്തു കാലത്ത് വന്നെത്തിയ ഓണത്തെ വരവേറ്റുകൊണ്ട് മലയാളി മനസ്സിൽ എൻ്റെ സങ്കല്പത്തിലെ ഓണക്കാലത്തെപ്പറ്റി എഴുതാൻ കിട്ടിയ...
WP2Social Auto Publish Powered By : XYZScripts.com
error: