സാബു സ്കറിയ.
ഫിലാഡൽഫിയയിലെ മലയാളികളുടെ സൗഹൃദങ്ങളുടെ സംഗമവേദികളിൽ നിറസാന്നിധ്യം ആയ ശ്രീ രാജു ശങ്കരത്തിൽ “മലയാളി മനസ്സ് ” എന്ന ഓൺലൈൻ പബ്ലിക്കേഷൻ അവിടെ നിന്നും തുടക്കം കുറിക്കുന്നു. മഹത്തായ ഒരു സംരംഭം ആണിത്. സത്യത്തിൽ മലയാളികളുടെ മനസ്സിൻ്റെ ചരിത്രം എഴുതുവാനുള്ള സാംസ്കാരിക യുദ്ധത്തിൻ്റെ പടയൊരുക്കം ആണിത്. ഈ വിശിഷ്ടാവസരത്തിൽ ശ്രീ രാജുവിന് തുറന്ന മനസ്സോടെ അനുമോദനങ്ങൾ അർപ്പിക്കുന്നതോടൊപ്പം രണ്ടു വാക്ക്.
സ്വപ്നങ്ങളും പ്രതീക്ഷകളും കൊണ്ട് അലംകൃതമായ ഒരു ജീവിതം കെട്ടിപ്പൊക്കുവാൻ അമേരിക്കയെന്ന വ്യത്യസ്ഥ സംസ്കാരങ്ങളുടെ ഭൂമികയിലേക്ക് കുടിയേറിയവരാണ് നമ്മൾ അമേരിക്കൻ മലയാളികൾ. നമ്മളോടൊപ്പം നമ്മുടെ സംസ്കാരവും കുടിയേറ്റപ്പെട്ടു. ആ സംസ്ക്കാരം ഇവിടെ നിലനിൽക്കേണ്ടത് നമ്മുടെ നിലനിൽപ്പിൻ്റെകൂടി ആവശ്യം ആണ്. ഇവിടെയാണ് പത്രമാധ്യമങ്ങളുടെ പ്രസക്തി.
ആശയാവിഷ്‌ക്കാരങ്ങൾക്ക് സൗന്ദര്യവും രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളിൽ സത്യസന്ധതയും പുലർത്തേണ്ട ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നതെങ്കിലും, നിർഭാഗ്യവശാൽ ഈ സാഹചര്യങ്ങൾ കടലാസ്സിൽ പകർത്തുന്ന അച്ചടി മാധ്യമങ്ങൾ ഇല്ലാതായി വരുന്ന ഈ വർത്തമാന കാലത്ത് ഓൺലൈൻ മാധ്യമങ്ങൾക്ക് പ്രസക്തിയുണ്ട്.
ഫിലാഡൽഫിയ മലയാളികളുടെ ആത്മാവിൻ്റെ ആഴങ്ങൾ കണ്ട ശ്രീ രാജു ശങ്കരത്തിലിൻ്റെ സർഗാത്മകമായ ഈ ഉദ്യമത്തിന് വജ്രത്തിളക്കമുണ്ട്. ഈ സാംസ്കാരിക ഗോപുര നടയിൽ പ്രാർത്ഥനയോടെ ആശംസകളുടെ കൈത്തിരി കൊളുത്തുവാൻ ഞാനുമുണ്ട്.
എല്ലാ ഭാവുങ്ങളും ഹൃദയപൂവ്വം നേർന്നുകൊണ്ട്,
സാബു സ്കറിയ.