തയ്യാറാക്കിയത്: പ്രശസ്ത ജോതിഷ പണ്ഡിതൻ പയ്യന്നൂർ ശശിധരപ്പൊതുവാൾ
🕉️നക്ഷത്രവാരഫലം🕉️
28-02-2021 മുതൽ 6-3 -2021 വരെ
☮️മേടം രാശി – (അശ്വതി ഭരണി, കാർത്തിക ആദ്യപാദം) കർമ്മ -വ്യാപാര മേഖലകളിൽ പ്രോത്സാഹജനകമായ അന്തരീക്ഷം ഉണ്ടാകും ധനലാഭം, കാര്യവിജയo പ്രതിക്ഷിക്കാം – ഈശ്വര പ്രീതിയ്ക്കായി ദേവി ക്ഷേത്രത്തിൽ വിളക്കും മാലയും വഴിപാട് സമർപ്പിക്കുക
☮️ എടവം രാശി (കർത്തിക അവസാന മൂന്ന് പാദവും രോഹിണിയും മകീര്യം ആദ്യ പകുതിയും )
കർമ്മമേഖലയിൽ പ്രാരംഭ തടസ്സങ്ങളുണ്ടാവും മെങ്കിലും അതി ജിച്ച് മുന്നോട്ട് പോകുവാൻ സാധിക്കും – ശാരിരികമായ അസ്വസ്തതകൾ ഉണ്ടാകാൻ സാദ്ധ്യ തയുള്ള വാരമാണ് – സുബ്രഹ്മണ്യസ്വാമിയ്ക്ക് പഞ്ചാമൃതം നിവേദിച്ച് പ്രാർത്ഥിയ്ക്കുക
☮️ മിഥുനം രാശി (മകീര്യം അവസാന പകുതിയും തിരുവാതിരയും പൂണർതം ആദ്യ മൂന്ന് പാദവും ) – അഷ്ടമ വ്യാഴവും അഷ്ടമശനിയും നടക്കുന്ന സമയമായതിനാൽ കർമ്മമേഖലയിൽ തടസ്സങ്ങൾ ഉണ്ടാകും സാമ്പത്തികമായും വാരം അത്ര ഗുണമല്ല വ്യാഴ പ്രീതിയണ്ട് വേണ്ടി വിഷ്ണു ക്ഷേത്രത്തിൽ അർച്ചനയും ശനീശ്വരപ്രീതിക്ക് വേണ്ടി ശാസ്താവിന
നീരാജനവും വെച്ച് തൊഴുതു പ്രാർത്ഥിയ്ക്കുക
☮️ കർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും )
മത്സരങ്ങളിൽ വിജയ സാദ്ധ്യത, – ധനപരമായ കാര്യങ്ങളിൽ തടസ്സങ്ങൾ അനുഭവപ്പെടാം വ്യാപാര മേഖലകളിൽ വേണ്ടത്ര നേട്ടം കൈവരിയ്ക്കില്ല. ദേവി ഭജനവും മഹാദേവനു കുവളമാല സമർപ്പിച്ച് . പ്രാർത്ഥിയ്ക്കുക
☮️ ചിങ്ങം രാശി (മകം പൂരം, ഉത്രം ആദ്യപാദം)
കഠിനാദ്ധ്വാനം., അനാരോഗ്യം കലഹങ്ങൾക്ക് സാഹചര്യം ഉണ്ടാകും ധനപരമായ പ്രശ്നങ്ങളുണ്ടാകുമെങ്കിലും മറികടക്കാൻ സാധിക്കും മഹാവിഷ്ണുഭജനം ശാസ്താ ഭജനവും നടത്തുക
☮️ കന്നി രാശി (ഉത്രം അവസാന മൂന്ന് പാദവും അത്തം, ചിത്തിര ആദ്യ പകുതിയും )
പ്രവർത്തി മേഖല ഉണരുമെങ്കിലും ശത്രു ഉപദ്രവം കഠിനമായി നേരിടണ്ടതായി വരും
ദേവി ക്ഷേത്രത്താൽ രക്തപുഷ്പാഞ്ജലിയും പായസ്സവവഴിപാട് സമർപ്പിച്ച് പ്രാർത്ഥിയ്ക്കുക
☮️ തുലാവം രാശി (ചിത്തിര അവസാന പകുതിയും ചോതിയും വിശാവം ആദ്യ മൂന്ന് പാദവും ) കണ്ടക ശനിദോഷം നടക്കുന്ന സമയമാണ് – കോടതിയിൽ വ്യവഹാരകാര്യങ്ങൾ നടത്തുന്നവർക്കനുകൂല സമയമാണ് – വിദ്യാർത്ഥികൾക്കും തൊഴിലന്വേഷകർക്കും വാരം അനുകൂലമാണ് ശാസ്താവിന് നിരാജനം സമർപ്പിച്ച് പ്രാർത്ഥിയ്ക്കുക
☮️ വൃശ്ചികം രാശി (വിശാഖം അവസാന പാദവും അനിഴവും തൃക്കേട്ടയും)
അദ്ധ്യാനവും പരിശ്രമവും വർദ്ധിക്കുമെങ്കിലും അതിനു തക്കതയാ പ്രതിഫലം ഉണ്ടാകാൻ ഇടയില്ല.. ആരോഗ്യപരമായി അത്ര ഗുണസ്ഥിതിയുണ്ടാകില്ല അലസത മൂല o മാറ്റി വച പണികൾ തുടങ്ങാൻ ശ്രമിക്കും മഹാവിഷ്ണുഭജനവും അർച്ചനയും ചെയ്താൽ ദോഷഫലം കുറഞ്ഞു കിട്ടും
☮️ ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യപാദം) – തൊഴിൽ സംബന്ധമായി മോശമല്ലാത്ത വാരമാണ് പ അപ്രതീക്ഷിത സഹായങ്ങൾ വന്നുചേരാൻ സാദ്ധ്യതകള വാരമാണ്. സാമ്പത്തികമായും വിഷമതകൾ തരണം ചെയ്യാൻ പറ്റും – ദേവീപ്രീതികരമായ പ്രാർത്ഥനകളും വഴിപാടുകളും സമർപ്പിക്കുക
വിദ്യാർത്ഥികൾക്ക് വാരം അനുകൂലമാണ്
☮️ മകരം രാശി (ഉത്രാടം അവസാനപാദവും തിരുവോണവും അവിട്ടം ആദ്യ പകുതിയും ) ജന്മവ്യാഴം ജന്മ ശനി നടക്കുന്ന കാലഘട്ടമാണ്. – പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അംഗീകാരവും അഭിമാനവും വർദ്ധിക്കും – മാതാവായോ മാതൃ ബന്ധുക്കളുമായോ അഭിപ്രായ വിത്യാസം വന്നുചേരാൻ സാദ്ധ്യതയുണ്ട് ധനപരമായ കാര്യങ്ങളിൽ അനുകൂല സ്ഥിതി വന്നുചേരും
☮️ കുംഭം രാശി (അവിട്ടം അവസാനപകുതിയും ചതയം – പൂരുരുട്ടാതി ആദ്യ മൂന്നു പാദം)
തൊഴിൽ വൈഷമ്യം പ്രവർത്തികളിൽ തടസ്സം മത്സരങ്ങളിൽ പരാജയം ഇവ വന്നു ചോരാ o ഉദര സംബന്ധമായും ചില പ്രയാസങ്ങൾ ഉണ്ടാകാൻ സാദ്ധ്യത കൂടുതലാണ് പ മഹാവിഷ്ണുവിന് വിളക്കും മാലയും ദേവിയ്ക് രക്തപുഷ്പാഞ്ജലിയും ചെയ്തു പ്രാർത്ഥിയ്ക്കുക.
☮️ മീനം രാശി (പൂരുരുട്ടാതി അവസാന പാദവും ഉത്രട്ടാതിയും രേവതിയും )
ഈ വാരo പ്രവർത്തന നേട്ടം മത്സരങ്ങളിൽ വിജയം പ്രതിക്ഷിക്കാം മനസ്സിന് സന്തോഷം ലഭിക്കുന്ന വാർത്തകൾ കേൾക്കാം – ശത്രുക്കൾ നിഷ്പ്രഭരാകും ദേവി ക്ഷേത്രത്തിൽ വിളക്കും മാലയും സമർപ്പിച്ച് പ്രാർത്ഥിയ്ക്കുക.
തയ്യാറാക്കിയതു് ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