17.1 C
New York
Wednesday, October 5, 2022
Home Special എന്താണ് സൈബർ സെക്യൂരിറ്റി? Chapter 7- Ecosystem - Part - 4

എന്താണ് സൈബർ സെക്യൂരിറ്റി? Chapter 7- Ecosystem – Part – 4

എന്താണ് Cyber Security?
Chapter 7. Ecosystem part-4.

5.Disaster Recovery /Business Continuity Plan

Disaster എന്ന് പറയുന്നത് ഏതെങ്കിലും സംഭവവികാസം മൂലം കമ്പ്യൂട്ടറുകളുടെ പ്രവർത്തനം നിലക്കുന്നതിനെയാണ്. താഴെ പറയുന്ന കാരണങ്ങൾ കൊണ്ട് അത് ഉണ്ടാകുന്നു.

a. flood, earthquake, lightning, cyclone -എന്നിങ്ങനെയുള്ള natural calamities .

b. Fire, strike എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ.

c. അറിഞ്ഞോ അറിയാതെയോ ഉള്ള Users ന്റെ തെറ്റുകൾ. (human errors -intentional/unintentional)

d. Electrical supply നിലച്ചതു കൊണ്ട്. (Infrastructure problems/accidents )

e. Hardware problems (Disk Crash, Disk Corrupted ആയി, network തടസ്സപ്പെട്ടു എന്നിങ്ങനെ)

f. Software ന്റെ തെറ്റുകൾ.

ഇവിടെ Cyber Security യുടെ പ്രസക്തി ഉണ്ടാകുന്നത് താഴെ കൊടുക്കുന്ന കാര്യങ്ങൾ കൊണ്ടാകാം.
Software ലെ അറിഞ്ഞു കൊണ്ടുള്ള mistake മൂലം Users ന് ഉപയോഗിക്കാൻ സാധിക്കാതെയാകുമ്പോൾ
Virus /Malware attack
 Computer hack ചെയ്യപ്പെടുന്നു (നിയന്ത്രണം കൈവിട്ടുപോകുന്നു)
 Denial of Service – ആയിരക്കണക്കിന് Unauthorized Users ഒരേ സമയം കമ്പ്യൂട്ടറിൽ log in ചെയ്യാൻ ശ്രമിക്കുകയും network തടസ്സപ്പെടുകയും ചെയ്യുന്നു.

Disaster Recovery യെ പറ്റി പറയുമ്പോൾ ഈ രണ്ടു കാര്യങ്ങൾ കൂടി അറിഞ്ഞിരിക്കുന്നത് നല്ലതാണ്.

RPO (Recovery Point Objective)

—ഒരു disaster സംഭവിക്കുന്നതിനു തൊട്ടു മുമ്പ് എത്ര നേരത്തേക്ക് നമ്മൾ കമ്പ്യൂട്ടറിൽ ചെയ്ത ജോലി തിരിച്ചെടുക്കാനാകും. ഉദാഹരണം : RPO പത്തു മിനിറ്റ് എന്ന് കരുതുക. അതിനർത്ഥം ഏതെങ്കിലും incident ( സംഭവം) നു പത്തു മിനിറ്റ് മുമ്പ് വരെ enter ചെയ്ത data, Safe ആയിരിക്കുന്നു എന്നതാണ്. അതിനു ശേഷം ചെയ്ത Data entry വീണ്ടും ചെയ്യേണ്ടതായി വരും.

RTO(Recovery Time Objective )

ഇത് സൂചിപ്പിക്കുന്നത് ഒരു incident സംഭവിച്ചാൽ എത്ര സമയത്തിനകം നമുക്ക് തിരിച്ച് operations തുടങ്ങാനാകും എന്നതാണ്.

RPO സാധാരണ 30 minutes –RTO 240 minutes ആയിട്ടാണ് ബാങ്കുകളിൽ fix ചെയ്യാറുള്ളത്.

BCP അഥവാ Business Continuity Plan എന്നത് Business ന്റെ എല്ലാ രീതിയിലുമുള്ള തുടർച്ചയെ ഉദ്ദേശിച്ച് DR(Disaster Recovery )അടക്കമുള്ള കുറേകൂടി വിശാല അർത്ഥമുള്ള പദമാണ്.

ഒരു incident (സംഭവം) ഉണ്ടാകുമ്പോൾ Data centre ൽ Data വീണ്ടെടുക്കുകയും (RPO, RTO ) പ്രവർത്തനം പുനരാരംഭിക്കുകയും ചെയ്യുന്നു. അത് വഴി BCP(Business Continuity Plan)അഥവാ ബിസിനസ്സിന്റെ continuity (തുടർച്ച) എല്ലാ വിഭാഗങ്ങളിലും ഉറപ്പാക്കുകയും ചെയ്യുന്നു. ഇതിന് വേണ്ടി എല്ലാ Organization ലും BCP /DR ആയി ബന്ധപ്പെട്ടിട്ടുള്ള എന്തെല്ലാം കാര്യങ്ങൾ ആണ് നിർവഹിക്കേണ്ടത് എന്നതിനെ പറ്റി വ്യക്തമായ Policy guidelines (മാർഗ്ഗ നിർദേശങ്ങൾ) ഉണ്ടായിരിക്കേണ്ടതാണ്. (തുടരും)

Facebook Comments

COMMENTS

- Advertisment -

Most Popular

മുന്നോട്ട്…(കവിത)

തനിച്ചാകുമ്പോൾ രാവ് സ്വന്തമാകുമ്പോൾ നിദ്ര തഴുകാതിരിക്കുമ്പോൾ മനസ്സേ, നീയൊരിക്കലും വിതുമ്പരുത്, കണ്ണുനിറയരുത് കൊളുത്തണമൊരു തിരി നഷ്ടമായൊരിഷ്ടമേതായാലും ഉള്ളുതിരഞ്ഞെടുക്കണം ഒരുസ്വപ്നം അതിൽ ചാലിച്ച് ഒന്നുപുഞ്ചിരിച്ച് സുഖമായുറങ്ങണം പിന്നെനാമുണരുന്ന പുലരിയിൽ രണ്ടുകണ്ണിലുമോരോ നക്ഷത്രമുണ്ടാകും മുഖമുയർത്തി നോക്കുന്ന ആകാശത്തിൽ നിറയെ പൂത്തുനിൽക്കുന്ന നക്ഷത്രക്കൂട്ടങ്ങളുണ്ടാകും മുന്നോട്ടുവയ്ക്കുന്ന ഓരോ ചുവടുകളിലും ലക്ഷ്യമുണ്ടാകും അതെ!! നാമുറങ്ങാതെ കാണുന്നസ്വപ്നങ്ങളാണ് നമ്മെ ലക്ഷ്യത്തിലെത്തിക്കുന്നത് മനസ്സേ പതറാതെ മുന്നോട്ട് മുന്നോട്ട് മുന്നോട്ട്... അജിത ടിപി കൃഷ്ണ.

ചിന്നുകുട്ടി (കഥ) ✍ ഡോളി തോമസ്, കണ്ണൂർ

ഗിരി മാമൻ കാനഡയിൽ നിന്ന് വന്നപ്പോൾ കൊണ്ടുവന്ന മഞ്ഞനിറത്തിലുള്ള ആ സുന്ദരൻ കാറും കയ്യിൽ പിടിച്ചു വഴിയിലേക്ക് നോക്കിയിരിക്കുകയാണ് കിച്ചുമോൻ. അമ്മയും അച്ഛനും കൂടി ചിന്നുമോളേയും കൊണ്ട് ആസ്പത്രിയിൽ പോയിരിക്കുകയാണ്. 'പാവം ചിന്നുക്കുട്ടി. വീഴുമെന്നോർത്തു...

വരച്ചു ചേർക്കുന്നത് (കവിത)

പറയാത്ത വാക്കാണ് പ്രണയമെന്നന്നു - ഞാനാദ്യമായറിഞ്ഞതാനേരം വിറയാർന്ന നോട്ടത്തിൻ വേരിനാൽ നീയെന്നെ വരിഞ്ഞു ചേർത്തുള്ളൊരാനേരം വിരിയുന്ന പുഷപം പോലൊരു നറു - പുഞ്ചിരി ചുണ്ടിൽ വിരിയുന്ന നേരം പറയാത്ത വാക്കാണ് പ്രണയമെന്നാമിഴി പറയാതെ പറഞ്ഞതാ നേരം പരിഭവമില്ലാതെ നീ പലവുരുയെന്നോട് മിണ്ടിപ്പറഞ്ഞു നിൽക്കുന്നു ചിന്തകൾ അശ്വവേഗങ്ങളായ് വന്നെൻ്റെ ഹൃദയത്തെ തൊട്ടുണർത്തുന്നു അകലെയാണെങ്കിലും സഖിയെന്നകതാരിൽ തൊട്ടു തൊട്ടാണിരിപ്പെന്നും മൗനവും വാചാലമെന്നറിയുന്നു ഞാൻ ഓമനേ,...

കാർത്തിക വിളക്ക്… (കഥ) ..✍ ലാലി രംഗനാഥ്

ശാന്തി ഭവനിലെ തന്റെ സ്വന്തം മുറിയിലിരുന്ന് പുറത്തേക്ക് നോക്കിയപ്പോൾ അന്തരീക്ഷമാകെ മൂടി കെട്ടിയിരുന്നതു പോലെ ഗായത്രിക്ക് തോന്നി. പെയ്യാൻ കൊതിച്ചു കാർമേഘ കൂട്ടങ്ങൾ ഇരുണ്ടു കൂടിയിരിക്കുന്നു. വൈകുന്നേരം 5 മണിയെ ആയുള്ളൂ എങ്കിലും...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: