17.1 C
New York
Saturday, January 22, 2022
Home Special എന്താണ് സൈബർ സെക്യൂരിറ്റി? - Chapter 6- Ecosystem - Part 3

എന്താണ് സൈബർ സെക്യൂരിറ്റി? – Chapter 6- Ecosystem – Part 3

തയ്യാറാക്കുന്നത്: ടി. ജെ. റാഫേൽ✍

Chapter 6 Ecosystem part 3.

4.Session Layer :-

ഈ layer ൽ ആണ് device കൾ തമ്മിൽ ഉള്ള ബന്ധം ഉറപ്പിക്കുന്നത്.

Printer ൽ paper തീർന്നു പോയി,disk-ൽ ആവശ്യത്തിനുള്ള space ഇല്ല എന്നിങ്ങനെയുള്ള സന്ദേശങ്ങൾ ഈ layer ആണ് കൈകാര്യം ചെയ്യുന്നത്.

ഈ layer ഒരുപാട് points check ചെയ്തു കൊണ്ടിരിക്കും. അതുകൊണ്ട് തന്നെ ഒരു കമ്പ്യൂട്ടർ crash ആയാൽ വീണ്ടും എവിടെ നിന്ന് തുടങ്ങണമെന്നു തീരുമാനിക്കുന്നത് ഈ layer ആണ്.

5.Transport Layer :-

OSI model ന്റെ heart ആണ് ഈ layer. Session layer ഇൽ നിന്ന് data സ്വീകരിച്ചു അവയെ ചെറിയ units ആക്കി network layer ലേക്ക് കൊടുക്കുന്നത് Transport Layer ആണ്.

ഡാറ്റാ കൈമാറാൻ സാധിച്ചില്ലെങ്കിൽ ഈ layer മറ്റ് Layers വഴി application software ൽ വിവരം എത്തിക്കുകയും, വേണ്ട corrective action എടുക്കാൻ സഹായിക്കുകയും ചെയ്യുന്നു.

സുരക്ഷിതമായി മറുപുറത്ത് എത്തി എന്ന സന്ദേശം, സന്ദേശങ്ങളുടെ വരവിന്റെ അളവുകൾ, അവയുടെ നിയന്ത്രണം പല ‘device ‘ കളിലേക്ക് പല തരത്തിലുള്ള data ആക്കി ഭാഗം വയ്ക്കൽ എന്നിങ്ങനെ സുരക്ഷിതമായ reliable devices delivery ഉറപ്പു വരുത്തുന്നത് Transport Layer ആണ്.

6.presentation layer :-

പല കമ്പ്യൂട്ടറുകളിൽ ഉപയോഗിക്കപ്പെടുന്ന പല application കളിൽ ഏതെല്ലാം രീതികളിലാണോ data യുടെ format (ഘടന) പരസ്പരം അംഗീകരിച്ച രീതിയിൽ share ചെയ്യേണ്ടതെന്ന് തീരുമാനിച്ചിട്ടുണ്ടെങ്കിൽ ആ രീതിയിൽ data യെ മാറ്റി എടുക്കുന്ന layer ആണ് Presentation Layer.
പല application ലുകളിലും പല രീതികളിലായിരിക്കും data സൂക്ഷിച്ചിട്ടുള്ളത്. (ഉദാഹരണം :-Date ,Names, Accounts). ഈ layer പരസ്പരം മനസ്സിലാകുന്ന രീതിയിൽ ആക്കി Data മാറ്റുന്നു. (ഉദാഹരണം:- DDMMYY format Vs DDMMYYYY of date)

7.Application Layer:-

ഒരു user നോട് അടുത്തു നിൽക്കുന്ന Layer ആണിത്. ഒരു application നിൽ നിന്ന് മറ്റൊരു application നിലേക്ക് network ന് വേണ്ടി നിർമ്മിച്ച Protocol ഉപയോഗിക്കാതെ അതെപടി transfer ചെയ്യുന്ന സംവിധാനം ആണിത്.
ഉദാഹരണം :-Mail Transfer Services. Mail നകത്തുള്ള സന്ദേശങ്ങൾ “0” and ”1”ആയി മാറ്റിയിട്ടല്ല transfer ചെയ്യപ്പെടുന്നത്. File കൾ അങ്ങനെ തന്നെ transfer ചെയ്യപ്പെടുകയാണ്.

OSI അങ്ങനെ standardise ചെയ്ത data യുടെ exchange ലോകം മുഴുവൻ വൈവിധ്യമുള്ള network ൽ സാധ്യമാക്കി.

TCP /IP (Internet Protocol Suite)

TCP അഥവാ Transmission Contol Protocol എന്നതും IP(Internet Protocol ) എന്നതും OSI model ഇൽ വ്യത്യസ്തമായി പല തട്ടുകളായി നിൽക്കുന്ന പുരോഗമനങ്ങളേയും പല തരത്തിലുള്ള link കളെയും കൂട്ടി യോജിപ്പിച്ചു കൊണ്ടുപോകാനുള്ള സാധ്യത കണക്കിലെടുത്തു രൂപപ്പെട്ടിട്ടുള്ളതാണ്.

4 Layer കളിലായിട്ടാണ് ഇത് രൂപപ്പെടുത്തിയിരിക്കുന്നത്.

ഇവിടെ Internet Layer ന്റെ ജോലി, packet കൾ എത്തേണ്ടിടത്ത് എത്തിക്കുക എന്നതാണ്. OSI യിലെ network layer ന് സമാനമായ ജോലി.

പല കമ്പ്യൂട്ടർ ശ്രംഖലകളെ LAN=Local Area Network ) കൂട്ടിയിണക്കാൻ TCP /IP protocol അഥവാ നിർദേശങ്ങൾ ആണ് ഇന്ന് ഉപയോഗപ്പെടുത്തുന്നത്. Internet ലൂടെ വളരെ വിശ്വസ്തമായി ഒരു കൂട്ടം byte കളെ ഒരു machine നിൽ നിന്ന് മറ്റ് ഏതൊരു machine ലേക്കും TCP എത്തിക്കുന്നു. Internet layer ലൂടെ ആവശ്യത്തിൽ അധികം Data ഒഴുകുന്നില്ലെന്ന് TCP ഉറപ്പു വരുത്തുന്നു.

FILE കൾ, MAIL കൾ, NETWORK FILE കൾ എന്നിവ മറുപുറത്ത് എത്തിക്കാൻ

(FTP= File Transfer Protocol

SMTP= Simple Mail Transfer Protocol

NFS= Network File System )

TCP ആണ് ഉപയോഗിക്കുന്നത്.

ഇന്നത്തെ കാലത്ത് എല്ലാ device കളും അധികവും TCP /IP model ആണ് follow ചെയുന്നത്.

(തുടരും)

തയ്യാറാക്കുന്നത്: ടി. ജെ. റാഫേൽ✍

COMMENTS

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഫൊക്കാന നാഷണൽ സ്പെല്ലിംഗ് ബീ മത്സരത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. റീജിയണൽ സ്പെല്ലിംഗ് ബീ മത്സരങ്ങൾ ഏപ്രിൽ 2 നകം പൂർത്തിയാക്കണം

ന്യൂജേഴ്‌സി: ഫൊക്കാന കൺവെൻഷനിലെ ഏറ്റവും ആകർഷണീയമായ സ്പെല്ലിംഗ് -ബീ (Spelling -Bee ) മത്സരത്തിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു. ജൂലൈ 7 മുതൽ 10 വരെ ഒർലാണ്ടോയിലെ ഒർലാണ്ടോയിലെ ഹിൽട്ടൺ ഡബിൾ ട്രീ...

ഫോക്കാനയുടെ 2022-2024 ഭരണസമിതിയിലേക്ക് ന്യൂജേഴ്‌സിയിൽ നിന്ന് ജോയി ചാക്കപ്പൻ അസോസിയേറ്റ് സെക്രെട്ടറിയായി മത്സരിക്കുന്നു

ന്യൂജേഴ്‌സി: ഫൊക്കാനയുടെ 2022 - 2024 വർഷത്തെ ഭരണസമിതിയിൽ അസോസിയേറ്റ്‌ സെക്രെട്ടറിയായി ന്യൂജേഴ്‌സിയിൽ നിന്നുള്ള പ്രമുഖ സംഘടനാ- സാംസ്കാരിക നേതാവ് ജോയി ചാക്കപ്പൻ മത്സരിക്കുന്നു. ന്യൂജേഴ്സിയിലെ ആദ്യകാല മലയാളി സംഘടനകളിലൊന്നായ കേരള കൾച്ചറൽ ഫോറത്തെ...

കേരളാ കോൺഗ്രസ് നേതാവ് ജോസ് പി തേനേത്തിന്റെ പിതാവ് അന്തരിച്ചു.

കേരളാ കോൺഗ്രസ് കോഴിക്കോട് ജില്ലാ സെക്രട്ടറിയും തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹൈസ്കൂൾ റിട്ടയേർഡ് അദ്ധ്യാപകനുമായ പി ജോസ് മാസ്റ്ററുടെ പിതാവ് തേനേത്ത് പൈലി(99) എറണാകുളം ജില്ലയിലെ പിറവത്ത് അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച (24-01-2022) രാവിലെ...

വാട്ട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്‍ ആണോ? ഈ 5 കാര്യങ്ങള്‍ ചെയ്താല്‍ നിങ്ങള്‍ക്ക് ജയിലിലായേക്കാം.

വാട്ട്സ്ആപ്പ് ഗ്രൂപ്പുകളുടെ അഡ്മിന്‍മാര്‍ക്ക് ചില അധിക ആനുകൂല്യങ്ങളും ബാധ്യതകളും ഉണ്ട്. ഈ സാഹചര്യത്തില്‍ ഏതെങ്കിലും ഗ്രൂപ്പില്‍ നിയമവിരുദ്ധമായ പ്രവൃത്തികള്‍ നടന്നാല്‍, അത് തടയുകയും നിയന്ത്രിക്കുകയും ചെയ്യേണ്ടത് ഗ്രൂപ്പ് അഡ്മിന്റെ ഉത്തരവാദിത്തമാണ്. നിങ്ങള്‍ ഒരു...
WP2Social Auto Publish Powered By : XYZScripts.com
error: