17.1 C
New York
Tuesday, March 28, 2023
Home Special ഈശ്വര വിശ്വാസത്തിലെ വ്യത്യസ്തകൾ

ഈശ്വര വിശ്വാസത്തിലെ വ്യത്യസ്തകൾ

ദേവു-S

Photo by :Anil Harlow

ഈശ്വരവിശ്വാസികൾ എന്ന് സ്വയം പ്രഖ്യാപ്പിക്കുന്ന പലർക്കും ഇന്ന്, യഥാർത്ഥ വിശ്വാസം എന്താണ് എന്ന് അറിയാൻ പാടില്ലാത്തവർ ആണ്.

ജഗദ്ദീശ്വരനിൽ നിന്നും നമ്മൾ കരുണ പ്രതീക്ഷിക്കുന്നുണ്ടെങ്കിൽ, നമ്മുടെ ചുറ്റുപാടും ഉള്ള മനുഷ്യരോടും, സഹജീവികളോടും അതേ അളവിൽ തന്നെ കരുണ കാണിക്കാൻ ഈശ്വരനും ആഗ്രഹിക്കുന്നു.

പരസഹായം ചെയ്യുക, മറ്റുള്ളവരേ ഉപദ്രവിക്കുകയോ, മുറിപ്പെടുത്തുകയോ, പ്രയാസിപ്പെടുത്തുകയോ ചെയ്യാൻ ഒരു ദൈവവും ആഗ്രഹിക്കുന്നില്ല എന്നതാണ് പരമാർത്ഥം. വിശ്വാസം ഉണ്ടെങ്കിൽ കരുണ കാണിക്കാൻ മനസ്സ് ഉണ്ടാകുന്നു.

നിങ്ങളുടെ മനസ്സിൽ കരുണ ഉണ്ടെങ്കിൽ, മറ്റുള്ളവരെ നിങ്ങളുടെ കർമ്മം കൊണ്ട് നിങ്ങൾക്ക് ഒരിക്കലും ഉപദ്രവിക്കുവാൻ കഴിയുകയില്ല.

അങ്ങനെ, മറ്റുള്ളവരോട് കരുണ കാണിക്കാൻ മനസ്സ് ഉള്ളവർക്ക് മാത്രമേ ഈശ്വരന് സമീപം എത്തി ചേരാൻ പറ്റുകയുള്ളു.

ഈശ്വരമാർഗ്ഗത്തിലൂടെ, സ്വന്തം കർമ്മങ്ങളുടെ ആത്മസമർപ്പണം ചെയ്യുന്നവരാണ് യഥാർത്ഥ ഈശ്വരവിശ്വാസികൾ! ഇങ്ങനെയുള്ളവർ സമൂഹത്തിന് ഒരു മുതൽക്കൂട്ട് ആണ്.

ചിലരുണ്ട്….

മറ്റുള്ളവരെ മുറിവേൽപ്പിച്ച്, അന്യനെ ദ്രോഹിക്കുന്ന പ്രവർത്തനങ്ങളിലും ഏർപ്പെട്ട ശേഷം, നൂറു പ്രാർത്ഥനയും, ലക്ഷം മന്ത്രങ്ങളും, കഠിന ആചാരങ്ങളും അനുകരിച്ച്, ആയിരം തീർത്ഥാടനവും ചെയ്തു, തങ്ങളുടെ പ്രവർത്തനങ്ങൾ ഈശ്വര മാർഗ്ഗത്തിൽ ആണ് എന്ന് പറഞ്ഞു, ‘ശരി’ എന്ന് സ്വയം മുദ്ര ഇടുന്നവർ! ഈ പറഞ്ഞ എല്ലാം ചെയ്തു കൂട്ടുന്നത് ഈശ്വരന് വേണ്ടി ആണ് എന്ന് ശഠിക്കുന്നവർ! ഇവരാണ് കപട വിശ്വാസികൾ!

ഇനിയും ചിലരുണ്ട്…
മറ്റുള്ളവരേ കാണിക്കാൻ വേണ്ടി വിശ്വാസി എന്ന് ചമയുന്നവർ! ഈശ്വരനെ മുന്നിൽ നിർത്തി, തങ്ങളുടെ കാര്യസാധ്യവും ലാഭക്കച്ചവടം മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്നവരാണ് ഇവർ! സത്യത്തിൽ, ആരെയാണ് ഇവർ കബളിപ്പിയ്ക്കാൻ ശ്രമിക്കുന്നത്?
ഇവരുടെ പ്രവർത്തികൾ കൊണ്ട് സമൂഹത്തിന് ദ്രോഹം മാത്രമേ ഉണ്ടാവുകയുള്ളൂ.

ഇങ്ങനെ ഉള്ളവർ….

ഈശ്വരൻ എന്ന സത്യത്തെ മനസ്സിലാക്കാനും, കണ്ടെത്താനും, ഒരു പുനർചിന്ത ഇവർക്ക് അനിവാര്യമാണ്.

ഒരു സത്യം മനസ്സിലാക്കേണ്ടതുണ്ട്!
ഈശ്വരൻ എല്ലാ നല്ല കർമ്മങ്ങൾക്കും പ്രതിഫലം തരുമെങ്കിൽ, നിങ്ങൾ ഈശ്വരൻ്റെ പേരിൽ കാട്ടിക്കൂട്ടുന്ന എല്ലാ അധർമ്മ പ്രവർത്തനങ്ങൾക്കും, അതേ ത്രാസ്സിൽ തന്നെ നിങ്ങൾക്ക് പ്രതിഫലം കിട്ടും.

തന്നെയുമല്ല, എല്ലാ അന്യായ, അധർമ്മ പ്രവർത്തനങ്ങൾക്കും, അവിടുന്ന് നിങ്ങളുടെ മേലിൽ ന്യായം വിധിക്കാൻ കഴിവുള്ളവനാണ്!

നിങ്ങളുടെ നേട്ടങ്ങൾക്ക് വേണ്ടി നിങ്ങൾ കണ്ട് പിടിക്കുന്ന നിരൂപണങ്ങൾ അല്ല യഥാർത്ഥ ധർമ്മം!

വിശ്വാസത്തിന്റെ വഴിയിൽ താണ്ടാതെ, നന്മയുടെ വശങ്ങളിൽ നടക്കുന്ന വേറൊരു കൂട്ടർ ഉണ്ട്. വിശ്വാസങ്ങളും, ആചാരങ്ങളും, അനുഷ്ഠാനങ്ങളും ഒന്നും തന്നെ ഇല്ല എങ്കിലും, അയൽക്കാരനെ തന്നെ പോലെ തന്നെ സ്നേഹിക്കുന്നവർ! ദൈവത്തിന്റെ മാലാഖമാർ!

തൂണിലും തുരുമ്പിലും ഈശ്വരൻ ഉണ്ടെന്നുള്ള ജ്ഞാനം, എല്ലാവരേയും ഒരു പോലെ കാണുന്നതും, സ്നേഹിക്കുന്നതും ആണ്!

കർമ്മാണ് ധർമ്മം!
കൊടുത്താൽ കിട്ടും! അത് മറക്കണ്ട!

സ്നേഹപൂർവ്വം
-ദേവു-

FACEBOOK - COMMENTS

WEBSITE - COMMENTS

15 COMMENTS

  1. ഇന്നത്തെ ലോകത്തിൽ കപട വിശ്വാസികൾ ആണ് കൂടുതലും.. തങ്ങളുടെ തെറ്റുകൾക്കു ഒരു മുഖം മൂടി ആണ് ഇന്ന് പലർക്കും വിശ്വാസം.. കാണപ്പെടുന്ന സഹോദരനെ സ്നേഹിക്കാത്തവർക്കു കാണപ്പെടാത്ത ദൈവത്തെ സ്നേഹിക്കാൻ കഴിയില്ല.. അഭിനന്ദനങ്ങൾ ദേവു.. കൂടുതൽ എഴുതാൻ ദൈവം ശക്തി തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

വാർത്തകൾ വിരൽത്തുമ്പിൽ | 2023 | മാർച്ച് 28 | ചൊവ്വ

◾ലോക് സഭയില്‍ ബഹളവും പ്രതിഷേധവും. സഭ ചേര്‍ന്നപ്പോള്‍ തന്നെ കോണ്‍ഗ്രസ് അംഗങ്ങള്‍ നടുത്തളത്തിലേക്ക് ഇറങ്ങി. സ്പീക്കറുടെ മുന്നിലേക്ക് പേപ്പര്‍ കീറിയെറിഞ്ഞ് കോണ്‍ഗ്രസ് എം പി മാര്‍ പ്രതിഷേധിച്ചു. എംപിമാര്‍ കരിങ്കൊടികളും വീശി. ഇതോടെ...

റോക്‌ലാൻഡ്‌ സെന്റ്. മേരിസ് ഇന്ത്യൻ ഓർത്തഡോൿസ് ദേവാലയത്തിൽ കാതോലിക്ക ദിനം ആഘോഷിച്ചു.

മലങ്കര ഓർത്തഡോൿസ് സഭ നോമ്പിലെ 36-ആം ഞായറാഴ്ച്ച സഭ ആകമാനം ആഘോഷിക്ക്ന്ന കാതോലിക്കാ ദിനത്തിൻറെ ഭാഗമായി, റോക്‌ലാൻഡ്‌ St. മേരിസ് ഇന്ത്യൻ ഓർത്തഡോൿസ് ദേവാലയത്തിലും (66 East Maple Ave., Suffern New...

ഫൊക്കാന ഇന്റർനാഷനൽ ചാപ്റ്ററിന്റെ ഭാഗമായാ മുംബൈ ചാപ്റ്ററിന്റെ ഉൽഘാടനം പി. ശ്രീരാമകൃഷ്ണൻ നിർവഹിച്ചു.

ഫൊക്കാന അന്തർദേശിയ തലത്തിൽ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഫൊക്കാന ഇന്റർനാഷനൽ ചാപ്റ്ററിന്റെ രൂപീകരണം മുംബൈ റമദാ ഹോട്ടലിൽ ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്റെ  അദ്ധ്യക്ഷതയിൽ  കൂടിയ യോഗത്തിൽ   നോർക്ക രുട്ട്സ് റസിഡന്റ്...

ഫോമാ കൾച്ചറൽ അഫയേഴ്സ് കമ്മിറ്റിയുടെ പ്രവർത്തന ഉദ്ഘാടനം ഗംഭീരമായി –

ന്യൂ യോർക്ക്: ഫോമാ കൾച്ചറൽ അഫയേഴ്സ് കമ്മിറ്റിയുടെ പ്രവർത്തന ഉദ്ഘാടനം ഗംഭീരമായി നടത്തപ്പെട്ടു, മാർച്ച്‌ 25 ശനിയാഴ്ച വൈകിട്ട് 5:30 ന് വിളിച്ചു ചേർത്ത ചടങ്ങിൽ പ്രശസ്ത സിനിമ താരവും മോഡലും ആയ...
WP2Social Auto Publish Powered By : XYZScripts.com
error: