17.1 C
New York
Saturday, August 13, 2022
Home Special എം.പി. വീരേന്ദ്രകുമാർ കഥാവശേഷനായിട്ടു ഒരാണ്ട് ……(അനുസ്മരണം )

എം.പി. വീരേന്ദ്രകുമാർ കഥാവശേഷനായിട്ടു ഒരാണ്ട് ……(അനുസ്മരണം )

അഫ്സൽബഷീർ തൃക്കോമല

സോഷ്യലിസ്റ്റ് പാർട്ടി നേതാവും മദ്രാസ് നിയമസഭാംഗവുമായിരുന്ന എം.കെ. പത്മപ്രഭാ ഗൗഡറുടേയും മരുദേവി അവ്വയുടേയും മകനായി 1936 ജൂലൈ 22 ന്‌ കല്പറ്റയിൽ ആണ് ജനിച്ചത് .മദിരാശി വിവേകാനന്ദ കോളേജിൽ നിന്ന് തത്ത്വശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും അമേരിക്കയിലെ സിൻസിനാറ്റി സർവകലാശാലയിൽ നിന്ന് എം.ബി.എ. ബിരുദവും കരസ്ഥമാക്കി. 1987 കേരള നിയമസഭാംഗവും വനംവകുപ്പ് മന്ത്രിയുമായി. 48 മണിക്കൂറിനുള്ളിൽ മന്ത്രിസ്ഥാനം രാജിവെച്ചു.കേരളത്തിൽ ഏറ്റവും കുറച്ചു കാലം മന്ത്രിയായിരുന്നത്ത് അദ്ദേഹമായിരുന്നു. രാഷ്ട്രീയക്കാരൻ ,പത്രാധിപർ .എഴുത്തുകാരൻ ,പരിസ്ഥിതി പ്രവർത്തകൻ മാത്രമോ ഇന്ത്യയിലെ മികച്ച പത്തു പ്രഭാഷകരിൽ ഒരാൾ . നിയമസഭാന്ഗം, ലോകസഭാന്ഗം ,രാജ്യ സഭാന്ഗം ,കേരളത്തിലും കേന്ദ്രത്തിലും മന്ത്രി ,ഇടതു പക്ഷ ജനാധിപത്യ മുന്നണിയുടെ ആദ്യത്തെ കൺവീനർ അങ്ങനെ അദ്ദേഹം എത്തി ചേരാത്ത പ്രവർത്തന മേഖലകൾ വിരളമായിരുന്നു. കേന്ദ്രമന്ത്രിസഭയിൽ ധനകാര്യ സഹമന്ത്രിയും പിന്നീട് തൊഴിൽ വകുപ്പിന്റെ സ്വതന്ത്രചുമതലയുള്ള സഹമന്ത്രിയുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥ കാലയളവിൽ ജയിൽവാസമനുഭവിച്ചു. സ്കൂൾ വിദ്യാർത്ഥി ആയിരുന്ന കാലത്ത് സോഷ്യലിസ്റ്റ് പാർട്ടി നോതാവായിരുന്ന ജയപ്രകാശ് നാരായൺ ആണ് പാർട്ടിയിൽ അംഗത്വം നൽകിയത് .ജനതാദൾ (എസ്), സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക് ) ജനതാ ദൾ (യുണൈറ്റഡ്) തുടങ്ങിയ പാർട്ടികളുടെ മുൻ സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് കൂടിയാ യിരുന്നു .ലോക് താന്ത്രിക് ജനതാദൾ പാർട്ടിയുടെ സ്ഥാപക നേതാവാണ് .രാഷ്ട്രീയക്കാരാണെന്നതിലുപരി ലോകമറിയുന്ന സാഹിത്യകാരാനായിരുന്നു അദ്ദേഹം .അമസോണും കുറേ വ്യാകുലതകളും (കേരള സാഹിത്യ അക്കാദമിപുരസ്കാരം), ചങ്ങമ്പുഴ:വിധിയുടെ വേട്ടമൃഗം,ആത്മാവിലേക്ക് ഒരു തീർത്ഥയാത്ര( ഓടക്കുഴൽ പുരസ്കാരം),ലോകവ്യാപാരസംഘടനയും ഊരാക്കുടുക്കുകളും,തിരിഞ്ഞുനോക്കുമ്പോൾ,പ്രതിഭയുടെ വേരുകൾ തേടി,അധിനിവേശത്തിന്റെ അടിയൊഴുക്കുകൾ, ഗാട്ടും കാണാച്ചരടുകളും,രോഷത്തിന്റെ വിത്തുകൾ ,രാമന്റെ ദുഃഖം,സമന്വയത്തിന്റെ വസന്തം,ബുദ്ധന്റെ ചിരി ,ഹൈമവതഭൂവിൽ (കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം) സ്മൃതിചിത്രങ്ങൾ,തുടങ്ങി സ്വാമി വിവേകാനന്ദനെ കുറിച്ചുള്ള പുസ്തകം
എഴുതി തുടങ്ങിയിരുന്നു .സമഗ്ര സംഭാവനക്കു വയലാർ അവാർഡും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട് .സാഹിത്യ രംഗത്തു ആധ്യാത്മിക ഗ്രന്ഥങ്ങള്‍, യാത്രാവിവരണങ്ങൾ, ആഗോള വിഷയങ്ങൾ ,രാഷ്ട്രീയ വിശകലനങ്ങൾ, വിവിധ വിഷയങ്ങളെ കുറിച്ചുള്ള പഠനങ്ങൾ അങ്ങനെ സാഹിത്യ രംഗത്ത് അതികായകനായിരുന്നു . മികച്ച പരിസ്ഥിതി പ്രവർത്തകൻ കൂടിയായിരുന്ന അദ്ദേഹം വന സംരക്ഷണത്തിന്റെ ആവശ്യകതയെ കുറിച്ചും ,മരങ്ങൾ നാളേക്ക് വേണ്ടിയുള്ള മുതല്കൂട്ടാണെന്നും നിരന്തരം സംസാരിച്ചു കൊണ്ടിരുന്നു .കൂടാതെ മാതൃഭൂമി ദിനപത്രത്തിന്റെ ചെയർമാനും മാനേജിങ് എഡിറ്ററും ആയിരുന്നു .ഒരു പുരുഷായുസ്സിൽ ഇത്രയധികം മേഖലകളിൽ കൈ വെച്ചിട്ടുള്ള പ്രതിഭകൾ അപൂർവമായേ ഉണ്ടായിട്ടുള്ളൂ .”ലോകത്തിലെ ഏറ്റവും വലിയ മഴക്കാടുകളാണ് ആമസോൺ. ലോകത്തിന്റെ ശ്വാസകോശമായ ആമസോൺ എത്ര കാലം ഇന്നത്തെ നിലയിൽ ഉണ്ടാകുമെന്നത് സംശയാസ്പദമാണ്.”എന്ന  അദ്ദേഹത്തിന്റെ വര്ഷങ്ങള്ക്കുമുന്പുള്ള നിരീക്ഷണം
ഏറെ ദീർഘ വീക്ഷണത്തോടെയുള്ളതായിരുന്നു. 2020 മെയ് 28 നു അദ്ദേഹം നമ്മെ വിട്ടു പിരിഞ്ഞു .

Facebook Comments

COMMENTS

- Advertisment -

Most Popular

“ചെറുപ്പക്കാരായാൽ ഇങ്ങനെ വേണം ഇങ്ങനെ തന്നെ വേണം”:- ഡോക്ടർ ഗോപിനാഥ് മുതുകാട്

"ചെറുപ്പക്കാരായാൽ ഇങ്ങനെ വേണം ഇങ്ങനെ തന്നെ വേണം":- ബഡി ബോയ്സ് ഫിലാഡൽഫിയ എന്ന ശക്തമായ യുവജന കൂട്ടായ്മയുടെ മികച്ച ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ചരിത്രമറിഞ്ഞ ഡോക്ടർ ഗോപിനാഥ് മുതുകാടിന്റെ വാക്കുകളാണ് ഇത്. 'ബഡി ബോയ്സ്': ക്ലാസിൽ പിൻ...

എഴുത്തുകാരൻ സൽമാൻ റുഷ്ദി വെന്റിലേറ്ററില്‍; നില ഗുരുതരം

  ന്യൂയോർക്ക് -- യു.എസിൽവച്ച് ആക്രമണത്തിനിരയായ എഴുത്തുകാരൻ സൽമാൻ റുഷ്ദിയുടെ നില ഗുരുതരം. അദ്ദേഹം വെന്റിലേറ്ററിലാണെന്നും ഒരു കണ്ണിന്റെ കാഴ്ചശക്തി നഷ്ടപ്പെട്ടേക്കുമെന്നും അദ്ദേഹത്തോട് അടുപ്പമുള്ളവരെ ഉദ്ധരിച്ച് എ.എഫ്.പി വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. അക്രമിക്ക് ഇറാൻ...

ലിംഗസമത്വ യൂണിഫോം അടിച്ചേല്പിക്കില്ലെന്നാവര്‍ത്തിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.

ലിംഗസമത്വ യൂണിഫോം അടിച്ചേല്പിക്കില്ലെന്നാവര്‍ത്തിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഇതു സംബന്ധിച്ച സമരത്തിൽ നിന്ന് പിന്തിരിയണം. സർക്കാർ നിലപാട് സംശയങ്ങള്‍ക്ക് ഇടയില്ലാത്തത് ആണ്. എന്നിട്ടും ഈ വിഷയത്തില്‍ തെറ്റിദ്ധാരണ ഉണ്ടായി എന്നും മന്ത്രി അഭിപ്രായപ്പെട്ടു. ലിംഗസമത്വ...

ജിദ്ദ നവോദയ യൂണിറ്റ് കൺവൻഷനുകൾ പുരോഗമിക്കുന്നു

ജിദ്ദ നവോദയ ഖാലിദ് ബിൽ വലീദ് ഏരിയ കമ്മിറ്റിക്ക് കീഴിലെ അൽ വഹ സഹ്റാൻ യൂണിറ്റ് കൺവൻഷൻ സഖാവ് ധീരജ് നഗറിൽ സെൻട്രൽ കമ്മിറ്റി അംഗം സഖാവ് യൂസുഫ് മേലാറ്റൂർ ഉത്ഘാടനം ചെയ്തു....
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: