17.1 C
New York
Wednesday, January 19, 2022
Home Special എണ്‍ പത്തിയാറാം വയസ്സിലും തിരുവാഭരണം ശിരസ്സിലേറ്റാൻ കുളത്തിനാൽ ഗംഗാധരൻ പിള്ള ഗുരുസ്വാമി.

എണ്‍ പത്തിയാറാം വയസ്സിലും തിരുവാഭരണം ശിരസ്സിലേറ്റാൻ കുളത്തിനാൽ ഗംഗാധരൻ പിള്ള ഗുരുസ്വാമി.

എണ്‍ പത്തിയാറാം വയസ്സിലും തിരുവാഭരണം ശിരസ്സിലേറ്റാൻ
കുളത്തിനാൽ ഗംഗാധരൻ പിള്ള ഗുരുസ്വാമി. ആറരപതിറ്റാണ്ടായി അയ്യനോടൊപ്പം.

ഈ വയസിലും അയ്യപ്പന്റെ തിരുവാഭരണം ശിരസ്സിലേന്തുന്നതിന് തയ്യാറായി കുളത്തിനാല്‍ ഗംഗാധരന്‍ പിള്ള സ്വാമി .ആറര പതിറ്റാണ്ടോളം ശബരിമല അയ്യപ്പന്റെ തിരുവാഭരണങ്ങള്‍ ശിരസിലേറ്റിയതിന്റെ ധന്യതയിലാണ് ഈ ഗുരുസ്വാമി .

ഇരുപതാം വയസു മുതല്‍ അയ്യപ്പനു ചാര്‍ത്താനുള്ള തിരുവാഭരണങ്ങളുമായി നാടും കാടും കാല്‍നടയായി താണ്ടുകയാണ് ഇദ്ദേഹം .ഇത്തവണയും മകരവിളക്കിന് ശബരിമലയില്‍ ചാര്‍ത്തുന്നതിന് 12ന് പന്തളത്ത് നിന്നും കൊണ്ടു പോകുന്ന തിരുവാഭരണങ്ങള്‍ അടങ്ങിയ പെട്ടി’ ശിരസിലേന്തുന്നത് ഇദ്ദേഹമാണ് .

വ്രതശുദ്ധിയുടെ കണിശതയും അയ്യപ്പ സ്വാമിയുടെ അനുഗ്രഹവുമാണ് ജീവിത സായന്തനത്തിലും നാലുപറ നെല്ലിന്റെ ഭാരംവരുന്ന തിരുവാഭരണപ്പെട്ടി ശിരസിലേന്താന്‍ തനിക്ക് കരുത്തുതരുന്നതെന്ന് ഗംഗാധരന്‍ പിള്ള സാക്ഷ്യപ്പെടുത്തുന്നു. വിഷ്ണുമായയില്‍ ശിവന്റെ പുത്രനായി പമ്പാതീരത്ത് പിറന്ന മണ്കണ്ഠനെ പന്തളരാജാവ് എടുത്തു വളര്‍ത്തിയതും കൊട്ടാരത്തില്‍ വളര്‍ന്ന മണികണ്ഠന്‍ അയ്യപ്പനായി മാറി ശബരിമലയിലെ ധര്‍മ്മശാസ്താ വിഗ്രഹത്തില്‍ വിലയം പ്രാപിച്ചതും ഐതീഹ്യം .വളര്‍ത്തുമകനെ കാണാന്‍ നോവിന്റെ കാടുതാണ്ടിയെത്തിയ രാജാവിനെ മടക്കി അയക്കുമ്പോൾ അയ്യപ്പന്‍ ഒരേയൊരു ആവശ്യമേ അറിയിച്ചുള്ളത്രേ; ആണ്ടുതോറും തന്നെക്കാണാന്‍ വരണമെന്ന്….

ആ യാത്രക്കു മുന്നോടിയായി തന്റെ മകനണിയുന്നതിനുള്ള ആഭരണങ്ങള്‍ രാജാവ് പണികഴിപ്പിച്ചു. ഈ ആഭരണങ്ങളുമായി മകരവിളക്കിന് രണ്ടുനാള്‍ മുമ്പ് പന്തളത്തു നിന്ന് പോയിത്തുടങ്ങിയെന്നതും വിശ്വാസം. ഇതാണ് പിന്നീട് പ്രസിദ്ധമായ തിരുവാഭരണഘോഷയാത്രയായി മാറിയത്. അക്കഥ അനുസ്മരിപ്പിക്കും വിധം പന്തളം രാജപ്രതിനിധിയും യാത്രയെ അനുഗമിക്കുന്നുണ്ട്. ഈ വിശ്വാസത്തിന്റെ കണ്ണിയാകാന്‍ യൗവനത്തില്‍ തന്നെ സാധിച്ചയാളാണ് ഗംഗാധരന്‍ പിള്ള. അച്ഛന്‍ നാരായണപിള്ളക്കൊപ്പം ആദ്യമായി ഘോഷയാത്രയെ അനുഗമിക്കുന്നത് ഇന്നലെത്തേതുപൊലെ ഇദ്ദേഹം ഓര്‍മ്മിക്കുന്നു .

