17.1 C
New York
Wednesday, June 16, 2021
Home Special ഈയാഴ്ച നിങ്ങൾക്ക് എങ്ങിനെ..? (വാരഫലം)

ഈയാഴ്ച നിങ്ങൾക്ക് എങ്ങിനെ..? (വാരഫലം)

തയ്യാറാക്കിയത്: പ്രശസ്ത ജോതിഷ പണ്ഡിതൻ പയ്യന്നൂർ ശശിധരപ്പൊതുവാൾ

🕉️ നക്ഷത്രവാരഫലം

2021 ഫിബ്രവരി 21 ഞായർ മുതൽ 27 ശനി വരെ

☮️മേടം രാശി – (അശ്വതി – ഭരണി – കാർത്തിക ആദ്യപാദം)
. പ്രവർത്തന മേഖലയിൽ സ്ഥാനചലനങ്ങൾ വരുവാൻ സാദ്ധ്യത – ധനപരമായ കാര്യങ്ങളിൽ ഏർപ്പെടുമ്പോൾ നഷ്ടം വരാതിരിക്കുവാൻ ശ്രദ്ധിയ്ക്കണം – ആരോഗ്യപരമായി കൂടുതൽ ശ്രദ്ധ വേണം. പരിഹാരം – വ്യാഴ പ്രീതിയ്ക്ക് വേണ്ടി വിഷ്ണു ക്ഷേത്രത്തിൽ വിളക്കും മാലയും സമർപ്പിച് പ്രാർത്ഥിയ്ക്കുക

☮️ എടവം രാശീ – (കാർത്തിക അവസാന മൂന്ന് പാദവും രോഹിണിയും മകീര്യം ആദ്യ രണ്ട് പാദം)
ബന്ധുസമാഗമം, ധനലാഭം, പ്രവർത്തികളിൽ വിജയം ഇവ കാണുന്നു ശത്രുക്കൾ വർദ്ധിക്കുവാൻ സാദ്ധ്യതയുണ്ട്
പരിഹാരം – ദേവി ഭജനം
ലളിതാസഹസ്രനാമ പാരായണം നടത്തുക

☮️ മിഥുനം രാശി – ( മകീര്യം അവസാന പകുതി തിരുവാതിരയും പൂണർതം ആദ്യ മൂന്ന് പാദവും )
ഇവർക്ക് അഷ്ടമ വ്യാഴം അഷ്ടമശനിദോഷങ്ങൾ നടക്കുന്ന സമയമാണ് – കഠിന ദുഃഖം, ബന്ധനം, സ്വജന കലഹം , രോഗ ക്ലേശം ഫലം – പരിഹാരങ്ങൾ
മഹാവിഷ്ണു ക്ഷേത്രത്തിൽ വിളക്കും മാലയും അയ്യപ്പ സ്വാമിയ്ക്ക്
നീരാജനവും സമർപ്പിച്ച്‌ പ്രാർത്ഥിയ്ക്കുക

☮️ കർക്കിടകം രാശീ (പൂണർതം അവസാനപാദവും പൂയ്യം – ആയില്യം ) ധനലാഭം – സ്ഥാനഗുണം, ദമ്പതികൾക് ദാമ്പത്യപരമായി അനുകൂല സമയമാണ്
പരിഹാരങ്ങൾ – ദേവി ക്ഷേത്രങ്ങളിൽ വിളക്കും മാലയും പായസവും സമർപ്പിയ്ക്കുക

☮️ ചിങ്ങം രാശി (മകം – പൂരം ഉത്രം ആദ്യപാദം)
സുഖഹാനി മനോവിഷമം , ധനനഷ്ടം ഇവയനുഭപ്പെടാനുള്ള സാദ്ധ്യത കൂടുതാണ് – രോഗ ദുരിതങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് അല്പം ആശ്വാസത്തിന് വകയുണ്ട് – പരിഹാരങ്ങൾ വിഷ്ണു പ്രീതിയ്ക് വേണ്ടി വിളക്കും മാലയും പായസ്സവും സമർപ്പിച്ച് പ്രാർത്ഥിയ്ക്കുക

☮️ കന്നി രാശി – (ഉത്രo അവസാന മൂന്ന് പാദവും അത്തം, ചിത്തിര ആദ്യ പകുതിയും ) ധനപരമായി നേട്ടങ്ങൾ പ്രതീക്ഷിയ്ക്കാം, സന്താനങ്ങളെ കൊണ്ട് മനസ്സ് വിഷമിക്കുവാൻ ഇടവരും
ദേവി പ്രീതികരമായ വഴിപാടുകൾ സമർപ്പിച്ച് പ്രാർത്ഥിയ്ക്കുക

☮️ തുലാവം രാശി – (ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്നു പാദവും ) ബന്ധുക്കളെ കൊണ്ട് വിഷമങ്ങൾ നേരിടുo . സഹോദര സ്ഥാനത്തുള്ളവർക്ക് രോഗ ദുരിതങ്ങൾ മൂലം കഷ്ടപ്പെടും – അധികാരികളെ കൊണ്ട് പ്രവർത്തി തടസ്സങ്ങൾ വരും – പരിഹാരങ്ങൾ – ശാസ്താവിന് നീരാജനവും മഹാദേവ സന്നിധിയിൽ നെയ്യമൃത് വെച്ച് പ്രാർത്ഥിക്കുക

☮️ വൃശ്ചികം രാശി (വിശാഖം അവസാന പാദവും അനിഴവും തൃക്കേട്ടകയും, – രോഗങ്ങളെ കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് രോഗ വർദ്ധനവിന് സാദ്ധ്യത – ശത്രുക്കൾ വർദ്ധിയ്ക്കും കർമ്മ തടസ്സം ഫലം വിദ്യാർത്ഥികൾക്ക് വാരം അനു കൂലം. ദേവി പ്രീതികരമായ വഴിപാടുകൾ സമർപ്പിച്ച് പ്രാർത്ഥിയ്ക്കുക

☮️ ധനു രാശി – (മൂലം, പൂരാടം ഉത്രാടം ആദ്യപാദം) – ധനലാഭം, ശത്രുനാശം ഫലം – കുടുംബ കലഹത്തിനും സഞ്ചാര ക്ലേശത്തിനും സാദ്ധ്യത – വാഹനമോടിച്ച് യാത്ര ചെയ്യുന്നവർ അല്പം ശ്രദ്ധിക്കുന്നതു നല്ലതായിരിക്കും – ശനിദോഷ പരിഹാരമായി ശാസ്താവിന് നീരാജനം സമർപ്പിയ്ക്ക

☮️ മകരം രാശി – (ഉത്രാടം അവസാന മുന്ന് പാദവും തിരുവോണം, അവിട്ടo ആദ്യ പകുതി) – പ്രണയ ക്ലേശം, ധനനഷ്ടം മാനഹാനി, അപഖ്യാതി ഇവ ഫലം – പരിഹാരo വ്യാഴ – ശനിപ്രീതികരമായ വഴിപാടുകൾ സമർപ്പിയ്ക്കുക

☮️ കുംഭം രാശി – (അവിട്ടം അവസാന പകുതി, ചതയം പൂരുരുട്ടാതി )
ദൂര സഞ്ചാര o , അസഹൃ ദുഃഖം, ധനനഷ്ടം, മാനഹാനി ഫലം ശാസ്താവിന്
നീരാജനവും വിഷ്ണു ക്ഷേത്രത്തിൽ വിളക്കും മാലയും നല്കി പ്രാർത്ഥിയ്ക്കുക

☮️ മീനം രാശി – പ്രൂരുരുട്ടാതി അവസാന പാദം, ഉത്രട്ടാതി, രേവതി ) ഇഷ്ട സിദ്ധി, ധന ധാന്യലാഭം സ്ഥാനഗുണം പ്രതാപശക്തി മുതലായവ വന്നുചേരും രോഗശമനം ഫലം വിഷ്ണു ക്ഷേത്രത്തിൽ പായസം ദീപ സമർപ്പണം ചെയ്തു പ്രാർത്ഥിയ്ക്കുക.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഫോമ നഴ്‌സസ് ഫോറം ഉദ്ഘാടനം ചെയ്തു.

ഫോമാ  നഴ്‌സസ് ഫോറം ഔദ്യോഗികമായി പ്രവർത്തനമാരംഭിച്ചു.  “ഫ്ലോറൻസ് നൈറ്റിംഗേലിന്റെ യുഗം മുതൽ ഇന്നുവരെയുള്ള  ആതുര ശുശ്രൂഷ സേവനത്തിന്റെ ചരിത്രത്തെക്കുറിച്ചുള്ള ഒരു ലഘുചിത്ര വിവരണത്തോടെയാണ് പരിപാടി ആരംഭിച്ചത്: ഫോമാ നഴ്സസ് ഫോറത്തിന്റെ ദേശീയ ചെയർപേഴ്‌സൺ ഡോ....

സംസ്ഥാനത്ത് ഇന്ന് 13,270 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 13,270 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1793, തിരുവനന്തപുരം 1678, മലപ്പുറം 1350, കൊല്ലം 1342, പാലക്കാട് 1255, തൃശൂര്‍ 1162, കോഴിക്കോട് 1054, ആലപ്പുഴ 859, കോട്ടയം 704, കണ്ണൂര്‍...

ദൈവവുമായി സുദൃഢമായ സൗഹൃദം സ്ഥാപിക്കുകയും, അത് റ്റുള്ളവരുമായി പങ്കുവയ്ക്കുകയും വേണം: മാര്‍ ജോസഫ് സ്രാമ്പിക്കല്‍

ടൊറന്റോ, കാനഡ: മിസ്സിസ്സാഗ സീറോ മലബാര്‍രൂപതയില്‍ വിശ്വാസപരിശീലനം പൂര്‍ത്തീകരിച്ച 93 യുവതീയുവാക്കളുടെ വെര്‍ച്വല്‍ ഗ്രാജുവേഷന്‍ പുതുമകള്‍കൊണ്ട് ശ്രദ്ധേയമായി. നമ്മുടെ ഹൃദയം ദൈവത്തിനു സമര്‍പ്പിക്കുന്നതാണ് വിശ്വാസം എന്നതിന്റെ വാച്യാര്‍ത്ഥം. എന്നാല്‍ ദൈവവു മായി സ്‌നേഹത്തില്‍...

ഇസ്രായേലിലേക്ക് പുതിയ അംബാസഡറെ പ്രഖ്യാപിച്ച് ജോ ബൈഡൻ

വാഷിംഗ്ടൺ: ഇസ്രായേലിലേക്ക് പുതിയ അംബാസഡറെ പ്രഖ്യാപിച്ച് ജോ ബൈഡൻ. ഇസ്രായേൽ അനുകൂല സംഘടനകളും പ്രമുഖ വ്യക്തികളും നൈഡസിന്റെ നിയമനത്തിനെ അഭിനന്ദിച്ചു. വാൾ സ്ട്രീറ്റിലെ പ്രമുഖ ബാങ്കറും മുൻ വിദേശകാര്യവകുപ്പ് ഉദ്യോഗസ്ഥനുമായിരുന്ന തോമസ് ആർ...
WP2Social Auto Publish Powered By : XYZScripts.com
Share via
Copy link
Powered by Social Snap