17.1 C
New York
Wednesday, January 19, 2022
Home Special ഇന്ന് മാട്ടുപ്പൊങ്കൽ.

ഇന്ന് മാട്ടുപ്പൊങ്കൽ.

പൊങ്കൽ ന്റെ മൂന്നാംദിവസം മാട്ടുപ്പൊങ്കൽ എന്നാണ് അറിയപ്പെടുന്നത്. കർഷകരാണ് ഭക്തി നിർഭരം മാട്ടുപൊങ്കൽ ആഘോഷിക്കുന്നത്. കൃഷിയിടങ്ങളിൽ വിളവിറക്കുന്നത് മുതൽ വിളവെടുപ്പ് വരെ കന്നുകാലികളെ ഉപയോഗിക്കുന്ന തമിഴ്കുടുംബങ്ങൾ മാട്ടുപൊങ്കലിന് കന്നുകാലികളെ കുളിപ്പിച്ച് ഭസ്മവും വർണപ്പൊടികളും അണിയിച്ച് അലങ്കരിച്ച് പൂജകൾ നടത്തുന്നു.

കാലികളുടെ ദീർഘായുസ്സിനും കാർഷിക വിളകളുടെ ഇടതടവില്ലാത്ത വിളവെടുപ്പിനും നല്ല കാലാവസ്ഥക്കുമായി മാട്ടുപൊങ്കലിൽ പ്രാർഥിക്കുന്നു. ഭഗവാൻ ശിവൻ തന്റെ വാഹനമായ നന്ദിയെ ശപിച്ചുവെന്നും നന്ദി ഭൂമിയിലെത്തി കർഷകരെ നിലമുഴാൻ സഹായിക്കുന്നുവെന്നുമാണ് വിശ്വാസം.

മധുര ജില്ലയിൽ മാട്ടുപൊങ്കലിനോടനുബന്ധിച്ച് മുൻകാലങ്ങളിൽ ജല്ലിക്കെട്ട് നടത്തിയിരുന്നു. എന്നാൽ നിരവിധി യുവാക്കൾക്ക് ജീവഹാനി നേരിട്ടതോടെ തമിഴ്‌നാട് സർക്കാർ ഇതിനു നിരോധനം ഏർപ്പെടുത്തി. എന്നാൽ ഹൈക്കോടതി ഉത്തരവിലൂടെ നിബന്ധനകളോടെ ഇപ്പോഴും ഇവ നടന്നുവരുന്നുണ്ട്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പപ്പ. ന്യൂസിലൻഡിൽ ചിത്രീകരിച്ച മലയാള ചിത്രം പൂർത്തിയായി

ന്യൂസിലൻഡ് മലയാളിയായ ഷിബു ആൻഡ്രൂസ് കഥ എഴുതി ഛായാഗ്രഹണവും, സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് പപ്പ. ന്യൂസിലൻഡ് മലയാളികളുടെ ജീവിത കഥ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൻ്റെ പ്രധാന ഭാഗങ്ങൾ ന്യൂസിലൻഡിൽ ചിത്രീകരിച്ചു. മുമ്പ്, ന്യൂസിലൻഡിൽ...

അഭിരാമി വെബ്ബ് സീരീസ് ഫസ്റ്റ് ക്ലാപ്പ് മൂവീസ് ചാനലിൽ

അഭിരാമി എന്ന ഹൊറർ കോമഡി വെബ്ബ് സീരീസിൻ്റെ രണ്ടാം ഭാഗം ഫസ്റ്റ് ക്ലാപ്പ് മൂവീസ് യൂറ്റ്യൂബ് ചാനലിൽ റിലീസ് ചെയ്തു.വ്യത്യസ്തമായ കഥയും, അവതരണവും കാഴ്ചവെക്കുന്ന അഭിരാമി ഫസ്റ്റ്ക്ലാപ്പ് മൂവീസും, എസ്.പി.ജെ ഫിലിംസും ചേർന്നാണ്...

മിസ്റ്റർ യൂണിവേഴ്‌സ് ഇന്ത്യൻ മോൺസ്റ്റർ ചിത്രേഷ് നടേശൻ കെങ്കേമത്തിൽ

ഇന്ത്യയുടെ തന്നെ അഭിമാനമായ മിസ്റ്റർ യൂണിവേഴ്‌സ് കെങ്കേമം എന്ന സിനിമയിൽ പ്രധാന കഥാപാത്രമായി വരുന്നൂ. ബോഡി ബിൽഡിങ്ങിൽ ഇന്ത്യൻ മോൺസ്റ്റർ എന്നറിയപ്പെടുന്ന ചിത്രേഷ് നടേശൻ ആണ് കെങ്കേമം എന്ന ചിത്രത്തിൽ ശക്തമായൊരു കഥാപാത്രത്തെ...

വഴിക്കണ്ണ് (കവിത)

വഴിക്കണ്ണുമായെന്നും കാത്തിരിക്കുന്നുഞാൻ…എന്റെ സ്വപ്‌നങ്ങൾ തൻ ശ്മശാനഭൂവിൽ…സൗവർണ്ണ മോഹങ്ങൾ മനസ്സിൽവിടർത്തി…എങ്ങോ മറഞ്ഞൊരെൻഭൂതകാലങ്ങളെ…കൂട്ടുകാരോടൊത്തു പാറിപ്പറന്നൊരാ…സുന്ദര സന്ധ്യതൻ മാസ്മരനിമിഷങ്ങളെ…പ്രണയകാവ്യങ്ങൾ തൻ മധുരംനിറഞ്ഞൊരാ…കരിനീലക്കണ്ണുള്ള പ്രണയിനീരാധയെ…എന്നുള്ളിൽ എന്നെന്നുംനർത്തനമാടുന്ന…പ്രാണനിൽ പാതിയാം പ്രിയസഖിയെ…പവിഴമല്ലിപ്പൂക്കൾ കൊഴിയുന്നരാവിന്റെ…സൗരഭ്യം നുകർന്നൊരാജാലകക്കാഴ്ചകളെ…താരാട്ടിൻ ഈണത്തിൽ സൗമ്യമായ്പാടുന്ന…പൂങ്കുയിൽ പാട്ടിന്റെ കല്ലോലിനികളെ…എൻമോഹമന്ദാര വനികയിൽ...
WP2Social Auto Publish Powered By : XYZScripts.com
error: