17.1 C
New York
Wednesday, July 28, 2021
Home Special എന്റെഅച്ഛൻ - (അച്ഛനെക്കുറിച്ചൊരു ഓർമ്മ)

എന്റെഅച്ഛൻ – (അച്ഛനെക്കുറിച്ചൊരു ഓർമ്മ)

ശ്രീകുമാരി.✍

എന്റെ അച്ഛൻ പഴയ എട്ടാം ക്ലാസ്സ് പാസ്സായ ഒരു വിമുക്തഭടനാണ്.
മലയാളം ഇംഗ്ലീഷ് ഹിന്ദി തമിഴ് ഈ ഭാഷകൾ നന്നായി കൈകാര്യം ചെയ്യും. പക്ഷെ അച്ഛന്റെ ഊർജ്ജസ്വലത അതാണ് എടുത്തു പറയേണ്ടത്.
ഞാൻ ചെറുപ്പത്തിലേ ഈശ്വരഭജനത്തിൽ അധിക താല്പര്യം കാണിച്ചിരുന്നു. അന്ധമായ ആരാധന എന്നു പറയുന്നതാവും ശരി. അത്രയ്ക്ക് അന്ധവിശ്വാസവും..
അച്ഛൻ എന്റെ ഈ രീതിയെ സ്നേഹപൂർവ്വം എതിർത്തിരുന്നു എന്നു ഞാനോർക്കുന്നു.

ഞാൻ SSLC പരീക്ഷയ്ക്കു – ഇംഗ്ലീഷ് – പോകാനുള്ള തയ്യാറെടുപ്പിലാണ്. രാവിലെ തന്നെ ക്ഷേത്ര ദർശനം കഴിഞ്ഞെത്തി. ഭക്ഷണം കഴിച്ച് പുറപ്പെട്ടു. ഗേറ്റുകഴിഞ്ഞപാടെ ഒരു കറുത്തപൂച്ച കുറുകെ ച്ചാടി. ഞാൻ കരഞ്ഞു കൊണ്ട് തിരിച്ചോടി അച്ഛന്റെ അടുത്തെത്തി കാര്യം പറഞ്ഞു. ഇന്നത്തെ പരീക്ഷയിൽ തോറ്റു പോകും എന്നു പറഞ്ഞു കരയുന്ന എന്റെ കണ്ണീർ തുടച്ച് അച്ഛൻ പറഞ്ഞു. “ഇംഗ്ലീഷിൽ ഒരു പഴമൊഴിയുണ്ട്. ഒരു യാത്ര പുറപ്പെടുമ്പോൾ പൂച്ച കുറുകെ ചാടിപ്പോവുക യാണെങ്കിൽ പ്രത്യേകിച്ച് കറുത്ത പൂച്ച – ആ യാത്ര മംഗള കര മാവുമെന്ന്.
വലിയ പ്രഭുക്കന്മാർ പോകുമ്പോൾ സേവകർ പൂച്ചകളെ അങ്ങനെ കൊണ്ടു വിടാറുണ്ടു പോലും.

ഇംഗ്ലീഷുകാരായാലും അവരും മനുഷ്യരല്ലേ. പിന്നെങ്ങനെ ഒരാൾക്കു ഗുണവും മറ്റൊരാൾക്ക് ദോഷവും വരും.
എന്റെ മോടെ ഇംഗ്ലീഷ് പരീക്ഷയാണ്. ധൈര്യമായി പോയി എഴുത്. ഫസ്റ്റ് ക്ലാസ്സിനുള്ള മാർക്ക് നിനക്കു കിട്ടും. ഉറപ്പ്.
അച്ഛൻ എന്നെ ഗേറ്റു വരെ കൊണ്ടു വിട്ടു.
വെറും നുണയാണച്ഛൻ പറഞ്ഞതെന്ന് കാലം എന്നെ പഠിപ്പിച്ചെങ്കിലും അപ്പോൾ ആ വിശദീകരണത്തിൽ എന്റെ മനസ്സ് തെളിഞ്ഞ് ആത്മവിശ്വാസം വന്നിരുന്നു.
ഇതുപോലെ വടക്കേയിന്തയിൽ സിലോണിൽ ആഫ്രിക്കയിൽ എന്നെല്ലാം പറഞ്ഞ് ഞങ്ങൾ നാലു മക്കളേയും സ്വയം പര്യാപ്തതയിലേക്ക ച്ഛൻ നയിച്ചിരുന്നു.
അച്ഛന് ഒരു കാര്യം അറിയില്ല എങ്കിലും അതറിയാവുന്നവരോട് ചോദിച്ചും ആ വിഷയം വിശദീകരിക്കുന്ന പുസ്തകം കൊണ്ടുവന്നു തന്നും അച്ഛൻ പ്രശ്നം പരിഹരിക്കും.

ഞങ്ങൾ നാലു പെൺമക്കളേയും അടുക്കളപ്പണിയും ഒരു കലയാണെന്നു പറഞ്ഞ് പല പലഹാരങ്ങളും ഉണ്ടാക്കാൻ പഠിപ്പിച്ചിരുന്നു. എല്ലാത്തിനും അച്ഛൻ ഒരു പേരിട്ടിരിക്കും.
എന്റെ അച്ഛൻ ഒരു വാക്കിംഗ് എൻസൈക്ലോപീഡിയ ആണെന്നു പറയാനാണ് എനിക്കിഷ്ടം’

ശ്രീകുമാരി.✍

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മന്ത്രി വി. ശിവൻ കുട്ടി രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് എബിവിപി മന്ത്രിയുടെ കോലം കത്തിച്ചു.

നിയമസഭയിലെ കൈയ്യാങ്കളി കേസിൽ കോടതി വിചാരണ നേരിടണമെന്നാവശ്യപ്പെട്ട മന്ത്രി വി. ശിവൻ കുട്ടി രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് എബിവിപി മന്ത്രിയുടെ കോലം കത്തിച്ചു.കോട്ടയം കെ എസ് ആർ ടി സി സ്റ്റാന്റിന് മുന്പിലായിരുന്നു...

സംസ്ഥാനത്ത് പ്ലസ്ടു പരീക്ഷയിൽ 87.94% വിജയം

തിരുവനന്തപുരം: ഹയർ സെക്കൻഡറി പരീക്ഷയിൽ 87.94 ശതമാനം വിദ്യാർഥികൾ ഉപരിപഠനത്തിന് യോഗ്യത നേടിയതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മുൻ വർഷം 85.13 ആയിരുന്നു വിജയ ശതമാനം. 2.81 ശതമാനത്തിന്‍റെ വർധനയാണ് ഈ...

ടോകിയോ ഒളിംപിക്‌സ്; വനിത സിം​ഗിൾസിൽ പി വി സിന്ധുവിന് തകര്‍പ്പന്‍ ജയം

ടോക്കിയോ: ഒളിംപിക്സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ പി. വി സിന്ധുവിന് രണ്ടാംഘട്ട മത്സരത്തില്‍ വമ്പൻ ജയം. ഒളിംപിക്സ് വനിതാ സിംഗിള്‍സില്‍ ഹോങ്കോങ് താരമായ ച്യൂങ് എന്‍ഗാനെ യിയെ 21-9, 21-16 സ്കോറിന് തോല്‍പ്പിച്ചാണ്...

ഡെൽറ്റ വകഭേദം വ്യാപിക്കുമെന്ന് ആശങ്ക; വീണ്ടും മാസ്ക് നിർബന്ധമാക്കി യുഎസ്

വാഷിങ്ടണ്‍: കൊവിഡ് 19 പടരാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കി യുഎസ്. ഡെല്‍റ്റ വകഭേദം വ്യാപിക്കുമെന്ന ആശങ്കയെ തുടര്‍ന്നാണ് ഹൈ റിസ്‌ക് മേഖലകളില്‍ വാക്‌സിന്‍ സ്വീകരിച്ചവരടക്കം മാസ്‌ക് നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ചതെന്ന് ആരോഗ്യവിഭാഗം അറിയിച്ചു. കോവിഡ്...
WP2Social Auto Publish Powered By : XYZScripts.com