17.1 C
New York
Thursday, September 23, 2021
Home Special എന്റെ സങ്കല്പത്തിലെ ഓണം (ലേഖന മത്സരം (3)

എന്റെ സങ്കല്പത്തിലെ ഓണം (ലേഖന മത്സരം (3)

✍എം.ജി. ബിജുകുമാർ പന്തളം

എല്ലാവരെയും പോലെ എൻ്റെ ഓണം ഓർമ്മകളും തുടങ്ങുന്നത് കുട്ടിക്കാലം മുതലാണ്. പൂക്കളമൊരുക്കാൻ എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ പൂക്കൾ ശേഖരിക്കുന്നതും അത്തം ദിനം തുടങ്ങി പത്തുദിവസം വെളുപ്പിന് എഴുന്നേറ്റ് പൂക്കളമിടുന്നതും നിറമാർന്ന ഓർമ്മയായി ഉള്ളിലുണ്ട്. മണ്ണു കുഴച്ചു വൃത്തത്തിൽ മൂന്ന് തട്ട് ഉണ്ടാക്കി അതിലായിരുന്നു പൂക്കളം ഇട്ടിരുന്നത്. ഒന്നാം ദിവസം ചെമ്പരത്തിപ്പൂക്കൾ ഈർക്കിലിൽ കുത്തിയ ഒരു കുടയും രണ്ടാം ദിവസവും രണ്ടു കുടയും അങ്ങനെ തുടങ്ങി പത്താം ദിവസം പത്തു കുടയും അതിനു നടുവിൽ കുത്തി വയ്ക്കുമായിരുന്നു. പത്താം ദിവസം പൂക്കളത്തിന് തുമ്പപ്പൂവും തുമ്പക്കുടവുമായിരുന്നു ഉപയോഗിക്കുന്നത്. വിവിധ ചെടികളുടെ നിറമാർന്ന ഇലകൾ അരിഞ്ഞെടുത്ത് പൂക്കളമിടാൻ ഉപയോഗിക്കുമായിരുന്നു.

ഒൻപതാം ദിവസം മണ്ണു കുഴച്ച് തൃക്കാക്കരയപ്പനെ ഉണ്ടാക്കി വെക്കുകയും തിരുവോണ ദിവസം വൈകിട്ട് അത് പൂക്കളോടൊപ്പം പുഴയിലൊഴുക്കുകയും ചെയ്യുമായിരുന്നു.
തൃക്കാക്കരയപ്പനെ ഉണ്ടാക്കുമ്പോൾ കണ്ണ് നാലു മണിപ്പൂവിലെ കറുത്ത കായ ആയിരുന്നു.

ഇതിനു പുറമേ തിരുവോണദിവസം ക്ഷേത്രമുറ്റത്ത് മത്സര പൂക്കളം തയ്യാറാക്കുകയും ചെയ്യുമായിരുന്നു. ഓണക്കോടി ഓണാഘോഷത്തിന് പ്രധാന ചടങ്ങുകളിൽ ഒന്നാണ് എങ്കിൽപോലും കുട്ടിക്കാലത്ത് അതൊക്കെ വെറും സ്വപ്നം മാത്രമായിരുന്നു.

ഉത്രാട ദിവസം രാത്രിയിലായിരുന്നു അന്നൊക്കെ ഉപ്പേരി വറുക്കുന്നതും കളിയോടയ്ക്ക ഉണ്ടാക്കുന്നതും. ഇന്ന് അത് കുടുംബശ്രീ സ്റ്റാളുകളിൽ സുലഭമായതിനാൽ അവിടെ നിന്ന് വാങ്ങുകയാണ് പതിവ്.
ഒരു പാട് കറികളും കൂട്ടാനും ഒക്കെ കഴിക്കുന്നത് ഓണക്കാലത്തായിരുന്നു. പരിപ്പും പുളിശ്ശേരിയും സാമ്പാറുമൊക്കെ ഓണ ദിവസങ്ങളിലാണ് ഒരുമിച്ചുണ്ടാവുക.

ക്ലബ്ബുകളുടെ നേതൃത്വത്തിൽ വിവിധ തരം മത്സരങ്ങളും ഓണക്കളികളും സ്റ്റേജ് പരിപാടികളും ഒക്കെ കൊണ്ട് ഗ്രാമത്തിന് ഒരു ഉത്സവപ്രതീതി ഉണ്ടാകുമായിരുന്നു.
ആദ്യകാലത്ത് സിനിമാപ്രദർശനമൊക്കെ ഉണ്ടായിരുന്നു. അക്കാലത്ത് മത്സരത്തിൽ പങ്കെടുക്കുകയും ആസ്വദിക്കുകയുമൊക്കെ ആയിരുന്നു പ്രധാന മെങ്കിൽ ക്രമേണ മുതിർന്നപ്പോൾ മത്സരങ്ങളുടെയും പരിപാടികളുടെയും സംഘാടകനായി മാറി.

വർഷങ്ങൾ കൊഴിഞ്ഞപ്പോൾ നാട്ടിൽ പൂക്കളുടെ ദൗർലഭ്യവും, കടകളിൽ പൂക്കൾക്ക് തീവിലയും കാരണം ഉപ്പിൽ നിറം ചേർത്ത് ക്ഷേത്ര മുറ്റത്ത് ഭീമൻ കളങ്ങൾ ഇടുന്നതിലേക്ക് എത്തി. കളിസ്ഥലങ്ങളും മൈതാനങ്ങളുടെയും അഭാവം ആഘോഷ പരിപാടികൾ ഇല്ലാതാവുകയും ഗ്രാമത്തിൽ ഓണാഘോഷമെന്നത് വിരുന്നുകളും സിനിമ കാണലും വീട്ടിൽ സദ്യയൊരുക്കലുമൊക്കെ മാത്രമായി ഒതുങ്ങി. ക്രമേണ ചാനലുകളുടെ തള്ളിക്കയറ്റവും കാലത്തിൻ്റെ മാറ്റവും ഒക്കെ കൊണ്ട് ആഘോഷവും കളികളും മറ്റും കുറഞ്ഞു.

ജീവിതസാഹചര്യങ്ങൾ മാറുന്നതനുസരിച്ച് എല്ലാത്തിലും മാറ്റങ്ങളെത്തുമ്പോൾ എല്ലാം നല്ലതിന് എന്ന് വിശ്വസിക്കുമ്പോഴും, ഇപ്പോഴത്തെ തലമുറയ്ക്ക് നമ്മളനുഭവിച്ച സന്തോഷങ്ങളിൽ പലതും നഷ്ടമായിക്കൊണ്ടിരിക്കുന്നു എന്നത് ഒരു വസ്തുത തന്നെയാണ്. എങ്കിലും അങ്ങിങ്ങ് ഉണ്ടായിരുന്ന ചെറിയ ആഘോഷങ്ങളെ വെള്ളപ്പൊക്കവും കൊറോണയും ഒക്കെ കാരണം നഷ്ടമാക്കുന്ന മൂന്നാമത്തെ ഓണമാണ് ഇത്.കോവിഡ് വ്യാപനത്താൽ മിക്കവരും ടെലിവിഷൻ്റെ മുന്നിലാവും ഓണം ആഘോഷിക്കുക എന്നതാണ് ഇപ്പോഴത്തെ സ്ഥിതി. ഇപ്പോഴത്തെ അവസ്ഥയിൽ അതാണുചിതവും.

എല്ലാവർക്കും ഓണാശംസകളോടെ
ഹൃദയപൂർവ്വം….

എം.ജി. ബിജുകുമാർ പന്തളം

COMMENTS

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ആശിഷ് വസിറാണിയെ ഡിഫൻസ് ഡെപ്യൂട്ടി അണ്ടർ സെക്രട്ടറിയായി നോമിനേറ്റു ചെയ്തു.

വാഷിംഗ്ടൺ: ഇന്ത്യൻ അമേരിക്കൻ ആശിഷ് വസിറാണിയെ ഡിഫൻസ് ഡെപ്യൂട്ടി അണ്ടർ സെക്രട്ടറിയായി പ്രസിഡന്റ് ജോ ബൈഡൻ നോമിനേറ്റു ചെയ്തു. സെപ്റ്റംബർ 21നാണ് വൈറ്റ് ഹൗസ് നോമിനേഷൻ വാർത്ത മാധ്യമങ്ങൾക്ക് നൽകിയത്. നാഷ്ണൽ മിലിട്ടറി ഫാമിലി...

ഭാരത് ബന്ദിന് ഇടതുമുന്നണി പിന്തുണ പ്രഖ്യാപിച്ചു.

ദേശീയ തലത്തിൽ ഈ മാസം 27 ന് പ്രഖ്യാപിച്ചിരിക്കുന്ന ഭാരത് ബന്ദിന് ഇടതുമുന്നണി പിന്തുണ പ്രഖ്യാപിച്ചു.ഇന്ന് ചേർന്ന ഇടതുമുന്നണി നേതൃയോഗമാണ് പിന്തുണ അറിയിച്ചത്. ഇതോടെ കേരളത്തിലും ഈ ദിവസം ഹർത്താലാകും. പാൽ ,പത്രം...

മൗനസഞ്ചാരി (തുടർക്കഥ – ഭാഗം – 9)

ആ വാർത്ത അവളെ വല്ലാതെ നടുക്കിഎന്ന് പറയാം.എന്നോട് എന്റെ അസുഖത്തിന്റെ തീവ്രതയൊന്നും അവളറിയിച്ചില്ല. ചെറിയൊരു ബ്ലോക്ക്‌ എന്ന് മാത്രം അറിയിച്ചു. എന്നെ അറിയിച്ചാൽ എനിക്ക് ഏറെ ആവലാതികൾ ഉണ്ടാകും എന്നായിരുന്നു അവളുടെ ഭയം....

മലയാളി സോക്കര്‍ ലീഗ് ടൂര്‍ണ്ണമെന്റ് നവംബര്‍ രണ്ടിന് വിര്‍ജീനിയയില്‍

വാഷിംഗ്ടണ്‍: വാഷിംഗ്ടണ്‍ ഡി സി മെട്രോപോളിറ്റന്‍ ഏരിയയിലെ മലയാളി സോക്കര്‍ പ്രേമികളുടെ സംഘടനയായ മലയാളി സോക്കര്‍ ലീഗിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന 2021 എംഎസ്എല്‍ സോക്കര്‍ ടൂര്‍ണ്ണമെന്റ് നവംബര്‍  2 നു വിര്‍ജീനിയയില്‍ വച്ച്...
WP2Social Auto Publish Powered By : XYZScripts.com
error: