17.1 C
New York
Wednesday, September 22, 2021
Home Special എന്റെ സങ്കല്പത്തിലെ ഓണം (ലേഖന മത്സരം (2)

എന്റെ സങ്കല്പത്തിലെ ഓണം (ലേഖന മത്സരം (2)

സരിത എൻ എസ്സ് എറണാകുളം

“പൂവിളി പൂവിളി പൊന്നോണമായി”…..മനുഷ്യന്റെ വറുതി യുടെ നാളുകൾക്ക് അറുതി വരുത്തുവാൻ ഒരു പൊന്നോണം കൂടി വരവായി…പ്രതിസന്ധികൾ എന്തു തന്നെ ഉണ്ടായാലും പോന്നോണക്കാലത്തെ നമ്മൾ മലയാളികൾ നെഞ്ചോടുചേർക്കുക തന്നെ ചെയ്യും..അർപ്പും കുരവയും ഒന്നുമില്ലെങ്കിലും ഓണത്തപ്പനെ നമ്മൾ മലയാളികളുടെ മനസ്സിൽ നിന്നും കുടിയൊഴിപ്പിക്കാൻ ആർക്കാണ് സാധിക്കുക…

ഊഞ്ഞാലാട്ടവും ഓണക്കളികളും മധുരിക്കുന്ന ഓർമ്മകളായി ഓണം ഓരോ മനസിലുംപൂക്കാലത്തെ നൽകുന്നു.. ഓർമ്മകൾക്ക് മരണമില്ലാത്തിടത്തോളം ഓണാഘോഷങ്ങളും നിലക്കുന്നില്ല.. ഇന്നത്തെ ജീവിതവേഗത്തിൽ ഓണത്തിന് കുറച്ചു ഉലച്ചിൽ തട്ടിയിട്ടുണ്ടെങ്കിലും ഓരോ മലയാളിയും ഓണം തന്നാലാവും വിധം സന്തോഷനിർഭരമാക്കുന്നു.

എന്റെ ഓണം എന്നും ഹൃദയത്തിൽ ചേർത്തുവെക്കാൻ മാത്രം ഒരായിരം മധുരമുള്ള ഓർമ്മകളെ നൽകിയവയാണ്..ഇന്നത്തെ തലമുറയിലെ കുട്ടികൾക്ക് കൈയെത്തി പിടിക്കാൻ സാധിക്കാത്ത സന്തോഷം ആണ് അന്നത്തെ ഓണം പകർന്നുതന്നിരുന്നത്…ഇന്ന് പൂക്കൾ എവിടെ? സൗഹൃദങ്ങൾ എവിടെ? ഓണത്തിന് 10 ദിവസം മുമ്പേ ആഘോഷത്തിമിർപ്പ് തുടങ്ങിയിരുന്നു ഞങ്ങൾ…രാവിലെ എഴുന്നേറ്റു കൂട്ടുകാർ ഒത്തു പൂ പറിക്കാൻ പോയിരുന്ന ആ കാലം ഇന്ന് അന്യമാണ്.. സ്ഥലത്തെ ഏറ്റവും വലിയ പ്ലാവ് നേരത്തെ കണ്ടുപിടിച്ചു വെക്കും ഊഞ്ഞാല് കെട്ടാൻ..എല്ലാവരും ഒരുമിച്ച് അവിടെ കൂടും കളിയും ചിരിയും പിണക്കവും പരിഭവവും ഓക്കെ ആയി..ഇന്ന് സ്വന്തം ഭാവനത്തിലെ ഗേറ്റ് പോലും തുറക്കില്ല പിന്നല്ലേ ഊഞ്ഞാലും സൗഹൃദങ്ങളും..ഇപ്പോൾ കോവിഡ് എന്ന മഹാമാരിയും കൂടെ ആയപ്പോൾ ഓണത്തപ്പന് പോലും ഏങ്ങും കയറേണ്ട..അന്നത്തെ ഓരോ ആഘോഷവും കൂട്ടായ്മയുടെ, പരസ്പര കൊടുക്കൽ വാങ്ങലുകളുടെ,ഇല്ലായ്മയിലും ഒരുമിച്ച് നിൽക്കുന്നവരുടെ സ്നേഹത്തിന്റെ സന്തോഷത്തിന്റെ ഓണമായിരുന്നു.


രാവിലെ ഞങ്ങൾ കുട്ടികൾകുളിച്ചു ഓണക്കോടി ഉടുത്തു പൂവിട്ടു കഴിഞ്ഞാൽ പിന്നെ കളിയുടെ ആരവമായി…കൈ നിറയേ ഉപ്പേരിയും കളിയടക്കയുംവാരി ഓട്ടമാണ് ഊഞ്ഞാൽ ആടാനും പുലികളി കാണാനും…ഇന്ന് എന്റെ മക്കൾ കടയിൽ നിന്നും വാങ്ങുന്ന ഉപ്പേരി വാരുമ്പോൾ അവർക്കുണ്ടാകുന്ന നഷ്ടം എത്ര വലുതാണ് എന്നോർത്ത് കരൾ പിടയാറുണ്ട്..പുലികളി ടീവിയിൽ കണ്ട് അവർ സന്തോഷിക്കുമ്പോൾ എന്റെ മനസ്സ് വർഷങ്ങൾക്കപ്പുറം നാട്ടിലേക്കു പറക്കുകയാവും. വീട്ടിൽ ബന്ധുക്കളുടെ ഒരു ഒത്തുചേരൽ ആണ് ഓണം…സമപ്രായക്കാരായ മുതിർന്ന കുട്ടികൾ അമ്മമാരെ സഹായിക്കലും കഥപറച്ചിലുംആയി കൂടുമ്പോൾ ചെറിയകുട്ടികൾ കളികളുടെ ലോകത്താവും അമ്മമാർക്കും ഒരു ആശ്വാസവും ഉന്മേഷവുമാണ് ഓണം.സഹോദരങ്ങൾ പരസ്പരം ജീവിതം പങ്കു വെക്കുന്ന ദിവസങ്ങൾ ആണത്..കൂടെ വെപ്രാളവും…ഓലനും കാളനും..ഇഞ്ചിക്കറി പച്ചടി.കിച്ചടി ഒക്കെ ആവും അവരുടെ മുഖഭാവങ്ങൾ..

ഓണത്തിന് കുറെ കളികൾ ഉണ്ടാവും…വടം വലിയും കസേര കളിയും ഒക്കെ ആയി കുട്ടികൾക്ക് ദിവസം പോകുന്നതറിയില്ല..ഇതൊക്കെ കഴിഞ്ഞാലോ അന്നു തുടങ്ങും അടുത്ത ഓണക്കാല കാത്തിരിപ്പ്..ആണുങ്ങൾക്ക് സൊറപറയലുകളുടെ ഓർമ്മകളുടെ ഓണക്കാലവും.
എന്റെ സങ്കല്പത്തിൽ എന്നൊരോണം എനിക്കില്ല പകരം ഞാൻ അനുഭവിച്ചറിഞ്ഞ ഹൃദയം നിറഞ്ഞ ഓർമ്മകളുടെ വസന്തം നൽകിയ എന്റെ പ്രിയപ്പെട്ട ഓണത്തിന്റെ ഓർമ്മകൾ മാത്രമാണുള്ളത്…അന്നും ഇന്നും ഓണം ആഘോഷിക്കുന്ന എനിക്ക് ഇന്നത്തെ ഓണം നഷ്ട്ടസ്വപ്നങ്ങൾ മാത്രമാണ്…എനിക്കു കിട്ടിയതൊന്നും എന്റെ കുട്ടികൾക്ക് അനുഭവിക്കാൻ പറ്റുന്നില്ലല്ലോ എന്ന വിഷമം മാത്രം.എങ്കിലുംഓരോ കാര്യങ്ങളും ഒരു കഥപോലെ അവർക്ക് പറഞ്ഞു കൊടുക്കുമ്പോൾ അവർക്കുണ്ടാകുന്ന സന്തോഷം ഞാൻ കാണുന്നു… മാതാപിതാക്കളോട് മക്കൾ ചെയ്യേണ്ട കരുതൽ കൂടിയാണ് ഓണം.. അവർക്കൊപ്പം മറ്റെല്ലാ തിരക്കുകളും മാറ്റിവെച്ചു അവരുടെ കരുതലിൽ കുറച്ചു നേരം..നശ്വരമായ ജീവിതത്തിലെ അനശ്വരമായ മൂഹൂർത്തം. ഇന്ന് ഈ മഹാമാരിക്കാലത്തും നമുക്ക് സുരക്ഷിതരായി ഓണത്തെ വരവേൽക്കാം..പൂക്കളവും പൂവിളിയും പുലികളിയും ഉപ്പേരി വറക്കലും സാധ്യയും പായസവും ഓണാക്കൊടിയും ഒക്കെ ആയി കുടുംബത്തോടൊപ്പം ഒരു നല്ലോണം…സന്തോഷവും സമൃധിയും തന്ന ആ നല്ല കാലങ്ങൾ എന്നും നിലനിൽക്കട്ടെ എന്ന പ്രാർത്ഥനയോടെ ഏവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ

സരിത എൻ എസ്സ്
എറണാകുളം

COMMENTS

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

നോർത്ത് ഫിലാഡൽഫിയയിലെ സ്കൂളിന് പുറത്ത് 15 വയസ്സുള്ള ആൺകുട്ടിക്ക് വെടിയേറ്റു

നോർത്ത് ഫിലാഡെൽഫിയാ: നോർത്ത് ഫിലാഡൽഫിയയിലെ ഒരു സ്കൂളിന് പുറത്ത് ഒരു 15വയസ്സുള്ള ആൺകുട്ടിക്ക് വെടി വെച്ച് പരിക്കേറൽപ്പിച്ചു. ചൊവ്വാഴ്ച (ഇന്ന്) മാസ്റ്റർ സ്ട്രീറ്റിലെ 2300 ബ്ലോക്കിൽ പ്രവർത്തിക്കുന്ന വോക്സ് ബിഗ് പിക്ചർ ഹൈസ്കൂളിന്...

ചീസ്സ്റ്റീക്ക് കടയ്ക്ക് പുറത്ത് നടന്ന കൊലപാതകത്തിൽ 2 പ്രതികൾ അറസ്റ്റിൽ; 2 പേർക്കായി അന്വേഷണം തുടരുന്നു.

ഫിലാഡൽഫിയ - സൗത്ത് ഫിലാഡൽഫിയയിലെ പാറ്റ്സ് സ്റ്റീക്കിന് പുറത്ത് നടന്ന മാരകമായ വഴക്കിനെത്തുടർന്നുണ്ടായ കൊലപാതകത്തിൽ നാല് പ്രതികളിൽ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മറ്റ് രണ്ട് പ്രതികളെ കണ്ടെത്താനായുളള അന്വേഷണം പോലീസ്...

ന്യൂജേഴ്‌സിയിൽ എല്ലാ ശിശുസംരക്ഷണ ജീവനക്കാരും പ്രതിരോധ കുത്തിവയ്പ് നടത്തുകയോ ആഴ്ചതോറും കോവിഡ് പരിശോധന നടത്തുകയോ വേണം

ശിശുസംരക്ഷണ കേന്ദ്രങ്ങളിലെ ജീവനക്കാർക്ക് നവംബർ 1 - നകം കൊറോണ വൈറസിനെതിരെ പ്രതിരോധ കുത്തിവയ്പ്പ് എടുക്കണം. അല്ലെങ്കിൽ പ്രതിവാര കോവിഡ് പരിശോധനയ്ക്ക് തയ്യാറാവണം എന്ന നിയമം ഗവർണർ ഫിൽ മർഫി തിങ്കളാഴ്ച പ്രഖ്യാപിച്ചു. വെള്ളിയാഴ്ച...

ഡബ്ബാവാല പൂജ കഴിഞ്ഞു. ചിത്രീകരണം തുടങ്ങുന്നു .

മലയാള സിനിമാരംഗത്ത് സഹസംവിധായകനായും, പ്രൊഡക്ഷൻ എക്സിക്യൂട്ടീ വായും പ്രവർത്തിച്ച പരിചയവുമായി ഒരു ചിത്രം സംവിധാനം ചെയ്യുകയാണ് രണ്ജിത്ത് തൊടുപുഴ. റിയൽ ടിവി പ്രൊഡക്ഷൻസിന്റ ബാനറിൽ ബൈജു ക്ലീറ്റസ് & ശ്രീജിത്ത് എന്നിവർ നിർമ്മിയ്ക്കുന്ന...
WP2Social Auto Publish Powered By : XYZScripts.com
error: