17.1 C
New York
Wednesday, January 19, 2022
Home Special "എന്തു വിശേഷം.." റിറ്റ ഡൽഹി ✍️

“എന്തു വിശേഷം..” റിറ്റ ഡൽഹി ✍️

വളരെ നിഷ്കളങ്കമായ ചോദ്യമാണ് “എന്തു വിശേഷം”.അടുത്ത പരിചയമുള്ളവരെ കാണുമ്പോൾ നമ്മുടെ അല്ലെങ്കില്‍ എന്റെ ഒരു ചോദ്യമാണിത്.ഫോണ്‍ ഇത്രയും സുലഭമല്ലാത്ത കാലം (അതിന് ഏകദേശം ഒരു 20 വർഷത്തെ പഴക്കമേയുള്ളൂ .)STD യുടെ ചാർജ് കുറയുന്നത്, രാത്രി 10മണി കഴിഞ്ഞാണ് . ആ സമയത്ത് STD ബൂത്തുകളില്‍ ക്യൂ നിന്ന് വീട്ടിലേക്ക് വിളിക്കുമ്പോൾ ആദ്യത്തെ ചോദ്യം “ എന്തു വിശേഷം” എന്നതായിരിക്കും. ആ ചോദ്യത്തിന്, അമ്മ വീട്ടിലെന്നു മാത്രമല്ല ആ പ്രദേശത്തെ എല്ലാ വിശേഷങ്ങളുടെയും ഒരു ചുരുക്കം തന്നെ തരുമായിരുന്നു. ഇതൊക്കെ പഴയ കഥ!

ആ ചോദ്യത്തിലെ നിഷ്കളങ്കത മാറി തുടങ്ങിയത്, കല്യാണം കഴിഞ്ഞ് വടക്കേഇന്ത്യയിലെത്തിയതോടെയാണ്. പലപ്പോഴും ഒരിക്കല്‍ പരിചയപ്പെട്ട മലയാളികളെ പിന്നെ കാണുമ്പോൾ‍ ഞാന്‍ ഈ ചോദ്യം ചോദിക്കുമായിരുന്നു. നാട്ടിൽ നിന്ന് മലയാളിയായി വണ്ടി കയറിയവർ, ഞാന്‍ കാണുമ്പോഴേക്കും മലയാളത്തില്‍ നിന്നും മലയാലത്തിലേക്കും പിന്നെ മംഗ്ലീഷിലേക്കും എത്തിയവരായിരുന്നു.അവർക്ക് അപ്പോഴേക്കും മലയാളികള്‍ ഗോസിപ്പുകാരും news പിടുത്തക്കാരുമായി മാറി. അതിന്റെ ഒരു ‘live example’ യായി അവര്‍, എന്റെ ചോദ്യത്തിനെ കണ്ടു. ചോദ്യത്തിലെ അപകടം മണത്തറിഞ്ഞ ഞാന്‍ (അതിന് 1-2 വർഷമെടുത്തു )അവരോട് പകുതി തമാശയായിട്ടും കാര്യമായിട്ടും പറയുമായിരുന്നു. “വെറുതെ എന്തെങ്കിലും ചോദിക്കണ്ടെയെന്നുവെച്ച് ചോദിക്കുന്നതാണ്.”

ഞാന്‍ അങ്ങനെ എന്റെ നയം വ്യക്തമാക്കുമായിരുന്നു. അതോടെ ആ ചോദ്യത്തെ ഞാനും മാറ്റിനിർത്താൻ തുടങ്ങി. എന്തു വിശേഷം എന്നതിനു പകരം ഞാന്‍ എന്റെ വിശേഷങ്ങള്‍ പറഞ്ഞ് അവരെ മടുപ്പിക്കാനും തുടങ്ങി.

കടല്‍ കടന്ന് വിദേശത്ത് എത്തുമ്പോൾ പല രാജ്യക്കാര്‍, പല ഭാഷ, പല സംസ്ക്കാരം എല്ലാവരും ജോലി ചെയ്തു രക്ഷപ്പെടാന്‍ എത്തിയവര്‍ . ” എന്തു വിശേഷം” എന്ന ചോദ്യം, ഇത്രയും ഗുലുമാല്‍ പിടിച്ചതായി തോന്നിയത് അവിടെയാണ്. പല മലയാളികളും ആ ചോദ്യത്തിലാണ് സംഭാഷണം തുടങ്ങുന്നത്. അതോടെ മലയാളികൾ അല്ലാത്തവരിൽ പലരും പരസ്പരവും ചിലപ്പോള്‍ എന്നോടും പരാതി പറയുമായിരുന്നു. എന്തിനാണ് അവര്‍, എന്നോട്, എന്റെ വീശേഷം ചോദിക്കുന്നത്, വല്ലാത്ത lady തന്നെ!

കഴിഞ്ഞ ദിവസം ഒരു get together ല്‍, ഒരു മലയാളി സ്ത്രീ, കുറേ കാലത്തിനുശേഷം കാണുന്ന എന്നോട് , ”എന്തു വിശേഷം “ എന്ന് ചോദിച്ചപ്പോള്‍ – എന്തോ എനിക്ക് അവരോട് ഒട്ടും ദേഷ്യം തോന്നിയില്ല പകരം വളരെ കാലത്തിനു ശേഷം ഒരു കൂട്ടുകാരിയെ തിരിച്ചു കിട്ടിയ പ്രതീതി ആയിരുന്നു. നമ്മുടെ ഓരോ ശീലങ്ങൾ അല്ലെ !

നിങ്ങള്‍ക്ക് എന്തു വിശേഷം 🙂

റിറ്റ ഡൽഹി.

COMMENTS

3 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കെട്ടിട ഉടമയെ കൊല്ലാൻ ശ്രമം., വ്യാപാരി അറസ്റ്റിൽ.

കോട്ടയ്ക്കൽ: വാടകമുറി ഒഴിയാൻ പറഞ്ഞതിന്റെ പേരിൽ കെട്ടിട ഉടമയെ തീക്കൊളുത്തി കൊല്ലാന്‍ ശ്രമിച്ചെന്ന് പരാതി. ഇതുമായി ബന്ധപ്പെട്ട് നായാടിപ്പാറ കമ്മാടന്‍ പ്രകാശനെ (50) പൊലീസ് അറസ്റ്റു ചെയ്തു. കെട്ടിട ഉടമ പരവയ്ക്കല്‍ ഇസ്മായിലിന്റെ( 58)...

പച്ചോലത്തത്തകൾ (കവിത)

പാറിപ്പറന്നിടും പച്ചോലത്തത്തകൾപൂമാനത്തായ്നർത്തനമാടുന്നുവോപൂവിനു ചുംബനമേകുവല്ലോ ചിലർചാരത്തായ് ചേഷ്ടകൾകാട്ടുകല്ലോ! പൂവിൻസുഗന്ധം നുകർന്നുടൻ,ചിലരാതേനുണ്ടുരതിനൃത്തമാടിടുന്നുവാനിൽലീലകൾപലതവർ കാട്ടിടുന്നു,ചേലിൽമാനത്തുയർന്നുപറന്നു രമിക്കുന്നവർ! ചെഞ്ചുണ്ടുചേർത്തിണയുടെ കാതിൽകിന്നാരംചൊല്ലി ക്ഷണിക്കും പറക്കാൻനീലവിഹായസ്സിൽ നീളേപ്പറന്നു വെൺമേഘങ്ങൾതൊട്ടാമോദമോടെമടങ്ങും! ദൂരേക്കു പാറിപ്പറക്കുന്നനേരം പൊൻകതിരണിപ്പാടംതാഴേ കണ്ടുവെന്നാൽഒന്നായിവന്നു നെൽകതിർമണി വെട്ടിക്ഷണനേരത്തുവാനിലുയർന്നുപാറും! സ്വന്തമെന്നോതാനവർ,ക്കൊന്നുമില്ലചിന്തിക്കുവാനോ സമ്പത്തിൻ ഭാരമില്ലനാളെയെന്നുള്ളെയാചിന്തയുമില്ലവർക്കുള്ളിലോ അൽപ്പവും കള്ളവുമില്ല! അന്തിക്കുമാമരച്ചില്ലയിൽ ചേക്കേറുംഎല്ലാം മറന്നുരമിക്കുന്നു...

പന്നൽച്ചെടികൾ (കവിത)

അവൻ്റെ രക്തംചുട്ടെരിഞ്ഞതിനാലാണ്അവരുടെ അന്നം വെന്തുവന്നത് .അവൻ്റെ ഉപ്പുകുത്തിയവേർപ്പു കൊണ്ടാണ്,അവർ ഭക്ഷണത്തിൻ്റെരുചി ഭേതമറിഞ്ഞത്.ആഞ്ഞു വലിയുന്ന,അവൻ്റെ ഉച്ഛ്വാസങ്ങളായിരുന്നുഅവരുടെ ശ്വാസഗതിയുടെസ്പന്ദനങ്ങളായത് .അവൻ പാകപ്പെടുത്തിയമണ്ണിലാണ്അവരുടെ പരമ്പരകൾഅസ്ഥിവാരമിട്ടത്.അവൻ കാത്തുവച്ച,നീരൊഴുക്കുകളായിരുന്നുഅവരുടെ വരണ്ടതൊണ്ടയിലെദാഹത്തെ നനച്ചത് .അവൻ്റെ ദേഹം ചേർത്ത് പടുത്തപടുതകളിലായിരുന്നു അവരുടെസിംഹാസനങ്ങൾ ഗർജ്ജിച്ചത്.അവൻ...

വടശേരിക്കരയിൽ ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയ സംഭവം: വർഗീയ മുതലെടുപ്പ് നടത്താൻ ശ്രമം

വർഗീയ മുതലെടുപ്പ് നടത്താൻ ബിജെപി ശ്രമം; പോലിസ് വസ്തുതകൾ പുറത്തുവിടണം - പോപുലർ ഫ്രണ്ട് പത്തനംതിട്ട ജില്ലയിലെ വടശേരിക്കരയിൽ ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയ സംഭവത്തിൽ പോലിസ് കാര്യക്ഷമമായ അന്വേഷണം നടത്തി വസ്തുകകൾ പുറത്തുവിടണമെന്ന് പോപുലർ...
WP2Social Auto Publish Powered By : XYZScripts.com
error: