🕉️നക്ഷത്രവാരഫലം🕉️
(2021 മാർച്ച് 7 മുതൽ മാർച്ച് 13 വരെ)
☮️മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യപാദം) ഈ വാരം സ്ഥാനപ്രാപ്തി, രോഗശാന്തി , മേലധികാരികളിൽ നിന്നു കൂല സമീപനം ഇവ പ്രതിക്ഷിക്കാം ബന്ധുസമാഗമം – ക്ഷേത്ര ദർശനയോഗം മുതലായവ ഫലം –
☮️ എടവം രാശി (കാർത്തിക അവസാന 3 പാദം രോഹിണി മകീര്യം ആദ്യ പകുതി)
കർമ്മ സിദ്ധി, ധനലാഭം, കാര്യവിജയം അധികാരികളിൽ നിന്ന് പ്രശംസയ്ക്ക് അവസരം ലഭിക്കും.
☮️ മിഥുനം രാശി (മകീര്യം അവസാന പകുതിയും തിരുവാതിരയും പൂണർതം ആദ്യ മൂന്ന് പാദവും )
ദീന താ, ആപത്ത്, ബന്ധനയോഗം ഉദര വൈഷമ്യം മുതലാവ വന്നുചേരാം – ശത്രു ഉപദ്രവം വന്ന് ചേരാം.
☮️കർക്കിടകം രാശി (പൂണർതം അവസാനപാദം പൂയ്യം, ആയില്യം) രോഗപീഡ ,പരാജയം, ദ്രവ്യനഷ്ടം , വിഷ ഭയം വ്യസനം, കലഹം ഫലം.
☮️ ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യപാദം)
ഉദര സംബന്ധമായ രോഗപീഢ- ദൂര സഞ്ചാരം, അപഖ്യാതി ധനനഷ്ടം ഇവയ്ക്ക് സാദ്ധ്യത.
☮️ കന്നി രാശി – (ഉത്ര o അവാസാന മൂന്ന് പാദം, അത്തം ചിത്തിര ആദ്യ പകുതി)
സ്ഥാനഗുണം, ധനലാഭം കാര്യവിജയം, ദേഹസുഖം, മുതലായവ കാണുന്നു –
☮️ തുലാം രാശി (ചിത്തിര അവസാന പകുതിയും ചോതിയും വിശാഖാം ആദ്യ മൂന്ന് പാദവും )
രോഗ ദുരിതങ്ങളെ കൊണ്ട് ബുദ്ധിമുട്ട്, ശത്രുക്കളുടെ ഉപദ്രവം പാഴ്ചിലവ് , വാത രോഗം മനോദു:ഖം മുതലായവ ഉണ്ടാകും
☮️ വൃശ്ചികം രാശി (വിശാഖം അവസാന പാദവും അനിഴവും തൃക്കേട്ടയും ) രോഗപീഡ , അധികാരികളുടെ എതിർപ്പ്, ധനനഷ്ടം മുതലായവ ഫലം .
☮️ ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യപാദം)
സ്ഥാനപ്രാപ്തി, അഭിമാനം, അർത്ഥ ലാഭം – ശത്രുനാശം വസ്ത്ര ലാഭം മുതലായ ഫലങ്ങൾ വന്നുചേരും
☮️ മകരം രാശി (ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടം ആദ്യ പകുതിയും ചേർന്നതു്) സ്ത്രീ വിരോധം, അനാരോഗ്യം പതന ഭയം, തസ്കര ഭയം , അധികാരികളുടെ വിരോധംമുതലായവയാണ് ഫലം .
☮️ കുംഭം രാശി (അവിട്ടം അവസാന പകുതിയും ചതയം , പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ) ദ്രവ്യനാശം, വഞ്ചന നേത്ര രോഗങ്ങൾ, കർമ്മ വിഘ്നം ശത്രു ഉപദ്രവങ്ങൾ മുതലായവയാണ് ഫലങ്ങൾ.
☮️ മീനം രാശി (പൂരുരുട്ടാതി അവസാന പാദവും ഉത്രട്ടാതിയും രേവതിയും )
ആയാസം, വിഭവ നാശം സഞ്ചാരം, ശാരിരിക അസ്വസ്തകൾ , ബന്ധു കലഹം ജന വിരോധം ഫലം.