കല്ലും മുള്ളും നിറഞ്ഞ കാനനപാതയില്‍ ശരണമന്ത്രങ്ങള്‍ മാത്രം തുണയായ കാലം… ഓര്‍മകളുടെ പടികള്‍ക്കപ്പുറം പഴയ ശബരിമല ഇന്നും തെളിയുന്നുണ്ട് .മനസില്‍. ദക്ഷിണ സ്വീകരിച്ചശേഷം പന്തളം രാജാവണിയിക്കുന്ന മാല ധരിക്കുന്നതോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമാവുക.

പന്തളം വലിയകോയിക്കല്‍ ശാസ്താ ക്ഷേത്രത്തില്‍ നിന്നാണ് തിരുവാഭരണ യാത്ര ആരംഭിക്കുന്നത് .ആദ്യ ദിനം അയിരൂര്‍ പുതിയ കാവ് ക്ഷേത്രത്തിലും രണ്ടാംദിവസം ളാഹയിലെ വനംവകുപ്പ് സത്രത്തിലും വിശ്രമിച്ചശേഷം മൂന്നാം നാള്‍ ശബരിമല സന്നിധാനത്ത് എത്തിച്ചേരും. കാലത്തിന്റെ കയറ്റിറക്കങ്ങള്‍ നിരവധി ഉണ്ടായിട്ടും തിരുവാഭരണഘോഷയാത്രാ രീതികള്‍ക്ക് ഇന്നും മാറ്റമില്ല. വൃശ്ചികം ഒന്ന് മുതല്‍ വ്രതംനോല്‍ക്കുന്ന പതിവ് തെറ്റിച്ചിട്ടില്ലെന്ന് ഗംഗാധരന്‍ പിള്ള പറയുന്നു .

25 പേരാണ് ഇപ്പോഴത്തെ സംഘത്തില്‍ ഇദ്ദേഹത്തിനൊപ്പം ഉള്ളത്. യാത്രാമധ്യേ ഭക്ഷണം പാകം ചെയ്തു കഴിച്ചതു മാറി മറ്റു പലയിടങ്ങളില്‍ നിന്നും ആഹാരം ലഭിക്കുന്നു എന്നതൊഴിച്ചാല്‍ ഒന്നിനും മാറ്റമില്ലെന്നും അദ്ദേഹം പറയുന്നു. മകരവിളക്കു കഴിഞ്ഞ് അഞ്ചാംനാള്‍ മലയിറങ്ങി മൂന്നാംദിവസം പന്തളം കൊട്ടാരത്തില്‍ തിരുവാഭരണങ്ങള്‍ തിരിച്ചേല്‍പിക്കുന്നതോടെ ഘോഷയാത്രക്ക് സമാപനമാകും.

തന്റെ പാതയിലേക്ക് മകന്‍ ഉണ്ണികൃഷ്ണന്‍ കൂടി എത്തിയതിന്റെ ആഹ്ലാദത്തിലാണ് ഇദ്ദേഹം. ഭാര്യ ഗൗരിക്കുട്ടിയും നാലു മക്കളും അടങ്ങുന്ന കുടുംബത്തിനായി നാളേക്ക് കരുതിവയ്ക്കാന്‍ താന്‍ നടത്തിയ തിരുവാഭരണയാത്രയുടെ പുണ്യം മാത്രമേ ഉള്ളൂവെന്ന് പറയുമ്പോൾ ഈ അയ്യപ്പദാസന്റെ മനസില്‍ അയ്യപ്പന്റെ രൂപംമാത്രം.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കെട്ടിട ഉടമയെ കൊല്ലാൻ ശ്രമം., വ്യാപാരി അറസ്റ്റിൽ.

കോട്ടയ്ക്കൽ: വാടകമുറി ഒഴിയാൻ പറഞ്ഞതിന്റെ പേരിൽ കെട്ടിട ഉടമയെ തീക്കൊളുത്തി കൊല്ലാന്‍ ശ്രമിച്ചെന്ന് പരാതി. ഇതുമായി ബന്ധപ്പെട്ട് നായാടിപ്പാറ കമ്മാടന്‍ പ്രകാശനെ (50) പൊലീസ് അറസ്റ്റു ചെയ്തു. കെട്ടിട ഉടമ പരവയ്ക്കല്‍ ഇസ്മായിലിന്റെ( 58)...

പച്ചോലത്തത്തകൾ (കവിത)

പാറിപ്പറന്നിടും പച്ചോലത്തത്തകൾപൂമാനത്തായ്നർത്തനമാടുന്നുവോപൂവിനു ചുംബനമേകുവല്ലോ ചിലർചാരത്തായ് ചേഷ്ടകൾകാട്ടുകല്ലോ! പൂവിൻസുഗന്ധം നുകർന്നുടൻ,ചിലരാതേനുണ്ടുരതിനൃത്തമാടിടുന്നുവാനിൽലീലകൾപലതവർ കാട്ടിടുന്നു,ചേലിൽമാനത്തുയർന്നുപറന്നു രമിക്കുന്നവർ! ചെഞ്ചുണ്ടുചേർത്തിണയുടെ കാതിൽകിന്നാരംചൊല്ലി ക്ഷണിക്കും പറക്കാൻനീലവിഹായസ്സിൽ നീളേപ്പറന്നു വെൺമേഘങ്ങൾതൊട്ടാമോദമോടെമടങ്ങും! ദൂരേക്കു പാറിപ്പറക്കുന്നനേരം പൊൻകതിരണിപ്പാടംതാഴേ കണ്ടുവെന്നാൽഒന്നായിവന്നു നെൽകതിർമണി വെട്ടിക്ഷണനേരത്തുവാനിലുയർന്നുപാറും! സ്വന്തമെന്നോതാനവർ,ക്കൊന്നുമില്ലചിന്തിക്കുവാനോ സമ്പത്തിൻ ഭാരമില്ലനാളെയെന്നുള്ളെയാചിന്തയുമില്ലവർക്കുള്ളിലോ അൽപ്പവും കള്ളവുമില്ല! അന്തിക്കുമാമരച്ചില്ലയിൽ ചേക്കേറുംഎല്ലാം മറന്നുരമിക്കുന്നു...

പന്നൽച്ചെടികൾ (കവിത)

അവൻ്റെ രക്തംചുട്ടെരിഞ്ഞതിനാലാണ്അവരുടെ അന്നം വെന്തുവന്നത് .അവൻ്റെ ഉപ്പുകുത്തിയവേർപ്പു കൊണ്ടാണ്,അവർ ഭക്ഷണത്തിൻ്റെരുചി ഭേതമറിഞ്ഞത്.ആഞ്ഞു വലിയുന്ന,അവൻ്റെ ഉച്ഛ്വാസങ്ങളായിരുന്നുഅവരുടെ ശ്വാസഗതിയുടെസ്പന്ദനങ്ങളായത് .അവൻ പാകപ്പെടുത്തിയമണ്ണിലാണ്അവരുടെ പരമ്പരകൾഅസ്ഥിവാരമിട്ടത്.അവൻ കാത്തുവച്ച,നീരൊഴുക്കുകളായിരുന്നുഅവരുടെ വരണ്ടതൊണ്ടയിലെദാഹത്തെ നനച്ചത് .അവൻ്റെ ദേഹം ചേർത്ത് പടുത്തപടുതകളിലായിരുന്നു അവരുടെസിംഹാസനങ്ങൾ ഗർജ്ജിച്ചത്.അവൻ...

വടശേരിക്കരയിൽ ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയ സംഭവം: വർഗീയ മുതലെടുപ്പ് നടത്താൻ ശ്രമം

വർഗീയ മുതലെടുപ്പ് നടത്താൻ ബിജെപി ശ്രമം; പോലിസ് വസ്തുതകൾ പുറത്തുവിടണം - പോപുലർ ഫ്രണ്ട് പത്തനംതിട്ട ജില്ലയിലെ വടശേരിക്കരയിൽ ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയ സംഭവത്തിൽ പോലിസ് കാര്യക്ഷമമായ അന്വേഷണം നടത്തി വസ്തുകകൾ പുറത്തുവിടണമെന്ന് പോപുലർ...
WP2Social Auto Publish Powered By : XYZScripts.com
error: